Contents

Displaying 23521-23530 of 24964 results.
Content: 23958
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ അധ്യക്ഷനായ റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്. റോം രൂപതയുടെ വികാരി ജനറല്‍ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേയാണ് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റായി ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പുതുതായി പ്രഖ്യാപിച്ച 21 അംഗ കര്‍ദ്ദിനാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശിയായ മോൺസിഞ്ഞോർ റെയ്‌ന. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നു വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നുണ്ട്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമ രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പയാണ്. ആഗോള കത്തോലിക്കസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലാണ് വസിക്കുന്നതെങ്കിലും പാപ്പ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയം വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 460 അടി നീളവും, വീതി 240 അടിയുമുള്ള ദേവാലയം സ്നാപക യോഹന്നാന്‍റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-26-09:32:31.jpg
Keywords: ബസിലി
Content: 23959
Category: 1
Sub Category:
Heading: പ്രതിവാരമുള്ള ജപമാല പ്രാര്‍ത്ഥനയിലൂടെ അനേകരെ യേശുവിലേക്ക് അടുപ്പിച്ച് മെക്സിക്കന്‍ ഷോപ്പിംഗ് സെന്‍റര്‍
Content: ജാലിസ്കോ: മെക്സിക്കന്‍ സംസ്ഥാനമായ ജാലിസ്കോയിലെ സപ്പോപാൻ നഗരത്തിലെ ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ മുന്നില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥന അനേകര്‍ക്കു വിശ്വാസ സാക്ഷ്യമാകുന്നു. ഷോപ്പിംഗ് സെൻ്ററിൻ്റെ പൂന്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നിലാണ് എല്ലാ ബുധനാഴ്ചയും നൂറുകണക്കിന് ആളുകള്‍ ജപമാലയുമായി ഒരുമിച്ച് കൂടുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പ്രാര്‍ത്ഥന. 2022-ൽ അഡ്രിയാന ഒറോസ്‌കോയുടെ നേതൃത്വത്തിലാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. കത്തോലിക്ക സഭ ജപമാലയ്ക്കായി സമർപ്പിക്കുന്ന മാസമായ ഒക്ടോബറിൽ പ്രാർത്ഥിക്കാൻ കുറച്ച് ആളുകളെ മാത്രമാണ് താൻ ആദ്യം കണ്ടുമുട്ടിയതെന്നും എന്നാല്‍ ഇപ്പോഴുള്ള ഉദ്യമത്തിലൂടെ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരിന്നുവെന്നും അഡ്രിയാന പറയുന്നു. ഇപ്പോൾ ഒത്തിരി ആളുകളാണ് ജപമാലയില്‍ പങ്കുചേരാന്‍ ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൽ എത്തിച്ചേരുന്നത്. പലരും ഈ സ്ഥലത്തുകൂടി കടന്നുപോകുമ്പോൾ, ജപമാല പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ടെന്നും അഡ്രിയാന പറയുന്നു. വിശ്വാസത്തില്‍ നിന്നു അകന്നു കഴിഞ്ഞവര്‍ പോലും ഇതില്‍ ഭാഗമാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. ദൈവത്തിൻ്റെ വിളിയോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെ ഷോപ്പിംഗ് സെൻ്റർ പിന്തുണയ്ക്കുമെന്ന് ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഡയാന ഗാർസിയ എസിഐ പ്രെൻസയോട് പറഞ്ഞു. ഗ്വാഡലൂപ്പിലെ ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്‍ററാണ് തങ്ങളുടേത്. ഗ്വാഡലജാര ആസ്ഥാനമായുള്ള ഷോപ്പിംഗ് സെൻ്റർ എന്ന നിലയിൽ, തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാർസിയ പറയുന്നു. ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ ദൈവ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-26-15:51:47.jpg
Keywords: മെക്സിക്കോ, മെക്സിക്ക
Content: 23960
Category: 1
Sub Category:
Heading: ആഗോള സിനഡിന് ഇന്നു സമാപനമാകും
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡ് ഇന്നു സമാപിക്കും. ഇന്നു രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയായിരിക്കും സിനഡ് സമാപിക്കുക. 2021 ഒക്ടോബറിൽ മാർപാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇതോടെ ഔദ്യോഗികമായി വിരാമമാകും. സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. കഴിഞ്ഞ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ 2023 ഒക്ടോബര്‍ 4 മുതല്‍ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഒക്ടോബര്‍ 29നാണ് സമാപിച്ചത്.
