Contents

Displaying 23641-23650 of 24959 results.
Content: 24082
Category: 1
Sub Category:
Heading: ദയാവധവും നിയമാനുസൃതമാകുമ്പോൾ..! | കത്തോലിക്ക സഭയുടെ നിലപാട്
Content: പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ ദയാവധം (Passive Euthanasia) ചില സാഹചര്യങ്ങളിൽ അനുവദിക്കാമെന്ന പുതിയ നയം വെളിപ്പെടുത്തിയത്. ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത, രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ അവരുടെ തന്നെയോ, ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക്‌ ഉചിതതീരുമാനമെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടെ വിശദമായ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ്ഗരേഖയിൽ അവതരിപ്പിച്ചിരിക്കുന്നു. സക്രിയ ദയാവധം (Active Euthanasia) ഇന്ത്യയിൽ തുടർന്നും നിയമവിരുദ്ധമായിരിക്കുമെന്ന് മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b-> ദയാവധത്തിന്റെ വിവിധ രീതികൾ ‍}# ലോകരാജ്യങ്ങളിൽ ഏറിയപങ്കും എതിർക്കുന്ന ഒന്നാണ് സക്രിയ ദയാവധം അഥവാ Active Euthanasia. കൊലപാതകത്തിന് തുല്യമായ പ്രവൃത്തിയായി അത് പൊതുവെ വിലയിരുത്തപ്പെടുന്നു എങ്കിലും നിലവിൽ പത്തു രാജ്യങ്ങളിൽ സക്രിയ ദയാവധം നിയമവിധേയമാണ്. ചികിത്സകന്റെ ഇടപെടൽ കൊണ്ടുള്ള ദയാവധമാണ് അത്. രോഗാവസ്ഥയിൽനിന്ന് മോചിക്കപ്പെടാൻ തീരെയും സാധ്യതയില്ലാത്ത ഘട്ടങ്ങളിൽ മരുന്നു കുത്തിവച്ച് മരണത്തിലേയ്ക്ക് രോഗിയെ നയിക്കുന്ന പ്രക്രിയയാണ് സക്രിയ ദയാവധം. രോഗി സ്വബോധത്തോടെയെങ്കിൽ അയാളുടെ ആഗ്രഹപ്രകാരം നടത്തുന്ന “assisted suicide” എന്നും അത് വിശേഷിപ്പിക്കപ്പെടുന്നു. സക്രിയ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ രോഗിയുടെയോ അടുത്ത ബന്ധുക്കളുടെയോ ആവശ്യപ്രകാരം മെഡിക്കൽ സംഘമോ ചികിത്സകനോ അംഗീകരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. ഓസ്‌ട്രേലിയ, കാനഡ, പോർച്ചുഗൽ, ന്യൂസിലാൻഡ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ സക്രിയ ദയാവധം നിയമവിധേയമാക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്ക് ഉദാഹരണമാണ്. കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ പതിനൊന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദനീയമാണ്. ചില രാജ്യങ്ങൾ മാനസിക രോഗത്തെയും ദയാവധത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നവംബർ 29 ന് ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ പൊതുസഭയിൽ അവതരിപ്പിക്കപ്പെടുന്നു. സക്രിയ ദയാവധത്തിൽനിന്ന് വ്യത്യസ്തമാണ് നിഷ്ക്രിയ ദയാവധം. നിഷ്ക്രിയ ദയാവധത്തിൽ മരണാസന്നനായതോ, വിമുക്തിയില്ല എന്ന് നിശ്ചയിക്കപ്പെട്ടതോ ആയ രോഗിയെ ജീവൻ രക്ഷാ ഉപകരണങ്ങൾ വിച്ഛേദിക്കുന്നതുവഴി മരിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. എൺപതിലധികം രാജ്യങ്ങളിൽ നിഷ്ക്രിയ ദയാവധം ഇന്ന് നിയമവിധേയമാണ്. എന്നാൽ, നിയമംമൂലം നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ രാജ്യത്തെയും നയങ്ങൾക്കും രീതികൾക്കും വ്യത്യാസമുണ്ട്. ചിലരാജ്യങ്ങൾ കൂടുതൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ ചിലയിടങ്ങളിൽ ലളിതമായ നടപടിക്രമങ്ങൾ മാത്രമേ പൂർത്തീകരിക്കേണ്ടതുള്ളൂ. ഇന്ത്യയിൽ രണ്ടു മെഡിക്കൽ ബോർഡുകൾ രൂപീകരിച്ച ശേഷമേ അന്തിമ നടപടിയിലേക്ക് നീങ്ങാവൂ എന്ന് ഒക്ടോബർ മാസത്തിലെ കേന്ദ്ര കരട് മാർഗ്ഗ രേഖ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കരട് മാർഗ്ഗരേഖ പ്രാബല്യത്തിലായാൽ നിഷ്ക്രിയ ദയാവധം നിയമവിധേയമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനംപിടിക്കും. ഒരാൾക്കുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാനോ നിഷേധിക്കാനോ അതുമൂലം തീരുമാനമെടുക്കാൻ കഴിയും എന്നുവരുന്നത് ഒട്ടേറെ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്. വെന്റിലേറ്റർ സൗകര്യങ്ങൾ, ഡയാലിസിസ്, ചില അടിയന്തിര ശസ്ത്രക്രിയകൾ, രക്തധമനികളുടെ പ്രവർത്തനം ക്രമീകരിക്കാനുള്ള വാസോപ്രസ്സേഴ്സ് തുടങ്ങിയവ ജീവൻ രക്ഷാ സംവിധാനങ്ങളുടെ പരിധിയിൽ പെടുന്നു. ഒട്ടേറെ കേസുകളിൽ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങളുടെ നിഷേധം ഫലത്തിൽ കൊലപാതകം തന്നെയായി മാറിയേക്കാം. ഇത്തരമൊരു അനുമതിയുടെ ദുരുപയോഗത്തിന് ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വലിയ സാധ്യതകളുണ്ട്. മെഡിക്കൽ ഇൻഷുറൻസ്/ അടിയന്തിര ചികിത്സയ്ക്കായുള്ള സർക്കാർ പിന്തുണ ഇനിയും പ്രാപ്യമല്ലാത്ത കോടിക്കണക്കിനു നിർദ്ധനരുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികൾ മൂലം നിഷ്ക്രിയ ദയാവധം വിധിക്കപ്പെട്ടേക്കാവുന്ന സംഭവങ്ങൾ പോലും ഉണ്ടായേക്കാം. #{blue->none->b-> കത്തോലിക്കാ സഭയുടെ നിലപാട് ‍}# ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു. സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല. അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്. വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു. സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്. ദയാവധം അന്തസ്സുള്ള പ്രവൃത്തിയെന്ന് കരുതുക; സ്ത്രീയോട് കപടമായ കരുണ കാണിച്ച് ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുക; ഒരു മനുഷ്യ കുഞ്ഞിനെ “ഉൽപ്പാദിപ്പിക്കാനുതകുന്ന” ശാസ്ത്ര മുന്നേറ്റം വഴി കുഞ്ഞിനെ ഒരു സമ്മാനം എന്നതിലുപരി അവകാശമായി കാണുന്ന അവസ്ഥ സൃഷ്ടിക്കുക; മനുഷ്യജീവനെ മൃഗങ്ങളെപ്പോലെ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുക എന്നിങ്ങനെയുള്ള മാലിന്യ സംസ്കാരത്തിന്റെ മനോഭാവങ്ങളിൽനിന്ന് അകലം പാലിക്കാൻ ഫ്രാൻസിസ് പാപ്പ വൈദ്യശാസ്ത്ര സംഘത്തെ ഉത്ബോധിപ്പിക്കുന്നു. 2022 ഫെബ്രുവരിയിൽ ഇറ്റലിയിൽനിന്നുള്ള ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. 