Contents

Displaying 23631-23640 of 24959 results.
Content: 24072
Category: 1
Sub Category:
Heading: "ധൈര്യമായിരിക്കൂ, നമുക്ക് ഒരുമിച്ചു മുന്നേറാം"; പാവങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ വിരുന്ന്
Content: വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരുടെ ആഗോള ദിനത്തിൽ, വത്തിക്കാനില്‍ പാവങ്ങൾക്കു വിരുന്നൊരുക്കി അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇറ്റാലിയൻ റെഡ് ക്രോസ് സംഘടനയുടെയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെയും ആഭിമുഖത്തില്‍ ആയിരത്തിമുന്നൂറിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ദേവാലയത്തിൽ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷമാണ് പോൾ ആറാമൻ ഹാളില്‍ ഉച്ചഭക്ഷണം വിതരണം നടന്നത്. ക്ഷണിക്കപ്പെട്ട 1300 പേർ സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിൽ ഇരുപ്പുറപ്പിച്ചിരിന്നു. വിരുന്നിന്റെ അവസരത്തിൽ, റെഡ് ക്രോസ്സ് അംഗങ്ങൾ സംഗീതമാലപിച്ചു സദസിനെ ഉണർത്തി. സമൂഹത്തിലെ വിവിധ നിലകളിൽ സേവനം അനുഷ്ഠിക്കുന്നവരും, വിവിധ പ്രായക്കാരുമായ നിരവധി സന്നദ്ധപ്രവർത്തകർ ചേർന്നാണ് വിരുന്നിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്രജേവ്സ്കിയും ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു. വ്യക്തിഗത ശുചിത്വ സാമഗ്രികളും സമ്മാനങ്ങളൂം പങ്കെടുത്തവർക്ക് പാപ്പ നൽകിയിരിന്നു. വിരുന്നിന്‍റെ സമാപനത്തില്‍ "ധൈര്യമായിരിക്കൂ, നമുക്ക് ഒരുമിച്ചു മുന്നേറാം", എന്ന പാപ്പയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. 2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ ഏകദേശം 1,200 പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2024-11-18-18:52:45.jpg
Keywords: പാപ്പ, ഫ്രാന്‍സിസ്
Content: 24073
Category: 18
Sub Category:
Heading: ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ നാളെ
Content: "അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ അനുഗ്രഹം നല്‍കിക്കൊണ്ട്‌ കര്‍ത്താവ്‌ തന്റെ കൃപയുടെ വചനത്തിനു സാക്‌ഷ്യം നല്‍കി" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 14 : 3). യേശു നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളുമായി ശ്രദ്ധ നേടിയ പ്രശസ്ത വചനപ്രഘോഷകനായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ നാളെ. നാളെ ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9.00pm പരിശുദ്ധ ജപമാലയോട് കൂടി ആരംഭിച്ച് രാത്രി 10.30നു അവസാനിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓരോരുത്തരും ആയിരിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാവുന്ന വിധം Zoom, YouTube പ്ലാറ്റ്ഫോമിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പരിശുദ്ധ കത്തോലിക്ക തിരുസഭയോട് ചേർന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കാൻ നേതൃത്വം നൽകുന്ന എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. തിരുസഭയിലെ ബഹുമാനപ്പെട്ട വൈദികരുടെ ആത്മീയ നേതൃത്വത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് ശുശ്രൂഷയിൽ പങ്കെടുക്കാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. ** 19 November 2024 ** 9:00PM - 10.30 PM Indian Time #{blue->none->b-> Join Zoom Meeting:}# ➤ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ➤ {{ YOUTUBE LIVE LINK ‍-> https://www.youtube.com/live/v-K70vcC5rQ}}
Image: /content_image/India/India-2024-11-18-19:46:24.jpg
Keywords: ഓണ്‍ലൈന്‍
Content: 24074
Category: 18
Sub Category:
Heading: പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർക്ഷോപ്
