Contents

Displaying 23501-23510 of 24964 results.
Content: 23938
Category: 18
Sub Category:
Heading: ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: നിലയ്ക്കൽ (പത്തനംതിട്ട): ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാർത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽനിന്നു മാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ചരിത്രത്തെ നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. മാർത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്ത്. മാർത്തോമ്മൻ പാരമ്പര്യത്തിനവകാശപ്പെട്ട സഭകളുടെ വളർച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെ ത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളർച്ചയുടെ വഴികൾ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യ ക്ഷത വഹിച്ചു. ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തി. സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഏബ്രഹാം മാത്യു പന ച്ചമുട്ടിൽ, ഫാ. ജോർജ് തേക്കടയിൽ, ഫാ. ഷൈജു മാത്യു ഒഐസി, ബിനു വാഴമുട്ടം എ ന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാർ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോ സഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പു ളിക്കൽ മോഡറേറ്ററായിരുന്നു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോസ് കടുപ്പിൽ വിഷയാവതരണം നടത്തി. അഡ്വ. ബിജു ഉമ്മൻ, ഫാ. ഗീവർഗീസ് സഖറിയ, അഡ്വ. ഏബ്രഹാം എം. പട്യാനി, റെജി ചാണ്ടി, തോമസുകുട്ടി തേവരുമുറിയിൽ, അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യൻ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
Image: /content_image/India/India-2024-10-23-10:55:23.jpg
Keywords: കല്ലറങ്ങാ
Content: 23939
Category: 1
Sub Category:
Heading: മെത്രാന്‍ നിയമനം; ചൈനയുമായുള്ള കരാർ വത്തിക്കാന്‍ നാലു വര്‍ഷത്തേക്ക് കൂടി നീട്ടി
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള കരാർ വീണ്ടും പുതുക്കിയതായി വത്തിക്കാന്‍. കരാര്‍ നേരത്തെ ഉണ്ടായിട്ടും ചൈനയില്‍ ക്രൈസ്തവരും സഭാനേതൃത്വവും വിവിധങ്ങളായ വിവേചനവും പീഡനവും നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിനിടെയാണ് നാലു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. ആറ് വർഷം മുമ്പ് ചൈന - വത്തിക്കാൻ ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം പത്തോളം ബിഷപ്പുമാർ ഭരണകൂടത്തില്‍ നിന്നു കടുത്ത സമ്മർദ്ധവും നേരിടേണ്ടി വന്നുവെന്നും നിയമാനുസൃത നടപടികളില്ലാതെ മെത്രാന്മാര്‍ തടങ്കലിലാക്കപ്പെട്ടതായും ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരിന്നു. ഉടമ്പടി പുതുക്കിയതോടെ 2028 ഒക്ടോബർ 22 വരെ മെത്രാന്‍ നിയമനം സംബന്ധിച്ച കരാര്‍ പ്രാബല്യത്തിൽ തുടരും. ചൈനയിലെ കത്തോലിക്ക സഭയുടെ അഭിവൃദ്ധിക്ക് ഉഭയകക്ഷി ബന്ധത്തിൻ്റെ കൂടുതൽ സാധ്യത കണക്കിലെടുത്ത് ചൈനീസ് പാർട്ടിയുമായി ക്രിയാത്മകവുമായ സംഭാഷണം തുടരുന്നതിന് പരിശുദ്ധ സിംഹാസനം പ്രതിജ്ഞാബദ്ധമാണെന്ന് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഉചിതമായ കൂടിയാലോചനയ്ക്കും വിലയിരുത്തലിനും ശേഷമാണ് താൽക്കാലിക കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതെന്നും പ്രസ്താവനയുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാനും കരാര്‍ പുതുക്കിയ വിവരം സ്ഥിരീകരിച്ചു. 