Image: /content_image/News/News-2024-10-27-06:48:58.jpg
Keywords: സിനഡ
Content: 23961
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി
Content: ന്യൂഡൽഹി: രാജ്യത്തു ക്രൈസ്‌തവർക്കെതിരേയുള്ള പീഡനങ്ങള്‍ വർദ്ധിക്കുന്നതിൽ ഡൽഹി എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജന്ദർമന്ദറിൽ നടത്തിയ പ്രതിഷേധ യോഗത്തില്‍ നൂറോളം പേർ പങ്കെടുത്തു. മണിപ്പൂരിലെ കുക്കി സംഘടനകളടക്കം രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി. മണിപ്പുരിൽ അക്രമം തുടങ്ങിയിട്ട് 500 ദിവസമായെന്നും ഇരുന്നൂറോളം പള്ളികൾ ആക്രമിക്കപ്പെട്ടെന്നും എന്നാൽ കേന്ദ്രം യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും എൻസിആർ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചുണ്ടിക്കാട്ടി. ക്രൈസ്‌തവർക്കെതിരേയുള്ള അതിക്രമങ്ങളിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും കേന്ദ്രം മൗനം പാലിക്കുകയാണെന്നും ക്രിസ്ത‌്യൻ ഫെലോഷിപ്പ് ആരോപിച്ചു.
Image: /content_image/India/India-2024-10-27-07:05:39.jpg
Keywords: ഡൽഹി
Content: 23962
Category: 18
Sub Category:
Heading: മുനമ്പം നിവാസികളെ കുടിയിറക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്മേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം.എ. നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യതയൊരുക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മുനമ്പം നിവാസികളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ്പ് വിളിച്ചുചേർത്ത പ്രത്യേക യോഗം വ്യക്തമാക്കി. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച് ബിഷപ്പ് പ്രത്യേക യോഗം വിളിച്ചുചേർത്തത്. കൗൺസിൽ ഫോർ കമ്യൂണിറ്റി കോ- ഓപ്പറേഷൻ എന്ന സംഘടനയുടെ കൂടി പിന്തുണയോടെ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൻ്റെ തുടർച്ചയായാണു യോഗം. 2008ൽ സർക്കാർ നിയോഗിച്ച എം.എ. നിസാർ അധ്യക്ഷനായ സമിതിയുടെ കണ്ട ത്തലിനെത്തുടർന്നാണു തർക്കങ്ങൾ ഉടലെടുക്കുന്നത്. ഈ കമ്മീഷൻ യാഥാർഥ്യം മനസിലാക്കാതെയും രേഖകൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരിൽനിന്നു വിവരങ്ങൾ ശേഖരിക്കാതെയും വഖഫ് ബോർഡിൻ്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതേത്തുടർന്നാണു ഫറുഖ് കോളജിനു സമ്മാനമായി ലഭിച്ച 404 ഏക്കർ ഭൂമി 2019 ൽ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ ആസ്‌തി പട്ടികയിൽ എഴുതിച്ചേർക്കുന്നത്. ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിച്ച് എം.എ. നിസാർ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാൻ ഒരു പുതിയ കമ്മിറ്റിയെ നിയോഗിക്കണം. ഫറൂഖ് കോളജ് അധികൃതർ എടുത്ത സ്ഥലം വഖഫ് ഭൂമിയല്ലെന്ന കാര്യം ശരിയാണെന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-10-27-07:17:27.jpg
Keywords: വരാപ്പുഴ, കളത്തി
Content: 23963
Category: 18
Sub Category:
Heading: മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദി പ്രകാശനത്തിനും പതിനായിരത്തോളം പേർക്കുള്ള വേദി മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിൽ പൂർത്തിയായി. സ്വാഗത കമാനങ്ങളാലും കൊടിതോരണങ്ങളാലും നഗരം കമനീയമായി. 1001 പേരടങ്ങിയ വോളൻ്റിയേഴ്‌സ് ടീമാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്. ഇനിയുള്ള ദിനങ്ങൾ പ്രാർത്ഥനയ്ക്കായി അതിരുപത പ്രഖ്യാപിച്ചിരിക്കുകയാണ്. 30ന് രാവിലെ 10 മുതൽ നാലുവരെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഉപവാസത്തോടെ അഖണ്ഡ ജപമാല പ്രാർത്ഥന സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗത സംഘാംഗങ്ങൾ, വോളൻ്റിയേഴ്‌സ്, സംഘടന, കൂട്ടായ്‌മ പ്രതിനിധികൾ, പാസ്റ്ററൽ കൗൺസിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് അതിരൂപത ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്ടറും കൺവീനറുമായ ഫാ. ജോർജ് മാന്തുരുത്തിൽ അറിയിച്ചു. പരിപാടികളുടെ ഒരുക്കങ്ങളുടെ മുന്നോടിയായി കത്തീഡ്രൽ പള്ളിയങ്കണത്തിൽ ഒരുക്കപ്രാർത്ഥന നേതൃ കൺവെൻഷൻ നടത്തിയിരിന്നു.
