Contents

Displaying 23661-23670 of 24959 results.
Content: 24102
Category: 18
Sub Category:
Heading: മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായി
Content: ചങ്ങനാശ്ശേരി: കൽദായ നിസിബിസ് അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തായായി മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായി. ഇന്നലെ ഞായറാഴ്ച ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു സീറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്താ മുഖ്യകാർമികനായി. ആര്‍ച്ച് ബിഷപ്പ് റവ. എഡ്ഗാർ പേഞ്ഞ പര (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ), ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരുമായിരുന്നു. സി.എം.ഐ. സന്യാസമൂഹാംഗം ഫാ. തോമസ് കല്ലുകളം കർമങ്ങൾക്ക് ആർച്ചുഡീക്കനായിരുന്നു. പ്രാരംഭപ്രദക്ഷിണത്തോടെ മെത്രാഭിഷേകശുശ്രൂഷകൾ ആരംഭിച്ചു. അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്തു. അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ജോർജ് പുതുമനമൂഴിയിൽ നിയുക്തമെത്രാപ്പോലീത്തായുടെ നിയമനപത്രം വായിച്ചു. ആർച്ചുഡീക്കനാൽ അനുഗതനായ നിയുക്തമെത്രാപ്പോലീത്താ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വെച്ചിരിക്കുന്ന ബേസ് സഹദേയിലെത്തി തിരുശേഷിപ്പു വണങ്ങി മൗനമായി പ്രാർഥിച്ചു. രണ്ടുകൈവെപ്പുപ്രാർഥനകളോടെ മോൺ. ജോർജ് കൂവക്കാട് മെത്രാപ്പോലീത്തായായി അഭിഷിക്തനാക്കപ്പെട്ടു. കാർമികൻ നവമെത്രാപ്പോലീത്തായ്ക്കു സ്ഥാനികചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി. മെത്രാപ്പോലീത്താസ്ഥാനം സ്വീകരിച്ചതിനുശേഷം മാർ ജോർജ് കൂവക്കാടിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയർപ്പിക്കപ്പെട്ടു. സീറോമലങ്കരസഭയുടെ തലവൻ അഭി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പരിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തി. പരിശുദ്ധ കുർബാനയ്ക്കുശേഷം ഇൻഡ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ് മോസ്റ്റ് റവ. ലിയോപ്പോൾദോ ജിറേല്ലി, സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് വത്തിക്കാൻ സ്റ്റേറ്റ്, ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പര, സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് എമെരിത്തൂസ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ മെട്രോപ്പോലീറ്റൻ എമെരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, സി.എം.ഐ. സന്യാസമൂഹാംഗവും ബന്ധവുമായ ഫാ. തോമസ് കല്ലുകളം എന്നിവർ നവമെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്നു. മാർ ജോർജ് കൂവക്കാട് മറുപടിപ്രസംഗം നടത്തി. വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥർ, സീറോമലബാർ-സീറോമലങ്കര-ലത്തീൻ-അകത്തോലിക്കാസഭകളിലെ മേലധ്യക്ഷന്മാർ, വിവിധ രൂപതകളിലെ വികാരി ജനറാളുമാർ, സമർപ്പിതസമൂഹങ്ങളുടെ അധികാരികൾ, വൈദികർ, സമർപ്പിതർ, ഇടവകപ്രതിനിധികൾ, നവമെത്രാപ്പോലീത്തായുടെ കുടുംബാംഗങ്ങൾ, സമുദായ-രാഷ്ട്രീയനേതാക്കൾ തുടങ്ങി മൂവായിരത്തിയഞ്ഞൂറിലധികം ആളുകൾ കർമങ്ങളിൽ പങ്കെടുത്തു. എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണമെന്നാണ് കാനൻ നിയമം അനുശാസിക്കുന്നത്. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് - സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്ക സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപത എന്നാണർത്ഥമാക്കുന്നത്. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്. നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകളില്‍ മെത്രാന്‍മാരേ നൽകുന്നത്. തുര്‍ക്കിയിലെ നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ നേരത്തെ നിയമിച്ചത്.
