Contents
Displaying 23681-23690 of 24959 results.
Content:
24122
Category: 1
Sub Category:
Heading: ദയാവധത്തെ അനുകൂലിച്ച് ബ്രിട്ടീഷ് എംപിമാര്‍; ദുഃഖം പ്രകടിപ്പിച്ച് മെത്രാന്‍ സമിതി
Content: ലണ്ടന്‍: യുകെയിൽ ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലില്‍ ഭൂരിപക്ഷം എംപിമാരും വോട്ട് ചെയ്തതില്‍ ദുഃഖം പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്ക ബിഷപ്പുമാർ. ഇന്നലെ നവംബർ 29ന് പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 330 എം.പിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 275 പേർ എതിർത്തു. അഞ്ച് മണിക്കൂർ നീണ്ട സംവാദത്തിന് ശേഷമായിരുന്നു വോട്ട്. അതേ സമയം, ബില്ല് നിയമമാകാൻ ഇനിയും ഏറെ നാൾ കഴിയും. മാസങ്ങൾ നീണ്ട പാർലമെന്ററി പരിശോധനയ്ക്കും ഭേദഗതികൾക്കും അംഗീകാരത്തിനും ശേഷമേ നിയമം നിലവിൽ വരൂ. നിയമനിർമ്മാണ പ്രക്രിയയുടെ പിന്നീടുള്ള ഘട്ടത്തിൽ ബിൽ നിരസിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി പ്രാർത്ഥിക്കുന്നതായും കുടുംബത്തിനും ജീവനും വേണ്ടിയുള്ള കമ്മീഷൻ അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പുമായ ജോൺ ഷെറിംഗ്ടൺ പറഞ്ഞു. മാരകരോഗമുള്ള മുതിർന്നവരുടെ ജീവിതാവസാനം നടത്താന്‍ അനുശാസിക്കുന്ന ബില്ലിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്തതിൽ തങ്ങള്‍ നിരാശരാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഈ ബില്ലിൽ തത്ത്വത്തിൽ പിഴവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ ആശങ്കാജനകമായ പ്രത്യേക വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. ഈ ബിൽ അതിൻ്റെ മുന്നോട്ടുള്ള ഘട്ടത്തിൽ നിരസിക്കാനുള്ള വിവേകം പാർലമെൻ്റ് അംഗങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കാൻ കത്തോലിക്കാ സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബില്ലിന് എതിരെ കിയേർ സ്‌റ്റാമെറിന്റെ മന്ത്രിസഭയിലും ഭിന്നതയുണ്ട്. താൻ ബില്ലിനെ എതിർക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്‌റ്റിസ് സെക്രട്ടറി ഷബാന മെഹ്‌മുദ് തന്റെ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തുകൾ അയച്ചത് ഏറെ ചര്‍ച്ചയായിരിന്നു. ബില്ലിനെ ശക്തമായി എതിർക്കുമെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ നിലപാട്. മാരകരോഗികൾക്ക് ജീവിതാവസാനം "തിരഞ്ഞെടുക്കുവാന്‍" അവസരം എന്ന പേരില്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരെ ബ്രിട്ടനിലെ മലയാളികളും രംഗത്ത് വന്നിരിന്നു. ** #{blue->none->b->ദയാവധത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാട് }# ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു. സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല. അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്. വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു. സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്. ദയാവധം അന്തസ്സുള്ള പ്രവൃത്തിയെന്ന് കരുതുക; സ്ത്രീയോട് കപടമായ കരുണ കാണിച്ച് ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുക; ഒരു മനുഷ്യ കുഞ്ഞിനെ “ഉൽപ്പാദിപ്പിക്കാനുതകുന്ന” ശാസ്ത്ര മുന്നേറ്റം വഴി കുഞ്ഞിനെ ഒരു സമ്മാനം എന്നതിലുപരി അവകാശമായി കാണുന്ന അവസ്ഥ സൃഷ്ടിക്കുക; മനുഷ്യജീവനെ മൃഗങ്ങളെപ്പോലെ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുക എന്നിങ്ങനെയുള്ള മാലിന്യ സംസ്കാരത്തിന്റെ മനോഭാവങ്ങളിൽനിന്ന് അകലം പാലിക്കാൻ ഫ്രാൻസിസ് പാപ്പ വൈദ്യശാസ്ത്ര സംഘത്തെ ഉത്ബോധിപ്പിക്കുന്നു. 2022 ഫെബ്രുവരിയിൽ ഇറ്റലിയിൽനിന്നുള്ള ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-30-12:35:56.jpg