1957 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചൈനീസ് കത്തോലിക്കർ കൂടിക്കാഴ്ച നടത്തിയതിന് ശേഷം രൂപം നല്‍കിയ സംഘടനയാണ് ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ). ആറ് ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ) എന്ന സംഘടനയാണു ചൈനയിൽ ബിഷപ്പുമാരെ നിയമിച്ചുവന്നിരുന്നത്. ഇതില്‍ ധാരണ കൊണ്ടുവന്നു മെത്രാന്മാരുടെ നിയമനം നടത്തുവാനാണ് കരാറിലൂടെ ലക്ഷ്യമിട്ടിരിന്നത്. 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ നിരന്തര ശ്രമ ഫലമായി ഉരുത്തിരിഞ്ഞ ധാരണപ്രകാരം ബിഷപ്പുമാരെ നിയമിക്കാൻ വത്തിക്കാന് താത്കാലിക അനുമതിയുണ്ട്. 2020ലും 2022 ഒക്ടോബറിലും രണ്ട് വർഷത്തേക്ക് കരാര്‍ പുതുക്കിയിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-23-11:45:53.jpg
Keywords: ചൈന, വത്തിക്കാ
Content: 23940
Category: 1
Sub Category:
Heading: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്; പുതിയ റിപ്പോര്‍ട്ടുമായി എ‌സി‌എന്‍
Content: ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഇന്നലെ ഒക്‌ടോബർ 22നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍, ഭരണകൂട അടിച്ചമർത്തൽ, ക്രിമിനൽ സംഘങ്ങളും തീവ്രവാദികളും നടത്തിയ ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി അതിക്രമങ്ങളാണ് ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്. ബുർക്കിനഫാസോ, നൈജീരിയ, മൊസാംബിക്ക് ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം വർദ്ധിച്ചതായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പറയുന്നു. 2022 ആഗസ്ത് മുതൽ 2024 ജൂൺ വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോർട്ടില്‍ സർവേയിൽ പങ്കെടുത്ത 60% രാജ്യങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചതായി വ്യക്തമാണ്. സഹേൽ മേഖലയിലാകെ വലിയ രീതിയിലുള്ള തീവ്രവാദ അക്രമമാണ് നടക്കുന്നത്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥിതി സമാനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഭരണകൂടത്തിന്റെയോ പ്രാദേശിക സമൂഹത്തിന്റെയോ ശത്രുക്കളായാണ് ക്രൈസ്തവരെ കാണുന്നത്. ഇന്ത്യ, ചൈന, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അടിച്ചമർത്തൽ നടപടികളിലൂടെ ക്രൈസ്തവരെ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 720 ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2023-ൽ ഇത് 599 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിലനിൽക്കുന്ന "മതനിന്ദ നിയമങ്ങൾ" ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് പാകിസ്ഥാനിൽ. അതേസമയം സൗദി അറേബ്യയിൽ ഇസ്ലാമില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. പരിവർത്തനം നടന്നാല്‍ ജീവനെടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് വിധേയരായ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളുണ്ട്. ആഭ്യന്തരയുദ്ധത്താൽ തകർന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 1.5 ദശലക്ഷത്തിൽ നിന്ന് 250,000 ആയി കുറഞ്ഞുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരതയ്ക്കിടയിൽ ഇറാഖിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-23-14:16:40.jpg
