Contents
Displaying 23511-23520 of 24964 results.
Content:
23948
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിലെ ട്രാമി ചുഴലിക്കാറ്റ്; ദുരിതമനുഭവിക്കുന്നവര്‍ക്ക് അഭയകേന്ദ്രമായി കത്തോലിക്ക ദേവാലയങ്ങള്‍
Content: മനില: വടക്കു കിഴക്കൻ ഫിലിപ്പീൻസിൽ നാശം വിതയ്ക്കപ്പെട്ട ട്രാമി ചുഴലിക്കാറ്റിൻ്റെ പ്രത്യാഘാതങ്ങൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും അഭയകേന്ദ്രമായി കത്തോലിക്ക ദേവാലയങ്ങള്‍. ദുരിതബാധിതര്‍ക്കായി ഇരുപത്തിയഞ്ചിലധികം ഇടവകകളും സഭാസ്ഥാപനങ്ങളും ഇതിനോടകം തുറന്നുക്കൊടുത്തിട്ടുണ്ട്. ഒക്ടോബർ 23ന് ആരംഭിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബിൽകോൾ മേഖലയിൽ കുറഞ്ഞത് 24 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ഗ്രാമങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെയാണ് കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കത്തോലിക്ക ദേവാലയങ്ങളും സഭാസ്ഥാപനങ്ങളും തുറന്നു നല്‍കിയിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കാന്‍ ഇടവകകളോടും സ്കൂളുകളോടും സ്ഥാപനങ്ങളോടും കാസെറസ് അതിരൂപത ആഹ്വാനം നല്‍കി. ലെഗാസ്‌പി രൂപതയിൽ, നിരവധി ഇടവക പള്ളികൾ വെള്ളത്തിനടിയിലായി. എന്നാല്‍ വെള്ളപ്പൊക്കമുണ്ടായിട്ടും, അവരുടെ ഇടവക കേന്ദ്രങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ട്. പോളൻഗുയിയിലെ ഇടവക പള്ളിയില്‍ മാത്രം മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഏറ്റവും ദുർബലരായ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വലിയ ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശത്തെ ഇടവകകള്‍. നാഷ്ണൽ കൗൺസിൽ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 14 പ്രവിശ്യകളിലെ 78,000 കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനും ദുരിത ബാധിത പ്രദേശങ്ങളിലെ കത്തോലിക്ക രൂപതകൾ സന്നദ്ധപ്രവർത്തകരുടെ ടീമുകളെ സജീവമാക്കിയിട്ടുണ്ടെന്ന് കാരിത്താസ് ഫിലിപ്പീൻസ് പ്രസിഡൻ്റ് ബിഷപ്പ് കോളിൻ ബാഗഫോറോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-24-16:21:40.jpg
Keywords: ഫിലിപ്പീ

23949
Category: 1
Sub Category:
Heading: "അവൻ നമ്മെ സ്നേഹിച്ചു"; തിരുഹൃദയ വണക്കത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" പുറത്തിറക്കി. ഇന്നലെ ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ, തന്റെ നാലാമത് ചാക്രികലേഖനത്തില്‍ സ്നേഹത്താൽ മുറിവേൽപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചാണ് പ്രധാനമായും പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്. ക്രിസ്തുവാണ് ആദ്യം നമ്മെ സ്നേഹിച്ചതെന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ തിരുഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും, തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുകയാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പ ഓർമ്മിപ്പിക്കുന്നു. ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും, വിശ്വാസത്തിന്റെ ആർദ്രതയും, ശുശ്രൂഷയുടെ ആനന്ദവും, മിഷ്ണറി തീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ ആഗോള സഭയെ ക്ഷണിക്കുന്നു. അവിടുത്തെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകും. നാം ആരാണെന്നും, നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കും. അവിടുത്തെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകും. നാം ആരാണെന്നും, നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കും. ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്നിടത്ത്, നമുക്ക് സഹോദര്യബന്ധങ്ങൾ വീണ്ടും തുന്നിപ്പിടിപ്പിക്കാനാകും. ഏവരുടെയും മനുഷ്യാന്തസ്സ് തിരിച്ചറിയാനാകുമെന്നും പാപ്പ ചാക്രിക ലേഖനത്തില്‍ കുറിച്ചു. സഭയുടെ ഔദ്യോഗിക പഠനങ്ങളും, വിശുദ്ധ ഗ്രന്ഥത്തോളമെത്തുന്ന ചരിത്രവും കണക്കിലെടുത്ത്, സഭാമക്കൾക്ക് ആധ്യാത്മികതയുടെ മനോഹാരിത മനസ്സിലാക്കിത്തരുന്നതാണ് 'ക്രിസ്തു നമ്മെ സ്നേഹിച്ചു' എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന "ദിലേക്‌സിത് നോസ്" ചാക്രികലേഖനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-25-09:43:59.jpg
Keywords: ചാക്രിക

23950
Category: 18
Sub Category:
Heading: മോൺ. ജോർജ് കൂവക്കാട്ടിനു ഹൃദ്യമായ സ്വീകരണം
Content: ചങ്ങനാശേരി: കർദ്ദിനാളായി നിയമിതനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോൺ. ജോർജ് കൂവക്കാട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലും ഹൃദ്യമായ സ്വീകരണം. വത്തിക്കാൻ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സീറോമലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിൽ സ്വീകരണം നല്‍കിയത്. ചങ്ങനാശേരി അതിരൂപതയിലെയും എറണാകുളം - അങ്കമാലി അതിരൂപതയിലെയും വൈദികരും നൂറുകണക്കിന് വിശ്വാസികളും നിയുക്ത കർദിനാളിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം നാലിന് മെത്രാപ്പോലീത്തൻ പള്ളിയുടെ പ്രധാന കവാടത്തിൽ എത്തിച്ചേർന്ന നിയുക്ത കർദ്ദിനാളിനെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ എന്നിവർ ചേർന്ന് ബൊക്കെ നൽകി വരവേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മെത്രാപ്പോലീത്തൻ പള്ളിയുടെ പ്രധാന കവാടത്തിലെത്തിയ നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ടിനെ മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു.