Image: /content_image/India/India-2024-10-28-10:38:55.jpg
Keywords: ചങ്ങനാ
Content: 23964
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത റീജിയണൻ മത്സരങ്ങൾ പൂർത്തിയായി; രൂപതാബൈബിൾ കലോത്സവം നവംബർ 16ന് സ്കെന്തോർപ്പിൽ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ദേശീയ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി. സിറോ-മലബാർ സഭയുടെ സാംസ്കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാർക്കിയൽ ബൈബിൾ കലോത്സവം 2024 നവംബർ 16ന് സ്കെന്തോർപ്പിൽവച്ച് നടത്തപ്പെടുന്നു. പ്രധാനമായും വിശുദ്ധ ബൈബിളിന്റെ പാഠങ്ങൾ അനുഭവകരമാക്കുവാനും കലാ കഴിവുകൾക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് കലോത്സവത്തിലെ ഓരോ വേദികളും. രൂപതയുടെ പന്ത്രണ്ട് റീജിയണൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. മത്സരങ്ങൾ നടക്കുന്ന നവംബർ 16ന് രാവിലെ 8 :15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്‌ഘാടന സമ്മേളനവും ബൈബിൾ പ്രതിഷ്‌ഠയും നടക്കും. തുടർന്ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ അവസാനിച്ച ശേഷം വൈകുന്നേരം 6 :30 മുതൽ സമ്മാനദാനം ആരംഭിക്കുകയും ഒമ്പതുമണിയോടുകൂടി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Image: /content_image/Events/Events-2024-10-28-13:50:29.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 23965
Category: 1
Sub Category:
Heading: ആഗോള മെത്രാൻ സിനഡിന് സമാപനം കുറിച്ച് നടന്ന ദിവ്യബലി | VIDEO
Content: വത്തിക്കാനിൽ നടന്നുവരികയായിരുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള മെത്രാൻ സിനഡിന് സമാപനം കുറിച്ച് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലി. ഒക്ടോബർ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച സിനഡിന്റെ രണ്ടാം ഘട്ടത്തിന്, ഇന്നലെ ഒക്ടോബർ 27 ഞായറാഴ്ച പാപ്പയുടെ സാന്നിധ്യത്തിൽ നടന്ന ബലിയർപ്പണത്തോടെയാണ് സമാപനമായത്. കാണാം ദൃശ്യങ്ങൾ ഒന്നര മിനിറ്റിൽ.