Keywords: എ‌സി‌എന്‍, നീഡ്
Content: 23941
Category: 1
Sub Category:
Heading: മിഷന്‍ തീക്ഷ്ണതയാല്‍ ജ്വലിച്ച് രണ്ടായിരത്തോളം 'കുട്ടി മിഷ്ണറിമാര്‍' ലോസ് ആഞ്ചലസില്‍ ഒരുമിച്ച് കൂടി
Content: ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്റെ ധീരപോരാളികളായി മാറുവാന്‍ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ കുട്ടി മിഷ്ണറിമാര്‍ അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബർ 16ന് ലോസ് ആഞ്ചൽസിലെ ഔവർ ലേഡി ഓഫ് ദ ഏഞ്ചൽസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ചെറിയ പ്രായം മുതല്‍ കൌമാരം വരെ എത്തിയ കുരുന്നുകള്‍ കൂട്ടത്തിലുണ്ടായിരിന്നു. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതിക നേട്ടങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്‍, "ഹോളി ചൈൽഡ്‌ഹുഡ് പൊന്തിഫിക്കൽ സൊസൈറ്റി"യെന്നും അറിയപ്പെടുന്നുണ്ട്. കുട്ടികൾക്കായി പ്രാർത്ഥിക്കുന്ന കുട്ടികൾ, കുട്ടികൾക്ക് സുവിശേഷം നൽകുന്ന കുട്ടികൾ, ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്ന കുട്ടികൾ എന്ന ഇവരുടെ ആപ്ത വാക്യം ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ അധികാരത്തിനു കീഴിലുള്ള കത്തോലിക്ക മിഷ്ണറി ഗ്രൂപ്പുകളുടെ നാല് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളിൽ ഒന്നാണിത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കിടയില്‍ സഹായമെത്തിക്കുന്നതിനും സുവിശേഷ സന്ദേശത്തിന്റെ വ്യാപനത്തിനു വേണ്ടിയും എല്ലാ ദിവസവും പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സുവിശേഷകരാക്കാനും കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാനും സഹായിക്കുന്ന സംഘടനയിലൂടെ നൂറുകണക്കിന് കുരുന്നുകളാണ് മിഷന്‍ തീക്ഷ്ണതയില്‍ ഉയര്‍ന്നുവരുന്നത്. കുട്ടികളില്‍ നിന്നു ശേഖരിക്കുന്ന ചെറിയ സംഭാവനകൾ ദേശീയ തലത്തില്‍ ഒരുമിച്ച് ചേര്‍ത്തു വത്തിക്കാനിലെ സാർവത്രിക ഫണ്ടിലേക്ക് അയയ്‌ക്കുന്നതും സംഘടനയുടെ രീതിയാണ്. ഇത് ലോകത്തിൻ്റെ എല്ലാ കോണിലുമുള്ള ദശലക്ഷക്കണക്കിന് ദരിദ്രരായ കുട്ടികൾക്ക് ഭക്ഷണവും മറ്റ് സഹായവും എത്തിക്കുവാനാണ് ഉപയോഗിക്കുന്നതെന്ന് മിഷനറി ചൈൽഡ്ഹുഡ് അസോസിയേഷൻ്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ സിഎൻഎയോട് പറയുന്നു. "കുട്ടികളെ സഹായിക്കുന്ന കുട്ടികൾ" എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. പൊന്തിഫിക്കൽ സൊസൈറ്റി ഓഫ് ഹോളി ചൈൽഡ്ഹുഡ് ഇന്ന് നൂറ്റിമുപ്പതിലധികം രാജ്യങ്ങളിൽ വേരൂന്നിയിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-23-15:53:40.jpg
Keywords: മിഷ്ണറി
Content: 23942
Category: 1
Sub Category:
Heading: പൈശാചിക പ്രദര്‍ശനം നടക്കാനിരിക്കെ നഗരത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് ഫ്രഞ്ച് മെത്രാന്‍