Keywords: ദയാവ

24123
Category: 1
Sub Category:
Heading: ലോക നേതാക്കള്‍ എത്തും; ഡിസംബർ 7ന് നോട്രഡാം കത്തീഡ്രല്‍ ദേവാലയം തുറക്കും
Content: പാരീസ്: ഫ്രാൻസിലെ പാരീസില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയം അഞ്ചര വര്‍ഷമായി നടന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഡിസംബർ 7ന് തുറക്കും. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നവീകരിച്ച കത്തീഡ്രൽ സന്ദർശിച്ച് വെഞ്ചിരിപ്പ് ഉള്‍പ്പെടെയുള്ള തിരുകര്‍മ്മങ്ങളിലും ഉദ്ഘാടന ചടങ്ങിലും സംസാരിക്കും. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. 12–ാം നൂറ്റാണ്ടിൽ ഗോത്തിക് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച നോട്രഡാം കത്തീഡ്രൽ തനിമ നിലനിർത്തി പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിൻ്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു. അത്രത്തോളം ചരിത്ര പ്രാധാന്യമുള്ളതാണ് ദേവാലയം. 840 ദശലക്ഷം യൂറോയാണ് സംഭാവനയായി ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കത്തീഡ്രല്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ചു പാരീസില്‍ എത്തിച്ചേരും. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് കത്തീഡ്രൽ വാതിലുകളിൽ പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഈ സമയം അകത്ത് നിന്ന് സങ്കീർത്തനം ആലപിക്കും, തുടര്‍ന്നു വാതിലുകൾ തുറക്കും. ആർച്ച് ബിഷപ്പ് ഓര്‍ഗന്‍ ആശീർവദിക്കും, തുടർന്ന് മറ്റ് തിരുക്കര്‍മ്മങ്ങളും നടക്കും. തിരുക്കര്‍മ്മങ്ങളുടെയും മറ്റ് പരിപാടികളുടെയും സംപ്രേക്ഷണം ഫ്രഞ്ച് ദേശീയ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഡിസംബര്‍ എട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10.30നാണ് നടക്കുക. തുടർന്നുള്ള എട്ട് ദിവസങ്ങളിൽ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാനകൾ നടക്കും. ഡിസംബർ 8ന് വൈകുന്നേരം 5.30 മുതൽ 8 വരെയാണ് പൊതു സന്ദർശനങ്ങൾക്കു അനുമതിയുണ്ടാകുക. ഡിസംബർ ആദ്യം കത്തീഡ്രലിൻ്റെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി സൗജന്യ ഓൺലൈൻ ബുക്കിംഗ് ലഭ്യമാക്കും. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്കായി ഒരു ക്യൂ മാറ്റിവെക്കും. അടുത്ത വർഷം ഫെബ്രുവരി മുതൽ മാത്രമേ ഗ്രൂപ്പ് സന്ദർശനങ്ങൾക്ക് പ്രവേശനം നല്‍കൂയെന്നും ഫ്രഞ്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-11-30-17:27:40.jpg
Keywords: പാരീസ, നോട്ര

24124
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭ ഡിസംബറില്‍ ബൈബിള്‍ പാരായണ മാസമായി ആചരിക്കും
Content: വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവീകനന്മയും സ്‌നേഹവും നിറഞ്ഞ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ മാസം മുഴുവനും ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. വചനപാരായണ മാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളിയില്‍വച്ച് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും. 25 ദിവസം നീണ്ടുനില്ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 22 എല്ലാ ഇടവകകളിലും ബൈബിള്‍ ഞായറിനോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷങ്ങള്‍ നടക്കും. പാരായണ മാസത്തിന്റെ സമാപനം 2025 ജൂബിലി വര്‍ഷത്തിന്റെ കേരള സഭയിലെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 29ന് നടത്തപ്പെടുമെന്നും കെസിബിസി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2024-11-30-19:08:25.jpg
