Contents

Displaying 23611-23620 of 24964 results.
Content: 24051
Category: 1
Sub Category:
Heading: ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട 10 വസ്തുതകൾ
Content: കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 159 നമ്പറിൽ എന്താണു ശുദ്ധീകരണസ്ഥലം എന്നു പറയുന്നുണ്ട്. പലപ്പോഴും ഒരു സ്ഥലമായി സങ്കല്‌പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം യഥാർത്ഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനു മുമ്പ് വിശുദ്ധികരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി, ശുദ്ധീകരണസ്ഥലത്താണ് ശുദ്ധീകരണാവസ്ഥയിലാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പത്ത് വസ്തുതകളാണ് ചുവടെ ചേർക്കുന്നത്. #{blue->none->b-> 1. സഭാപിതാക്കന്മാർ ഇത് പഠിപ്പിക്കുന്നു. ‍}# മധ്യകാല കത്തോലിക്കാ സഭയുമായി ശുദ്ധീകരണസ്ഥലത്തെ (Purgatory) സാധാരണ ബന്ധിപ്പിക്കാറുണ്ട് . എന്നാൽ ആദിമ നൂറ്റാണ്ടു മുതൽ സഭ ഇതിൽ വിശ്വസിച്ചിരുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം എന്ന വാക്ക് അവർ ഉപയോഗിച്ചട്ടില്ല. എന്നിരുന്നാലും നിരവധി സഭാപിതാക്കമാർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നു. വി. ആഗസ്തീനോസിന്റെ ദൈവ നഗരത്തിൽ (The City of God ) ഇപ്രകാരം വായിക്കുന്നു, “ മരണശേഷം താൽക്കാലിക ശിക്ഷക്ക് വിധേയരാകന്ന എല്ലാവരും അവസാനവിധി വരെ നിത്യ കാലത്തേക്ക് സഹിക്കേണ്ടി വരുകയില്ല. ചിലർക്ക് നമ്മൾ നേരത്തെ പറഞ്ഞു പോലെ ഈ ലോകത്തിൽ കടം വീട്ടാൻ സാധിക്കാത്തവർ, വരാനിരിക്കുന്ന ലോകത്തിൽ അതു വീട്ടണം, അതുകൊണ്ട് വരാനിരിക്കുന്ന ലോകത്തിൽ അവർ നിത്യകാലത്തേക്ക് ശിക്ഷ അനുഭവിക്കണം എന്നർത്ഥമില്ല.” സഭാപിതാക്കന്മാരായ വി.ആബ്രോസ്, വി. ജറോം, വി. ബേസിൽ, മഹാനായ വി.ഗ്രിഗറി എന്നിവർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നതായി അവരുടെ പഠനങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. #{blue->none->b-> 2. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് അവരുടെ വിധി അറിയാം ‍}# വിശ്വാസിയായ ഒരു വ്യക്തി മരിക്കുകയും മരണശേഷം ശുദ്ധീകരണസ്ഥലത്തിൽ താൻ തന്നെ സഹിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നു എങ്കിൽ ആ വ്യക്തിക്ക് നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിയുമോ? ആ വ്യക്തിക്ക് സ്വർഗ്ഗപ്രാപ്തി സാധിക്കമെന്ന് വിശ്വാസമുണ്ടാ? ഈ കാര്യത്തിൽ ഉത്തരം, അതേ എന്നു തന്നെയാണ്? കാത്തലിക് എൻസൈക്ലോപീഡിയായിൽ ഇപ്രകാരം കാണുന്നു. “ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കറിയാം തങ്ങളുടെ സന്തോഷം കുറച്ചു കാലത്തേക്കു തടഞ്ഞുവച്ചിരിക്കയാണന്ന് അറിയാം. പുരാതനമായ ആരാധനക്രമങ്ങളും ഭൂഗർഭക്കല്ലറകളിലെ (catacombs) ശിലാലിഖിതങ്ങളും പറയുന്ന "സമാധാനത്തിലുള്ള ഉറക്കം" അത്യന്തികമായ രക്ഷയെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിൽ അസാധ്യമാകുവായിരുന്നു." #{blue->none->b-> 3. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ നമുക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള സാധ്യതയുണ്ട്. ‍}# ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ നമ്മളോടു സഭ പറയുന്നുണ്ട്. എന്നാൽ അവർക്കു നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെന്ന് ചിലർ ചിന്തിക്കുന്നുണ്ട് . "നമ്മളെക്കാൾ അവർ ദൈവത്തോട് അടുത്തായതിനാൽ അവരുടെ മധ്യസ്ഥ പ്രാർത്ഥനകൾക്ക് വലിയ ശക്തിയുണ്ട് " ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ ഈ വാദഗതിക്ക് വേണ്ടത്ര യുക്തി നമുക്ക് കണ്ടെത്താൻ കഴിയും. വിശുദ്ധ റോബർട്ട് ബില്ലാർമിൻ ഈ വാദഗതിയോടു യോജിക്കുന്നുണ്ട്. #{blue->none->b-> 4. പുരാതനകാലം മുതൽ വിജാതീയർ ഇതു വിശ്വസിച്ചിരുന്നു. ‍}# പല സംസ്കാരങ്ങളിലെയും ജനങ്ങൾ ക്രൈസ്തവരായ നമ്മുടെ വിശ്വാസം പോലെ മരണാന്തര ജീവിതത്തിലും സ്വർഗ്ഗം, നരകം, ശുദ്ധീകരണ സ്ഥലം തുടങ്ങിയ അവസ്ഥകളിലും വിശ്വസിച്ചിരുന്നതായി കാത്തലിക് എൻസൈക്ലോപീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോമൻ ഇതിഹാസ കാവ്യമായ അനേയിഡിൽ - ലത്തീൻ സഭാപിതാക്കൻമാർക്ക് പരിചിതമായിരുന്ന- "ദുഷ്ടതയാൽ കളങ്കിതമായ ആത്മാക്കൾ എൽസിയുമിന്റെ (Elysium) സന്തോഷം നിറഞ്ഞ തോട്ടത്തിൽ വരുന്നതിനു മുമ്പ് അഗ്നിശുദ്ധി വരുത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനം ഒരിക്കലും വിജാതീയ ചിന്തയല്ല. (എന്നാൽ പത്രോസിന്റെ രണ്ടാം ലേഖനം രണ്ടാം അധ്യായം നാലാം വാക്യത്തിൽ പത്രോസ് നരകത്തെ സൂചിപ്പിക്കാൻ അനേയിഡിൽ ഉപയോഗിച്ച ടർതാരുസ് (Tartarus)വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.) #{blue->none->b-> 5.ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മറ്റു വിശ്വാസികളൊടൊപ്പമുണ്ട്. ‍}# ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ തനിയെ അല്ല സഹിക്കുന്നത് എന്ന കാര്യം നമ്മൾ മറക്കാൻ തുനിയുന്നു. - അല്ലെങ്കിൽ സഹിക്കുന്ന സഭ എന്ന പ്രയോഗം തന്നെ അർത്ഥ ശൂന്യമാകും. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾക്ക് നമ്മൾ ഭൂമിയിൽ ചെയ്യുന്നതുപോലെ, പരസ്പരം സമാശ്വസിപ്പിക്കാൻ സാധിക്കും എന്നതു യുക്തി സഹജമായി കാണപ്പെടുന്നു. പക്ഷേ, ഇതു നമുക്കു ഊഹിക്കാൻ മാത്രമേ കഴിയു. #{blue->none->b-> 6. ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവർ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നു. ‍}# ശുദ്ധീകരണസ്ഥലം ആത്മീയ ജീവിതത്തിലുള്ള ചില ടൈം ഔട്ടുകളോ, ഭൂമിയിലുള്ള വിശ്വാസ ജീവിതത്തിന്റെയും സ്വർഗ്ഗത്തിൽ നാം സ്വന്തമാക്കുന്ന ആനന്ദകരമായ ഈശ്വര ദർശനത്തിനും മധ്യേയുള്ള ഒരു ഇടനാഴിയോ അല്ല. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ സത്യമായും പീഡിത സഭയുടെ ഭാഗമാണങ്കിൽ അവർ ക്രിസ്തുവിന്റെ മൗതീക ശരീരത്തിന്റെ ഭാഗമായി നിലനിൽക്കുകയും അതുവഴി ക്രിസ്തുവിനോടു ഐക്യപ്പെട്ടു നിലനിൽക്കുകയും ചെയ്യുന്നു. #{blue->none->b-> 7. സഹനങ്ങൾ സ്വമേധയാലുള്ളതാണ്. ‍}# ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പ്രബന്ധം എഴുതിയ ജെനോവായിലെ വിശുദ്ധ കാതറിന്റെ അഭിപ്രായത്തിൽ : സ്വർഗ്ഗത്തിലെ തങ്ങളുടെ നിക്ഷേപത്തിൽ എന്തുണ്ടന്നു ആത്മാക്കൾ ഒരിക്കൽ കാണുമ്പോൾത്തന്നെ, ആത്മാക്കൾ തന്നെത്തനെ ശുദ്ധീകരണസ്ഥലത്തിലേക്ക് വീഴുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം സ്വമേധയാ തിരഞ്ഞെടുക്കാൻ കഴിയുന്ന ( ഒരർത്ഥത്തിൽ അങ്ങോട്ടു പോകാതിരിക്കാൻ തിരഞ്ഞെടുപ്പു നടത്തുന്നു) ഒരു അവസ്ഥയല്ല. മറിച്ച് വി. അക്വീനാസ് പറയുന്നതുപോലെ ഇത് സ്വമേധയാ ആത്മാക്കൾ സമ്മതത്തോടെ കീഴടങ്ങുന്നതാണ്. #{blue->none->b-> 8. ശുദ്ധീകരണസ്ഥലത്തുള്ളവരെ ക്രിസ്തു സമാശ്വസിപ്പിക്കുന്നു. }# പാരമ്പര്യമനുസരിച്ച് ശുദ്ധീകരണസ്ഥലത്തെ നരകത്തിന്റെ ഭാഗമായാണ് ദൈവശാസ്ത്രജ്ഞന്മാർ കരുതുന്നത്. ക്രിസ്തു പാതാളത്തിലേക്ക് ഇറങ്ങി എന്നു നാം പറയുമ്പോൾ നരകത്തിലുള്ളവരെ ക്രിസ്തു സന്ദർശിച്ചു എന്നാണന്നു തോമസ് അക്വീനാസ് സുമ്മാ തിയോളജിക്കായിൽ എഴുതിയിട്ടുണ്ട്. അക്വീനാസിന്റെ അഭിപ്രായത്തിൽ ക്രിസ്തു പാതാളത്തിൽ വന്നതുമൂലം നരകത്തിലെ ലിംബോ (limbo) അറയിലുണ്ടായിരുന്ന പരിശുദ്ധരായ പിതാക്കന്മാരെല്ലാം വിമോചിക്കപ്പെടുകയും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. #{blue->none->b->9. ശുദ്ധീകരണസ്ഥലത്ത് സന്തോഷങ്ങളും സഹനങ്ങളുമുണ്ട് }# ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്ത, വേദനയും ശിക്ഷയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ജെനോവായിലെ വിശുദ്ധ കാതറിൻ വലിയ സന്തോഷത്തിന്റെ അവസ്ഥയായി ഇതിനെ വിവരിക്കുന്നുണ്ട്.. “ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കുടെ സന്തോഷത്തെ താരതമ്യപ്പെടുത്താൽ പറുദീസായിലുള്ള വിശുദ്ധരുടെ സന്തോഷമല്ലാതെ മറ്റൊന്നു യോഗ്യമല്ലന്നു ഞാൻ വിശ്വസിക്കുന്നു. ദൈവം ഈ ആത്മാക്കളിലേക്ക് ഒഴുകന്നതനുസരിച്ച്, അവനു പ്രവേശിക്കാനുള്ള തടസ്സങ്ങൾ മാറുന്നതിനുസരിച്ച്, ഈ സന്തോഷം അനുദിനം വളരുന്നു. പാപത്തിന്റെ കറ ഒരു തടസ്സമാണ്, അഗ്നി ആ കറയെ ദഹിപ്പിക്കുന്നതനുസരിച്ച് ആത്മാവ് ദൈവീകമായ അന്തർപ്രവാഹത്തിന് തന്നെത്തന്നെ തുറക്കുന്നു" #{blue->none->b->10. ശുദ്ധീകരണസ്ഥലം വിശുദ്ധരെ സൃഷ്ടിക്കുന്നു. }# ഈ നിഗമനം, വിപ്ലവകരമായി തോന്നുമെങ്കിലും ഇത് അനിവാര്യമായ ചിന്തയാണ്. അടിസ്ഥാപരമായ കത്തോലിക്കാ വിശ്വാസം സ്വർഗ്ഗത്തിലെത്തുന്ന, ശുദ്ധീകരണസ്ഥലത്തു വന്നു പെടുന്ന ആത്മാക്കളെപ്പറ്റി ലളിതമായി ഇങ്ങനെ പറയുന്നു: വിശുദ്ധിയുടെ ഉന്നതിയിൽ എത്തിയവർക്ക് സ്വർഗ്ഗത്തിൽ നേരിട്ട് പോകാൻ ശുദ്ധീകരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ അഗ്നി ആവശ്യമില്ല. നമ്മൾ അവരെ വിശുദ്ധർ എന്നു വിളിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ വിശുദ്ധർ മാത്രമേ സ്വർഗ്ഗത്തിലെത്തുകയുള്ളു. ശുദ്ധീകരണസ്ഥലം ചെയ്യുന്നത് ഇതാണ്: അവിടെ എത്തിച്ചേരുന്ന എല്ലാവരെയും ശുദ്ധീകരണസ്ഥലം വിശുദ്ധരാക്കുന്നു. അതാണ് ശുദ്ധീകരണസ്ഥലത്തിന്റെ മനോഹാരിത. (Stephen Beale യുടെ Purgatory യെക്കുറിച്ചുള്ള എന്ന ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്).
