Contents
Displaying 23591-23600 of 26081 results.
Content:
24031
Category: 18
Sub Category:
Heading: ന്യൂനപക്ഷ വകുപ്പ് മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വർഗീയസമരമായി ചിത്രീകരിച്ച് തകർക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോൺഗ്രസ്. വർഗീയനിറം പകർന്ന്, സമരത്തെ അനുകൂലിക്കുന്ന കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലായെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. സാധാരണക്കാരായ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി നൈയാമികമായി സമരം ചെയ്യുന്നത് വർഗീയവാദമല്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു മന്ത്രി തന്നെ ഒരു വിഭാഗത്തിനുവേണ്ടി മറ്റുള്ളവരെ ആക്ഷേപിക്കുമ്പോൾ നീതി നടപ്പാകുമോയെന്ന് സമൂഹം സംശയിക്കുന്നു. വൈദികർ വർഗീയവാദികളാണെന്നു വിശേഷിപ്പിച്ച മന്ത്രി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള നയമാണ് സ്വീകരിക്കുന്നതെങ്കിൽ അതു നടക്കില്ല. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്ത് ഐക്യദാർഢ്യ സംഗമങ്ങൾ നടത്തുന്നുണ്ട്.
Image: /content_image/India/India-2024-11-10-13:06:32.jpg
Keywords: മുനമ്പ

24032
Category: 1
Sub Category:
Heading: ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ
Content: ബാംഗ്ലൂർ: ഭാരതത്തിലെ നെല്ലൂർ, വെല്ലൂർ, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകൾക്ക് മാർപാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും (54) തമിഴ്‌നാട്ടിലെ വെല്ലൂർ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തു (58)വിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂർ ബിഷപ്പായി ആൻ്റണി ദാസ് പിള്ളയെയും (51) പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ്പ് പോൾ സിമിക്കിനെ (61) ബാഗ്‌ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നവംബർ 9-നാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്. 1970 മാർച്ച് 23 ന് വസായ് രൂപതയിലെ ചുൽനെയിൽ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ സെൻ്റ് പയസ് എക്സ് കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1998 ഏപ്രിൽ 18-ന് വസായ് രൂപത വൈദികനായി. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി അജപാലന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച അദ്ദേഹം 2019 മുതൽ, നന്ദഖലിലെ സെൻ്റ് ജോസഫ് ഹൈസ്‌കൂൾ, ജൂനിയർ കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1966 മെയ് 3-ന് തമിഴ്‌നാട്ടിലെ ചെയ്യൂരിൽ ജനിച്ച പിച്ചൈമുത്തു ചെന്നൈയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ വൈദികപഠനം നടത്തി. പിന്നീട് റോമിലെ സെൻ്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. 1993 മാർച്ച് 25ന് നിയമിതനായ അദ്ദേഹം സേക്രഡ് ഹാർട്ട് സെമിനാരിയിൽ അസിസ്റ്റൻ്റ് പാസ്റ്റർ, പ്രൊഫസർ, വൈസ് റെക്ടർ, ചിംഗിൾപുട്ട് വികാരി ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973 ഓഗസ്റ്റ് 24 ന് ഡോണകൊണ്ടയിൽ ജനിച്ച ആൻ്റണി ദാസ് പിള്ളി സെൻ്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 2000 ഏപ്രിൽ 24-ന് നെല്ലൂർ രൂപത ബിഷപ്പിൻ്റെ സെക്രട്ടറി, ഗുഡലൂർ, സെൻ്റ് ജോൺസ് മൈനർ സെമിനാരി റെക്ടർ, ഡോഗ്മാറ്റിക് തിയോളജി പ്രൊഫസർ തുടങ്ങി വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 ഓഗസ്റ്റ് 7-ന് ഡാർജിലിംഗ് രൂപതയിലെ ഗിറ്റ്‌ഡബ്ലിങ്ങിൽ ജനിച്ച സിമിക്ക് റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡാർജിലിംഗ് രൂപതയ്ക്ക് വേണ്ടി 1992 ഏപ്രിൽ 9-ന് വൈദികനായി നിയമിതനായ അദ്ദേഹം നാംചി പബ്ലിക് സ്‌കൂളിലെ ഹോസ്റ്റൽ പ്രീഫെക്റ്റ്, സുറുക്കിലെ സെൻ്റ് മൗറീസ് വികാരി, മോണിംഗ് സ്റ്റാർ കോളേജിലെ സേക്രഡ് സ്‌ക്രിപ്ച്ചർ പ്രൊഫസർ തുടങ്ങി നിരവധി റോളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായി നിയമിതനായ ബിഷപ്പ് സിമിക്ക് അതേ വർഷം തന്നെ മെത്രാഭിഷേകം സ്വീകരിച്ചു.
Image: /content_image/News/News-2024-11-10-19:15:56.jpg
Keywords: മെത്രാ