Keywords: ബൈബി

24125
Category: 1
Sub Category:
Heading: ദൈവദാസന്‍ ഫാ. ആർമണ്ട് മാധവത്ത് അനുസ്‌മരണ സമ്മേളനം നടത്തി
Content: മരങ്ങാട്ടുപിള്ളി: ദാരിദ്ര്യം അക്ഷരാർഥത്തിൽ സ്വജീവിതത്തിൽ പാലിച്ച ഫാ. ആർമണ്ടിന്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവിയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. ആർമണ്ട് മാധവത്ത് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ജീവിതം വഴി സ്വർഗ രാജ്യത്തിന്റെ അവ കാശികളാകാൻ ഫാ. ആർമണ്ട് ഏവരെയും പ്രചോദിപ്പിക്കുന്നുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മണിയമ്പ്ര കുടുംബയോഗം രക്ഷാധികാരിയും സീറോ മലബാർ സഭാമതബോധന കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ചു. കണ്ണൂർ പാവാനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. തോമസ് കരിങ്ങടയിൽ, മരങ്ങാട്ടുപിള്ളി സെൻ്റ ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ. ജോസഫ് ഞാറ ക്കാട്ടിൽ, ഡിഎസ്ടി സന്യാസിനീ സമൂഹം പ്രൊവിൻഷ്യൽ സിസ്റ്റർ ആഗ്‌നറ്റ് കോരംകുഴയ്ക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. #{blue->none->b-> ഫാ. ആർമണ്ട് }# 1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായിആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു. കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ ബ്ര. ആര്‍മണ്ട് 1954 മെയ് 13-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25-ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു. വയനാട്ടിലേക്ക് കുടിയേറിയ കുടുംബക്കാരോടൊപ്പം നടവയലില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി. എറണാകുളത്തിനടുത്തുള്ള പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. തീക്ഷ്ണതയോടെ ബലിയര്‍പ്പിക്കുകയും കരുണയോടെ കുമ്പസാരം കേള്‍ക്കുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ സഹസന്യാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഫ്രാന്‍സിസ് അസീസിയുടെ എളിമയും ലാളിത്യവും പരിഹാരചൈതന്യവും സ്വന്തമാക്കിയ ആര്‍മണ്ടച്ചന്റെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിക്കുവാനും അച്ചന് ഇക്കാലയളവില്‍ സാധിച്ചു. ഭരണങ്ങാനത്തുള്ള അഗതിമന്ദിരത്തിന്റെ ചുമതലക്കാരനായും അച്ചന്‍ സേവനം ചെയ്തു. അല്മായരുമായുള്ള അച്ചന്റെ ബന്ധം എല്ലായ്‌പ്പോഴും സുദൃഢമായിരുന്നു. ഒരു ഉത്തമ സന്യാസവൈദികനായി ജീവിച്ച ഫാ. ആര്‍മണ്ടിന്റെ ജീവിതത്തില്‍ ‘വിളിയുടെ ഉള്ളിലെ വിളി’ ലഭിച്ച വര്‍ഷമാണ് 1976. ആ വര്‍ഷം ജനുവരി മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് കോളജില്‍ നടന്ന ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ അച്ചനും അവസരം ലഭിച്ചു. ‘അരൂപിയിലുള്ള ജനനം’ അനുഭവിച്ചറിഞ്ഞ അച്ചന്‍ കൂടുതല്‍ ആനന്ദമുള്ളവനും സംതൃപ്തനും ആയിത്തീരുകയും ‘താന്‍ ഒരു ദൈവപൈതല്‍’ എന്ന അവബോധത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ്തു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഈ ധ്യാനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അപ്രകാരം ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു. ആത്മാവില്‍ നിറഞ്ഞവരുടെ ഒരു വലിയ കൂട്ടായ്മ കേരളമൊട്ടാകെ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്. കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അച്ചന്‍ കഠിനപ്രയത്‌നം ചെയ്തു. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരെ പരിശീലിപ്പിക്കുവാനും നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും അച്ചന്‍ പരിശ്രമിച്ചിരുന്നു. പലവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അച്ചന് അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും ‘പ്രെയ്‌സ് ദ ലോര്‍ഡ്’ എന്ന സൗമ്യമായ മറുപടികൊണ്ട് അച്ചന്‍ എല്ലാത്തിനെയും അതിജീവിച്ചു. എല്ലായ്‌പ്പോഴും അധികാരികള്‍ക്ക് വിധേയനായി, ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് സേവനനിരതനായി അച്ചന്‍ തന്റെ വിശുദ്ധ ജീവിതം പുഷ്ഠിപ്പെടുത്തി. ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തില്‍ 20 വര്‍ഷം സേവനം ചെയ്ത് അതിനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ച ആര്‍മണ്ടച്ചന്‍, തനിക്ക് ലഭിച്ച ഒരു പ്രചോദനമനുസരിച്ചാണ് 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാനമന്ദിരം ആരംഭിച്ചത്. ഒന്നുമില്ലായ്മയില്‍നിന്നും സകലരോടും ധര്‍മം യാചിച്ച് അച്ചന്‍ കെട്ടിപ്പൊക്കിയ ധ്യാനമന്ദിരം മലബാറിന്റെ ആത്മീയ ഹൃദയമായിത്തീര്‍ന്നു. ഒരു വലിയ ധ്യാനപ്രസംഗകനോ കൗണ്‍സിലറോ രോഗശാന്തി ശുശ്രൂഷകനോ ജീവകാരുണ്യപ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല ആര്‍മണ്ടച്ചന്‍. എന്നാല്‍ അസാധാരണമായവിധം ദൈവസ്‌നേഹത്തില്‍ ജ്വലിച്ചിരുന്ന അച്ചന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ശാന്തിയും സമാധാനവും ലഭിക്കാന്‍. പ്രാര്‍ത്ഥനയുടെ ഗുരുവും വചനത്തിന്റെ ഉപാസകനും ത്രിത്വത്തിന്റെ ആരാധകനുമായിരുന്ന ആര്‍മണ്ടച്ചന്‍ എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12-ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു. അന്നുമുതല്‍ ആര്‍മണ്ടച്ചന്റെ കല്ലറ പ്രാര്‍ത്ഥനയുടെ സങ്കേതമായി രൂപപ്പെടുവാന്‍ തുടങ്ങിയിരുന്നു. അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥംതേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞുകേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നുതുടങ്ങി. ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് നിത്യകാഴ്ചയാണ്. പലരും തങ്ങളുടെ ഗുരുനാഥനും മാതൃകയുമായി ആര്‍മണ്ടച്ചനെ കണ്ടുകൊണ്ട് നിരന്തരം മാധ്യസ്ഥം തേടുകയും ആര്‍മണ്ടച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. മലബാറില്‍ കേവലം നാല് വര്‍ഷം മാത്രം ശുശ്രൂഷ നിര്‍വഹിച്ച അച്ചനെക്കുറിച്ച് പറയുമ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം നൂറ് നാവാണെന്നത് അച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷിപത്രമാണ്. ദൈവശാസ്ത്ര അധ്യാപകനോ അറിയപ്പെടുന്ന ധ്യാനഗുരുവോ ഒന്നും ആയിരുന്നില്ലെങ്കിലും ആര്‍മണ്ടച്ചന്റെ ആധ്യാത്മിക കാഴ്ചപ്പാട് സമഗ്രവും സമ്പൂര്‍ണവുമായിരുന്നു. ത്രിത്വം എന്ന മഹാരഹസ്യത്തെ എല്ലായ്‌പ്പോഴും ധ്യാനിക്കുകയും ത്രിതൈ്വക ദൈവത്തെ സര്‍വദാ ആരാധിക്കുകയും ത്രിത്വത്തില്‍ ചരിക്കുകയും ചെയ്ത ഒരു ‘മിസ്റ്റിക്’ ആയിരുന്നു ആര്‍മണ്ടച്ചന്‍. ‘നാം ത്രിത്വത്തില്‍ നിന്നുണരുന്നു, ത്രിത്വത്തില്‍ ജീവിക്കുന്നു, ത്രിത്വത്തില്‍ വിലയം പ്രാപിക്കുന്നു’ എന്ന് എല്ലായ്‌പ്പോഴും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അച്ചന്റെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ത്രിത്വത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. ആര്‍മണ്ടച്ചന്റെ ധ്യാനചിന്തകളും ബോധ്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരുന്ന ഡയറികളിലൂടെ പോകുമ്പോള്‍ ത്രിത്വം അദ്ദേഹത്തെ എത്രമാത്രം ലഹരി പിടിപ്പിച്ചിരുന്നുവന്ന് മനസിലാകും. ത്രിതൈ്വക ദൈവാനുഭവധ്യാനം’ എന്ന ഒരു ആത്മീയസാധനയ്ക്കുതന്നെ ഊടും പാവും നെയ്ത അച്ചന്റെ എല്ലാ പ്രഭാഷണങ്ങളും ത്രിത്വത്തില്‍ ചക്രമിക്കുന്നതായിരുന്നു. അച്ചന്റെ ഡയറിയില്‍ കാണുന്ന വിചിന്തനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ടുകള്‍തന്നെ ഇതിന് സാക്ഷ്യമാണ്. ‘ത്രിതൈ്വക ദൈവകേന്ദ്രീകൃതജീവിതം’, ‘ത്രിത്വത്തില്‍ അധിവാസം’, ‘ത്രിത്വം സ്വര്‍ഗത്തില്‍’, ത്രിത്വം പരിശുദ്ധ കുര്‍ബാനയില്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഉദാഹരണങ്ങളാണ്. ത്രിത്വമെന്നാല്‍ ആര്‍മണ്ടച്ചന് ജീവശ്വാസമായിരുന്നു. ജീവിതമെന്നാല്‍ അച്ചന് ത്രിത്വത്തിലുള്ള വാസമായിരുന്നു. തന്റെ ആഴമായ വിശ്വാസവും തീക്ഷ്ണമായ പ്രേഷിതചൈതന്യവും ആര്‍മണ്ടച്ചന്‍ ആര്‍ജിച്ചത് പ്രാര്‍ത്ഥനയില്‍നിന്നായിരുന്നു. എന്നും പ്രഭാതത്തില്‍ നാലുമണിക്കുണര്‍ന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ആര്‍മണ്ടച്ചന്റെ രൂപം സഹസന്യാസികളുടെ മനസില്‍ ഇന്നും പച്ചകെടാതെ നില്‍ക്കുന്നു. ധ്യാനമന്ദിരത്തിലെ തിരക്കുകള്‍ കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോള്‍ അച്ചന്‍ സക്രാരിയുടെ മുമ്പിലിരുന്ന് പിന്നെയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുമായിരുന്നു. നടക്കുമ്പോഴൊക്കെ ജപമാല ചൊല്ലുക അച്ചന്റെ പതിവായിരുന്നു. വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനും മറ്റുള്ളവരോടുകൂടി പ്രാര്‍ത്ഥിക്കാനും ഏകാന്തമായി പ്രാര്‍ത്ഥിക്കാനും ആരവത്തോടുകൂടി പ്രാര്‍ത്ഥിക്കാനും അച്ചന് പ്രയാസം ഉണ്ടായിരുന്നില്ല. ഹൃദയാന്തരാളത്തില്‍ ദൈവത്തെ എല്ലായ്‌പ്പോഴും പൂജിച്ചു ജീവിക്കുന്ന ഒരു ഉപാസകനായിരുന്നു ആര്‍മണ്ടച്ചന്‍. ശിശുക്കളോടും പ്രായമായവരോടും ദരിദ്രരോടും അഗതികളോടും അവഗണിക്കപ്പെട്ടവരോടുമുള്ള അച്ചന്റെ പരിഗണനയും സ്‌നേഹവും ഒന്നു വേറെയായിരുന്നു. കൂടുതല്‍ ശ്രവിക്കുകയും അല്‍പംമാത്രം സംസാരിക്കുകയും ചെയ്യുക എന്നതായിരുന്നു അച്ചന്‍ അവലംബിച്ച മാര്‍ഗം. ഒരു മനുഷ്യനെപ്പോലും മുറിപ്പെടുത്താന്‍ അച്ചന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കിയ വേദനകളുടെ പേരില്‍ ഒരിക്കലും അവരോട് അകല്‍ച്ച കാണിക്കാതെ ഒരു സ്‌നേഹിതനെപ്പോലെ അവരോട് പെരുമാറാനും അച്ചന് കഴിഞ്ഞിരുന്നു. ദൈവാത്മാവിനെ ആര്‍മണ്ടച്ചന്‍ വിളിച്ചിരുന്നത് ‘ആത്മമിത്രം’ എന്നായിരുന്നു. അനുദിന ജീവിതത്തില്‍ ആത്മാവിന്റെ സ്പന്ദനങ്ങള്‍ക്ക് ഇത്രമാത്രം ചെവികൊടുത്ത വ്യക്തികള്‍ അപൂര്‍വമാണെന്ന് പറയാം. പ്രാര്‍ത്ഥനയിലൂടെ ആത്മാവിനോട് എല്ലായ്‌പ്പോഴും ആലോചന ചോദിച്ചിരുന്നു. ആത്മാവ് സ്ഥിരീകരിച്ചു എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ അച്ചന്‍ നടപ്പാക്കിയിരുന്നുള്ളൂ. ദൈവഹിതമെന്ന് ഒരിക്കല്‍ ആത്മാവ് വെളിപ്പെടുത്തിക്കൊടുത്താല്‍ അതിനുവേണ്ടി ഏതറ്റം പോകാനും അച്ചന്‍ തയാറായിരുന്നു. ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസപദവി പ്രഖ്യാപനം ഇക്കഴിഞ്ഞ ജൂലൈ 13നാണ് നടന്നത്.
