Contents
Displaying 23571-23580 of 24964 results.
Content:
24011
Category: 1
Sub Category:
Heading: മരണമടഞ്ഞ കർദ്ദിനാളുമാർക്കും മെത്രാന്മാർക്കും വേണ്ടി പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണമടഞ്ഞ കർദ്ദിനാളുമാർക്കും, മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയര്‍പ്പണം നടന്നു. ഇന്നലെ നവംബർ നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് പാപ്പ അനുസ്മരണ ബലിയര്‍പ്പിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ ഏഴ് കർദ്ദിനാളുമാരും 123 മെത്രാന്മാരുമാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ദൈവജനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങളുടെ അനുസ്മരണം നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയായി മാറിയിരിക്കുകയാണെന്നു പാപ്പ പറഞ്ഞു. "യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ" എന്ന നല്ല കള്ളന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്, ഫ്രാൻസിസ് പാപ്പ സന്ദേശം ആരംഭിച്ചത്. തന്റെ കൂടെ നടന്നവരിൽ ഒരാളോ, അന്ത്യ അത്താഴത്തിൽ പങ്കാളിയായ ഒരാളോ അല്ല യേശുവിനോട് 'തന്നെയും ഓർമ്മിക്കണമേ' എന്ന് അപേക്ഷിക്കുന്നത്. മറിച്ച് പേര് പോലും പരാമർശിക്കപ്പെടാത്ത അവസാന നിമിഷങ്ങളിൽ യേശുവിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. ഈ അവസാന വാക്കുകൾ, സത്യത്തിന്റെ സംഭാഷണത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നു പാപ്പ പറഞ്ഞു. ഈ നല്ല കള്ളനെ പോലെ നാമും, യേശുവിനോട്, പറുദീസയിൽ എന്നെയും ഓർക്കണമേ എന്ന് അപേക്ഷിക്കണം. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ, തന്റെ വേദനയെ പ്രാർത്ഥനയാക്കി മാറ്റിയതാണ് ഈ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്. ഈ പ്രാർത്ഥന നടത്തുന്നത്, പരാജയപ്പെട്ടവരുടെ ശബ്ദത്തിലല്ല, മറിച്ച് പ്രത്യാശ നിറഞ്ഞ സ്വരത്തിലാണ്. ഈ പ്രാർത്ഥനയ്ക്ക് യേശു നൽകുന്ന ഉത്തരം സ്വീകാര്യതയുടേതാണ്- "നീ ഇന്ന് എന്നോട് കൂടി പറുദീസയിൽ ആയിരിക്കും". നമ്മുടെ ജീവിതത്തിൽ യേശുവുമായി കണ്ടുമുട്ടുവാൻ നാം പരിശ്രമിക്കുന്നുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യണമെന്നും പാപ്പ പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-05-15:18:51.jpg
Keywords: പാപ്പ