24033
Category: 18
Sub Category:
Heading: മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു
Content: ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകളില്‍ മുപ്പതോളം ബിഷപ്പുമാരുടെയും നിരവധി വൈദികരുടെയും അല്‌മായരുടെയും അകമ്പടിയോടെ മാർ പാണേങ്ങാടനെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാരോഹണ തിരുക്കർമങ്ങൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനാരോഹണച്ചടങ്ങുകളുടെ ആരംഭത്തിൽ രൂപത ചാൻസലർ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചിരിന്നു. സ്ഥാനമേറ്റശേഷം മാർ പ്രിൻസ് ആൻ്റണി വിശുദ്ധ കുർബാന അർപ്പിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് വചനസന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഡോ. പൂള ആന്റണി അധ്യക്ഷത വഹിച്ചു. ഷംഷാബാദ് രൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ സ്വാഗതമാശംസിച്ചു. സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മാതൃവേദി റീജണൽ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവർ ആശംസകളർപ്പിച്ചു. ഷംഷാബാദ് രൂപതയുടെ വാർഷികപദ്ധതി അനുസരിച്ച് 2025 സാമൂഹികപ്രതിബദ്ധതാവർഷമായി ആചരി ക്കുകയാണ്. വർഷാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിച്ചു. സ്ഥാനാരോഹണ സപ്ലിമെൻ്റിൻ്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ചടങ്ങുകൾക്കു രൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ, സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, എപ്പാർക്കിയൽ ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. അബ്രാഹം പാലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നുള്ള ഒഴിവിലാണ് അദിലാബാദ് ബിഷപ്പായിരുന്ന മാർ പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.
Image: /content_image/India/India-2024-11-11-11:21:14.jpg
Keywords: ഷംഷാബാ

24034
Category: 18
Sub Category:
Heading: മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അദിലാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ
Content: അദിലാബാദ് : ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിനെ അദിലാബാദ് രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്ററായി അധിക ചുമതല നല്കി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. അദിലാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റെടുത്ത ദിവസംതന്നെയാണ് പെർമനന്റ് സിനഡിൻ്റെ അംഗീകാരത്തോടെ മേജർ ആര്‍ച്ച് ബിഷപ്പ് ഈ നിയമനം നടത്തിയിരിക്കുന്നത്. അദിലാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം എറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിട്രേറ്ററായിരിക്കും. പുതിയ മിഷൻ ദൗത്യത്തിൽ എല്ലാ ആശംസകളും അറിയിച്ച മാർ തട്ടിൽ, പുതിയ ബിഷപ് വരുന്നതുവരെ അദിലാബാദ് രൂപതയുടെ അഡിനിസ്ട്രേറ്റർ ചുമതലയും മാർ പാണേങ്ങാടൻ വഹിക്കുമെന്നും അങ്ങനെ അദിലാബാദിന് അദ്ദേഹത്തിന്റെ സേവനം തുടർന്നും ലഭിക്കുമെന്നും വ്യക്തമാക്കി. തങ്ങളുടെ ഇടയനെ ഷംഷാബാദിലേക്കു തെരഞ്ഞെടുത്തതിൽ അദിലാബാദുകാർക്കു വിഷമവും വേദനയുമുണ്ടാകാം. അത്രയ്ക്കും ആ രൂപതയുടെ ഹൃദയത്തിലിടം നേടിയ ഇടയനായിരുന്നു അദ്ദേഹം. എന്നാൽ, വിശാലമായ ഷംഷാബാദ് രൂപതയെ നയിക്കാൻ ആളെ തേടുമ്പോൾ സിനഡിന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നു മാർ പാണേങ്ങാടൻ എന്നു മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-11-11-11:28:52.jpg
Keywords: പ്രിൻസ്, പാണേ