2017 ൽ വേൾഡ് മെഡിക്കൽ അസോസിയേഷന് നൽകിയ സന്ദേശത്തിൽ, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ഫലത്തിന് ആനുപാതികമല്ലാത്തതോ അസാധാരണമോ പരീക്ഷണാടിസ്ഥാനത്തിലുള്ളതോ ആയ ചികിത്സാവിധികൾ പരിമിതപ്പെടുത്തണമെന്ന് ഫ്രാൻസിസ് പാപ്പ നിർദ്ദേശിക്കുന്നുണ്ട്. മരണത്തെ തടയാനുള്ള കഴിവില്ലായ്മയെ അംഗീകരിച്ചുകൊണ്ട് ചികിത്സയിലുള്ള “അമിതാവേശം” വേണ്ടെന്നു വയ്ക്കുന്നത് അനുവദനീയമാണെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം(CCC 2278) പഠിപ്പിക്കുന്നു. ഇത്തരമൊരു തീരുമാനം എല്ലാ അർത്ഥത്തിലും ദയാവധത്തിൽനിന്ന് വിഭിന്നമാണെന്ന് പ്രസ്തുത സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുകയുണ്ടായി. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രബോധന കാര്യാലയം ഫ്രാൻസിസ് പാപ്പയുടെ അനുമതിയോടെ 2020 ൽ പ്രസിദ്ധീകരിച്ച “നല്ല സമരായൻ” (Samaritanus Bonus ) എന്ന പ്രബോധന രേഖയിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. മാറാരോഗികളായിരിക്കുന്ന വ്യക്തികളുടെ അവസ്ഥയെ സഭ എപ്രകാരം നോക്കിക്കാണുന്നു എന്നത് അതിൽ വ്യക്തമാണ്. “ഒരുവന്റെ രോഗം ചികിൽസിച്ചു ഭേദപ്പെടുത്താൻ കഴിയില്ല എന്ന് ഉറപ്പാക്കിയിരിക്കുന്നു എന്നതിനർത്ഥം ചികിത്സയും പരിചരണവും അവസാനിപ്പിക്കാൻ സമയമായി എന്നല്ല” എന്ന് പ്രബോധന രേഖ അടിവരയിട്ടു പറയുന്നു. “മാരകരോഗത്തിന്റെ പിടിയിൽ അകപ്പെട്ടവർക്കും അതിജീവന സാധ്യത പരിമിതമായ രീതിയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്കും പരിചരണവും സ്നേഹവും സ്വീകാര്യതയും ലഭിക്കാനുള്ള അവകാശമുണ്ട്” എന്ന് വിശ്വാസ പ്രബോധന കാര്യാലയം വ്യക്തമാക്കുന്നു. “അതേസമയം, ചികിത്സയിലുള്ള അമിതാവേശമോ, നിർബ്ബന്ധബുദ്ധിയോ സഭ പ്രോത്സാഹിപ്പിക്കുന്നില്ല”. ദയാവധം മനുഷ്യജീവനെതിരായുള്ള കുറ്റകൃത്യമാണെന്ന സുസ്ഥിരമായ സഭാ പ്രബോധനം ഒരിക്കൽക്കൂടി പ്രബോധന രേഖ അടിവരയിട്ടുറപ്പിക്കുന്നു. #{blue->none->b-> ഉപസംഹാരം ‍}# മനുഷ്യ ജീവന്റെ മാഹാത്മ്യത്തെ അത്യന്തം വിലമതിച്ചുകൊണ്ടുള്ളതാണ് സഭയുടെ ധാർമ്മിക പ്രബോധനങ്ങൾ. ജീവന് ഹാനികരമാകുന്നതൊന്നും പ്രത്യക്ഷമായോ പരോക്ഷമായോ സംഭവിക്കാൻ പാടില്ല എന്ന നിഷ്കർഷ സഭയുടെ ഇത്തരം വിഷയങ്ങളിലെ നിലപാടുകൾക്ക് അടിസ്ഥാനമായുണ്ട്. ഒരു മനുഷ്യവ്യക്തിയുടെ സ്വാഭാവിക മരണത്തെ ത്വരിതപ്പെടുത്തുന്ന വിധത്തിലുള്ള മാനുഷിക ഇടപെടലുകൾ സംഭവിക്കാൻ പാടില്ല. ആധുനിക വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി ഒരു വ്യക്തിയുടെ ജീവനും ആരോഗ്യവും നിലനിർത്താൻ കഴിയുന്ന പക്ഷം അതിനുള്ള ശ്രമം കുടുംബാംഗങ്ങളുടെയും ചികിത്സകരുടെയും ഭാഗത്തുനിന്ന് തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, നിഷ്ക്രിയ ദയാവധം സംബന്ധിച്ച പുതിയ മാർഗ്ഗരേഖ പ്രകാരം, ഡയാലിസിസ്, ശസ്ത്രക്രിയകൾ മുതലായവ രോഗിയുടെ തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്ന കാരണത്താൽ ഒഴിവാക്കപ്പെടുകയും മരണത്തിലേയ്ക്ക് രോഗി നയിക്കപ്പെടുകയും ചെയ്തേക്കാം. നിയമം അനുവദിക്കുന്നു എന്നതിനാൽമാത്രം ഒരു പ്രവൃത്തി തെറ്റല്ലാതാകുന്നില്ല എന്നതാണ് വാസ്തവം. ഈ വിഷയവുമായി ബന്ധപ്പെട്ട സഭാ പ്രബോധനങ്ങൾ വിവേകപൂർണ്ണമായ നിലപാട് സ്വീകരിക്കാൻ സഹായകമാകട്ടെ. (ലേഖകനായ ഫാ. ക്ളീറ്റസ് കതിർപറമ്പിൽ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/News/News-2024-11-20-13:44:46.jpg