Content: ടുലൂസ്: പൈശാചിക പ്രദര്‍ശനം നഗരത്തില്‍ അവതരിപ്പിക്കുവാനിരിക്കെ തെക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് സഭാനേതൃത്വം. ടുലൂസ് അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഗൈ ഡി കെരിമെലാണ് ഫ്രാന്‍സിലെ പ്രധാന നഗരമായ ടുലൂസിനെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത്. "ലാ പോർട്ട് ഡെസ് ടെനെബ്രെസ്" അഥവാ "ഇരുട്ടിൻ്റെ കവാടം" എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തെയും അതിരൂപതയെയും വിശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ച്ച് ബിഷപ്പ് സമര്‍പ്പണം നടത്തിയത്. ഭീമാകാരമായ പെർഫോമിംഗ് മെഷീനുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഫ്രഞ്ച് കമ്പനിയായ ലാ മെഷീൻ്റെ ഡയറക്ടര്‍ ഫ്രാൻകോയിസ് ഡെലറോസിയറിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മെഷീനുകൾ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഇത്തവണ പ്രദര്‍ശനത്തിനായി ഒരുക്കിയ രൂപമാണ് കനത്ത പ്രതിഷേധത്തിന് കാരണമായത്. പൈശാചിക രൂപമായ ലിലിത്താണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇവയില്‍ സാത്താനിക കുരിശ്, ലൂസിഫറിൻ്റെ ചിഹ്നം, മൃഗത്തിന്റെ അടയാളം എന്നിവയ്‌ക്കൊപ്പം നരകത്തിൻ്റെ വാതിലുകൾ തുറക്കുന്ന രീതിയിലുള്ള മെഷീന്‍ പ്രകടനം എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക. കഴിഞ്ഞ ഏതാനും മാസങ്ങളായി, പ്രകടനത്തിനുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയയിലും നഗരത്തിലുടനീളവും പ്രത്യക്ഷപ്പെട്ടിരിന്നു. ഈ പശ്ചാത്തലത്തിലാണ് നഗരത്തെ തിരുഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ ടുലൂസ് ആര്‍ച്ച് ബിഷപ്പ് ഗൈ ഡി തീരുമാനമെടുത്തത്. യേശുവിൻ്റെ ഹൃദയം ടുലൂസ് നഗരത്തിലും അതിരൂപതയിലും വാഴണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം നമ്മുടെ ഹൃദയത്തിലെ തിന്മയുടെയും പാപത്തിൻ്റെയും വേരുകൾക്കെതിരെ പോരാടണമെന്ന് സമര്‍പ്പണ വേളയില്‍ നടത്തിയ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതിനായി നിസ്സംഗതയിൽ നിന്ന് ഓടിപ്പോകണമെന്നും അക്രമം ഉപേക്ഷിക്കണമെന്നും ദൈവകൃപയോടെ വിനയം സ്വന്തമാക്കണമെന്നും നീതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും സഹനങ്ങൾ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഈ മാസം 25-27 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിനെതിരെ പരിഹാര പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ടുലൂസിലെ വിശ്വാസികള്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-23-16:51:47.jpg
Keywords: സാത്താ, പൈശാചി
Content: 23943
Category: 1
Sub Category:
Heading: നവംബർ 10ന് ദുബായ് സെന്‍റ് മേരീസ് ദേവാലയത്തിൽ ലാറ്റിൻ ഡേ ആചരണം നടക്കും
Content: ദുബായിലെ കേരള ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10ന് ലാറ്റിൻ ഡേ ആയി ആചരിക്കും. അന്നേ ദിവസം ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയത്തിൽ നടക്കുന്ന സമൂഹബലിയിൽ സതേൺ അറേബ്യയുടെ അപ്പസ്തോലിക വികാരി റവ. പൗലോ മാർട്ടിനെല്ലിയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസും മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ലെന്നി, റവ.ഫാ. വര്‍ഗീസ് എന്നിവർ സഹകാര്‍മ്മികരായിരിക്കും. ദിവ്യബലിക്കുശേഷം ദുബായ് സെന്‍റ് മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. പ്രശസ്ത ഇന്ത്യൻ സംഗീതജ്ജ്നായ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കുന്നതാണ്. കെആർഎൽസിസി ദുബായ് പ്രസിഡന്‍റ് കെ മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.