Image: /content_image/India/India-2024-10-25-09:55:52.jpg
Keywords: കൂവ

23951
Category: 1
Sub Category:
Heading: കന്യാസ്ത്രീകളുടെ പ്രവര്‍ത്തി ഹൈന്ദവ യുവാവിന്റെ മുന്‍വിധി മാറ്റിമറിച്ചപ്പോള്‍...!
Content: ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് സെക്ഷനിൽ എൻ്റെ സഹോദരി കൃഷ്ണയുടെ കുഞ്ഞ് അഡ്മിറ്റായതിനാൽ ഞാൻ പെങ്ങളെ സഹായിക്കാൻ അവിടെ പോയതായിരുന്നു. പെങ്ങളുടെ കുഞ്ഞിന് കലശലായ പനിയും ചുമയും ആയിട്ട് ICU ൽ ആണ്. അളിയൻ ആണെങ്കിൽ വിദേശത്തും. ഞങ്ങൾ നല്ല ടെൻഷനിൽ ആണ്. ICU ന് അടുത്ത് തന്നെയാണ് കുഞ്ഞുങ്ങളുടെ കണ്ണ് ഡോക്ടർ ഉള്ളത്. കുഞ്ഞുങ്ങളുടെ കണ്ണ് ചെക്ക് ചെയ്യാൻ വേണ്ടി ധാരാളം മാതാപിതാക്കൾ ആ ചുറ്റുവട്ടത്തുണ്ട്. ഞാൻ ഓരോരുത്തരെയും ഇങ്ങനെ നിരീക്ഷിച്ചിരിക്കുമ്പോൾ അതാ ഒരു കന്യാസ്ത്രീ ഒരു കൈകുഞ്ഞിനെയും പിടിച്ച് അവിടേയ്ക്ക് വരുന്നു. അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞ് ചെറുതായി കരയുന്നുണ്ട്. കുഞ്ഞിനെ കൂടാതെ ഒരു ചെറിയ ബാഗും ഒരു കവറും അവരുടെ കയ്യിൽ ഉണ്ട്. കുഞ്ഞിൻ്റെ കരച്ചിൽ നിർത്താൻ ആ കന്യാസ്ത്രീ നന്നേ പാടുപെടുന്നുണ്ട്. ഒരു അമ്മയുടെ കരുതലോടെ ബാഗിൽ ഉണ്ടായിരുന്ന കുപ്പിപാൽ ഒക്കെ എടുത്ത് കൊടുക്കുന്നുണ്ട് അവർ... പെട്ടെന്ന് എൻ്റെ ചിന്തകളിലേക്ക് കടന്നുവന്നത് ഏതാനും നാളുകൾക്ക് മുമ്പ് ഏതോ ചാനലിൽ ഇരുന്ന് ആരൊക്കയോ നടത്തിയ അന്തി ചർച്ചയാണ്. "ഈ കന്യാസ്ത്രീമാർ ഒക്കെ അത്രയ്ക്കും പരിശുദ്ധരല്ലന്നേ. അവർ അനാഥാലയം നടത്തുന്നത് അവരുടെ മക്കളെ തന്നെ വളർത്താൻ വേണ്ടിയാണ്. ദേവദാസികൾ എന്നാ ഇവളുമാരെ വിളിക്കേണ്ടത്" എന്ന കമൻ്റ് ഓർമ്മയിൽ മിന്നിമറഞ്ഞു... ഈ ഒരു ചിന്തയോടെ ഞാൻ ആ കന്യാസ്ത്രീയെ കൂടുതൽ വീക്ഷിക്കാൻ തുടങ്ങി. അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞ് ഇപ്പോൾ കരച്ചിൽ നിർത്തി പതിയെ ഉറങ്ങി തുടങ്ങി. അവിടെ നിൽക്കുന്നവരും ആ വഴി കടന്നുപോകുന്നവരും ആ കന്യാസ്ത്രീയെ നോക്കുന്നുണ്ട്. ചിലർ ഒന്ന് ഇരുത്തി മൂളിയിട്ടാണ് പോകുന്നത്. ദൂരെ നിൽക്കുന്ന ചിലർ എന്തൊക്കെയോ പതിയെ പറയുന്നുണ്ട്. പക്ഷേ, ആ കന്യാസ്ത്രീക്ക് ഒരു ഭാവഭേദവും ഇല്ല. തൻ്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ പതിയെ പതിയെ കുലുക്കികൊണ്ട് ചെറിയ ഒരു പുഞ്ചിരിയോടെ അവർ അവിടെ ഇരിക്കുമ്പോൾ, എവിടെ നിന്നോ ഒരു ആശുപത്രി ജീവനക്കാരി അവരുടെ അടുത്തേക്ക് ഓടി എത്തി: 'അമ്മേ... ഇത് ഇവിടെ നിന്ന് കിട്ടിയ പുതിയ കുഞ്ഞാണോ' എന്ന് ചോദിച്ചുകൊണ്ട് ആ കുഞ്ഞിൻ്റെ തലയിൽ തലോടുന്നു. ഞാൻ പെട്ടെന്ന് അവരുടെ മറുപടിക്കായി ചെവികൾ കൂർപ്പിച്ചു. അവർ പതിയെ 'അതെ, അമ്മതൊട്ടിലിൽ നിന്ന് കിട്ടിയതാണ്' എന്ന് സ്വരം താഴ്ത്തി പറഞ്ഞപ്പോൾ എൻ്റെ നെഞ്ചിൽ ഒരു കൂടം കൊണ്ട് ആരോ ഒരു അടി തന്നതുപോലെ തോന്നി... ഇതുവരെയും എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ മുൻവിധികളും കാറ്റിൽ പറന്നു... എന്തോ വല്ലാത്ത ഒരു ഭയഭക്തിയും ബഹുമാനവും എനിക്ക് അവരോട് പൊടുന്നനെ തോന്നി തുടങ്ങി. ആശുപത്രി ജീവനക്കാരി അവരുടെ കൂടെ പിന്നാലെ വന്നിരുന്ന മറ്റു ചിലരോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: "ഈ കന്യാസ്ത്രീമാരുടെ ജീവിതം സമ്മതിക്കണം. സ്വന്തം അമ്മമാർക്ക് വേണ്ടാതെ മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ അല്ലേ അവർ എടുത്തോണ്ടു പോയി കഷ്ടപ്പെട്ട് വളർത്തുന്നത്. ഈ ആശുപത്രിയിൽ അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ഇവരാണ് ഏറ്റെടുക്കുന്നത്. എന്നിട്ടും ഇവരുടെ ത്യാഗങ്ങൾ ഒന്നും കാണാതെ ഓരോരുത്തർ ഇവരെപ്പറ്റി എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞു പരത്തുന്നത്" എന്ന് പിറുപിറുത്തു കൊണ്ട് ആ സ്ത്രീ എവിടേക്കോ നടന്നുപോയി... ആ കന്യാസ്ത്രീ കുഞ്ഞിനെ ഇടയ്ക്കിടെ ഡോക്ടറിൻ്റെ അടുത്ത് കൊണ്ടു കാണിക്കുകയും ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്. മണിക്കൂറുകൾ നീണ്ടു പോവുകയാണ്. ഇടയ്ക്ക് കന്യാസ്ത്രീ ആരെയോ വിളിച്ച് തൻ്റെ കൈവശമുള്ള പാൽ തീർന്നു എന്ന് പറയുന്നുണ്ട്. ഞാൻ മനസ്സിൽ ഓർത്തു ഇത് ആരോട് ആയിരിക്കും എന്ന്! ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അതാ വേറൊരു കന്യാസ്ത്രീ ഒരു കൈക്കുഞ്ഞിനെയും കൊണ്ട് ഓടിപ്പാഞ്ഞ് ഇവരുടെ അടുത്തേക്ക് വരുന്നു. ഞാൻ പതിയെ തൊട്ട് അടുത്തുള്ള സ്റ്റെപ്പിലേയ്ക്ക് കയറി നിന്നു, മുകളിലത്തെ നിലയിലേക്ക് കയറി പോകുന്നു എന്ന ഭാവേന... അപ്പോഴും അവർ തമ്മിൽ സംസാരിക്കുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. അവരുടെ സംസാരത്തിൽ നിന്ന് അടുത്ത് എവിടെയോ വേറെ ഒരു സിസ്റ്റർ കൂടി മറ്റൊരു കുഞ്ഞിനെയും കൊണ്ട് ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട്, മൂന്നു സിസ്റ്റേഴ്സ് ആണ് വന്നിരിക്കുന്നത്. മൂന്നു പേരും മൂന്നിടത്താണ്. അപ്പോൾ വന്ന കന്യാസ്ത്രീ തൻ്റെ കൈവശം ഉണ്ടായിരുന്ന സാധനങ്ങൾ ആദ്യത്തെ കന്യാസ്ത്രീയെ ഏല്പ്പിച്ചിട്ട് പറയുകയാണ്, "നമ്മൾ തിരിച്ച് പോകുമ്പോൾ ചിലപ്പോൾ വേറെ ഒരു കുഞ്ഞിനെ കൂടി മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുപോകാൻ ഉണ്ട്, കൊച്ചിന് രണ്ട് കുഞ്ഞുങ്ങളെ മടിയിൽ വയ്ക്കാൻ പറ്റുമോ" എന്ന്...? പ്രായം കുറഞ്ഞ കന്യാസ്ത്രീ, കുഴപ്പമില്ല എന്ന് തലയാട്ടി സമ്മതിക്കുന്നു. "എൻ്റെ ഭഗവതീ" എന്ന് ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ഞാൻ അറിയാതെ ഒരു നിലവിളി ഉയർന്നു.... വാനോളം നിന്ദനങ്ങൾ ഈ സമൂഹം ഇവർക്ക് എതിരെ ഉതിർത്തിട്ടും, ദേവദാസികൾ എന്നും മറ്റും ഈ സമൂഹം ഇവരെ ഒക്കെ ഉറക്കെ വിളിച്ച് ആക്ഷേപിച്ചിട്ടും ഇവർക്ക് എവിടുന്ന് ഈ ധൈര്യം ലഭിക്കുന്നു..? ഇവരെ അല്ലേ ദേവിമാർ എന്ന് വിളിക്കേണ്ടത്? സത്യത്തിൽ ദേവിമാർ അല്ല ദൈവങ്ങൾ എന്ന് തന്നെ വിളിക്കണം... രണ്ടാമതു വന്ന സിസ്റ്ററിനെ ആദ്യത്തെ സിസ്റ്റർ, റോസ്പോ... എന്നാണ് വിളിക്കുന്നത് കേട്ടത്. സിസ്റ്റർ റോസ്പോ തൻ്റെ കയ്യിലുള്ള കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകുന്നത് കണ്ടപ്പോൾ എനിക്ക് അല്പം ക്യൂരിയോസിറ്റി കൂടി ഞാൻ ആ സിസ്റ്ററിന് പിന്നാലെ വച്ചുപിടിപ്പിച്ചു. എന്തായാലും ICU ന് മുമ്പിൽ വെറുതെ നിൽക്കുന്നതിനേക്കാൾ ഭേദം അല്ലേ ചില സത്യങ്ങളുടെ പിന്നാലെ പോകുന്നത്. നല്ല തിരക്കിനിടയിൽ കൂടി ഒരു നിശ്ചിത അകലത്തിൽ ഞാൻ റോസ്പോ സിസ്റ്ററിൻ്റെ പിന്നാലെ ചെന്നുനിന്നത് ഹൃദയഭേദകമായ ഒരു കാഴ്ചയ്ക്ക് മുമ്പിൽ ആണ്. ന്യൂറോ ഡോക്ടറിനെ കാണാൻ അതാ മറ്റൊരു കന്യാസ്ത്രീ ഒരു കൊച്ചിനെയും പിടിച്ച് ' അവിടെ ഒരു കസേരയിൽ ഇരിക്കുന്നു. ആ കന്യാസ്ത്രീയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിൻ്റെ തല അസാധാരണമായ വലിപ്പം ഉണ്ട്. രണ്ട് വയസ് എങ്കിലും ആ കുട്ടിക്ക് ഉണ്ടാകും. കാത്തിരുന്ന് മടുത്തതുകൊണ്ട് ആവാം ആ കുഞ്ഞ് ഭയങ്കരമായി ബഹളം ഉണ്ടാക്കുന്നുണ്ട്. ആ കുഞ്ഞിനെ ശാന്തനാക്കാൻ അവർ രണ്ടു പേരും നന്നേ പാടുപെടുന്നുണ്ട്. അവരെ വീക്ഷിച്ചുകൊണ്ട് അല്പം അകലെ ഞാൻ മാറി നിന്നു. സത്യത്തിൽ ഇന്നുവരെ കന്യാസ്ത്രീമാരെക്കുറിച്ച് എൻ്റെ മനസ്സിൽ ഞാൻ സങ്കല്പിച്ചു കൂട്ടിയ എല്ലാ മുൻവിധികളും ഏതാനും മണിക്കൂറുകൾ കൊണ്ട് എൻ്റെ ഉള്ളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നത് ഞാൻ തിരിച്ചറിഞ്ഞു... കുറച്ചുനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം ഞാൻ തിരിച്ച് എൻ്റെ സഹോദരിയുടെ കുഞ്ഞ് കിടക്കുന്ന ICU വിന് മുമ്പിൽ എത്തി. അപ്പോഴും ആദ്യം കണ്ട സിസ്റ്റർ ആ കുഞ്ഞിനെയും പിടിച്ച് അവിടെ തന്നെ ഉണ്ട്. എന്നെ ഏറ്റവും അതിശയിപ്പിച്ചത്, രാവിലെ 9 മണിക്ക് എത്തിയ ഇവർ 2 മണി കഴിഞ്ഞിട്ടും ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നത് എനിക്ക് കാണാൻ സാധിച്ചില്ല എന്നതാണ്. ഒന്നു രണ്ടു സ്ത്രീകൾ ആ സിസ്റ്ററിൻ്റെ അടുത്തിരുന്ന് എന്തൊക്കയോ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ആ കന്യാസ്ത്രീക്ക് സാധിക്കുന്നില്ല. കാരണം അവരുടെ ഈറനണിഞ്ഞ കണ്ണുകൾ അവർ ഒരു ടവ്വൽ കൊണ്ട് ആരും കാണാതെ തുടയ്ക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നിർദ്ദയം ഉപേക്ഷിച്ച അമ്മയ്ക്ക് ഇല്ലാത്ത വേദന ഈ പോറ്റമ്മയ്ക്ക് ഉണ്ടായല്ലോ എൻ്റെ ഭഗവതീ എന്ന് എൻ്റെ ഹൃദയം മന്ത്രിച്ചു... ഞാൻ പതിയെ ആ കന്യാസ്ത്രീ ഇരിക്കുന്ന സീറ്റിന് പിന്നിൽ ഉള്ള ഒരു കസേരയിൽ സ്ഥാനം