Keywords: ദയാവ
Content: 24083
Category: 1
Sub Category:
Heading: യുദ്ധത്തിന് ആയിരം ദിവസം; യുക്രൈന് കത്തയച്ച് പാപ്പയുടെ സാന്ത്വനം
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനു നേരെ റഷ്യ ആരംഭിച്ച യുദ്ധത്തിന് ആയിരം ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തിന് കത്തുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ 19ന് യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിന് അയച്ച കത്തിലൂടെയാണ് പാപ്പ തന്റെ സാന്ത്വന സന്ദേശം കൈമാറിയത്. "പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ യുക്രൈന്‍" എന്ന അഭിസംബോധനയോടെയാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. സൈനിക ആക്രമണത്തിൽ യുക്രൈന്‍ ജനത അനുഭവിച്ച കഠിനമായ ബുദ്ധിമുട്ടുകൾ മനസിലാക്കി യുക്രൈനിലെ എല്ലാ പൗരന്മാരെയും അവർ എവിടെയായിരുന്നാലും ആശ്ലേഷിക്കാൻ ആഗ്രഹിക്കുകയാണെന്നു പാപ്പ കുറിച്ചു. "എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്" എന്ന 121-ാം സങ്കീർത്തനം ഉദ്ധരിച്ച പാപ്പ, എല്ലാ ദിവസവും രാവിലെ 9 മണിക്ക് യുക്രൈന്‍ സംഘർഷത്തിൻ്റെ ഇരകൾക്കായി ഒരു "മിനിറ്റ് ദേശീയ നിശബ്ദത" ആചരിക്കുന്നത് സ്മരിച്ചു. "ഞാൻ അവരോടൊപ്പം ചേരുന്നു, അങ്ങനെ സ്വർഗ്ഗത്തിലേക്ക് ഉയരുന്ന നിലവിളി കൂടുതൽ ശക്തമാക്കാന്‍ സഹായിക്കുക"യാണെന്നും പാപ്പ കുറിച്ചു. മനുഷ്യ പ്രയത്നങ്ങൾ ഫലശൂന്യവും പ്രവൃത്തികൾ പര്യാപ്തവുമല്ലെന്ന് തോന്നുമ്പോഴും അവൻ നമ്മുടെ അരികിൽ തുടരും. യുക്രൈന്‍ ജനതയെ ദൈവത്തിൽ ഭരമേൽപ്പിച്ച് അവരെ അനുഗ്രഹിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ കത്ത് അവസാനിപ്പിക്കുന്നത്. 2022 ഫെബ്രുവരി 24നു പുലർച്ചെ നടത്തിയ പ്രഖ്യാപനത്തിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രൈനെതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടി 1000 ദിനങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിനു നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ യുക്രൈനിലെ മനുഷ്യാവകാശ നിരീക്ഷണ ദൗത്യത്തിന്റെ 2024 ഓഗസ്റ്റ‌് 31 വരെയുള്ള കണക്കുപ്രകാരം, 2022 ഫെബ്രുവരി 24 മുതൽ യുക്രൈനില്‍ കുറഞ്ഞത് 11,743 സാധാരണക്കാർ കൊല്ലപ്പെടുകയും 24,614 പേർക്കു പരുക്കേൽക്കുകയും ചെയ്തു‌. യുനിസെഫിന്റെ കണക്കുപ്രകാരം യുദ്ധം ആരംഭിച്ചശേഷം 659 കുട്ടികൾ കൊല്ലപ്പെട്ടു. 1,747 കുട്ടികൾക്കാണ് പരുക്കേറ്റത്. എന്നാല്‍ കണക്കുകളിലും പതിമടങ്ങ് നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നാണ് യാഥാര്‍ത്ഥ്യം.