Image: /content_image/News/News-2024-10-23-17:04:22.jpg
Keywords: ലാറ്റിൻ, ലത്തീന്‍
Content: 23944
Category: 1
Sub Category:
Heading: പൗരോഹിത്യ ജീവിതത്തിൽ വളരണം, കര്‍ദ്ദിനാള്‍ സ്ഥാനം വേണ്ട: ഇന്തോനേഷ്യന്‍ ബിഷപ്പിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് പാപ്പ
Content: ജക്കാര്‍ത്ത/ വത്തിക്കാന്‍ സിറ്റി: തന്നെ കർദ്ദിനാളാക്കരുതെന്ന ഇന്തോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കലിസ് ബ്രൂണോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. വരുന്ന ഡിസംബർ ഏഴിന് വത്തിക്കാനിൽ നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയിൽ ബിഷപ്പ് പാസ്കലിസ് ഉൾപ്പെടെ ഇരുപത്തിയൊന്ന് പേരെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്ന കാര്യം പാപ്പ പ്രഖ്യാപിച്ചിരിന്നു. ഇതിനിടെയാണ് പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള ആഗ്രഹം മൂലം കര്‍ദ്ദിനാള്‍ പദവി വേണ്ടെന്നുള്ള കാര്യം ബിഷപ്പ് പാസ്കലിസ് മാര്‍പാപ്പയെ അറിയിക്കുന്നത്. ബിഷപ്പിന്റെ അഭ്യര്‍ത്ഥനയ്ക്കു ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കിയ വിവരം ഒക്ടോബർ 22 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി സ്ഥിരീകരിച്ചു. സഭയ്ക്കും ദൈവജനത്തിനും സേവനം ചെയ്തുകൊണ്ട്, പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള തന്റെ ആഗ്രഹം മൂലമാണ് ബിഷപ്പ് ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്ന് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. കർദ്ദിനാളായി ഉയർത്തപ്പെടുന്നത് നിരസിച്ചതിനെത്തുടർന്ന്, ഇത്തവണ കർദ്ദിനാളുമാരാകുന്നവരുടെ എണ്ണം ഇരുപത്തിയൊന്നിൽനിന്ന് ഇരുപതായി കുറയും. മോൺ. ജോർജ്ജ് കൂവക്കാടുൾപ്പടെ 21 ആളുകളുടെ പേരുകളായിരുന്നു ഡിസംബർ എട്ടാം തീയതി നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയുമായി ബന്ധപ്പെട്ട്, ഒക്ടോബർ ആറാംതീയതി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചത്. 1962 മെയ് 17ന് ജനിച്ച പാസ്കലിസ് 1989 ജനുവരി 22നു ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തി. 1991 ഫെബ്രുവരി 2-നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1991 മുതൽ 1993 വരെ പടിഞ്ഞാറൻ പാപുവയിലെ ജയപുര രൂപതയിൽ ഇടവക ശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് റോമിലെ ആധ്യാത്മിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2001 മുതൽ 2009 വരെ ഇന്തോനേഷ്യയിലെ ഫ്രാൻസിസ്കന്‍ സന്യാസ സമൂഹത്തിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി അദ്ദേഹം സേവനം ചെയ്‌തിരുന്നു. 2013 നവംബർ 21ന് ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ ബോഗോർ രൂപത മെത്രാനായി നിയമിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-24-12:31:48.jpg
Keywords: ഇന്തോനേ
Content: 23945
Category: 18
Sub Category:
Heading: കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം: പ്രോലൈഫ് അപ്പസ്തോലേറ്റ്