പിടിച്ച് വീണ്ടും അവരുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു. അവർ ഇടയ്ക്കിടെ ഡോക്ടറിൻ്റെ അടുത്ത് കുഞ്ഞിനെയും കൊണ്ട് പോകുകയും കുഞ്ഞിൻ്റെ കണ്ണിൽ എന്തോ മരുന്ന് ഒഴിച്ചിട്ട് തിരികെ വരുകയും ചെയ്യുന്നുണ്ട്. ഒരു യുവാവ് ആ കന്യാസ്ത്രീയോട് 'ഈ കുഞ്ഞ് സിസ്റ്ററിൻ്റെ ചേച്ചിയുടെ കുട്ടിയാണോ' എന്ന് സംശയം ചോദിച്ചപ്പോൾ അവർ ഒരു പുഞ്ചിരിയോടെ 'അല്ല, ഞങ്ങളുടെ ഓർഫനേജിലെ കുഞ്ഞുങ്ങൾ ആണെന്ന്' പറയുന്നു. ആ യുവാവിൻ്റെ മുഖത്തും വല്ലാത്ത അത്ഭുതം മിന്നിമറയുന്നത് ഞാൻ കണ്ടു... ഏകദേശം മൂന്നുമണി ആയപ്പോൾ ആദ്യം വന്ന റോസ്പോ സിസ്റ്റർ വീണ്ടും വന്നു. ചെക്കപ്പ് ഒക്കെ തീർന്നു എന്ന് തോന്നുന്നു. രണ്ടു കന്യാസ്ത്രീമാരും കൂടി തിരിച്ച് പോകുന്നതിനെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയാണ്. ഞാൻ ധൈര്യം സംഭരിച്ച് അവരുടെ അടുത്ത് എത്തി 'ആ കുഞ്ഞുങ്ങളെ ഒന്ന് കാണിക്കാമോ' എന്ന് ചോദിച്ചു. അവർ ഒരു പുഞ്ചിരിയോടെ ആ കുഞ്ഞുങ്ങളെ എനിക്ക് കാണിച്ചു തന്നു. ശരിക്കും രണ്ട് മാലാഖ കുഞ്ഞുങ്ങൾ. എൻ്റെ ഉള്ളിൽ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു, എങ്ങനെ ഒരമ്മയ്ക്ക് ഇവരെ ഉപേക്ഷിക്കാൻ തോന്നി എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു. നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, അവർ മറുപടി പറഞ്ഞത് 'ഞങ്ങൾ ചങ്ങനാശ്ശേരി - തോട്ടയ്ക്കാട് റൂട്ടിന് അടുത്ത് രാജമറ്റം എന്ന സ്ഥലത്തുള്ള DSJ കോൺവെൻ്റിൽ നിന്നാണ്' എന്ന്... കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പായി മൂന്നാമത്തെ സിസ്റ്ററും ആ വലിയ തലയുള്ള കുഞ്ഞുമായി അവിടേയ്ക്ക് കടന്നുവന്നു. ഏതോ ഒരമ്മയുപേക്ഷിച്ച മറ്റൊരു പൊടിക്കുഞ്ഞിനെയും കൂടി മെഡിക്കൽ കോളേജിൽ നിന്ന് ഇവർക്ക് ഇന്ന് കൂടെ കൊണ്ടു പോകണം. അവരുടെ പ്ലാൻ അല്പം മാറി നിന്ന എനിക്ക് കേൾക്കാമായിരുന്നു: അവരിൽ ഒരു കന്യാസ്ത്രീ കാർ ഡ്രൈവ് ചെയ്യും മറ്റു രണ്ടു കന്യാസ്ത്രീമാർ ഈരണ്ടു കുഞ്ഞുങ്ങളെ കൈകളിൽ ഏന്തണം. ആറേഴു മണിക്കൂർ ഒരിറ്റു വെള്ളം പോലും കുടിക്കാതെ സ്വന്തം അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ സ്വന്തമായി കണ്ട് ത്യാഗം സഹിച്ച് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഈ കന്യാസ്ത്രീമാരുടെ ജീവിതം ശരിക്കും മഹത്വമേറിയതാണ്. വെറുതെ അല്ല ഇവരെ സമർപ്പിതർ എന്ന് വിളിക്കുന്നത്! തങ്ങളുടെ ലക്ഷ്യം നേടുവോളം അവർ സ്വയം സമർപ്പിക്കുകയാണ് അന്യർക്കായി... എന്തുകൊണ്ടോ എൻ്റെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞു. സത്യത്തിൽ എൻ്റെ മുമ്പിൽ നിൽക്കുന്ന ഈ മൂന്ന് കന്യാസ്ത്രീമാർ ദേവതമാരോ, അതോ ദൈവങ്ങളോ, എന്നോർത്ത് ഞാൻ അവർ നടന്നകലുന്നത് നോക്കി നിന്നു... കൂപ്പുകൈകളുമായി...!