Image: /content_image/News/News-2024-11-14-09:57:48.jpg
Keywords: ശുദ്ധീകരണ
Content: 24052
Category: 1
Sub Category:
Heading: താഴും പൂട്ടും നിരോധിച്ചു; അനാചാരങ്ങള്‍ക്കെതിരെ വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം
Content: വേളാങ്കണ്ണി: ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്ക പരിസരത്ത് നടക്കുന്ന ദുരാചാരങ്ങള്‍ക്കു കര്‍ശന വിലക്കുമായി ദേവാലയ അധികൃതര്‍. ലക്ഷകണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭവന നിര്‍മ്മാണത്തിനും പുതിയ ബിസിനസ് അഭിവൃദ്ധിപ്പെടുന്നതിനും താഴും പൂട്ടും കെട്ടുന്നത് ഫലപ്രദമാണെന്ന വിധത്തില്‍ നേരത്തെ മുതല്‍ പ്രചരണം നടന്നിരിന്നു. എന്നാല്‍ ഇത്തരമൊരു രീതി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇല്ലായെന്ന് വിവിധ ഭാഷകളില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലി അര്‍പ്പണത്തെ തുടര്‍ന്നു വൈദികര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മലയാളം, കൊങ്കിണി ഭാഷകളില്‍ അനുദിനം വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്ന മോര്‍ണിംഗ് സ്റ്റാര്‍ ദേവാലയത്തിലും മുന്നറിയിപ്പ് നല്‍കുന്നത് പതിവാക്കിയിട്ടുണ്ട്. മാതാകുളത്തിന് സമീപത്തായും കുരിശിന്റെ വഴി പാതയില്‍ മുട്ടിന്‍മേല്‍ ഇഴഞ്ഞു ത്യാഗത്തോടെ പ്രാര്‍ത്ഥിക്കുന്ന വീഥിയ്ക്കു പരിസരത്തും ഇത്തരത്തില്‍ നിരവധി താഴും പൂട്ടും ചരടും വില്‍പ്പന നടത്തുന്നവരുണ്ട്. ഇത് വാങ്ങരുതെന്നും ദേവാലയ പരിസരത്ത് ഇവ കെട്ടുന്നത് തെറ്റാണെന്നും നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നത് അനുഗ്രഹമായി മാറില്ലായെന്നും ദേവാലയത്തിലെ വൈദിക നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്. 2021 മുതല്‍ അനാചാരങ്ങള്‍ക്കെതിരെ തീര്‍ത്ഥാടന കേന്ദ്രം നിലപാട് കടുപ്പിച്ചിരിന്നു. പൂട്ട് തൂക്കുന്ന കമ്പി മുറിച്ച് മാറ്റിയായിരിന്നു ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. പിന്നീട് അള്‍ത്താരയിലും ദേവാലയ പരിസരങ്ങളിലും പൂട്ട് കെട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് മുന്നറിയിപ്പ് കൊടുക്കുവാന്‍ തീരുമാനിച്ചത്. ഭാവിയില്‍ വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തുവാനിരിക്കുന്നവരും കച്ചവടക്കാരുടെ തന്ത്രത്തില്‍ വീണ് അനാചാരത്തിനു കൂട്ടുനില്‍ക്കരുതെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-14-11:01:28.jpg
Keywords: വേളാങ്കണ്ണി
Content: 24053
Category: 1
Sub Category:
Heading: രോഗിലേപനം നല്‍കാന്‍ വൈദികര്‍ക്ക് ആശുപത്രികളില്‍ വിലക്ക്; പുതിയ നിയന്ത്രണവുമായി നിക്കരാഗ്വേ
