category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മുനമ്പം ജനതയ്ക്കു ഐക്യദാര്‍ഢ്യവുമായി ഇടുക്കി രൂപതയും
Contentമുനമ്പം: കാലങ്ങളായുള്ള വിയർപ്പും കണ്ണീരും സ്വപ്‌നങ്ങളുമലിഞ്ഞ സ്വന്തം ഭൂമിയുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കെ‌ാപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് മുനമ്പത്തു നടക്കുന്നത്. മുനമ്പം ജനതയെ വഖഫിൻ്റെ പേരിൽ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗുഢമായ അജണ്ടകളുടെയോ പേരിൽ ജനങ്ങളെ കുടിയിറിക്കാൻ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ബിഷപ്പ് പറഞ്ഞു. മുനമ്പം ജനതയുടെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുനമ്പം വിഷയത്തിൻ്റെ പേരിൽ സമുദാ യസ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും മാർ നെല്ലിക്കുന്നേൽ ഓർമിപ്പിച്ചു. ഇടുക്കി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോർജ് കോയിക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ ജോർജ് കോയിക്കൽ, ഗ്ലോബൽ യൂത്ത് ഓർഗനൈസർ സിജോ ഇലന്തൂർ, ജാഗ്രതാ സമിതി പ്രസിഡൻ്റ് ബിനോയ്, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജോർജ്‌കുട്ടി പുന്നക്കുഴി, ജോസഫ് ചാണ്ടി തേവർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-06 08:22:00
Keywordsമുനമ്പ
Created Date2024-11-06 08:23:01