Image: /content_image/News/News-2024-10-25-14:35:28.jpg
Keywords: സന്യാസ, സമര്‍പ്പിത

23952
Category: 18
Sub Category:
Heading: സ്വപ്‌നത്തിൽപോലും ഉണ്ടാകാത്ത ദൈവനിയോഗം: നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ട്
Content: ചങ്ങനാശേരി: തനിക്കു ലഭിച്ച കർദ്ദിനാൾ പദവി സ്വപ്‌നത്തിൽപോലും ഉണ്ടാകാത്ത ദൈവനിയോഗമാണെന്നു നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ട്. കർദ്ദിനാളായി നിയുക്തനായശേഷം ആദ്യമായി ചങ്ങനാശേരിയിൽ എത്തിയ മോൺ. ജോർജ് കുവക്കാട്ടിന് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീർ ഒപ്പാനും നമ്മുടെ സമ്പത്ത് അവരുമായി പങ്കുവയ്ക്കാനും കഴിയുമ്പോഴാണ് യഥാർഥ ക്രിസ്തുശിഷ്യനായി തീരുന്നത്. അർഹിക്കുന്നവർക്ക് ഉദാരതയോടെ നൽകിയാൽ ദൈവം ഇരട്ടിയായി പ്രതിഫലം നൽകും. മാർപാപ്പയുടെ മാതൃകയും ശുശുഷയും ജീവിതത്തിൽ വലിയ പ്രചോദനമായി. സെമിനാരി ജീവിതത്തിലേക്കു നയിക്കുകയും വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലേക്ക് അയയ്ക്കുകയും ചെയ്‌ത മാർ ജോസഫ് പവ്വത്തിലിനോടും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തോടും അതിരൂപതയിലെ വൈദികരോടും സന്യസ്ത രോടും വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും നിയുക്ത കർദ്ദിനാൾ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2024-10-25-14:53:21.jpg
Keywords: കർദ്ദി

23953
Category: 1
Sub Category:
Heading: യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റം: ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭ
Content: ബിസൗ: യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റത്തിന്റെയും മറ്റ് പ്രാദേശിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭാനേതൃത്വം. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന പ്രമേയത്തിലൂന്നി ഗിനിയ-ബിസാവിലെ കത്തോലിക്ക സഭ നവംബർ നാലിനാണ് ദേശീയ ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തത്. യൂറോപ്പിലേക്ക് യുവജനങ്ങളുടെ കൂട്ട കുടിയേറ്റം, സാമൂഹിക ഐക്യത്തില്‍ ഉണ്ടായ കുറവ്, രാഷ്ട്രീയ സംഘർഷങ്ങൾ, വിവിധ മേഖലകളിലെ അസ്ഥിരത, പൊതുവിഭവങ്ങളുടെ ദുരുപയോഗം എന്നിവയുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാദിനം. ബിസാവു കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് ലാംപ്രയും ബഫാത്ത കത്തോലിക്ക രൂപതയുടെ രൂപത അഡ്മിനിസ്‌ട്രേറ്ററും ഒപ്പിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം. ദൈവത്തിൻ്റെ മാർഗനിർദേശം തേടുക എന്നതാണ് തങ്ങളുടെ ദൌത്യം. അതുകൊണ്ടാണ് തങ്ങൾ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനം ആവശ്യപ്പെടുന്നത്. നമുക്ക് ദൈവത്തെ ശ്രവിക്കുകയും രാജ്യത്ത് ഐക്യവും സമാധാനവും പരസ്പര ധാരണയും പൊതു വിഭവങ്ങളുടെ ശരിയായ പരിപാലനം എന്നിവയ്ക്കായി അപേക്ഷിക്കുകയും ചെയ്യാമെന്നും ബിഷപ്പ് ജോസ് ലാംപ്ര പറഞ്ഞു. ദിനാചരണത്തിൽ പൂർണ്ണമായി പങ്കെടുക്കാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനു രാജ്യത്തുടനീളമുള്ള കത്തോലിക്കാ സ്കൂളുകൾക്കു നവംബർ 4ന് അവധിയാണ്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഗിനി-ബിസൗയിലെ ജനസംഖ്യയുടെ 18% ആണ് ക്രൈസ്തവര്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-25-15:37:37.jpg
Keywords: യുവജന

23954
Category: 1
Sub Category:
Heading: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത
Content: ചങ്ങനാശേരി: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണമെന്നാണ് കാനൻ നിയമം അനുശാസിക്കുന്നത്. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് - സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്ക സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപത എന്നാണർത്ഥമാക്കുന്നത്. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്. നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകളില്‍ മെത്രാന്‍മാരേ നൽകുന്നത്. തുര്‍ക്കിയിലെ നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും ചങ്ങനാശേരി അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പാലാ രൂപത അധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. പ്രഖ്യാപനത്തിനിടെ അദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. അതിരൂപതാ ചാനസലർ ഡോ. ഐസക്ക് ആലഞ്ചേരി മംഗളപത്രം വായിച്ചു. മോൺ. ജോർജ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ സഭയുടെ തലവനായ മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ നവംബർ 24ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽവെച്ചു നടക്കും. ഡിസംബർ ഏഴിനാണ് ഫ്രാൻസിസ് മാർപാപ്പയില്‍ നിന്നു കര്‍ദ്ദിനാള്‍ പദവി സ്വീകരിക്കുക. 1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികെയാണ് അദ്ദേഹത്തെ തേടി കര്‍ദ്ദിനാള്‍ പദവിയെത്തിയത്.
