category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മുനമ്പം - വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി
Contentകെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം - വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ, കെസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലയ്ക്കൽ തുടങ്ങിയവർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും പിന്തുണ ഉറപ്പു നൽകുകയും ചെയ്തു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-26 08:13:00
Keywordsഇരിങ്ങാല
Created Date2024-10-26 08:28:47