Content: മതഗൽപ്പ: നിക്കരാഗ്വേ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെയുള്ള വേട്ടയാടല്‍ തുടരുന്നു. നിലവില്‍ നിക്കരാഗ്വേയിലെ ആശുപത്രികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വൈദികരെ തടയുകയാണെന്ന് "നിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ?” എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. വിവിധ രൂപതകളിൽ നിന്നുള്ള ഏകദേശം പത്തോളം വൈദികർ ഇക്കാര്യം വെളിപ്പെടുത്തിയതായി മാർത്ത പറയുന്നു. കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിൻ്റെ സ്പാനിഷ് പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കത്തോലിക്ക വൈദികര്‍ക്ക് ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗിലേപനം, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ രോഗികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ വർഷത്തിന് മുമ്പ് വൈദികര്‍ക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരിന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു വിശദീകരണവുമില്ലാതെ സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുകയാണ്. വൈദികര്‍, വൈദിക വേഷത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ പീഡനം കൂടുതൽ രൂക്ഷമാകുകയാണെന്നും അതിനാല്‍ പല വൈദികരും സാധാരണ വസ്ത്രം ധരിച്ച് ആശുപത്രികളില്‍ പ്രവേശിക്കുകയാണെന്നും മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്. ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടുള്ള സഭയുടെ പ്രസ്താവനകളും ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും ഭരണകൂടത്തെ ചൊടിപ്പിക്കുകയായിരിന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-14-14:32:01.jpg
Keywords: വൈദിക
Content: 24054
Category: 1
Sub Category:
Heading: കൊളംബിയയിലുണ്ടായ ബോംബാക്രമണത്തിൽ മെത്രാന്റെ വസതിയും ഓഫീസുകളും തകർന്നു
Content: ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ ഗുവാപിയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ മെത്രാന്റെ വസതിയും ഓഫീസുകളും തകർന്നു. പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെടുകയും ബിഷപ്പിൻ്റെ വസതിയുടെ വലിയൊരു ഭാഗവും ഗുവാപിയിലെ അപ്പസ്‌തോലിക് വികാരിയേറ്റിൻ്റെ ഓഫീസുകളും നശിപ്പിക്കപ്പെടുകയും ചെയ്‌തതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനത്തിൽ ബിഷപ്പ് ഹൗസിൻ്റെയും മതിലുകൾ, വാതിലുകൾ, ജനലുകൾ, മേൽക്കൂരകൾ എന്നിവ തകർന്നുവെന്ന് ഗുവാപിയിലെ പ്രോ വികാര്‍ ചുമതല വഹിക്കുന്ന ഫാ. അർനുൽഫോ മൊറേനോ വെളിപ്പെടുത്തി. പസഫിക് തീരത്തിനടുത്തുള്ള പ്രദേശത്താണ് ഗുവാപിയിലെ അപ്പസ്തോലിക് വികാരിയേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നിരവധി മേഖലകളിലേക്ക് സഹായമെത്തിക്കാറുണ്ട്. അടുത്തിടെ നടന്ന ഈ ആക്രമണം ഒരു വിമത സംഘം നടത്തിയതാണെന്നും ഇത് പോലീസ് സ്‌റ്റേഷൻ ലക്ഷ്യമിട്ടുള്ളതാകാമെന്നുമാണ് സൂചന. കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികന്‍ സ്ഥലത്തു ഇല്ലാതിരിന്നതിനാല്‍ സ്ഫോടനത്തിൽ വൈദികനും രക്ഷപ്പെട്ടുവെന്നും ഭൗതികമായ കേടുപാടുകൾ പുനർനിർമ്മിക്കാൻ കഴിയുമെങ്കിലും മനുഷ്യജീവന്‍ വീണ്ടും പുനര്‍ജീവിപ്പിക്കാന്‍ കഴിയില്ലായെന്നും ഫാ. അർനുൽഫോ കൂട്ടിച്ചേര്‍ത്തു. ദൈവത്തിൻ്റെ സഹായത്താല്‍ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുവാപി സ്ഥിതി ചെയ്യുന്ന കോക്ക പസഫിക് മേഖല കഴിഞ്ഞ 40 വർഷമായി നിരവധി സംഘർഷങ്ങളുടെ കേന്ദ്രമാണ്. 