Image: /content_image/News/News-2024-10-28-14:21:22.jpg
Keywords: സിനഡ
Content: 23966
Category: 1
Sub Category:
Heading: സുവിശേഷത്തിന്റെ തീക്ഷ്ണതയുള്ള ദാസൻ; കൊല്ലപ്പെട്ട മെക്സിക്കന്‍ വൈദികനെ അനുസ്മരിച്ച് പാപ്പ
Content: മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ചിയാപാസില്‍ അടുത്തിടെ കൊല്ലപ്പെട്ട മെക്സിക്കന്‍ വൈദികനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അക്രമബാധിത പ്രദേശത്ത് കൊല്ലപ്പെട്ട ഫാ. മാർസെലോ പെരെസിനെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചത്. "സുവിശേഷത്തിൻ്റെയും ദൈവത്തിൻ്റെ വിശ്വസ്തരായ ജനങ്ങളുടെയും തീക്ഷ്ണതയുള്ള ദാസൻ" എന്നാണ് ഫാ. മാർസെലോയെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചത്. ശുശ്രൂഷയോടുള്ള വിശ്വസ്തതയ്ക്കായി കൊല്ലപ്പെട്ട മറ്റ് വൈദികരെപ്പോലെ അദ്ദേഹത്തിൻ്റെ ത്യാഗവും സമാധാനത്തിൻ്റെയും ക്രിസ്തീയ ജീവിതത്തിൻ്റെയും വിത്തായിരിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു പിന്നാലെയാണ് വൈദികന്‍ കൊല്ലപ്പെട്ടത്. കുക്‌സിറ്റാലിയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്വാഡലൂപ്പ പള്ളിയിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികള്‍ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. കൊലപാതകത്തെ അപലപിച്ച് മെക്സിക്കന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിന്നു. ചിയാപാസ് പ്രദേശത്തു സത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ പ്രവാചകശബ്‌ദത്തെയാണ് അക്രമികള്‍ നിശബ്ദമാക്കിയതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചിരിന്നു. പോലീസ് അന്വേഷണത്തിന് ഒടുവില്‍ കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയ ആണെന്ന് വ്യക്തമായി. പ്രാദേശിക മയക്കുമരുന്ന് കച്ചവടക്കാരനായ എഡ്ഗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിയാപാസിൽ മയക്കുമരുന്ന് കടത്തിനെതിരെ വലിയ രീതിയില്‍ പോരാടിക്കൊണ്ടിരിന്ന വൈദികനായിരിന്നു കൊല്ലപ്പെട്ട ഫാ. മാർസെലോ. ഇതാണ് സംഘത്തെ കൊലപാതകത്തിലേക്ക് നയിക്കുവാനുള്ള കാരണമായി പോലീസ് നിരീക്ഷിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-28-14:54:38.jpg
Keywords: മെക്സി, വൈദിക
Content: 23967
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനം ക്രിസ്തുവിലേക്ക് ഹൃദയം തുറക്കാൻ ക്ഷണിക്കുന്നു: യു‌എസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടൺ ഡി‌സി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയ്ക്കു ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ എഴുതിയ പുതിയ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' ക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് ഹൃദയം തുറക്കാൻ നമ്മെ ക്ഷണിക്കുകയാണെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി. "ക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ അപാരമായ സ്നേഹം" കണ്ടെത്തുന്നതിന് നമ്മുടെ ഹൃദയങ്ങളെ തുറക്കാൻ ചാക്രിക ലേഖനത്തിന് കഴിയുമെന്നു യു.എസ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (USCCB) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ പ്രത്യാശ പ്രകടിപ്പിച്ചു. ആധുനിക സമൂഹത്തിന്റെ ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളായി ഉപഭോക്തൃത്വം, മതേതരത്വം, പക്ഷപാതം ഉള്‍പ്പെടെ കാണാന്‍ കഴിയും. ഇവയ്ക്കു ഫ്രാൻസിസ് പാപ്പ ലളിതവും ശക്തവുമായ ഒരു ചികിത്സ വാഗ്ദാനം ചെയ്യുന്നു: യേശുവിൻ്റെ തിരുഹൃദയം. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി വഴി, നമുക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നവീനമായ വഴികളിലേക്ക് നമ്മുടെ സ്വന്തം ഹൃദയങ്ങളെ തുറക്കാൻ കഴിയുമെന്ന് പരിശുദ്ധ പിതാവ് തൻ്റെ പുതിയ ചാക്രിക ലേഖനത്തിലൂടെ പഠിപ്പിക്കുന്നു. തിരുഹൃദയത്തിനുള്ള സമർപ്പണത്തിൽ, യേശുവിന്റെ ജീവനുള്ള ഹൃദയത്തെയും ദൈവത്തിന്റെ മക്കളായി നമ്മെ ഒന്നിപ്പിക്കാനുള്ള ശക്തിയെയും നാം കണ്ടുമുട്ടുന്നു. വിശുദ്ധ കുർബാനയിൽ നാം 'ക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ അപാരമായ സ്നേഹം' കണ്ടെത്തുന്നുവെന്നും അമേരിക്കയില്‍ നടന്ന നാഷ്ണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പരിപാടിയെ ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് തിമോത്തി ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" ഒക്ടോബർ 24 വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമാണ് 'ദിലെക്സിത്ത് നോസ്'. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-28-16:09:59.jpg
Keywords: ചാക്രിക