Content: അജപാലന ശുശ്രൂഷയിൽ യുവജനങ്ങളെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സഹായിക്കാനും വൈദികരെയും സമർപ്പിതരെയും യുവജന നേതാക്കളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി വർക്ഷോപ് സംഘടിപ്പിക്കുന്നു. ഡിസംബർ 2, 3 (തിങ്കൾ 10.00 am - ചൊവ്വ 4.00 pm) തീയതികളിൽ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. താമസിച്ചുള്ള ഈ വർക്ഷോപ് പ്രോഗ്രാമിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ⧪ {{ Click the Link to Register: ‍-> https://forms.gle/de21Tizjwgx5EHnw6 }} ⧪ Contact: PAROC Office: +91 9496895803
Image: /content_image/India/India-2024-11-19-09:38:01.jpg
Keywords: യുവജന
Content: 24075
Category: 18
Sub Category:
Heading: ക്രൈസ്‌തവർക്കു നേരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ 28ന് പ്രതിഷേധ പരിപാടി
Content: ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിലും പാർലമെന്റിൽ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. വിഷയത്തിലേക്ക് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയെത്തിക്കാൻ 28ന് വൈകുന്നേരം ആറിന് ന്യൂഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടക്കുന്ന പ്രതിഷേധപരിപാടിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റും മുൻ എംപിയുമായ ചാൾസ് ഡയസ് അറിയിച്ചു. ആംഗ്ലോ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ ഇൻ ഡൽഹി ആർച്ച് ഡയോസിസും (എഫ്‌സിഎഎഡി) വിവിധ ക്രൈസ്‌തവ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ.സി. മൈക്കിൾ പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ഗിൽബെർട്ട് ഫാരിയ, ആംഗ്ലോ ഇന്ത്യൻ ചാപ്ലെയിൻ നിക്കോളാസ് ഡയസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
Image: /content_image/India/India-2024-11-19-10:49:51.jpg
Keywords: പീഡന
Content: 24076
Category: 18
Sub Category:
Heading: ലീഗ് നേതാക്കൾ ലത്തീൻ മെത്രാന്‍ സമിതിയുമായും മുനമ്പം സമര സമിതിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Content: കൊച്ചി: മുനമ്പത്തെ ഭൂമിപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്‌ലിം ലീഗ് നേതാക്കൾ കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെയും മുനമ്പം ഭൂസംരക്ഷണ സമിതിയുടെയും നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മ ദ് ഷാ എന്നിവരാണ് വരാപ്പുഴ ആർച്ച്ബിഷപ്‌സ് ഹൗസിലെത്തി ചർച്ച നടത്തിയത്. മുനമ്പം, കടപ്പുറം പ്രദേശങ്ങളിൽ തലമുറകളായി താമസിക്കുന്നവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണു മുസ്‌ലിം സമുദായ സംഘടനകളുടെ പൊതുനിലപാടെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. വഖഫ് അവകാശവാദം സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ട് സത്വരമായ പരിഹാരമുണ്ടാക്കണം. പ്രശ്‌നപരിഹാരത്തിനായുള്ള സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾ ക്കും യോഗം പിന്തുണ അറിയിച്ചു. കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ആർച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ എന്നിവരുൾപ്പെടെ കേരളത്തിലെ ലത്തീൻ രൂപതകളി ലെ മെത്രാന്മാർ കുടിക്കാഴ്‌ചയിൽ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡൻ്റ അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാൻ സിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആന്റണി സേവ്യർ തറയിൽ, സെബാസ്റ്റ്യൻ റോക്കി, ജോസഫ് ബെന്നി എന്നിവ രും ചർച്ചയിൽ പങ്കെടുത്തു.
Image: /content_image/India/India-2024-11-19-11:08:35.jpg
Keywords: സമര
Content: 24077
Category: 1
Sub Category:
Heading: നൈജീരിയന്‍ കത്തോലിക്ക സന്യാസിനിക്ക് 1.2 മില്യൺ ഡോളറിന്റെ അവാർഡ്