Image: /content_image/India/India-2024-11-25-09:55:09.jpg
Keywords: ചങ്ങനാ
Content: 24103
Category: 1
Sub Category:
Heading: സ്പെയിനില്‍ രക്തസാക്ഷികളായ അല്‍മായനെയും വൈദികനെയും വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി
Content: ബാഴ്സലോണ: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ട അല്മായനുൾപ്പടെ രണ്ടു സ്പാനിഷ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഇക്കഴിഞ്ഞ ശനിയാഴ്ച ബാഴ്സലോണയിലെ തിരുക്കുടുംബ ബസിലിക്ക ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് വൈദികനായ ഫാ. കയെറ്റാനോ ക്ലോസെല്ലസ് ബൾവെയും അൻ്റോണിയോ ടോർട്ട് റീക്‌സാച്ച്‌സ് എന്ന അല്‍മായ രക്തസാക്ഷിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമരാറോ പ്രഖ്യാപനം നടത്തി. #{blue->none->b-> ആരായിരിന്നു ഇവര്‍? ‍}# #{black->none->b-> * ഫാ. കയെറ്റാനോ ക്ലോസെല്ലസ് ‍}# 1863 ആഗസ്റ്റ് 5-ന് ബാഴ്സലോണയിലെ സബദേൽ എന്ന സ്ഥലത്തായിരുന്നു കയെറ്റാനോ ക്ലോസെല്ലസിന്റെ ജനനം. 1888 മെയ് 3-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധങ്ങളായ അജപാലന ശുശ്രൂഷയിൽ വ്യാപൃതനായിരിന്നു. ഏറ്റവും ദുർബലരായ ആളുകൾക്കു ഇടയില്‍ അദ്ദേഹം നടത്തിയ സേവനം അനേകരെ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. രണ്ടു പതിറ്റാണ്ടോളം ഒരു വൃദ്ധ സദനത്തിൽ അജപാലന ദൗത്യം നിർവ്വഹിച്ചു നിരവധി പേര്‍ക്ക് സാന്ത്വനമേകി. 1936-ൽ മതപരമായ പീഡനത്തിൻ്റെ അപകടമുണ്ടായിട്ടും, ഫാ. കയെറ്റാനോ പരിചരണത്തിൽ പ്രായമായവരെ ഉപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചു: "പ്രായമായവരെ ഉപേക്ഷിക്കുമെന്ന് ഞാൻ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല, എൻ്റെ രക്തം ചൊരിയേണ്ടി വന്നാൽ ഞാൻ അത് സ്വീകരിക്കുന്നു" എന്നായിരിന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 1936 ആഗസ്റ്റ് 14-ന് ഫാ. കയെറ്റാനോയെ സൈന്യം പിടികൂടി. പിറ്റേന്ന് പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ ഫാ. കയെറ്റാനോയെ വധിക്കുകയായിരിന്നു. "പാവപ്പെട്ടവരുടെ പിതാവ്" എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരിന്നു. #{blue->none->b->11 കുട്ടികളുടെ പിതാവായിരിന്ന അൻ്റോണിയോ ടോർട്ട് ‍}# 1895-ൽ ബാഴ്‌സലോണയില്‍ ജനിച്ച അൻ്റോണിയോ ടോർട്ട് റെയ്‌ക്‌സാച്ച്‌സ് സ്വര്‍ണ്ണാഭരണ വ്യാപാരിയായിരിന്നു. 1917-ൽ അദ്ദേഹം മരിയ ജോസഫ ഗാവിനെ വിവാഹം കഴിച്ചു. അവർക്ക് 11 കുട്ടികളുണ്ടായിരുന്നു. തൊഴിൽപരമായി ഒരു ജ്വല്ലറി നടത്തിയിരിന്ന അദ്ദേഹം ബാഴ്‌സലോണയുടെ മധ്യഭാഗത്തായിരുന്നു താമസിച്ചിരുന്നത്. ശക്തമായ വിശ്വാസത്തിന് ഉടമയായ അദ്ദേഹം പ്രാദേശിക സഭാ പ്രവർത്തനങ്ങളിലും മരിയൻ ദേവാലയങ്ങളിലേക്കുള്ള വിവിധ തീർത്ഥാടനങ്ങളിലും പങ്കെടുത്തു തന്റെ കത്തോലിക്ക വിശ്വാസം മാതൃകാപരമായി തുടര്‍ന്നു വരികയായിരിന്നു. 1936-ലെ മതപീഡന സമയമായിരിന്നു അത്. മതപീഡന വേളയിൽ, സ്വജീവന് അപകടമാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും, അദ്ദേഹം നിരവധി വൈദികർക്കും സന്യസ്തർക്കും സ്വഭവനത്തിൽ അഭയം നല്‍കാന്‍ തയാറായി. തന്റെ സഹോദരൻ ബിഷപ്പ് മാനുവൽ ഇരുരിറ്റയ്ക്കും ഒരു വൈദികനും നാല് കന്യാസ്ത്രീകൾക്കും സ്വന്തം വീട്ടിൽ അഭയം നൽകിയ സമയമായിരിന്നു അത്. 1936 ഡിസംബർ 1ന് സായുധ സൈന്യം അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് ഇരച്ചുകയറുകയും എല്ലാം കവർന്നെടുക്കുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നാം തീയതി രാത്രി സൈന്യം അൻ്റോണിയോയെ മോന്ത്കാദ സെമിത്തേരിയുടെ സമീപത്തുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-25-13:06:19.jpg
Keywords: രക്തസാ
Content: 24104
Category: 1
Sub Category:
Heading: ഡിസംബർ 15ന് ഫ്രാന്‍സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്