Image: /content_image/News/News-2024-12-01-07:43:14.jpg
Keywords: ആര്‍മ

24126
Category: 18
Sub Category:
Heading: ഗൾഫ് മേഖലയിൽ സഭയെ ശക്തിപ്പെടുത്താൻ കർമപദ്ധതി ആവിഷ്കരിക്കും: മാർ റാഫേൽ തട്ടിൽ
Content: ദുബായ്: ആഗോള സമുദായ ശാക്തീകരണം സഭയുടെ ലക്ഷ്യമാണെന്നും അതിനായി ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കാൻ കത്തോലിക്ക കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ദുബായിൽ കത്തോലിക്ക കോൺഗ്രസ് ഗൾഫ് റീജൺ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ സഭാംഗങ്ങളുടെ സഹകരണം സാധ്യമാക്കണം. മറ്റ് രാജ്യങ്ങളിൽ കുടിയേറി പാർക്കുന്നവരെയും തൊഴിൽ ബിസിനസ് രംഗങ്ങളിലുള്ളവരെയും വിദ്യാഭ്യാസത്തിനായി വിവിധ രാജ്യങ്ങളിൽ എത്തുന്നവരെയും പരസ്പ്‌പരം ബന്ധിപ്പിക്കാൻ കത്തോലിക്ക കോൺഗ്രസ് നേതൃത്വം വഹിക്കണം. ഗൾഫ് മേഖലയിൽ ആത്മീയ, ഭൗതിക വളർച്ചയ്ക്കായി പിന്തുണ ഉറപ്പാക്കാൻ സഭ കർമപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മാർ തട്ടിൽ പറഞ്ഞു. സമുദായ അംഗങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് രൂപീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ രാജീവ് കൊച്ചുപ റമ്പിൽ പറഞ്ഞു. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ ബിഷപ്പ് മാർ പൗലോ മാർട്ടിനെലി അനുഗ്രഹ പ്രഭാഷണവും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണവും നടത്തി. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ് കുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻറുമാരായ ഡേവിസ് ഇടക്കളത്തൂർ, ബെന്നി പുളിക്കക്കര, ഫാ. ജിയോ കടവി, ഫാ. പി.എം. പീറ്റർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-12-01-08:04:48.jpg
Keywords: കോണ്‍

24127
Category: 1
Sub Category:
Heading: അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്ന ലോകത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ടെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജനതകൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തിൽ ആർക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം എറ്റവും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ സഹകരണത്തോടെ ശ്രീ നാരായണ ധർമ്മ സംഘം ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ. ഏക ദൈവത്തിൻറെ മക്കളെന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും,സാഹോദര്യത്തിൻറെയും ഉൾക്കൊള്ളലിൻറെയും അരൂപിയിൽ, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്‌പരം പരിപാലിക്കുകയും വേണം. അതുപോലെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. മതാന്തരസംവാദത്തിനും പരസ്പരം മനസ്സിലാക്കാനുമുള്ള എല്ലാവരുടെയും യത്നങ്ങൾക്ക് പാപ്പ നന്ദി പ്രകാശിപ്പിക്കുകയും പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു. അവകാശങ്ങളിലും കടമകളിലും അന്തസിലും തുല്യതയോടെയാണ് ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചി രിക്കുന്നതെന്നും സഹോദരീ സഹോദരന്മാരായി ഒരുമിച്ചു ജീവിക്കാനാണ് അവരെ വിളിച്ചിരിക്കുന്നതെന്നും 2019 ഫെബ്രുവരി നാലിന് അബുദാബിയിൽ ഗ്രാൻഡ് ഇമാം അൽ അസർ അഹമ്മദ് അൽ ത്വയ്യിബുമൊത്ത് താൻ ഒപ്പുവച്ച ലോകസമാധാനത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമായുള്ള സുപ്രധാന രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു മാർപാപ്പ പറഞ്ഞു. ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കുവക്കാട്ട്, കിഡ്നി ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷൻ ഫാ. ഡേവീസ് ചിറമ്മേൽ, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2024-12-01-08:18:25.jpg