Content: അബൂജ: നൈജീരിയയിലെ അബൂജയിലുള്ള സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇൻ്റർവെൻഷൻ്റെ (CWSI) സ്ഥാപകയും കത്തോലിക്ക സന്യാസിനിയുമായ സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി യുട്ടിയ്ക്കു 1.2 മില്യൺ ഡോളറിന്റെ അവാർഡ്. 2024-ലെ ഓപസ് ജേതാവായാണ് സന്യാസിനിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ 14-ന് സിലിക്കൺ വാലിയിലെ ജെസ്യൂട്ട് സർവകലാശാലയായ സാന്താ ക്ലാര സർവകലാശാലയിൽ അവാർഡ് ദാന ചടങ്ങിനിടെ സിസ്റ്റർ ഫ്രാൻസിസ്ക പുരസ്ക്കാരം ഏറ്റുവാങ്ങി. കോൺഗ്രിഗേഷൻ ഓഫ് ഹാൻഡ്‌മെയ്‌ഡ്‌സ് ഓഫ് ഹോളി ചൈൽഡ് ജീസസ് (HHCJ) എന്ന സന്യാസിനി സമൂഹാംഗമാണ് സിസ്റ്റർ ഫ്രാൻസിസ്ക. തൻ്റെ സന്തോഷം വാക്കുകൾക്ക് പറഞ്ഞറിയിക്കാനാവില്ലെന്ന് സിസ്റ്റർ പറഞ്ഞു. എപ്പോഴെങ്കിലും സമ്മാന ജേതാവായി നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് ഞാന്‍ സങ്കൽപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സത്യസന്ധമായി, ഇല്ല എന്നാണ് ഉത്തരം. എന്റെ സന്തോഷത്തിൻ്റെ ആഴം ഉൾക്കൊള്ളാൻ വാക്കുകൾ ഇല്ലാ. തന്റെ ഹൃദയം കൃതജ്ഞതയാൽ കവിഞ്ഞൊഴുകുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. താനും തന്റെ ടീമും വിവിധയിടങ്ങളില്‍ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്ത് മാത്രമല്ല, രാജ്യത്തിൻ്റെ അതിർത്തിക്കപ്പുറത്ത് അമേരിക്ക വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലായെന്ന് സിസ്റ്റര്‍ ഫ്രാൻസിസ്ക കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ സ്ത്രീകളുടെ സാമൂഹികവും നിയമപരവും രാഷ്ട്രീയവുമായ സമത്വത്തിനായി കാല്‍ നൂറ്റാണ്ട് മുന്‍പ് സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി ആരംഭിച്ച സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇൻ്റർവെൻഷന്‍ ഇന്ന് ആയിരങ്ങള്‍ക്ക് തുണയാണ്. ലോകത്തിലെ ഏറ്റവും വലിയ വിശ്വാസാധിഷ്ഠിത അവാർഡുകളിലൊന്നാണ് ഓപസ് പുരസ്ക്കാരം. മാനുഷിക പ്രവർത്തനങ്ങൾ കൂടാതെ സേവനജീവിതം പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന പുരസ്ക്കാരം കഴിഞ്ഞ ദിവസം ബിഷപ്പ് പരേഡിനായിരിന്നു.
Image: /content_image/News/News-2024-11-19-12:15:58.jpg
Keywords: നൈജീ, പുരസ്
Content: 24078
Category: 1
Sub Category:
Heading: അർമേനിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അർമേനിയയുടെ പ്രധാനമന്ത്രി നിക്കോൾ പാഷിന്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. 2018 മുതൽ അർമേനിയയുടെ പതിനാറാമത് പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന നിക്കോൾ ഇന്നലെ നവംബർ പതിനെട്ടാം തീയതി തിങ്കളാഴ്ചയാണ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അരമണിക്കൂർ അപ്പസ്തോലിക കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ ഏകദേശം ഇരുവരും സംഭാഷണത്തിൽ ഏർപ്പെട്ടു. സംഭാഷണത്തിനൊടുവിൽ ഇരുവരും പരമ്പരാഗതമായി സമ്മാനങ്ങൾ കൈമാറി. അർമേനിയൻ അപ്പസ്‌തോലിക സഭയും കത്തോലിക്ക സഭയും വിശുദ്ധനായി വണങ്ങുന്ന, ദൈവശാസ്ത്രജ്ഞനും, താപസ്സശ്രേഷ്ഠനുമായ നരേക്കിലെ വിശുദ്ധ ഗ്രിഗറി രചിച്ച 'വിലാപങ്ങളുടെ പുസ്തകം' എന്ന ഗ്രന്ഥം പ്രധാനമന്ത്രി പാപ്പയ്ക്കു സമ്മാനിച്ചു. ഗ്രന്ഥത്തിന്റെ ചട്ട തയാറാക്കിയത് അർമേനിയൻ സ്വർണ്ണപ്പണിക്കാരാണെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് സമാധാനത്തിൻ്റെയും മാനവികതയോടും പ്രകൃതിയോടും ഉള്ള ആദരവിന്റെ പ്രതീകവും, മറുവശത്ത് മലിനീകരണം മൂലം ഭീഷണി നേരിടുന്ന ലോകത്തിൻ്റെ പ്രതിച്ഛായയുമുള്ള ഒരു ശിൽപം പാപ്പയും സമ്മാനിച്ചു. 1915- 1923 നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ തന്നെ ആദ്യത്തെ ക്രിസ്ത്യന്‍ രാജ്യമാണ് അര്‍മേനിയ. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോള്‍ കൂട്ടക്കൊലയെ 'വംശഹത്യ' എന്നു വിശേഷിപ്പിച്ചിരിന്നു.