24012
Category: 1
Sub Category:
Heading: ഹെയ്തിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്‍റ് തകര്‍ത്ത് സായുധ സംഘം
Content: പോർട്ട്-ഓ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോൺവെന്‍റിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. രാജ്യ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ബാസ് ഡെൽമാസിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കോൺവെൻ്റ് രാത്രിയിൽ എത്തിയ സായുധ സംഘം ആക്രമിക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍വെന്‍റും അതിനോട് ചേർന്നുള്ള ഡിസ്പെൻസറിയും കൊള്ളയടിച്ച അക്രമികള്‍ ഇവ അഗ്നിയ്ക്കിരയാക്കി. ഒക്ടോബര്‍ അവസാനവാരത്തില്‍ നടന്ന അക്രമം സിസ്റ്റർ പേസി കമില്യന്‍ മിഷ്ണറി വൈദികനായ ഫാ. സിപ്രിയൻ വഴിയാണ് പുറംലോകത്തെ അറിയിച്ചത്. ഹെയ്തിയിലെ ഏറ്റവും ദുർബലരായ സമൂഹത്തിന് വലിയ കൈത്താങ്ങ് പകരുന്നവരായിരിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം. കോണ്‍വെന്‍റിനോട് ചേര്‍ന്നുള്ള ഡിസ്പന്‍സറി വഴി ഈ കത്തോലിക്ക സന്യാസിനികള്‍ ഓരോ വർഷവും ഏകദേശം 1,500 കിടപ്പുരോഗികൾക്കും 30,000 ഔട്ട്‌പേഷ്യൻ്റ്‌സിനും സൗജന്യ വൈദ്യസഹായം ലഭ്യമാക്കിയിരിന്നു. അഗ്നിയ്ക്കിരയാക്കുന്നതിന് മുന്‍പ് കോണ്‍വെന്‍റില്‍ നിന്നു മോഷ്ടിച്ച വസ്തുക്കൾ ഇപ്പോൾ സാൻ ജോസ് സ്കൂളിന് സമീപമുള്ള മാർക്കറ്റിൽ പരസ്യമായി വിൽക്കുകയാണെന്ന് സിസ്റ്റർ പേസി വെളിപ്പെടുത്തി. തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന രോഗികൾക്ക് ഭക്ഷണവും ചികിത്സയും മറ്റു ശുശ്രൂഷകളും നൽകുകയെന്ന ലക്ഷ്യത്തോടെ 1979-ൽ വിശുദ്ധ മദർ തെരേസയാണ് ഉപവിയുടെ സഹോദരിമാരുടെ ഈ മഠം രാജ്യത്തു തുറന്നത്. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി.
Image: /content_image/News/News-2024-11-05-16:25:16.jpg
Keywords: മിഷ്ണറീ, ഹെയ്തി

24013
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന് ബർമിങ്ഹാമിൽ; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബ്രദർ സന്തോഷ് കരുമത്ര പങ്കെടുക്കുന്നു
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവെൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. പ്രശസ്ത സുവിശേഷപ്രവർത്തകനും ഷെക്കെയ്ന ടിവിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് കരുമത്ര ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷവത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്. “ദൈവവചനത്തിനായി സമയം കണ്ടെത്തുക. കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. (ഏശയ്യാ 55 : 6). 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം, ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# ഷാജി ജോർജ് 07878 149670 ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; >ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 ** #{blue->none->b->അഡ്രസ്സ് }# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. #{blue->none->b-> കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ; }# Sandwell &Dudley West Bromwich B70 7JD.
Image: /content_image/Events/Events-2024-11-05-16:42:24.jpg
Keywords: അഭിഷേകാ

24014
Category: 1
Sub Category:
Heading: നിയുക്ത കർദ്ദിനാളുന്മാരുടെ പട്ടികയിലേക്ക് നേപ്പിള്‍സ് ആർച്ച് ബിഷപ്പും
Content: വത്തിക്കാന്‍ സിറ്റി: പുതിയ കര്‍ദ്ദിനാളുമാരുടെ പട്ടികയിലേക്ക് ഇറ്റലിലെ നേപ്പിള്‍സ് ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയയെ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം. 2020 ഡിസംബർ മുതൽ അതിരൂപതയെ നയിക്കുന്ന നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള തീരുമാനം ഇന്നലെ തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ തീരുമാനം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് മേധാവി മത്തേയൊ ബ്രൂണി മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 6ന് മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ തീരുമാനിച്ച 21 പേരുകൾ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഇന്തോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കലിസ് ബ്രൂണോ, വൈദിക ജീവിതം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കര്‍ദ്ദിനാള്‍ പദവി നിരസിച്ചു. ഈ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനത്തോടെ നിയുക്ത കർദ്ദിനാളുന്മാരുടെ സംഖ്യ 21 ആയിത്തന്നെ തുടരും. ഡിസംബർ 7ന് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന കൺസ്റ്ററിയിലാണ് കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം നടക്കുക. ഇവരിൽ പാപ്പയുടെ ഇടയസന്ദർശനങ്ങളുടെ സംഘാടന ചുമതലയുള്ള മലയാളിയും ചങ്ങനാശ്ശേരി അതിരൂപതാംഗവുമായ മോൺ. ജോർജ് കൂവക്കാടുമുണ്ട്. തൻറെ പേരു നിയുക്ത കർദ്ദിനാളുന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം അത്ഭുതപ്പെടുത്തിയെന്ന് ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ പ്രതികരിച്ചു. എറ്റവും ദുർബലരും പാവപ്പെട്ടവരുമായവർക്കിടയിലും പ്രവർത്തിക്കുന്ന നിയുക്ത കർദ്ദിനാൾ ആർച്ച് ബിഷപ്പ് "ഡോൺ മിമ്മോ" എന്നാണ് പരക്കെ അറിയപ്പെടുന്നത്. കർദ്ദിനാൾ സ്ഥാനം സേവനവും ഉത്തരവാദിത്വവും ആണെന്ന് അദ്ദേഹം പറഞ്ഞു. നിയുക്ത കര്‍ദ്ദിനാളുമാരില്‍ 5 പേർ ഇറ്റലിക്കാരാണ്. 5 തെക്കേ അമേരിക്കക്കാർ ഉൾപ്പെടെ 6 പേർ അമേരിക്കയിൽ നിന്നുള്ളവരും 3 പേർ ഏഷ്യയില്‍ നിന്നുള്ളവരുമാണ്.
Image: /content_image/News/News-2024-11-05-20:49:49.jpg
Keywords: ഇറ്റലി

