category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് മുതല്‍
Contentപനജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിക്കും. രണ്ടുവർഷത്തെ ആത്മീയ ഒരു ക്കങ്ങൾക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്നു രാവിലെ 9.30ന് ബോം ജീസസ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യകാർമി കത്വം വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മുന്നുമുതൽ ആറുവരെയായിരിക്കും പരസ്യ വണക്കം. നാളെമുതൽ ജനുവരി നാലുവരെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. ലോകമെങ്ങും നിന്നുള്ള തീർത്ഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഗോവ സർക്കാർ സജ്ജമാക്കിയിട്ടുള്ളത്. തീർത്ഥാടകരെ പനാജിയിൽനിന്ന് റിബാൻഡർ വഴി ഓൾഡ് ഗോവയിലേക്ക് എത്തിക്കാൻ പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. ക്രിസ്തുവിനു സാക്ഷ്യം നല്‍കി അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കിയ ഫ്രാന്‍സിസ് സേവ്യര്‍ 1552 ഡിസംബർ 3ന് 46 വയസ്സുള്ളപ്പോൾ ഷാങ്ങ് ചുവാൻ ദ്വീപിൽവെച്ചാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് വിശുദ്ധന്റെ മൃതദേഹം ആദ്യം സംസ്കരിച്ചത്. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിൻ്റെ ദൗത്യത്തിൻ്റെ താവളമായ പോർച്ചുഗലിലേക്ക് കൊണ്ടുപോകുന്നതിനായി കുഴിച്ചെടുത്തപ്പോൾ മൃതദേഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. 1553 മാർച്ചു മാസം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മൃതശരീരം മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വരികയായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-21 10:17:00
Keywordsവണക്ക
Created Date2024-11-21 10:18:21