Image: /content_image/News/News-2024-11-19-14:07:18.jpg
Keywords: പാപ്പ
Content: 24079
Category: 1
Sub Category:
Heading: അൽബേനിയയില്‍ രണ്ട് വൈദിക രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: റ്റിരാന: യൂറോപ്പിന്റെ തെക്കുകിഴക്ക്‌ മെഡിറ്ററേനിയൻ തീരത്തുള്ള രാജ്യമായ അൽബേനിയയില്‍ രണ്ടു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 1913-ല്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ലൂയിജി പാലിക്ക്, 1927-ല്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ഡോൺ ഗസൂലി എന്നിവരെ ഇക്കഴിഞ്ഞ നവംബർ 16 ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. അൽബേനിയയിലെ ഷ്കോദർ അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാരോ പ്രഖ്യാപനം നടത്തി. 1877 ഫെബ്രുവരി 20നു അൽബേനിയയിലെ യൻയേവൊയിലാണ് ലുയീജി പാലിക്കിന്റെ ജനനം. മൂത്ത സഹോദരൻ ആഞ്ചലോയുടെ മാതൃക പിൻചെന്നുകൊണ്ട് ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1901-ൽ ഇറ്റലിയിലെ ബോളോഞ്ഞയിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. പീന്നിട് അൽബേനിയയിലേക്കു മടങ്ങിയ അദ്ദേഹം പ്രധാനമായും ഇടവകകളിൽ അജപാലന ശുശ്രൂഷ ചെയ്തു വരികയായിരിന്നു. 1912-1913 കാലയളവിലെ പ്രഥമ ബാൾക്കൻ യുദ്ധവേളയിലായിരുന്നു ഫാ. പാലിക്കിന് ജീവൻ ഹോമിക്കേണ്ടി വന്നത്. കത്തോലിക്കാ വിശ്വാസം വെടിഞ്ഞ് ഇതര വിശ്വാസം ആശ്ലേഷിക്കാൻ ജനങ്ങളുടെ മേൽ സമ്മര്‍ദ്ധം ഉണ്ടായപ്പോൾ സ്വന്തം വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്നു അദ്ദേഹം തടങ്കലിലാകുകയും കാരാഗൃഹത്തിൽവെച്ചു പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. കത്തോലിക്കാ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ 1913 മാർച്ച് 7-ന് വെടിവെച്ചു കൊന്നു. "ഓ യേശുവേ, ഇത് നിന്നോടുള്ള സ്നേഹത്തിനു വേണ്ടിയാകട്ടെ" എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടായിരിന്നു അദ്ദേഹം മരണം വരിച്ചത്. 1893 മാർച്ച് 26-ന് അൽബേനിയയുടെ വടക്കുഭാഗത്തുള്ള അൽബേനിയയിലെ സാപ്പ രൂപതയിലെ ഡാജ് ഡി സദ്രിമയിലാണ് ഡോണ്‍ ജോൺ ഗസൂലിയുടെ ജനനം. 1905-ൽ ഷ്കോദറിലെ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് റോമിലെ ഉർബനിയാന പൊന്തിഫിക്കൽ കോളേജില്‍ ചേര്‍ന്നു. എന്നാല്‍ 1913-ൽ ക്ഷയ രോഗ ബാധിതനായതിനാൽ സെമിനാരി വിടുവാന്‍ നിര്‍ബന്ധിതനായി. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം 1916-1919 വരെ അദ്ദേഹം ഓസ്ട്രിയായിലെ വിയന്നായിൽ ജെസ്യൂട്ട് സമൂഹത്തിലായിരുന്നു. എന്നാൽ വീണ്ടും രോഗബാധിതനായതിനാൽ അൽബേനിയിയിലേക്കു തിരിച്ചു പോകുകയും 1919 ആഗസ്റ്റ് 4-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അക്കാലത്തെ അൽബേനിയയുടെ പ്രസിഡൻറ് അച്ച്മെത്ത് കത്തോലിക്കാ സഭയോട് കനത്ത വിദ്വേഷം പുലര്‍ത്തിയിരിന്ന ഒരാളായിരിന്നു. സഭയുടെ സാമൂഹ്യപ്രബോധനങ്ങൾക്കനുസൃതം അജപാലനസേവനം ചെയ്യുന്ന വൈദികരോടു അദ്ദേഹം ശത്രുത പുലർത്തിയിരുന്നു. 