Contents
Displaying 23561-23570 of 24964 results.
Content:
24001
Category: 18
Sub Category:
Heading: മുനമ്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസ് പത്തിന് ഐക്യദാർഢ്യ ദിനമായി ആചരിക്കും
Content: കൊച്ചി: വഖഫ് അധിനിവേശത്താൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തിന് മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും. മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിന്മേലുള്ള വഖഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക, രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു ദിനാചരണം. ഈ പ്രശ്‌നത്തിൽ രാഷ്ട്രീയപാർട്ടികൾ നിഷ്‌പക്ഷമായും നിർഭയമായും നീതിപൂർവമായും നിലപാട് എടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. അന്നേദിവസം കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ കേരളത്തിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ, റാലികൾ, പ്രമേയം അവതരിപ്പിക്കൽ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ തുടങ്ങിയവ നടത്തും. കൂടാതെ കത്തോലിക്ക കോൺഗ്രസ് രൂപത സമിതികളുടെ നേതൃത്വത്തിൽ മുനമ്പത്ത് സന്ദർശനം നടത്തി ഐക്യദാർഢ്യം അറിയിക്കും.
Image: /content_image/India/India-2024-11-03-07:05:19.jpg
Keywords: മുനമ്പ

24002
Category: 18
Sub Category:
Heading: ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതികദേഹം കബറടക്കി
Content: കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് സഭയും സമൂഹവും അന്ത്യയാത്ര നൽകി. പുത്തൻകുരിശ് പാത്രിയാർക്കീസ് സെൻ്ററിനോടു ചേർന്നുള്ള മാർ അത്തനാസിയോസ് കത്തീഡ്രലിൽ ബാവയുടെ ഭൗതികദേഹം കബറടക്കി. ഇന്നലെ രാവിലെ എട്ടോടെ വിശുദ്ധ കുർബാനയെത്തുടർന്ന് സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. യാക്കോബായ സഭയുടെ മെത്രാന്മാരും വൈദികരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം ആയിരങ്ങളാണ് ബാവയ്ക്ക് അന്ത്യയാത്ര നൽകാനെത്തിയത്. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. പ്രസാദ്, വി.എൻ. വാസവൻ, എംപിമാരായ ബെന്നി ബെഹനാൻ, ശശി തരൂർ, എംഎൽഎമാരായ മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, പി.വി. ശ്രീനിജൻ, ആൻ്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി പ്രസിഡൻ്റ കെ. സുധാകരൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ ശ്രേഷ്ഠ ബാവയുടെ ഭൗതികദേഹം കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുവന്നു. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അനുശോചനകുറിപ്പും അദ്ദേഹം വായിച്ചു.
Image: /content_image/India/India-2024-11-03-07:14:08.jpg
Keywords: ബാവ

24003
Category: 1
Sub Category:
Heading: ലോറെന്തീനോ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: റോം: സകല മരിച്ചവരുടെയും തിരുനാൾ ആചരണത്തിന്റെ ഭാഗമായി റോമിലെ ഏറ്റവും വലിയ സെമിത്തേരികളില്‍ ഒന്നായ ലോറെന്തീനോയിലെത്തി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തു മണിയോടെ സെമിത്തേരിയില്‍ എത്തിയ മാർപാപ്പയെ റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. "മാലാഖമാരുടെ പൂന്തോട്ടം" എന്ന് വിളിക്കപ്പെടുന്ന മരിച്ച കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രത്യേകം സ്ഥലം നീക്കിവെച്ചിരിക്കുന്ന സ്ഥലത്തു പാപ്പ നിശബ്ദ പ്രാര്‍ത്ഥന നടത്തി. വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. മരിച്ചുപോയ നമ്മുടെ സഹോദരീസഹോദരന്മാർ വിശ്രമിക്കുന്ന സ്ഥലമായ സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസം നാം പുതുക്കുകയാണെന്ന് വിശുദ്ധ കുര്‍ബാനയുടെ സമാപന ആശീര്‍വാദത്തിന് മുമ്പ് പാപ്പ പറഞ്ഞു. സെമിത്തേരി സന്ദര്‍ശനത്തിനിടെ 2021ൽ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ നഷ്ട്ടമായ സ്റ്റെഫാനോ എന്ന പിതാവുമായി ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം സംസാരിച്ചിരിന്നു. പിന്നാലെ പാപ്പ കുഞ്ഞിനെ അടക്കം ചെയ്ത ശവകുടീരത്തിന് മുന്നിൽ പുഷ്പം സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചു. റോമിന്റെ പ്രാന്ത പ്രദേശത്ത് 21 ഹെക്ടറുകളിലായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ 2018-ലും പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. അന്ന് ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന സ്ഥലത്തു തന്നെയാണ് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയത്. കഴിഞ്ഞ വർഷം മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലായിരിന്നു പാപ്പയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍.
Image: /content_image/News/News-2024-11-03-07:19:42.jpg
Keywords: പാപ്പ