Keywords: പാപ്പ

24128
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ് " ഡിസംബർ 7 ന് ലെസ്റ്ററിൽ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ് " ഡിസംബർ 7ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ 0 7 4 2 4 1 6 5 0 1 3 ജോമോൻ മാമ്മൂട്ടിൽ 0 7 9 3 0 4 3 1 4 4 5
Image: /content_image/Events/Events-2024-12-01-08:26:46.jpg
Keywords: ബ്രിട്ട

24129
Category: 18
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
Content: തിരുവനന്തപുരം: യേശുവിന്റെ തിരുഹൃദയത്തെ കേന്ദ്രമാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനമായ 'ദിലെക്സിത്ത് നോസ്'ന്റെ മലയാള പരിഭാഷ "അവിടുന്ന് നമ്മെ സ്നേഹിച്ചു" പ്രകാശനം ചെയ്തു. ഇന്നലെ ഞായറാഴ്ച കെസിബിസിയുടെ പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഓ സി ഡി മലബാർ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ റവ. ഫാ.പീറ്റർ ചക്യത്ത് ഓസിഡി, പരിഭാഷകനും കാർമൽ പബ്ലിഷ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഓ സി ഡി, ഫാ. തോമസ് കുരിശിങ്കൽ ഓസിഡി എന്നിവർ സന്നിഹിതരായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിലൂടെ ഹൃദയം നഷ്ടപ്പെടുന്ന ഈ ലോകത്തിന് ഹൃദയമാകാൻ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നു. യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളർച്ചയും ഇന്നത്തെ ലോകത്തിന് ഹൃദയം നഷ്ടമാകാൻ കാരണമാകുന്നു. ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ ചാക്രിക ലേഖനത്തില്‍ ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" കഴിഞ്ഞ ഒക്ടോബർ 24-നാണ് പുറത്തിറക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമാണ് 'ദിലെക്സിത്ത് നോസ്'. വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്ക് സ്തുതി (2015), നാം സോദരർ (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-02-09:54:49.jpg
Keywords: പരിഭാ, ചാക്രിക

24130
Category: 1
Sub Category:
Heading: പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശനത്തിന് ഇന്ന് അറുപതാണ്ട്
Content: മുംബൈ: പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശനത്തിനു ഇന്നു ആറു പതിറ്റാണ്ടു തികയുന്നു. 1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുംബൈയിൽവച്ചു നടന്ന മുപ്പത്തിയെട്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്. “ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും.. ഞാൻ വരും”. ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു തീരുമാനമായ രാത്രി 1964 സെപ്റ്റംബർ മുപ്പതാം തീയതി പോൾ ആറാമൻ പാപ്പ, കർദ്ദിനാൾ വലേരിയൻ ഗ്രേഷ്യസിനോടു പറഞ്ഞ വാക്കുകളാണിവ. മുംബൈയിലെ സാന്താക്രൂസ് വിമാനത്താവളത്തിലെത്തിയ പാപ്പയെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, മഹാരാഷ്ട്ര ഗവർണർ ഡോ. പി.