Content: കൊച്ചി: കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരിക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ സ്വാഗതം ചെയ്ത് പ്രോലൈഫ് അപ്പസ്തോലേറ്റ്. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര, തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചൂണ്ടിക്കാട്ടി. "കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്ക്, വലിയ കുടുംബം സന്തുഷ്ട കുടുംബം" എന്നതാണ് പ്രോലൈഫ് ജീവസമൃദ്ധി പദ്ധതിയിലൂടെ 2011 മുതൽ അവതരിപ്പിക്കുന്നത്. മനുഷ്യരാണ് സമൂഹത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സാബു ജോസ് പറഞ്ഞു. ചെറിയ കുടുംബമെന്ന ആശയത്തിൽനിന്നു മാറി കൂടുതൽ കുട്ടികൾ വേണമെന്ന ചിന്താഗതിയിലേക്കു സമൂഹം മാറേണ്ടിവരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിന്നു. കുട്ടികളുടെ എണ്ണം കൂട്ടുന്നത് പ്രോത്സാഹിപ്പിക്കുമെന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്‌താവനയ്ക്കു പിന്നാലെയാണ് സ്റ്റാലിനും സമാന നിലപാടു സ്വീകരിച്ചത്. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് നായിഡു ഇങ്ങനെ പറഞ്ഞത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/India/India-2024-10-24-13:01:43.jpg
Keywords: പ്രോലൈ
Content: 23946
Category: 1
Sub Category:
Heading: യുദ്ധോപകരണ വിപണി മരണം കൊണ്ട് നേട്ടം കൊയ്യുന്നവര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധോപകരണങ്ങളുടെ നിർമ്മാണ, വ്യവസായങ്ങളിലൂടെ ധനം നേടുന്നവർ മരണം കൊണ്ട് നേട്ടം കൊയ്യുന്നവരാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 23 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പതിനായിരക്കണക്കിന് വരുന്ന ആളുകളോട് സംസാരിക്കവേയാണ് യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ആയുധനിർമ്മാണത്തിനെതിരെ പാപ്പാ സ്വരമുയർത്തിയത്. വലിയ നിക്ഷേപങ്ങളാണ് ആയുധനിർമ്മാണരംഗത്ത് നടക്കുന്നതെന്ന് പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. സഹോദരീ സഹോദരന്മാരേ, നമ്മെ ഭയപ്പെടുത്തുന്ന ഒരു രൂപമുണ്ട്: ഇന്ന് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നിക്ഷേപം ആയുധ ഫാക്ടറികളിലാണ്. മരണത്തിൽ നിന്ന് ലാഭം! നമുക്കെല്ലാവർക്കും ഒരുമിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ടും പാപ്പ സംസാരിച്ചു. യുക്രൈനിൽ മരണമടഞ്ഞവരുടെ കണക്കുകൾ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ പാപ്പ, അത് അതിഭയാനകമാണെന്ന് പ്രസ്താവിച്ചു. സഹോദരീ സഹോദരന്മാരേ, നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം! ഇന്ന് രാവിലെ, യുക്രൈയ്നിലെ മരണങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ എനിക്ക് ലഭിച്ചു: ഇത് ഭയങ്കരമാണ്! യുദ്ധം ക്ഷമിക്കില്ല; യുദ്ധം തുടക്കം മുതൽ പരാജയമാണ്. സമാധാനത്തിനായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം, അവൻ എല്ലാവർക്കും, നമുക്കെല്ലാവർക്കും സമാധാനം നൽകട്ടെ. നമ്മൾ മ്യാൻമറിനെ മറക്കരുത്; മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടുന്ന പലസ്തീനെ നാം മറക്കരുത്; നാം ഇസ്രായേലിനെ മറക്കരുത്; യുദ്ധത്തിൽ സകലജാതികളെയും നാം മറക്കരുത്- പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-10-24-13:56:14.jpg