24004
Category: 18
Sub Category:
Heading: നാടിന്റെ വേദനയായ മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Content: മുനമ്പം- ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിൻ്റെ മുഴുവൻ വേദനയാണെന്നും ഭരണനേതൃത്വങ്ങൾ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ. ജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും തൻ്റെ ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുന്നത് സദ്ഭരണത്തിൻ്റെ ലക്ഷണമല്ല. ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ നിർദ്ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താൽപര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും മാർ തറയിൽ ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരുപതയിൽ നിന്നും അമ്പതംഗ പ്രതിനിധി സംഘത്തോടൊപ്പം മുനമ്പം സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു മാർ തറയിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, പി.ആർ - ജാഗ്രതാ സമിതി, വിവിധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികളായി വികാരി ജനറാൾ മോൺ. ജോൺ തെക്കേക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പി ആർ ഒ അഡ്വ.ജോജി ചിറയിൽ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ, സമരസമിതി പ്രതിനിധികളായി ഫാ. ജോഷി മയ്യാറ്റിൽ, ഫാ.ജേക്കബ് കയ്യാലകം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-11-04-10:08:29.jpg
Keywords: തറയി

24005
Category: 1
Sub Category:
Heading: ദക്ഷിണ സുഡാനിൽ സഹായ പദ്ധതികളുമായി കത്തോലിക്ക സംഘടന
Content: ജുബ: ലോകത്തിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന രാജ്യമായ ദക്ഷിണ സുഡാന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. യുദ്ധവും പട്ടിണിയും മൂലം യാതനകളനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങൾക്ക് കത്തോലിക്ക ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിന്റെ ഇറ്റാലിയൻ ഘടകമാണ് സഹായമെത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തിന് പുറമേ, ദക്ഷിണ സുഡാനിൽ പരിശീലനം ബോധവൽക്കരണം എന്നിവയ്ക്കായുള്ള പദ്ധതികളും കാരിത്താസ് സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്. കാരിത്താസ് സംഘടനയുടെ പ്രതിനിധികൾ ബെൻതിയു രൂപതാധ്യക്ഷന്‍ ബിഷപ്പ് ക്രിസ്ത്യൻ കർലസാരെയുമായി കൂടിക്കാഴ്ച നടത്തി. ജലപ്രളയം ഉൾപ്പടെ ഉയർത്തിരിക്കുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കാരിത്താസ് സംഘടനയുടെ പ്രതിനിധികളോട് സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധി ദക്ഷിണ സുഡാനെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും സുഡാൻ യുദ്ധത്തിൻറെ ഫലമായി എണ്ണക്കച്ചവടത്തിന് തടസ്സം ഉണ്ടായിരിക്കുന്നത് സ്ഥിതി വഷളാക്കിയിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു. കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തൽ, ജലസംവിധാനങ്ങൾ പുനഃസ്ഥാപിക്കൽ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ നിർമ്മിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന രാജ്യത്ത് നടപ്പിലാക്കുന്നത്. മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ഏകീകരണത്തിനും പുനരധിവാസത്തിനുമായി ഇടവകകളിലെ സന്നദ്ധപ്രവർത്തകരുടെ പരിശീലനവും സംഘടന നടത്തുന്നു. 2011-ൽ പിറവിയെടുത്ത ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യവുമായ ദക്ഷിണ സുഡാനിലെ അവസ്ഥ യുദ്ധം മൂലമാണ് ഗുരുതരമായത്.
Image: /content_image/News/News-2024-11-04-10:56:11.jpg
Keywords: സുഡാ