24015
Category: 18
Sub Category:
Heading: മുനമ്പം ജനതയ്ക്കു ഐക്യദാര്‍ഢ്യവുമായി ഇടുക്കി രൂപതയും
Content: മുനമ്പം: കാലങ്ങളായുള്ള വിയർപ്പും കണ്ണീരും സ്വപ്‌നങ്ങളുമലിഞ്ഞ സ്വന്തം ഭൂമിയുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കൊപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് മുനമ്പത്തു നടക്കുന്നത്. മുനമ്പം ജനതയെ വഖഫിൻ്റെ പേരിൽ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗുഢമായ അജണ്ടകളുടെയോ പേരിൽ ജനങ്ങളെ കുടിയിറിക്കാൻ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ബിഷപ്പ് പറഞ്ഞു. മുനമ്പം ജനതയുടെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുനമ്പം വിഷയത്തിൻ്റെ പേരിൽ സമുദാ യസ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും മാർ നെല്ലിക്കുന്നേൽ ഓർമിപ്പിച്ചു. ഇടുക്കി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോർജ് കോയിക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ ജോർജ് കോയിക്കൽ, ഗ്ലോബൽ യൂത്ത് ഓർഗനൈസർ സിജോ ഇലന്തൂർ, ജാഗ്രതാ സമിതി പ്രസിഡൻ്റ് ബിനോയ്, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജോർജ്‌കുട്ടി പുന്നക്കുഴി, ജോസഫ് ചാണ്ടി തേവർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-11-06-08:23:01.jpg
Keywords: മുനമ്പ

24016
Category: 18
Sub Category:
Heading: ജോസഫ് മാർ ഗ്രിഗോറിയോസിന് ചുമതല
Content: കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തെത്തുടർന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവയുടെ ചുമതല മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനു നൽകി പാത്രിയാർക്കീസ് ബാവ കല്‌പന പുറപ്പെടുവിച്ചു. എപ്പിസ്കോപ്പൽ സുനഹദോസ് വിളിച്ചുകൂട്ടാനും അധ്യക്ഷത വഹിക്കാനുമുള്ള അ ധികാരവും കല്പ്‌പനയിൽ നൽകിയിട്ടുണ്ട്.
Image: /content_image/India/India-2024-11-06-08:26:30.jpg
Keywords: യാക്കോ