Keywords: പാപ്പ
Content: 23947
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയ്ക്ക് വീൽചെയർ സമ്മാനിച്ച് കംബോഡിയയില്‍ സേവനം ചെയ്യുന്ന സ്പാനിഷ് മിഷ്ണറി
Content: വത്തിക്കാന്‍ സിറ്റി: മുട്ടുകാല്‍ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു വീല്‍ ചെയര്‍ ഉപയോഗിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു മരത്തില്‍ നിര്‍മ്മിച്ച വീൽചെയർ സമ്മാനിച്ച് കംബോഡിയയില്‍ സേവനം ചെയ്യുന്ന സ്പാനിഷ് മിഷ്ണറി. ജെസ്യൂട്ട് മിഷ്ണറി വൈദികനും കംബോഡിയയിലെ അപ്പസ്തോലിക് പ്രീഫെക്റ്റുമായ ഫാ. എൻറിക് ഫിഗാരെഡോയാണ് പാപ്പയ്ക്കു വ്യത്യസ്തമായ സമ്മാനം കൈമാറിയത്. സ്പാനിഷ് മിഷ്ണറിയായ അദ്ദേഹം മൂന്ന് ചക്രങ്ങളുള്ള മരം കൊണ്ട് നിർമ്മിച്ച വീല്‍ ചെയറാണ് സമ്മാനിച്ചത്. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കാൻ വത്തിക്കാന്‍ സിറ്റിയിലെത്തിയ ഫാ. ഫിഗാരെഡോയ്ക്കു ഇന്നലെ ഒക്ടോബർ 23ന് പാപ്പയെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുകയായിരിന്നു. "ഈ കൂടിക്കാഴ്ച അത്ഭുതകരമായിരുന്നു" എന്ന്‍ വൈദികന്‍ പറയുന്നു. എന്നെ കണ്ടപ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു: "നീ എനിക്ക് എന്താണ് കൊണ്ടുവന്നത്?" വീൽചെയർ കണ്ടപ്പോള്‍ പാപ്പ ആശ്ചര്യപ്പെട്ടുവെന്നും അത് വളരെ മനോഹരമാണെന്ന് പറഞ്ഞുവെന്നും ഫാ. എൻറിക് പറയുന്നു. പിന്നീട്, അതിൻ്റെ ചില സവിശേഷതകൾ പാപ്പയ്ക്കു കാണിച്ചുകൊടുത്തു, അദ്ദേഹം വളരെ ശ്രദ്ധയോടെയാണ് ഇത് വീക്ഷിച്ചത്. പാപ്പയോട് വീല്‍ ചെയറില്‍ ഇരിക്കാൻ ക്ഷണിച്ചു, ഇരിന്നപ്പോഴും അത് മനോഹരമാണെന്ന് പാപ്പ പറഞ്ഞുവെന്നും ഉപയോഗിക്കാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചുവെന്നും വൈദികന്‍ പറയുന്നു. 40 വർഷത്തിലേറെയായി കംബോഡിയയിലെ ദരിദ്രരെ സേവിക്കുന്നതിനായി തൻ്റെ ജീവിതം സമർപ്പിച്ചു വ്യക്തിയാണ് ഫാ. എൻറിക്. ഖനി സ്‌ഫോടനങ്ങളാൽ വികൃതമായവരെ ഉള്‍പ്പെടെ ചേര്‍ത്തുപിടിച്ച് നിരവധി സന്നദ്ധ പ്രവര്‍ത്തികളില്‍ വ്യാപൃതനാണ് അദ്ദേഹം. വർഷങ്ങളായി, വികലാംഗർക്കായി വിവിധ പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുണ്ട്. 1991-ൽ, വികലാംഗരായ കുട്ടികൾക്കായി ഫ്നാം പെനിൽ അദ്ദേഹം ഒരു സ്കൂൾ സ്ഥാപിച്ചു. അവിടെ അവർ മെകോംഗ് വീൽചെയറുകൾ നിർമ്മിക്കുന്നുണ്ട്. ഇവിടെയാണ് ദുർബലരായ തെരുവ് കുട്ടികളെയും അനാഥരെയും വികലാംഗരെയും സ്വാഗതം ചെയ്യുന്നത്. കുട്ടികൾക്കായുള്ള വിവിധ വിദ്യാഭ്യാസ പ്രോജക്ടുകളും മുതിർന്നവരുടെ പരിശീലനവും നടത്തുന്ന സെന്‍ററിനും അദ്ദേഹം രൂപം നല്‍കിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-24-14:19:43.jpg
Keywords: പാപ്പ, മിഷ്ണ