Image: /content_image/News/News-2024-11-20-15:23:19.jpg
Keywords: യുക്രൈ
Content: 24084
Category: 1
Sub Category:
Heading: ക്രിസ്തുമസിന് തയാറെടുപ്പുമായി വത്തിക്കാന്‍; പുല്‍ക്കൂടും ട്രീയും ഡിസംബർ 7ന് അനാവരണം ചെയ്യും
Content: വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന് പുല്‍ക്കൂടും ട്രീയും അനാവരണം ചെയ്യും. ഡിസംബർ 7 ന് വൈകുന്നേരം 6:30 ന് നടക്കുന്ന പരിപാടിക്ക് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡൻ്റും സെക്രട്ടറി ജനറലുമായ കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയും നേതൃത്വം നൽകും. നൂറുകണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്. ഇറ്റാലിയൻ നഗരമായ ട്രെൻ്റിനോയിലെ ലെഡ്രോയിൽ നിന്നാണ് വത്തിക്കാൻ ഈ വർഷത്തെ ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്. 29 മീറ്റർ ഉയരമുള്ള ട്രീയും തിരുപിറവി രംഗമുള്ള പുല്‍കൂടും കർത്താവിൻ്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് 2025 ജനുവരി 12 ഞായറാഴ്‌ച വരെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റലിയിലെ ഗോറിസിയ പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയായ ഗ്രാഡോയിൽ നിന്നുള്ളവര്‍ ഒരുക്കുന്ന പുല്‍ക്കൂടാണ് ഈ വർഷം സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ സ്ഥാപിക്കുന്നത്. ഉണ്ണിയേശുവിന്റെ ജനനം കൂടാതെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള വിവിധ രംഗങ്ങളും പുല്‍കൂട്ടില്‍ ദൃശ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഫഷണലുകളും, കലാകാരന്മാരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള നാൽപ്പതോളം പേരാണ് ഇത്തവണത്തെ വത്തിക്കാനിലെ തിരുപിറവി ദൃശ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത്. 3D പ്രിൻ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യജാലങ്ങളുടെ ദൃശ്യം ഇത്തവണ കാഴ്ചയുടെ പുതിയ ദൃശ്യ വിരുന്ന്‍ പകരുമെന്ന് സൂചനയുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-20-16:27:20.jpg
Keywords: വത്തിക്കാ, ക്രിസ്തുമ
Content: 24085
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണം: ഗീവർഗീസ് മാർ അപ്രേം
Content: കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചർച്ചകൾക്കുശേഷമുള്ള പരിഹാര മാർഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി എസ്‌സി/ എസ്‌ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവർഗീസ് മാർ അപ്രേം. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്‌തു. 39-ാം ദിന നിരാഹാരസമരം ഫാ. ആന്‍റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2024-11-21-09:50:08.jpg
Keywords: മുനമ്പ
Content: 24086
Category: 18
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് മുതല്‍
Content: പനജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിക്കും. രണ്ടുവർഷത്തെ ആത്മീയ ഒരു ക്കങ്ങൾക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്നു രാവിലെ 9.30ന് ബോം ജീസസ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യകാർമി കത്വം വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മുന്നുമുതൽ ആറുവരെയായിരിക്കും പരസ്യ വണക്കം. നാളെമുതൽ ജനുവരി നാലുവരെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. ലോകമെങ്ങും നിന്നുള്ള തീർത്ഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഗോവ സർക്കാർ സജ്ജമാക്കിയിട്ടുള്ളത്. തീർത്ഥാടകരെ പനാജിയിൽനിന്ന് റിബാൻഡർ വഴി ഓൾഡ് ഗോവയിലേക്ക് എത്തിക്കാൻ പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. ക്രിസ്തുവിനു സാക്ഷ്യം നല്‍കി അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കിയ ഫ്രാന്‍സിസ് സേവ്യര്‍ 1552 ഡിസംബർ 3ന് 46 വയസ്സുള്ളപ്പോൾ ഷാങ്ങ് ചുവാൻ ദ്വീപിൽവെച്ചാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് വിശുദ്ധന്റെ മൃതദേഹം ആദ്യം സംസ്കരിച്ചത്. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിൻ്റെ ദൗത്യത്തിൻ്റെ താവളമായ പോർച്ചുഗലിലേക്ക് കൊണ്ടുപോകുന്നതിനായി കുഴിച്ചെടുത്തപ്പോൾ മൃതദേഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. 1553 മാർച്ചു മാസം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മൃതശരീരം മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വരികയായിരിന്നു.