24017
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം “ദിലെക്സിത് നോസി”ന്‍റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
Content: ന്യൂഡല്‍ഹി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ആഴമായ ഭക്തിയ്ക്കു ആഹ്വാനം നല്‍കി ഫ്രാൻസിസ് പാപ്പ എഴുതിയ പുതിയ ചാക്രികലേഖനത്തിന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി. 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" ചാക്രിക ലേഖനത്തിന്റെ ഇന്ത്യൻ പതിപ്പ് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ (CCBI) നവംബര്‍ 3-ന് ഡൽഹിയില്‍വെച്ചാണ് പ്രകാശനം ചെയ്തത്. ഹിന്ദിയിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിൻറെ ആദ്ധ്യാത്മിക ഗുണങ്ങൾ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതിൽ നിന്നുൾക്കൊള്ളാനും ഈ വിവർത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾക്ക് സഹായകമാകും എന്ന് സിസിബിഐയുടെ ജനറല്‍ സെക്രട്ടറിയും ഡൽഹി ആര്‍ച്ച് ബിഷപ്പുമായ അനിൽ ജോസഫ് കൂട്ടോ പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധ മർഗരീത്ത മേരി അലക്കോക്കിന് തിരുഹൃദയ ദർശനം ഉണ്ടായതിൻറെ മുന്നൂറ്റിയമ്പതാം വാർഷികാഘോഷത്തിനിടെയാണ് പാപ്പ പുതിയ ചാക്രികലേഖനം പുറത്തിറക്കിയത്. 1673 ഡിസംബർ 27-നാണ് വിശുദ്ധ മേരി അലക്കോക്കിന് തിരുഹൃദയത്തിൻറെ പ്രഥമദർശനം ഉണ്ടായത്. ദർശനത്തിൻറെ വാർഷിക ദിനമായ 2023 ഡിസംബർ 27നു ആരംഭിച്ച ജൂബിലി ആചരണം 2025 ജൂൺ 25 വരെ നീളും.
Image: /content_image/News/News-2024-11-06-08:43:49.jpg
Keywords: ചാക്രിക

24018
Category: 1
Sub Category:
Heading: 'സെയിന്‍റ്സ് പരേഡ്' വീണ്ടും; ഹാലോവീന് 'വിശുദ്ധിയുടെ മറുപടി'യുമായി ഫിലിപ്പീന്‍സ്
Content: മനില: ഹാലോവീന്‍ പൈശാചിക വേഷവിധാനങ്ങള്‍ക്കു മറുപടിയുമായി ഫിലിപ്പീന്‍സില്‍ വിശുദ്ധരുടെ വേഷ മാതൃക അനുകരിച്ച് നടന്ന 'സെയിന്‍റ്സ് പരേഡ്' ശ്രദ്ധേയമായി. ആളുകളെ ഭയപ്പെടുത്തുന്ന വസ്ത്രവും ഒരുക്കവുമായി പാശ്ചാത്യ രാജ്യങ്ങളില്‍ ഹാലോവീൻ ആഘോഷിച്ചപ്പോൾ, സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തിൽ, രാജ്യത്തുടനീളമുള്ള ഇടവകകൾ പരമ്പരാഗത "സെയിൻ്റ്സ് പരേഡ്" കൂടുതല്‍ മനോഹരമായി നടത്തുവാന്‍ മുന്നിട്ടിറങ്ങുകയായിരിന്നു. ജനപ്രിയമായ ഫിലിപ്പിനോ ആഘോഷത്തിൽ കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ അവരുടെ കുടുംബത്തോടൊപ്പം വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി 'സെയിന്‍റ്സ് പരേഡ്' മാറ്റിയിരിക്കുകയാണെന്നു സേക്രട് ഹാര്‍ട് ഓഫ് ജീസസ്' വൈദികര്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഇടവകകളിൽ വിശുദ്ധരുടെ പരേഡ് നടന്നു. ഓരോ പള്ളിയിലും, അവർ തിരഞ്ഞെടുക്കുന്ന വിശുദ്ധനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അവരെപ്പോലെ വസ്ത്രം ധരിക്കാനും സമൂഹത്തിന് മുന്നിൽ വിശ്വാസപ്രഘോഷണമായി മാറുവാനും വിശുദ്ധൻ്റെ പ്രിയപ്പെട്ട വചനം പങ്കിടാനും ഉതകുന്ന വിധത്തിലായിരിന്നു ക്രമീകരണം. ബുലാക്കനിലെ ബാലിവാഗ് സിറ്റി സെൻ്റ് അഗസ്റ്റിൻ ഇടവക ദേവാലയം, കലിബോ രൂപതയിലെ അക്‌ലാന്‍ ജീസസ് ഇടവക, സെന്‍റ് ആന്‍ മൈനര്‍ ബസിലിക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ഇടവകകള്‍ ആചരണത്തില്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള രൂപതകളിലും ഇടവകകളിലും ആരംഭിക്കാവുന്ന ആഘോഷമാണ് വിശുദ്ധരുടെ പരേഡേന്നു പലവാനിലുള്ള ടെയ്‌റ്റേയിലെ ബിഷപ്പ് ബ്രോഡറിക് പാബില്ലോ പറഞ്ഞു. ഇത് യഥാർത്ഥത്തിൽ കുഞ്ഞാടിൻ്റെ രക്തത്തിൽ വസ്ത്രം കഴുകിയ എല്ലാവരുടെയും ഉത്സവമാണെന്നും സകല വിശുദ്ധരുടെയും ദിനത്തിൻ്റെ പവിത്രത പുനഃസ്ഥാപിക്കുന്നതിനും വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേരണ നല്‍കുന്നതാണ് ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-06-09:31:13.jpg
Keywords: ഫിലിപ്പീ