1980 മുതൽ, മയക്കുമരുന്ന് കടത്തുകാർ ഈ പ്രദേശത്തെ കടൽത്തീരത്തിലേക്കുള്ള തുറമുഖമായി ഉപയോഗിക്കുന്നുണ്ട്. കലാപകാരികളുടെ കടന്നുകയറ്റവും അനധികൃത ഖനനവും പ്രദേശത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. നിലവിൽ, കൊളംബിയൻ റെവല്യൂഷണറി ആംഡ് ഫോഴ്‌സും (FARC) നാഷണൽ ലിബറേഷൻ ആർമിയും (ELN) സായുധ വിമത ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതലായി നടക്കുന്ന വേദി കൂടിയാണ് ഗുവാപി. ഏറ്റവും ദുർബലരായ ആളുകളെ സംഘർഷം വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' സംഘടന ആഹ്വാനം ചെയ്തു.
Image: /content_image/News/News-2024-11-14-16:42:59.jpg
Keywords: കൊളംബിയ
Content: 24055
Category: 18
Sub Category:
Heading: ക്രൈസ്ത‌വ മഹാസമ്മേളനത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Content: പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്‌തതി വർഷം എന്നിവയോട് അനുബന്ധിച്ച് രാമപുരത്ത് 17ന് നടത്തുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്ത‌വ മഹാസമ്മേളനത്തിൻ്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളി പാരിഷ്ഹാളിൽ രാവിലെ ഒൻപതിനാണ് സിമ്പോസിയം നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളി മൈതാനിയിലാണ് ക്രൈസ്‌തവ മഹാസമ്മേളനം. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കെസിബിസി എസ്‌സി, എസ്‌ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത പ്രസിഡൻ്റ് ഡോ. സിജോ ജേക്കബ്, പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഡിസിഎംഎസ് പാലാ രൂപത പ്രസിഡൻ്റ് ബിനോയി ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ സിമ്പോസിയത്തിന്റെ മോഡറേറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോൺ. സെബാസ്റ്റ്യന് വേത്താനത്ത് ആമുഖസന്ദേശം നൽകും. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും. കെസിബിസി എസി, എസ്ട‌ി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ എന്നിവർ അനുഗ്രഹപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും.
Image: /content_image/India/India-2024-11-15-10:16:48.jpg
Keywords: ക്രൈസ്ത‌വ
Content: 24056
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട സന്ദർശനം നാളെ
Content: പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നെത്തുന്ന പ്രതിനിധികൾ നാളെ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കും. തീർത്ഥാടന ദേവാലയത്തിൽ രാവിലെ 6.45ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി എത്തും. 1993ൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ പാസ്റ്ററൽ കൗൺസിലാണ് സിസിഐ.