Image: /content_image/India/India-2024-11-21-10:23:38.jpg
Keywords: വണക്ക
Content: 24087
Category: 1
Sub Category:
Heading: വിശുദ്ധ പദവിയിലേക്ക് ആദ്യ കമ്പ്യൂട്ടർ പ്രതിഭ; കാര്‍ളോയെ ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസങ്ങളില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്ന് ഇന്നലെ നവംബർ 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തില്‍ പാപ്പ വെളിപ്പെടുത്തി. ഇതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയെ (1901-1925) ജൂലൈ 28 - ഓഗസ്റ്റിനു 3നും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യുമെന്നും പാപ്പ അറിയിച്ചു. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ തീയതികളിലാണ് യുവജനദിനവുമായി ബന്ധപ്പെട്ട സംഗമം നടക്കുന്നത്. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. കാര്‍ളോ അക്യൂട്ടിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-21-11:15:47.jpg
Keywords: കാര്‍ളോ
Content: 24088
Category: 1
Sub Category:
Heading: മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച ക്രമം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് പ്രസിദ്ധീകരിച്ചു. 1998-ൽ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 2005-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾക്ക് 1998-ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരച്ചടങ്ങുകൾ നടന്നത്. പുതുക്കിയ ക്രമമനുസരിച്ച്, മാര്‍പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണ ശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും, ഈയത്തിന്റെയും, ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പായുടെ ഭൗതികശരീരം സൂക്ഷിക്കുക. മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും, ഉത്ഥിതനായ ക്രിസ്‌തുവിലുള്ള വിശ്വാസത്തെ കൂടുതല്‍ പ്രഘോഷിക്കുന്നതിനായി മാറ്റുകയും ചെയ്യുന്നതിനായാണ് പുസ്തകം നവീകരിച്ചതെന്ന് പാപ്പയുടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച് ബിഷപ്പ് ദിയേഗൊ റവേല്ലി പറഞ്ഞു. 2024 ഏപ്രിൽ 29ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പയ്ക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/News/News-2024-11-21-14:19:54.jpg
Keywords: പാപ്പ
Content: 24089
Category: 1
Sub Category:
Heading: രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭം സഭയുടെ അടുത്ത് വേണ്ട; കെനിയന്‍ പ്രസിഡന്റിന്റെ സംഭാവന നിരസിച്ച് ആര്‍ച്ച് ബിഷപ്പ്
Content: നെയ്‌റോബി: കെനിയയുടെ പ്രസിഡൻ്റ് വില്യം സമോയി റൂട്ടോ സഭയ്ക്കു വാഗ്ദാനം ചെയ്ത 5 മില്യൺ കെനിയൻ ഷില്ലിംഗ് ($38,500) നിരസിച്ച് നെയ്‌റോബി ആര്‍ച്ച് ബിഷപ്പ്. രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ സഭ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ പറഞ്ഞു. സോവെറ്റോയിലെ ഇടവകയിൽ പുതിയ റെക്ടറി പണിയുവാന്‍ 5 മില്യൺ കെനിയൻ ഷില്ലിംഗൂം ($38,500), ഇടവക ഗായകസംഘത്തിനും പൊന്തിഫിക്കൽ മിഷനറി ചൈൽഡ്ഹുഡിനും 600,000 കെനിയൻ ഷില്ലിംഗും ($ 4,600) രാജ്യത്തിന്റെ പ്രസിഡൻ്റ് വില്യം സമോയി റൂട്ടോ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം സംഭാവന പ്രഖ്യാപിച്ചിരിന്നു. ഇവയാണ് ബിഷപ്പ് നിരസിച്ചത്. സോവെറ്റോയിലെ കത്തോലിക്ക സഭയിലേക്കുള്ള “രാഷ്ട്രീയ സംഭാവനകൾ” കെനിയയുടെ പൊതു ധനസമാഹരണ അപ്പീൽ ബിൽ 2024 ൻ്റെ ലംഘനമാണെന്ന് ആർച്ച് ബിഷപ്പ് വിശദീകരിച്ചു. രാഷ്ട്രീയക്കാർ പള്ളികൾക്ക് പണം സംഭാവന ചെയ്യുന്ന കാര്യത്തിലും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് സഭയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ഉയർത്തിക്കാട്ടുന്ന ഉറച്ച നിലപാട് കെനിയയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (കെസിസിബി) അംഗങ്ങൾ സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധനസമാഹരണവും ഒത്തുചേരലുകളും