category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅൽബേനിയയില്‍ രണ്ട് വൈദിക രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Contentറ്റിരാന: യൂറോപ്പിന്റെ തെക്കുകിഴക്ക്‌ മെഡിറ്ററേനിയൻ തീരത്തുള്ള രാജ്യമായ അൽബേനിയയില്‍ രണ്ടു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 1913-ല്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ലൂയിജി പാലിക്ക്, 1927-ല്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ഡോൺ ഗസൂലി എന്നിവരെ ഇക്കഴിഞ്ഞ നവംബർ 16 ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. അൽബേനിയയിലെ ഷ്കോദർ അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാരോ പ്രഖ്യാപനം നടത്തി. 1877 ഫെബ്രുവരി 20നു അൽബേനിയയിലെ യൻയേവൊയിലാണ് ലുയീജി പാലിക്കിന്റെ ജനനം. മൂത്ത സഹോദരൻ ആഞ്ചലോയുടെ മാതൃക പിൻചെന്നുകൊണ്ട് ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1901-ൽ ഇറ്റലിയിലെ ബോളോഞ്ഞയിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. പീന്നിട് അൽബേനിയയിലേക്കു മടങ്ങിയ അദ്ദേഹം പ്രധാനമായും ഇടവകകളിൽ അജപാലന ശുശ്രൂഷ ചെയ്തു വരികയായിരിന്നു. 1912-1913 കാലയളവിലെ പ്രഥമ ബാൾക്കൻ യുദ്ധവേളയിലായിരുന്നു ഫാ. പാലിക്കിന് ജീവൻ ഹോമിക്കേണ്ടി വന്നത്. കത്തോലിക്കാ വിശ്വാസം വെടിഞ്ഞ് ഇതര വിശ്വാസം ആശ്ലേഷിക്കാൻ ജനങ്ങളുടെ മേൽ സമ്മര്‍ദ്ധം ഉണ്ടായപ്പോൾ സ്വന്തം വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്നു അദ്ദേഹം തടങ്കലിലാകുകയും കാരാഗൃഹത്തിൽവെച്ചു പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. കത്തോലിക്കാ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ 1913 മാർച്ച് 7-ന് വെടിവെച്ചു കൊന്നു. "ഓ യേശുവേ, ഇത് നിന്നോടുള്ള സ്നേഹത്തിനു വേണ്ടിയാകട്ടെ" എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടായിരിന്നു അദ്ദേഹം മരണം വരിച്ചത്. 1893 മാർച്ച് 26-ന് അൽബേനിയയുടെ വടക്കുഭാഗത്തുള്ള അൽബേനിയയിലെ സാപ്പ രൂപതയിലെ ഡാജ് ഡി സദ്രിമയിലാണ് ഡോണ്‍ ജോൺ ഗസൂലിയുടെ ജനനം. 1905-ൽ ഷ്കോദറിലെ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് റോമിലെ ഉർബനിയാന പൊന്തിഫിക്കൽ കോളേജില്‍ ചേര്‍ന്നു. എന്നാല്‍ 1913-ൽ ക്ഷയ രോഗ ബാധിതനായതിനാൽ സെമിനാരി വിടുവാന്‍ നിര്‍ബന്ധിതനായി. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം 1916-1919 വരെ അദ്ദേഹം ഓസ്ട്രിയായിലെ വിയന്നായിൽ ജെസ്യൂട്ട് സമൂഹത്തിലായിരുന്നു. എന്നാൽ വീണ്ടും രോഗബാധിതനായതിനാൽ അൽബേനിയിയിലേക്കു തിരിച്ചു പോകുകയും 1919 ആഗസ്റ്റ് 4-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അക്കാലത്തെ അൽബേനിയയുടെ പ്രസിഡൻറ് അച്ച്മെത്ത് കത്തോലിക്കാ സഭയോട് കനത്ത വിദ്വേഷം പുലര്‍ത്തിയിരിന്ന ഒരാളായിരിന്നു. സഭയുടെ സാമൂഹ്യപ്രബോധനങ്ങൾക്കനുസൃതം അജപാലനസേവനം ചെയ്യുന്ന വൈദികരോടു അദ്ദേഹം ശത്രുത പുലർത്തിയിരുന്നു. 1926, നവംബറിൽ പൊട്ടിപ്പുറപ്പെട്ട ത്സോഗു വിരുദ്ധ പ്രക്ഷോഭത്തിൻറെ ഉത്തരവാദിത്വം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഗസൂലിയുടെ മേൽ ആരോപിക്കുകയും 1926 ഡിസംബർ 26-ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കുകയും ചെയ്തു. മതപീഡനം മറച്ചു വയ്ക്കുന്നതിന് ലഹളയുടെ കാരണക്കാരനാക്കി രാഷ്ടീയ കോടതി 1927 ഫെബ്രുവരി 10-ന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1927 മാർച്ച് 5-ന് ഷ്കോദറിൽ വച്ച് തുക്കിക്കൊല്ലുകയായിരിന്നു. ജീവശ്വാസം വെടിയുന്നതിന് മുന്‍പ് ജോൺ ഗസൂലിയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. - “ഞാൻ നിരപരാധിയായി ജീവൻ വെടിയുന്നു. നമ്മുടെ രാജാവായ ക്രിസ്തു നീണാൾ വാഴട്ടെ! കത്തോലിക്കാ സഭ നീണാൾ വാഴട്ടെ! മാർപാപ്പ നീണാൾ വാഴട്ടെ”. പുതിയ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തോടെ 2016 ൽ വത്തിക്കാൻ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച 38 അൽബേനിയൻ രക്തസാക്ഷികളുടെ പട്ടികയിലേക്ക് ഇവരുടെ പേരുകളും ചേര്‍ക്കപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=sGZWfJEcYhI&ab_channel=TheOnlyTruth
Second Video
facebook_link
News Date2024-11-19 16:58:00
Keywordsരക്തസാ
Created Date2024-11-19 17:01:25