Image: /content_image/News/News-2024-10-25-16:59:53.jpg

23955
Category: 18
Sub Category:
Heading: മുനമ്പം സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപത
Content: മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായി മുനമ്പം തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. സമരത്തിന്റെ 13-ാം ദിനമായ ഇന്നലെ മുനമ്പത്തെത്തിയ ബിഷപ്പ് സമരനേതാക്കളുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ഭൂമിയുടെ ന്യായമായ അവകാശങ്ങൾക്കായി മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മാർ കണ്ണുക്കാടൻ പറഞ്ഞു. സേവ്യർ കാട്ടുപറമ്പിൽ, റീന ആൻ്റണി കാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ഔസോ പൈനാടത്ത് എന്നിവരാണ് ഇന്നലെ നിരാഹാരസമരം നടത്തിയത്. മോൺ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ, വൈദികർ, പാസ്റ്ററൽ കൗൺസിൽ, എകെസിസി അംഗങ്ങൾ, കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെയാണ് അന്യായമായി വഖഫ് ബോർഡ് അവകാശം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന അധികാരികളുടെ ഉത്തരവിനെതിരെയാണ് സാധാരണക്കാര്‍ പോരാടുന്നത്.
Image: /content_image/India/India-2024-10-26-08:17:37.jpg
Keywords: ഇരിങ്ങാല

23956
Category: 18
Sub Category:
Heading: മുനമ്പം - വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി
Content: കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം - വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ, കെസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലയ്ക്കൽ തുടങ്ങിയവർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും പിന്തുണ ഉറപ്പു നൽകുകയും ചെയ്തു
Image: /content_image/India/India-2024-10-26-08:28:47.jpg

23957
Category: 1
Sub Category:
Heading: ബ്ലാക്ക് മാസിന് തിരുവോസ്തി; 'സാത്താനിക് ടെമ്പിളി'നെതിരെ നിയമപോരാട്ടവുമായി അറ്റ്‌ലാന്റ അതിരൂപത
Content: അറ്റ്‌ലാന്റ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയില്‍ പൈശാചിക ആരാധനയായ ബ്ലാക്ക് മാസിന് തിരുവോസ്തി ഉപയോഗിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ നിയമപോരാട്ടവുമായി അറ്റ്‌ലാന്റ അതിരൂപത. അതിരൂപതയുടെ ലീഗല്‍ അഡ്വൈസര്‍മാര്‍ സംഘാടകരെ സമീപിച്ച് തിരുവോസ്തി ഉണ്ടെങ്കിൽ, തിരികെ നൽകണമെന്നും കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടതായി അറ്റ്‌ലാൻ്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മയർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തിരുവോസ്തി തങ്ങളുടെ കൈയില്‍ ഇല്ലെന്നും പരിപാടിയിൽ തിരുവോസ്തി ഉപയോഗിക്കില്ലെന്നും സാത്താനിക ആരാധക സംഘം ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. പൈശാചിക സംഘത്തിൻ്റെ കൈകളില്‍ തിരുവോസ്തി ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ കോടതി നടപടികളിലൂടെ ശക്തമായി ഇടപെടുവാന്‍ തീരുമാനമെടുത്തതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള നമ്മുടെ അടിസ്ഥാന വിശ്വാസത്തിന് വലിയ ഭീഷണിയാണ് പൈശാചിക സംഘങ്ങളെന്നും അവർ നമ്മുടെ വിശ്വാസങ്ങളെ പരിഹസിക്കുകയാണെന്നും അറ്റ്‌ലാൻ്റ ആർച്ച് ബിഷപ്പ് പറഞ്ഞു. പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് സാത്താനിക് ടെമ്പിൾ. കണക്റ്റിക്കട്ട് ഉള്‍പ്പെടെ വിവിധ യുഎസ് സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ സാത്താനിക് ക്ലബ് സ്ഥാപിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ''റൈറ്റ് ടു യുവർ ലൈഫ് സാത്താനിക് അബോർഷൻ ക്ലിനിക്” എന്ന പേരില്‍ വിർജീനിയയിൽ ഭ്രൂണഹത്യ കേന്ദ്രം തുറക്കുവാന്‍ സംഘടന തീരുമാനമെടുത്തത് ഈ മാസത്തിന്റെ ആദ്യമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-26-09:13:54.jpg
Keywords: സാത്താ, പിശാച