category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലീഗ് നേതാക്കൾ ലത്തീൻ മെത്രാന്‍ സമിതിയുമായും മുനമ്പം സമര സമിതിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Contentകൊച്ചി: മുനമ്പത്തെ ഭൂമിപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്‌ലിം ലീഗ് നേതാക്കൾ കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെയും മുനമ്പം ഭൂസംരക്ഷണ സമിതിയുടെയും നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മ ദ് ഷാ എന്നിവരാണ് വരാപ്പുഴ ആർച്ച്ബിഷപ്‌സ് ഹൗസിലെത്തി ചർച്ച നടത്തിയത്. മുനമ്പം, കടപ്പുറം പ്രദേശങ്ങളിൽ തലമുറകളായി താമസിക്കുന്നവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണു മുസ്‌ലിം സമുദായ സംഘടനകളുടെ പൊതുനിലപാടെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. വഖഫ് അവകാശവാദം സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ട് സത്വരമായ പരിഹാരമുണ്ടാക്കണം. പ്രശ്‌നപരിഹാരത്തിനായുള്ള സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾ ക്കും യോഗം പിന്തുണ അറിയിച്ചു. കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ആർച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ എന്നിവരുൾപ്പെടെ കേരളത്തിലെ ലത്തീൻ രൂപതകളി ലെ മെത്രാന്മാർ കുടിക്കാഴ്‌ചയിൽ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡൻ്റ അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാൻ സിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആന്റണി സേവ്യർ തറയിൽ, സെബാസ്റ്റ്യൻ റോക്കി, ജോസഫ് ബെന്നി എന്നിവ രും ചർച്ചയിൽ പങ്കെടുത്തു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-19 11:06:00
Keywordsസമര
Created Date2024-11-19 11:06:51