24006
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷാചരണത്തിന് മുന്നോടിയായുള്ള റോമിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തില്‍
Content: റോം: ആഗതമാകാന്‍ പോകുന്ന 2025-ലെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ജൂബിലിയ്ക്കു മുന്നോടിയായി നിരവധി സ്മാരകങ്ങളുടെയും മറ്റും പുനരുദ്ധാരണവും പ്രധാനപ്പെട്ട അടിപ്പാതയുടെ നിർമ്മാണവും പദ്ധതികളിൽ ഉൾപ്പെടുത്തിയിരിന്നു. വരും വര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ റോമിലെത്തുവാനിരിക്കെ കഴിഞ്ഞ ഏതാനും മാസങ്ങളായി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. റോമിന് ഇതിനകം ഉള്ളതിനേക്കാൾ മനോഹരമായ മുഖം നൽകാൻ ഒരുങ്ങുകയാണെന്നും അടുത്ത മാസങ്ങളിൽ എല്ലാവരുടെയും ക്ഷമ പരീക്ഷിച്ച കെട്ടിട നിർമ്മാണ പ്രവര്‍ത്തികള്‍ ക്രമേണ അപ്രത്യക്ഷമാകുമെന്നും ഇവാഞ്ചലൈസേഷന്‍ ഡികാസ്റ്ററിയുടെ സഹ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല പറഞ്ഞു. പദ്ധതിയെ 'ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ആലിംഗന'മെന്ന വിശേഷണമാണ് റോം നഗരത്തിന്റെ മേയർ വിശേഷിപ്പിച്ചിരിക്കുന്നത്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നര കോടിയോളം ആളുകൾക്ക് വേണ്ടിയാണ് നിർമ്മാണ പദ്ധതികൾക്ക് രൂപം നൽകിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കവാടത്തിലൂടെ പ്രവേശിക്കാനും, ദണ്ഡവിമോചനം സ്വന്തമാക്കാനും വിശ്വാസികൾക്ക് ജൂബിലി വർഷം അവസരം ലഭിക്കും. ജൂബിലി വർഷവുമായി ബന്ധപ്പെട്ട് ഏകദേശം തൊണ്ണൂറോളം പദ്ധതികൾ നടപ്പിലാക്കുമെന്നു റോം നഗരസഭ വ്യക്തമാക്കിയിരിന്നു. ക്രിസ്തുമസ് മുന്നോടിയായി പദ്ധതികൾ എല്ലാം പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആരംഭത്തിലാണ് നിർമ്മാണ പദ്ധതികൾക്ക് തുടക്കമായത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-04-13:53:07.jpg
Keywords: റോമില്‍

24007
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: ആഗോള കത്തോലിക്ക സഭ നവംബർ 24ന് ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തിരുനാളിന് മുന്നോടിയായി നൊവേനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റിയാണ് നൊവേനയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കിയിരിക്കുന്നത്. നവംബർ 15-ന് വെള്ളിയാഴ്ച ആരംഭിച്ച് നവംബർ 23-ന് ശനിയാഴ്ച അവസാനിക്കുന്ന വിധത്തില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം. "സഭയുടെ സ്വാതന്ത്ര്യത്തിനായി" രാജാവായ ക്രിസ്തുവിനോട് പ്രാർത്ഥനകൾ അർപ്പിക്കാൻ സമിതി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഭയമില്ലാതെ വിശ്വാസികൾ ആരാധനാലയങ്ങളിൽ ഒത്തുകൂടുന്നതിനും പീഡനം ഭയന്ന് ജീവിക്കുന്ന ആളുകൾക്ക് ദൈവം, പ്രത്യാശയും ധൈര്യവും നൽകുന്നതിനും നൊവേനയിലെ നിയോഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. 1925 ല്‍ 11ാം പീയൂസ് മാര്‍പാപ്പയാണ് തന്റെ ചാക്രിക ലേഖനമായ 'ക്വാസ് പ്രീമാസിലൂടെ സാര്‍വ്വത്രിക സഭയിലുടനീളം ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന് തുടക്കമിട്ടത്.
Image: /content_image/News/News-2024-11-04-16:22:45.jpg
Keywords: മെത്രാ