24019
Category: 18
Sub Category:
Heading: കെസിബിസിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത് അഖണ്ഡ ബൈബിൾ പാരായണത്തിന് ഇന്ന് തുടക്കമാകും
Content: കെസിബിസി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത് അഖണ്ഡ ബൈബിൾ പാരായണത്തിന് ഇന്ന് തുടക്കമാകും. നവംബർ 8 മുതൽ 12 വരെ തുടർച്ചയായി 96 മണിക്കൂർ രാത്രിയും പകലുമായി നടത്തുന്ന ആഗോള അഖണ്ഡ ബൈബിൾ പാരായണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും. കെസിബിസി ബൈബിൾ കമ്മീഷനും ഡിവൈന്‍ മേഴ്സി വചന ഫാമിലിയും ചേർന്നാണ് ആഗോള അഖണ്ഡ ബൈബിൾ പാരായണത്തിന് നേതൃത്വം നല്‍കുന്നത്. അഖണ്ഡ ബൈബിൾ പരായണത്തിന് കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ആശംസകൾ നേർന്നു. ഉദ്ഘാടനം ഇന്നു നവംബർ 8 രാത്രി 8 മണിക്ക് മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് നിർവ്വഹിക്കും. സമാപനത്തില്‍ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്രറി ഫാ. ജോജു കോക്കാട്ട് സന്ദേശം നല്‍കും. 2025 ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കമാണ് അഖണ്ഡ ബൈബിൾ പാരായണമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി അറിയിച്ചു. #{blue->none->b->Join Zoom Meeting: }# {{ https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09 -> https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09}} * Meeting ID: 476 045 2605 * Passcode: 492398
Image: /content_image/India/India-2024-11-08-14:42:41.jpg
Keywords: കമ്മീഷ

24020
Category: 18
Sub Category:
Heading: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോ മലബാർ സഭ
Content: മുനമ്പം: വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭയുടെ പി.ആർ.ഓ റവ. ഡോ. ആന്റണി വടക്കേകര വി.സി. ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ, പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു. മുനമ്പത്തെ തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേൾക്കാനും അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചുനൽകാനും ഒരു നിയമവും തടസ്സമാകരുത്. കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പർദ്ദയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലർത്തണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും സത്വരവും രമ്യവുമായ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങണമെന്നും ഫാ. ആന്റണി വടക്കേകര പ്രസംഗത്തിൽ പറഞ്ഞു.
Image: /content_image/India/India-2024-11-08-14:58:00.jpg
Keywords: സീറോ മലബാ