category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണ് സർക്കാരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ അവകാശികളുടെ ഭൂമിയിൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശം അന്യായമാണെന്നിരിക്കേ രാഷ്ട്രീയതലത്തിലുള്ള ചർച്ചകളല്ല, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണു സർക്കാർതലത്തിൽ ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ്. അധാർമികമായ നിയമത്തിൻ്റെ പേരിൽ വഖഫ് ബോർഡ് നടത്തുന്ന കൈയേറ്റ ശ്രമം ന്യായീകരിക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയമായ തന്ത്രങ്ങൾ മുനമ്പത്ത് വിലപ്പോകില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. നീക്കുപോക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതു ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമത്തിൻ്റെ പിന്തുണയുള്ള കൈയേറ്റശ്രമമാണ് മുനമ്പത്ത് വഖഫ് ബോർഡ് നടത്തിയത്. അതിനെ അനുകൂലി ക്കുന്ന തരത്തിൽ വഖഫ് ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കിയ ജനപ്രതിനി ധികൾ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. എന്നിട്ട് മുനമ്പത്തെ ആളുകൾക്കൊപ്പമാണെന്നു പുറത്തിറങ്ങി പറയുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രമേയം പാസാക്കാനും നയപരമായ തീരുമാനമെടുക്കുവാനും ജനപ്രതിനിധികൾ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ പസിഡൻ്റ രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹി ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീ സ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-05 12:54:00
Keywordsകോൺഗ്ര
Created Date2024-11-05 12:54:52