24035
Category: 18
Sub Category:
Heading: കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി
Content: കണ്ണൂർ: കണ്ണൂർ രൂപതയുടെ നിയുക്ത പ്രഥമ സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. സ്ഥാനാരോഹണചടങ്ങിന് മുന്നോടിയായി ബർണശേരി ബി.എം.യു.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും വിശിഷ്ടാതിഥികളെയും നിയുക്ത സഹായ മെത്രാനെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സ്വാഗത പ്രസംഗം നടത്തി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് സാൽവത്തോരോ പെനാകിയോയുടെ മുഖ്യകാർമികത്വത്തിൽ മെത്രാഭിഷേക തിരുക്കർമങ്ങൾ ആരംഭിച്ചു. കർദിനാളും മുംബൈ ആർച്ച്ബിഷപ്പുമായ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിൽപറമ്പിൽ എന്നിവരായിരുന്നു സഹകാർമികർ. കണ്ണൂരിൻ്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപത ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ വചന സന്ദേശം നൽകി. സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ലാറ്റിൻ ഭാഷയിലും തുടർന്ന് മലയാളം പരിഭാഷയിലും വായിച്ചു. തുടർന്ന്, നിയുക്ത സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരി ആര്‍ച്ച് ബിഷപ്പ് സാൽവത്തോരോ പെനാകിയോയുടെ മുൻപാകെ വിശ്വാസ പ്രഖ്യാപനം നടത്തി. നിയുക്ത സഹായമെത്രാൻ്റെ ശിരസിൽ മുഖ്യകാർമികൻ കൈവയ്പ് പ്രാർത്ഥന നടത്തി, തുടർന്ന്, എല്ലാ ബിഷപുമാരും മോൺ. ഡെന്നിസ് കുറുപ്പശേരിയുടെ ശിരസിൽ കൈവച്ചു പ്രാർത്ഥിച്ചു. തൈലാഭിഷേക കർമത്തിനും ശേഷം വിശുദ്ധ ബൈബിൾ നിയുക്തസഹായ മെത്രാന് നല്കി. അധികാര ചിഹ്നങ്ങളായ മോതിരം അണിയിക്കുകയും തൊപ്പിയും അധികാര ദണ്ഡ് നല്കുകയും ചെയ്തു. വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരികെയാണ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ തേടി പുതിയ നിയോഗമെത്തിയത്.
Image: /content_image/India/India-2024-11-11-11:49:37.jpg
Keywords: അഭിഷിക്ത

24036
Category: 1
Sub Category:
Heading: സിംഗപ്പൂരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വൈദികന് കുത്തേറ്റു
Content: ബുക്കിറ്റ് തിമ: സിംഗപ്പൂരില്‍ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വൈദികന് കുത്തേറ്റു. നവംബർ 9 ശനിയാഴ്ച വൈകുന്നേരം 5.30 ന് കുർബാന അര്‍പ്പിക്കുന്നതിനിടെ ബുക്കിറ്റ് തിമയിലെ സെൻ്റ് ജോസഫ്സ് പള്ളി ഇടവക വികാരിയായ ഫാ. ക്രിസ്റ്റഫർ ലീയെ കത്തിയുമായി ഒരാൾ ആക്രമിക്കുകയായിരിന്നുവെന്ന് സിംഗപ്പൂർ അതിരൂപത പ്രസ്താവനയിൽ അറിയിച്ചു. അതിരൂപതയുടെ എമര്‍ജന്‍സി ടീം അക്രമിയെ കീഴ്‌പ്പെടുത്തി. പരിക്കേറ്റ വൈദികനെ സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സിൽ നിന്നുള്ളവര്‍ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ദേവാലയത്തിൽ വിശുദ്ധ കുർബാന ആചരിക്കുന്നതിനിടെയുണ്ടായ അക്രമത്തിൽ അത്യന്തം ഞെട്ടലുണ്ടെന്ന് സിംഗപ്പൂർ ആർച്ച് ബിഷപ്പ്, കർദിനാൾ വില്യം ഗോ പറഞ്ഞു. ഈ ആക്രമണത്തിന് ദൃക്‌സാക്ഷികളായ കുട്ടികളിലും മറ്റ് എല്ലാവരിലും ഉണ്ടാക്കിയേക്കാവുന്ന മാനസിക ആഘാതത്തെക്കുറിച്ചും വളരെയധികം ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സിംഗപ്പൂർ പോലീസ് സേന കേസ് എടുത്തിട്ടുണ്ട്.
Image: /content_image/India/India-2024-11-11-13:24:56.jpg
Keywords: സിംഗ