24008
Category: 18
Sub Category:
Heading: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണ് സർക്കാരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ അവകാശികളുടെ ഭൂമിയിൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശം അന്യായമാണെന്നിരിക്കേ രാഷ്ട്രീയതലത്തിലുള്ള ചർച്ചകളല്ല, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണു സർക്കാർതലത്തിൽ ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ്. അധാർമികമായ നിയമത്തിൻ്റെ പേരിൽ വഖഫ് ബോർഡ് നടത്തുന്ന കൈയേറ്റ ശ്രമം ന്യായീകരിക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയമായ തന്ത്രങ്ങൾ മുനമ്പത്ത് വിലപ്പോകില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. നീക്കുപോക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതു ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമത്തിൻ്റെ പിന്തുണയുള്ള കൈയേറ്റശ്രമമാണ് മുനമ്പത്ത് വഖഫ് ബോർഡ് നടത്തിയത്. അതിനെ അനുകൂലി ക്കുന്ന തരത്തിൽ വഖഫ് ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കിയ ജനപ്രതിനി ധികൾ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. എന്നിട്ട് മുനമ്പത്തെ ആളുകൾക്കൊപ്പമാണെന്നു പുറത്തിറങ്ങി പറയുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രമേയം പാസാക്കാനും നയപരമായ തീരുമാനമെടുക്കുവാനും ജനപ്രതിനിധികൾ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ പസിഡൻ്റ രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹി ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീ സ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-11-05-12:54:52.jpg
Keywords: കോൺഗ്ര

24009
Category: 18
Sub Category:
Heading: മുനമ്പം സമരം: കോതമംഗലം, വിജയപുരം രൂപത മെത്രാന്മാര്‍ സമര പന്തലില്‍
Content: മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാരസമരം 24-ാം ദിനത്തിൽ. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിന്നു. പ്രദേശവാസികളായ അലോഷി പുനാട്ട്, മേരി ആൻ്റണി ചുളക്കൽ, രതീഷ് ജോൺ അറക്കൽ, പോൾ തോമസ് കുര്യാപ്പിള്ളി എന്നിവർ ഇന്നലെ നിരാഹാര സമരം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഫാ. ജെയ്സൺ വടക്കുംചേരി, ഫാ. ടിൻ്റോ കൊടിയൻ, കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എൽസി ജോർജ്, ബേസിൽ മുക്കത്ത്, അഡ്വ. നോബിൾ മാത്യു തുടങ്ങിയവരും ഇന്നലെ സമരപ്പന്തലിലെത്തിയിരിന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. ഇതിനെതിരെയാണ് ജനങ്ങളുടെ പോരാട്ടം. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Image: /content_image/India/India-2024-11-05-13:18:03.jpg

24010
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്ഫോടനം; കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു
Content: ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് മിനിറ്റുകൾക്ക് മുമ്പ്, ഉണ്ടായ സ്ഫോടനത്തില്‍ 6,500 അടി ഉയരത്തിൽ വരെ ചൂടു ചാരവും മറ്റും ഉയര്‍ന്നതായും ദുരന്തത്തില്‍ ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുലാങ്കിതാങ്ങിലെ ബോറുവിലെ പ്രാദേശിക സന്യാസ മഠത്തിന്റെ മദര്‍ സുപ്പീരിയറായിരിന്ന സിസ്റ്റർ നിക്കോലിൻ പാഡ്ജോയാണ് സ്‌ഫോടനത്തിൽ മരിച്ച സന്യാസിനി. മിഷ്ണറി ഹോളി സ്പിരിറ്റ് സന്യാസ സമൂഹാംഗമാണ് സിസ്റ്റര്‍ പാഡ്‌ജോ. അഗ്നിപർവ്വത സ്ഫോടനത്തില്‍ മറ്റ് സന്യാസിനികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു സന്യാസിനിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വുലാങ്കിതാങ് ജില്ലയിലെ ഹോകെങ്ങിലെ സാൻ ഡൊമിംഗോ മൈനർ സെമിനാരിയ്ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സെമിനാരിയിൽ താമസിച്ചിരുന്ന 14 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഫ്ലോറസ് ദീപിലെ 2 ദശലക്ഷം ജനങ്ങളില്‍ 70% കത്തോലിക്കരാണ്. 2,700-ലധികം കത്തോലിക്കാ ദേവാലയങ്ങളാണു ഇവിടെയുള്ളത്. അതേസമയം ജില്ലയിലെ 6 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ ജനം പ്രാണരക്ഷാർഥം പലായനം ചെയ്തു. അഗ്നിപർവത സ്ഫോടന സൂചനകൾ കണ്ടതനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്ന് 6500 പേരെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് വെസ്റ്റ‌് സുമാത്ര പ്രവിശ്യയിലെ മൗണ്ട് മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. മൗണ്ട് മറാപിയിൽ നിന്നൊഴുകിയ തണുത്ത ലാവയും കനത്ത മഴയും മേയിൽ 60 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്തോനീഷ്യയിൽ സജീവമായ 120 അഗ്നിപർവതങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-05-14:29:36.jpg
Keywords: ഇന്തോ