Image: /content_image/India/India-2024-11-15-10:25:22.jpg
Keywords: അൽഫോൻ
Content: 24057
Category: 5
Sub Category:
Heading: ക്ലൂണിയിലെ വിശുദ്ധ ഓഡോ
Content: ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല നല്‍കി. ഇക്കാര്യത്തില്‍ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം 'ആശ്രമങ്ങളുടെ പുനഃസ്ഥാപകന്‍' എന്നാണ് വിളിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം ആശ്രമജീവിതത്തിന്റെ മാതൃകയായി വര്‍ത്തിച്ച ക്ലൂണിക്ക് രീതി ആവിഷ്കരിച്ചത് ഈ വിശുദ്ധനാണ്. ആശ്രമജീവിതത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുവാന്‍ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ യൂറോപ്പിലെ ആത്മീയജീവിതത്തില്‍ സമൂലമായ മാറ്റംവരുത്തി. ഇറ്റലിയിലെ ഭരണത്തിനായി പരസ്പരം മത്സരിച്ച് കൊണ്ടിരുന്ന രണ്ട് ഭരണാധികാരികളെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി മാര്‍പാപ്പാ തന്റെ സമാധാന ദൂതനായി പിന്നീട് ഇദ്ദേഹത്തെ ഇറ്റലിയിലേക്കയച്ചു. റോമില്‍ നിന്ന് മടങ്ങവേ 942-ല്‍ അദ്ദേഹം രോഗബാധിതനാവുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമഹേതു തിരുന്നാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തില്‍ തങ്ങുകയും ചെയ്തു. നവംബര്‍ 11ന് അദ്ദേഹം ആഘോഷങ്ങളില്‍ പങ്ക് കൊള്ളുകയും തുടര്‍ന്ന്‍ നവംബര്‍ 18ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. രോഗബാധിതനായ ദിവസങ്ങളില്‍ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ സ്തുതി ഗീതങ്ങള്‍ രചിക്കുകയുണ്ടായി. ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I'Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാനും ശ്രമിച്ചിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അമാന്തൂസും ആന്‍സെലിനും 2. അയര്‍ലന്‍റിലെ കോണ്‍സ്റ്റാന്‍റ് 3. ഐറിഷു ബിഷപ്പായിരുന്ന ഫെര്‍ഗുസ് 4. റോമന്‍ പടയാളിയായ ആന്‍റിയക്കിലെ ഹെസിക്കിയൂസ് 5. കോര്‍ണിഷു വിശുദ്ധനായ കെവേണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/11?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints./DailySaints.-2024-11-15-10:33:07.jpg
Keywords: ആശ്രമ
Content: 24058
Category: 9
Sub Category:
Heading: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' ഡിസംബര്‍ 1 മുതല്‍
Content: തൃശൂര്‍: ടീം ഷെക്കെയ്നയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' എന്ന പേരില്‍ താമസിച്ചുകൊണ്ടുള്ള ധ്യാനം ഡിസംബര്‍ 1 മുതല്‍ നടക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം കേരള സഭയിലെ പ്രശസ്ത ധ്യാനഗുരുക്കന്മാരും അല്‍മായ വചനപ്രഘോഷകരും ധ്യാനശുശ്രൂഷകള്‍ നയിക്കുന്നു. പരിശുദ്ധാത്മാവിനായി ഒരു സൈന്യനിരയെ പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധ ത്രിത്വം രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ കൃപയുടെ കാലഘട്ടത്തില്‍ കര്‍ത്താവിനും തിരുസഭയ്ക്കുമായി ഒരു പ്രവാചക സൈന്യം പോലെ ഉണര്‍ത്തപ്പെടുവാന്‍ സഹായിക്കുന്ന ആത്മാവിന്റെ ധ്യാന ശുശ്രൂഷയായിരിക്കും ഡിനാമിസ് പവര്‍ റിട്രീറ്റെന്ന് ബ്ര. സന്തോഷ് കരുമത്ര പറഞ്ഞു. ഡിസംബര്‍ 1 ഞായര്‍ വൈകീട്ട് 4.00 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഡിസംബര്‍ 6ന് രാവിലെ 9.00 മണിക്ക് സമാപിക്കും. ധ്യാനത്തിന് മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847430445,9745800182
Image: /content_image/Events/Events-2024-11-15-11:46:11.jpg
Keywords: ധ്യാന
Content: 24059
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയില്‍ ഭീകരാക്രമണങ്ങൾ തുടര്‍ക്കഥ; പ്രാർത്ഥന യാചിച്ച് വൈദികന്‍