24037
Category: 1
Sub Category:
Heading: അസീറിയൻ വിശുദ്ധനായ നിനവേയിലെ ഐസക്ക് റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടിലെ ക്രൈസ്തവ പാരമ്പര്യങ്ങളിലുടനീളം ആദരിക്കപ്പെടുന്ന അസീറിയൻ ബിഷപ്പായിരുന്ന നിനവേയിലെ ഐസക്കിനെ റോമൻ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. അസ്സീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് കാതോലിക്ക പാത്രിയർക്കീസ് മാർ അവാ മൂന്നാമനുമായി ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. ഒരു മാർപാപ്പയും അസീറിയൻ പാത്രീയാര്‍ക്കീസും തമ്മില്‍ നടത്തിയ ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയ്ക്ക് 40 വർഷങ്ങള്‍ക്കു ശേഷമാണ് ശനിയാഴ്ച മറ്റൊരു കൂടിക്കാഴ്ചയ്ക്കു വത്തിക്കാന്‍ വേദിയായത്. കത്തോലിക്ക ആരാധനാ കലണ്ടറിലെ മറ്റ് ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള വിശുദ്ധരെ അംഗീകരിക്കുന്നതിനു സമീപകാല സിനഡിൽ നിന്നുള്ള ശുപാർശയെ തുടർന്നാണ് വിശുദ്ധ ഐസക്കിനെ റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കാന്‍ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുക്കുന്നത്. 'ഐസക് ദി സിറിയൻ' എന്നും അറിയപ്പെടുന്ന നിനവേയിലെ ഐസക്ക്, ഒരു ക്രിസ്ത്യൻ സന്യാസിയും ബിഷപ്പുമായി അനേകര്‍ക്ക് സാക്ഷ്യം പകര്‍ന്ന വ്യക്തിയാണ്. സന്യാസം, അനുകമ്പ, ആന്തരിക ആത്മീയ ജീവിതം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ പൗരസ്ത്യ, പാശ്ചാത്യ പാരമ്പര്യങ്ങളിൽ ഉടനീളം ക്രിസ്ത്യൻ ആത്മീയതയില്‍ ആഴപ്പെടുവാന്‍ അനേകരെ സഹായിച്ചു. എഡി 700-എല്‍ ഉമയാദ് കാലിഫേറ്റിന്റെ കാലത്ത് അദ്ദേഹം നിത്യസമ്മാനത്തിന് യാത്രയാകുകയായിരിന്നു.
Image: /content_image/News/News-2024-11-11-14:01:15.jpg
Keywords: രക്തസാ

24038
Category: 1
Sub Category:
Heading: മലങ്കര മാർത്തോമ സഭയുടെ സിനഡ് പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: മലങ്കര മാർത്തോമാ സുറിയാനി സഭയിലെ സിനഡ് പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ നവംബർ പതിനൊന്നാം തീയതി വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തിയ സംഘത്തെ ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഐക്യവും, പ്രേഷിത പ്രവർത്തനങ്ങളും യോജിച്ചു നടത്തുവാനുള്ള ആഹ്വാനം പാപ്പ നൽകി. കഴിഞ്ഞ വർഷം തുടങ്ങിയ എക്യൂമെനിക്കൽ ചർച്ചകളുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് പാപ്പയാണ് സിനഡ് അംഗങ്ങളെ വത്തിക്കാനിലേക്ക് ക്ഷണിച്ചത്. റോമൻ സഭയുമായി മാർത്തോമാ സഭ പുലർത്തുന്ന ബന്ധത്തിനും, സമാധാന സൗഹൃദങ്ങൾക്കും പാപ്പ നന്ദി പറഞ്ഞു. സഭയുടെ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകൾ കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു. "അവർ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശയ്ക്കരികിൽ ഇരിക്കും" എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുർബാനയിൽ നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാൻ കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞു. കത്തോലിക്ക സഭയിൽ സിനഡാലിറ്റിയെ കുറിച്ച് നടത്തിയ സിനഡിനെയും, മാർത്തോമ സഭ വച്ചുപുലർത്തുന്ന സിനഡൽ പാരമ്പര്യത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. സഭകൾ തമ്മിലുള്ള മൊത്തം ഒത്തുചേരലിന്റെ തീയതി അന്ത്യവിധിയുടെ പിറ്റേദിവസവമാണെന്നാണ് മഹാനായ സിസിയൗലാസ് ക്രിസ്തീയ ഐക്യത്തെക്കുറിച്ച് പറയുന്നതെങ്കിലും, ഇതിനിടയിൽ നാം ഒരുമിച്ചു നടക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ഒരുമിച്ചു പ്രവർത്തിക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-11-12-11:39:25.jpg
Keywords: മാർത്തോമ