പോലുള്ള സഭാ പരിപാടികൾ രാഷ്ട്രീയ സ്വയം പ്രമോഷനുള്ള വേദികളായി ഉപയോഗിക്കുന്നതിനെ കത്തോലിക്കാ സഭ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. അത്തരം പ്രവൃത്തികൾ ആരാധനാലയങ്ങളുടെ പവിത്രതയെ ദുർബലപ്പെടുത്തുന്നതിനാൽ, പ്രസംഗപീഠത്തെ രാഷ്ട്രീയ വാചക കസര്‍ത്തുക്കളുടെ വേദിയാക്കി മാറ്റുന്നതിൽ നിന്ന് രാഷ്ട്രീയക്കാർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. കെസിസിബി ഉന്നയിക്കുന്ന രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് ധാർമ്മികമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നും നെയ്‌റോബി ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
Image: /content_image/News/News-2024-11-21-15:35:46.jpg
Keywords: കെനിയ
Content: 24090
Category: 11
Sub Category:
Heading: പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്
Content: ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ‌സി‌എന്‍) ഏര്‍പ്പെടുത്തിയ അവാര്‍ഡിന് റിബ്ക നെവാഷ് എന്ന യുവതിയാണ് അര്‍ഹയായിരിക്കുന്നത്. ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭിക്കുന്നതിനു വേണ്ടി ശബ്ദമുയർത്തുന്നതിൽ അസാമാന്യ തീക്ഷ്ണത കാണിക്കുകയും ക്രൈസ്തവരോടുള്ള അനീതിയ്ക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്ന റിബ്കയുടെ ധീരതയാര്‍ന്ന നിലപാട് കണക്കിലെടുത്താണ് 'കറേജ് ടു ബി ക്രിസ്ത്യൻ അവാര്‍ഡ്' നല്‍കുന്നതെന്ന് എ‌സി‌എന്‍ വ്യക്തമാക്കി. 24 വയസ്സു മാത്രം പ്രായമുള്ള നെവാഷ് പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ദയനീയാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയും തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന അനീതിയ്ക്കെതിരെ ശക്തമായി സ്വരമുയര്‍ത്തുകയും ചെയ്തിരിന്നു. അക്രമാസക്തമായ പീഡനങ്ങളെ അതിജീവിച്ചവരെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും അവരുടെ ശബ്ദമായി മാറാനും ഈ യുവതി തന്റെ യൗവനം മാറ്റിയിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജരന്‍വാലയില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്. പാകിസ്ഥാനിലെ പീഡിത സഭയ്ക്കുവേണ്ടി വാദിക്കുന്ന അസാധാരണമായ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും പരിഗണിച്ച് റിബ്ഖയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എ‌സി‌എന്‍ യുകെയിലെ ദേശീയ ഡയറക്ടർ ഡോ. കരോലിൻ ഹൾ പറഞ്ഞു. 2024-ലെ ക്രിസ്ത്യൻ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ബഹുമാനവും നന്ദിയും അറിയിക്കുന്നുവെന്നും പീഡിത ക്രൈസ്തവരെ സഹായിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും റിബ്ക നെവാഷ് പ്രതികരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന റെഡ് വെനസ്ഡേ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ലണ്ടനിലെ ബ്രോംപ്ടൺ ഓറട്ടറിയിൽവച്ച് റിബ്ക നെവാഷിന് അവാർഡ് സമ്മാനിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-21-16:31:30.jpg
Keywords: പാക്ക, പീഡിത
Content: 24091
Category: 18
Sub Category:
Heading: മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ഓർമത്തിരുനാൾ ആഘോഷിച്ചു
Content: അരുവിത്തുറ: സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ഓർമത്തിരുനാൾ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആഘോഷിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും സീറോ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ കാർമികത്വം വഹിച്ച എക്യുമെനിക്കൽ റംശാ നമസ്‌കാരത്തിൽ സുറിയാനി ഭാഷയും സംഗീതവും ഉപയോഗിച്ചത്. മാർത്തോമ്മാശ്ലീഹായുടെ കാലത്തിന്റെയും സുറിയാനി സഭകളുടെ പൊതു പൈതൃകത്തിന്റെയും ഓർമപ്പെടുത്തലായി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സ്വാഗതവും സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2024-11-22-11:20:03.jpg
Keywords: പ്രവേശന