Content: ഔഗാഡൗഗു: കിഴക്കൻ ബുർക്കിന ഫാസോയില്‍ വേരൂന്നിയ തീവ്രവാദ ആക്രമണങ്ങള്‍ക്കിടെ പ്രാർത്ഥന യാചിച്ച് വൈദികന്‍. ഫാദ എൻ ഗൗർമ രൂപത പരിധിയില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന പശ്ചാത്തലത്തിലാണ് പേര് വെളിപ്പെടുത്താത്ത ഒരു വൈദികന്‍ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയിലൂടെ പ്രാര്‍ത്ഥന യാചിച്ച് രംഗത്ത് വന്നിരിക്കുന്നത്. പിയേലയിലെയും സാറ്റെങ്കയിലെയും ഇടവക പരിധിയില്‍ നടന്ന ആക്രമണങ്ങള്‍ നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശക്തമായ പ്രാർത്ഥന യാചിക്കുകയാണെന്നും വൈദികന്‍ പറഞ്ഞു. ഒക്‌ടോബർ ആദ്യ വാരത്തില്‍ രൂപതയിലെ മാന്നിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബർ 20ന്, തെക്കു കിഴക്കൻ ഫാദ എൻ ഗൗർമയിലെ സാറ്റെംഗ ഇടവക ഉള്‍പ്പെടുന്ന രണ്ട് ഗ്രാമങ്ങളായ സിയേലയും കോംബെംഗോയും നൂറോളം ഭീകരരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 2015 മുതൽ രാജ്യം ഭീകരാക്രമണ ഭീഷണിയിലാണ് കഴിയുന്നതെന്നും വൈദികന്‍ വെളിപ്പെടുത്തി. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭീഷണി ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുന്നത്. ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാ ഫാസോ. കഴിഞ്ഞ വര്‍ഷം പെന്തക്കുസ്ത തിരുനാളിനോടു അനുബന്ധിച്ച് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാഫാസോ. 2019 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 63.8 ശതമാനം മുസ്ലീങ്ങളും 26.2 ശതമാനം ക്രൈസ്തവ വിശ്വാസികളുമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-15-12:25:10.jpg
Keywords: ബുർക്കിന
Content: 24060
Category: 1
Sub Category:
Heading: ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിന്ന ഇസ്രായേലി സ്വദേശികളെ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിന്ന ഇസ്രായേലി സ്വദേശികളെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. ഹമാസ് ഭീകരസംഘം തട്ടിക്കൊണ്ടുപോയി ഗാസയിൽ മാസങ്ങളോളം തടവിലാക്കിയ ശേഷമാണ് ഇവര്‍ മോചിതരാകുന്നത്. ഇന്നലെ വ്യാഴാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക് അരമനയിലെ ലൈബ്രറിയിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഇവരെ സ്വീകരിച്ചത്. പാപ്പ കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ ഹമാസ് ഇപ്പോഴും മോചനം നല്‍കാത്ത ബന്ദികളാക്കിയവരുടെ ബന്ധുക്കളുമുണ്ടായിരിന്നു. 2023 ഒക്‌ടോബർ 7നു ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ അധിനിവേശം നടത്തി ആക്രമണം നടത്തിയതോടെയാണ് വിശുദ്ധ നാട് വീണ്ടും യുദ്ധക്കളമായത്. ആക്രമണത്തിനു പിന്നാലേ 240 പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240 പേരുടെയും ബന്ധുക്കൾ ചേർന്ന് രൂപീകരിച്ച സംഘടനയായ ഹോസ്റ്റേജ് ആന്‍ഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ നേതൃത്വത്തിലായിരിന്നു പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഫ്രാൻസിസ് മാർപാപ്പയെ കാണിച്ചു. ഇത് മൂന്നാം തവണയാണ് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ ബന്ധുക്കളുമായും മോചിതരായവരുമായും കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ വര്‍ഷം നവംബറിലും രണ്ടാമത്തെ കൂടിക്കാഴ്ച ഈ വർഷം ഏപ്രിൽ 8നും നടന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത് മുതൽ, ഫ്രാൻസിസ് മാർപാപ്പ തൻ്റെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരിന്നു. ബന്ദികളെ മോചിപ്പിക്കാൻ അദ്ദേഹം നിരവധി തവണയാണ് പ്രസ്താവന നടത്തിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-15-14:53:35.jpg
Keywords: ബന്ദി, ഹമാസ