1926, നവംബറിൽ പൊട്ടിപ്പുറപ്പെട്ട ത്സോഗു വിരുദ്ധ പ്രക്ഷോഭത്തിൻറെ ഉത്തരവാദിത്വം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഗസൂലിയുടെ മേൽ ആരോപിക്കുകയും 1926 ഡിസംബർ 26-ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കുകയും ചെയ്തു. മതപീഡനം മറച്ചു വയ്ക്കുന്നതിന് ലഹളയുടെ കാരണക്കാരനാക്കി രാഷ്ടീയ കോടതി 1927 ഫെബ്രുവരി 10-ന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1927 മാർച്ച് 5-ന് ഷ്കോദറിൽ വച്ച് തുക്കിക്കൊല്ലുകയായിരിന്നു. ജീവശ്വാസം വെടിയുന്നതിന് മുന്‍പ് ജോൺ ഗസൂലിയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. - “ഞാൻ നിരപരാധിയായി ജീവൻ വെടിയുന്നു. നമ്മുടെ രാജാവായ ക്രിസ്തു നീണാൾ വാഴട്ടെ! കത്തോലിക്കാ സഭ നീണാൾ വാഴട്ടെ! മാർപാപ്പ നീണാൾ വാഴട്ടെ”. പുതിയ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തോടെ 2016 ൽ വത്തിക്കാൻ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച 38 അൽബേനിയൻ രക്തസാക്ഷികളുടെ പട്ടികയിലേക്ക് ഇവരുടെ പേരുകളും ചേര്‍ക്കപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-19-17:01:25.jpg
Keywords: രക്തസാ
Content: 24080
Category: 18
Sub Category:
Heading: തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്‌നത്തിന് തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരി ഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. മുനമ്പത്തുകാരുടെ ആകുലതകളേക്കാൾ അധികാരികൾക്ക് ഉപതെരഞ്ഞെടുപ്പാണു പ്രധാനം. അധികാരികൾ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആലുവ കാർമൽഗിരി സെമിനാരി പ്രഫസർമാരായ റവ. ഡോ. ആർ. ബി. ഗ്രിഗറി, റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾക്കൊപ്പം പീഡാനുഭവ സഭാംഗങ്ങളായ ഫാ.ജിതിൻ, ഫാ.ജോസ് മെജോ, ഫാ. ജോർജ് രാജൻ, ബ്രദർ പ്രവീൺ ഫ്രാൻസിസ് എന്നിവരും റിലേ സമരത്തിൻ്റെ 38-ാം ദിനമായ ഇന്നലെ നിരാഹാരമിരുന്നു.
Image: /content_image/India/India-2024-11-20-10:42:40.jpg
Keywords: തോമ
Content: 24081
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കി. "പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. മെച്ചപ്പെട്ടൊരു ലോകോന്മുഖമായി ചരിക്കുന്ന തീർത്ഥാടകർ” എന്ന തലക്കെട്ടോടെയാണ് ഇന്നലെ ചൊവ്വാഴ്ച (19/11/24) പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇറ്റലിയിലും സ്പെയിനിലും ലാറ്റിനമേരിക്കയിലുമാണ് ഗ്രന്ഥം ലഭ്യമാക്കിയത്. പുസ്തകത്തിലെ ഒരു ഭാഗത്ത് ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മാർപാപ്പ പരാമർശിക്കുന്നുണ്ട്. മേഖലയിലെ സംഘർഷങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുറിച്ച് ചിന്തിക്കുകയാണെന്ന് പാപ്പ കുറിച്ചു. ചില വിദഗ്ദരുടെ അഭിപ്രായത്തിൽ ഗാസയിൽ നടക്കുന്നത് ഒരു 'വംശഹത്യ'യുടെ സ്വഭാവസവിശേഷതകൾ ഉള്ളവയാണെന്നും ഈ നിർവചനത്തിന് അനുയോജ്യമാണോയെന്ന് നിയമജ്ഞരും അന്തർദേശീയ സംഘടനകളും സൂക്ഷ്മമായി അന്വേഷിക്കണമെന്നും പാപ്പ പുസ്തകത്തില്‍ പറയുന്നു. ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ മറ്റു ഭാഷകളിലുള്ള പതിപ്പുകൾ വൈകാതെ ലഭ്യമാക്കും. കുടുംബം, സമാധാനം, സാമൂഹ്യരാഷ്ട്രീയ സാമ്പത്തികാവസ്ഥകൾ, കുടിയേറ്റം, കാലാവസ്ഥ പ്രതിസന്ധി, വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യകൾ, തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പുസ്തകം. ഹെർണൻ റെയ്സ് അൽകൈഡ്, എഡിസിയോണി പിയെമ്മെയാണ് പ്രസാധകർ.
Image: /content_image/News/News-2024-11-20-11:37:37.jpg
Keywords: പാപ്പ