24039
Category: 18
Sub Category:
Heading: എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്
Content: പരിശുദ്ധ കത്തോലിക്ക തിരുസഭയിലെ വൈദികരുടെ നേതൃത്വത്തിൽ ഒന്നരലക്ഷത്തിലധികം വരുന്ന ദൈവജനം ഒന്നിച്ച് സമ്പൂർണ്ണ ബൈബിൾ വായിക്കുന്ന കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്. എല്ലാ ചൊവ്വാഴ്ചകളിലും കേരള കത്തോലിക്ക സഭയിലെ പ്രമുഖരായ വചനപ്രഘോഷകർ നയിക്കുന്ന ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്. ഇന്ന് ചൊവ്വാഴ്ച (12/11/24) ഒരുക്കുന്ന ശുശ്രൂഷയില്‍ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന 'അഭിഷേകാഗ്നി'യുടെ യുകെ ടീമംഗവും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് വചനപ്രഘോഷണം നടത്തും. ഇന്ത്യൻ സമയം രാത്രി 9.00PM -നു ജപമാലയോടു കൂടി ആരംഭിച്ച് രാത്രി 10.30pm -നെ ദിവ്യകാരുണ്യ ആരാധനയോടു കൂടി സമാപിക്കുന്ന വിധത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. അനേകം കുടുംബങ്ങൾക്കും, സാന്ത്വനമേകുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുകയാണെന്ന് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ടീം പറഞ്ഞു. ** ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള ലിങ്ക്: _______________________________ ⧪ Zoom Link: {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} ⧪ Youtube Channel Link: {{ https://www.youtube.com/@EphphathaHolyRosary -> https://www.youtube.com/@EphphathaHolyRosary }} എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ജപമാലയോടുകൂടി കൂടി ആരംഭിച്ച 10 മണിക്ക് അവസാനിക്കുന്ന വിധം വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും Zoom &YouTube വഴി നടത്തുന്നുണ്ട്.
Image: /content_image/India/India-2024-11-12-13:32:48.jpg
Keywords: എഫ്ഫാത്ത

24040
Category: 1
Sub Category:
Heading: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഇറാഖിലെ ക്രൈസ്തവര്‍ക്കു പ്രതീക്ഷയുണ്ടെന്ന് കല്‍ദായ ബിഷപ്പ്
Content: ഇര്‍ബില്‍ (ഇറാഖ്): പുതിയ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ സമാധാനത്തിനുള്ള ശ്രമങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബാഷർ വർദ. ക്രൈസ്തവര്‍ അവരുടെ മാതൃരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ആഘാതം അനുഭവിക്കുകയാണെന്നും സമാധാനം, സമൃദ്ധി, രാഷ്ട്രനിർമാണം എന്നിവയില്‍ തങ്ങളുടെ ഭാവി അധിഷ്‌ഠിതമാണെന്ന് അവർ വിശ്വസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബറിൽ ട്രംപുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവസ്ഥ വിവരിച്ച് കൂടിക്കാഴ്ച നടത്തിയ വ്യക്തി കൂടിയാണ് ആർച്ച് ബിഷപ്പ് ബാഷർ. ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ തങ്ങളുടെ കണ്ണുകൾ വാഷിംഗ്ടൺ ഡിസിയിൽ ഉറപ്പിച്ചിരിക്കുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുമെന്ന തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിയുക്ത പ്രസിഡൻ്റ് നിറവേറ്റുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അമേരിക്കൻ ഭരണകൂടം സമാധാനത്തെ പിന്തുണയ്ക്കുന്നതിനും ഇറാഖിലെ ഈ പുരാതന സമൂഹങ്ങൾക്ക് സ്ഥിരത ഉറപ്പുനൽകുന്നതിനും പ്രത്യേകിച്ച് ക്രൈസ്തവര്‍ താരതമ്യേന സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അവരുടെ സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കാൻ പ്രാദേശിക സർക്കാരുകളുമായി സഹകരിക്കുന്നതിനും അമേരിക്കൻ ഭരണകൂടം ഇടപെടുമെന്ന് ഇറാഖി ക്രൈസ്തവര്‍ പ്രതീക്ഷിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിരവധി തവണ സ്വരമുയര്‍ത്തിയ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു 2020-ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെ ട്രംപ് പറഞ്ഞിരിന്നു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിരവധി ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-12-14:32:38.jpg
Keywords: ഇറാഖ