വി ചെറിയാൻ, മുഖ്യമന്ത്രി വി. പി. നായിക്, ഇന്ദിരാ ഗാന്ധി വിജയലക്ഷ്മി പണ്ഡിറ്റ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഭാരതത്തിലേക്കു ആദ്യമായി വന്നപ്പോൾ താൻ അമൂല്യമായി സൂക്ഷിച്ച ഒരു കാസ പോൾ ആറാമൻ സമ്മാനമായി നൽകി. ഭഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്തു ഭാരതത്തിനു കൈതാങ്ങായി അൻപതിനായിരം ഡോളർ അന്നത്തെ രാഷ്ട്രപതി ഡോ. എസ്സ് രാധാാകൃഷ്ണനു നൽകുകയുണ്ടായി. ആദ്യമായി ആറു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത മാർപാപ്പയാണ് തീർത്ഥാടന പാപ്പ (the Pilgrim Pope” എന്നറിയപ്പെടുന്ന പോൾ ആറാമന്‍ പാപ്പ. പോൾ ആറാമൻ പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു പീറ്റർ ഹേബിൾത് വൈറ്റ് പോൾ ആറാമൻ ( Peter Hebblethwaite, Paul VI എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: എല്ലാവർക്കും പാപ്പയുടെ ദയാലുത്വത്തിന്റെയും ചിന്താശീലത്തിന്റെയും കഥകൾ അറിയാവുന്നതാണ്. ഒരു അനാഥക്കുട്ടിക്കു വിശുദ്ധ കുർബാന നൽകാനായി പാപ്പ മുട്ടുകുത്തി. അനാഥനായ മറ്റൊരു കുട്ടിയെ ആലിംഗനം ചെയ്തു അദ്ദേഹം വിതുമ്പി. ഇന്ത്യയുടെ മത പരാമ്പര്യങ്ങളോടു സൂക്ഷ്മ ബോധമുണ്ടായിരുന്ന പാപ്പ പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു . ക്രിസ്തുവിനു നൂറ്റാണ്ടുകൾക്കു മുമ്പു വിരിചിതമായ ക്രിസ്തുവാഗമനത്തിന്റെ ചൈതന്യം ഭാരതപാരമ്പര്യത്തിലുള്ളതു അദ്ദേഹം ഏറ്റു പാടി "ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ. ക്രൈസ്തവർ വെറും ന്യൂനപക്ഷമായിരുന്ന ഒരു രാജ്യത്തുവെച്ചു ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നതു ആദ്യമായിട്ടായിരിന്നു. 1964 ഇന്ത്യയിൽ ഉണ്ടായിരുന്ന 500 മില്യൺ ജനങ്ങളിൽ കത്തോലിക്കർ വെറും 2.4 മില്യൺ മാത്രമേ ഉണ്ടായിരുന്നുള്ളു. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ഉറക്കെ പ്രഘോഷിക്കുക എന്നതായിരുന്നു ഈ ദിവ്യകാരുണ്യ കോൺഗ്രസിന്റെ മുഖ്യ ലക്ഷ്യം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ഭാരത സഭയിൽ ധാരാളം തൽപര കക്ഷികൾ കിടഞ്ഞു പരിശ്രമിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ മാധ്യസ്ഥ്യം നമുക്കു തേടാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-02-10:39:59.jpg
Keywords: ഭാരത സന്ദർശ

24131
Category: 1
Sub Category:
Heading: ബിഷപ്പ് ജോൺ റോഡ്രിഗസ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമി
Content: വത്തിക്കാന്‍ സിറ്റി/ മുംബൈ: 10,103 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായ ബോംബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി പൂന രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ജോൺ റോഡ്രിഗസിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ച (30/11/24)യാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ഡിസംബർ 20ന് 80 വയസ്സ് തികയുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ബോംബൈ രൂപതയെ നയിക്കുക. ബിഷപ്പ് ജോൺ ജനുവരി 25ന് മുംബൈ ആർച്ച് ബിഷപ്പ് ഹൗസിൽ താമസം ആരംഭിക്കുമെന്ന് നിലവിലെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരിന്നു. 2013 മെയ് 15-നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്. 2023 മാർച്ച് 25 മുതൽ അദ്ദേഹം പൂന രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വരികയായിരുന്നു. പൂന, സത്താറ, സോലാപൂർ, സാംഗ്ലി, കോലാപൂർ നഗരങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പൂനെ രൂപത. 2021-ലെ കണക്കുകള്‍ പ്രകാരം തൊണ്ണൂറായിരത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയുടെ കീഴിലുള്ളത്. ഒന്നര വര്‍ഷത്തിന് ശേഷം പൂനെയില്‍ നിന്നും പുതിയ കര്‍മ്മ മണ്ഡലത്തിലേക്ക് മാറുകയാണ് അദ്ദേഹം.
Image: /content_image/News/News-2024-12-02-14:49:52.jpg
Keywords: ഗ്രേഷ്യ, ബോംബെ