Content: അജാസിയോ: കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തും. ഡിസംബർ 15-ന് ദ്വീപിൻ്റെ തലസ്ഥാനമായ അജാസിയോ സന്ദർശിക്കാനുള്ള ഫ്രഞ്ച് സിവിൽ, സഭാധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വത്തിക്കാൻ വക്താവ് മത്തയോ ബ്രൂണി സ്ഥിരീകരിച്ചു. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് ഡിസംബറില്‍ നടക്കുക. കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ കർദ്ദിനാളായി വാഴിച്ച കർദ്ദിനാൾ ഫ്രാൻസിസ്-സേവിയർ ബുസ്റ്റില്ലോയുടെ നേതൃത്വത്തിലാണ് പാപ്പയ്ക്കു സ്വീകരണം ഒരുക്കുക. ദ്വീപിലെ 3,40,000 നിവാസികളിൽ 80% കത്തോലിക്കരാണ്. കോർസിക്കയുടെ തലസ്ഥാനമായ അജാസിയോയിൽ പാപ്പയെ സ്വാഗതം ചെയ്യും. ഏകദേശം 186 മൈൽ മാത്രം ദൂരമുള്ള പോപ്പിൻ്റെ ഏറ്റവും ചെറിയ അന്താരാഷ്ട്ര യാത്രകളിലൊന്നാണിത്. റോമിൽ നിന്ന് അജാസിയോയിലെ നെപ്പോളിയൻ ബോണപാർട്ടെ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒന്നര മണിക്കൂറിൽ താഴെയായിരിക്കുമെന്നാണ് സൂചന. മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക.
Image: /content_image/News/News-2024-11-25-14:58:53.jpg
Keywords: പാപ്പ
Content: 24105
Category: 1
Sub Category:
Heading: ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്
Content: ഫിലാഡൽഫിയ: നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്. "ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസ് ഇൻ ഡെപ്ത്ത്" അവതാരക കാതറിൻ ഹാഡ്രോയ്ക്കു വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഫിലാഡൽഫിയയിലെ യുക്രൈന്‍ കത്തോലിക്ക രൂപത ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്ക് ട്രംപിനെ നേരിട്ടു സ്വാഗതം ചെയ്തതായി അറിയിച്ചത്. ഒക്‌ടോബർ 17-ന് നടന്ന അത്താഴ വിരുന്നിൽ ട്രംപുമായി ഹ്രസ്വ സംഭാഷണം നടത്തിയതായും ഇലക്ഷന്‍ ഫലം അറിഞ്ഞതിന് ശേഷം ട്രംപിന് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതിയെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഒരു കൂട്ടം മതനേതാക്കളോടൊപ്പം മാനുഷിക ദൗത്യവുമായി അദ്ദേഹം ഇപ്പോൾ പോകുകയാണെങ്കിൽ, യുക്രൈനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. യുക്രൈനിലേക്ക് പോയ കർദ്ദിനാൾമാർ, രാഷ്ട്രീയ നേതാക്കൾ, സന്നദ്ധ പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങീ എല്ലാവരും അവിടെ സംഭവിക്കുന്നതു കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഭാവിയിൽ ഒരു നയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമായി മാറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യുക്രൈനിലേക്ക് പോകാൻ പ്രസിഡൻ്റ് ട്രംപിനെ പ്രോത്സാഹിപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് ബോറിസ് പറഞ്ഞു. 2022 ഫെബ്രുവരി 24നാണ് റഷ്യൻ സേന യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. പതിനായിരങ്ങളുടെ ജീവനെടുത്തും കോടികളുടെ നാശം വരുത്തിയും വിതച്ച യുദ്ധം ഇക്കഴിഞ്ഞ ആഴ്ച ആയിരം ദിവസങ്ങൾ പിന്നിട്ടിരിന്നു. യുഎസും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ ശക്തികൾ യുക്രൈന് സൈനിക, സാമ്പത്തിക പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും രാജ്യം നിലയില്ലാകയത്തിലാണ്. യുദ്ധത്തിന് ആയിരം ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനത അനുഭവിച്ച കഠിനമായ ബുദ്ധിമുട്ടുകൾ മനസിലാക്കി യുക്രൈനിലെ എല്ലാ പൗരന്മാരെയും അവർ എവിടെയായിരുന്നാലും ആശ്ലേഷിക്കാൻ ആഗ്രഹിക്കുകയാണെന്ന വാക്കുകളോടെ ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരിന്നു.
Image: /content_image/News/News-2024-11-25-16:13:54.jpg
Keywords: യുക്രൈ
Content: 24106
Category: 1
Sub Category:
Heading: ഭ്രൂണഹത്യ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും വേണ്ടി ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍. 2025 ജനുവരി 23 വ്യാഴാഴ്ചയും, 24 വെള്ളിയാഴ്ചയും നടക്കുന്ന നാഷ്ണൽ വിജിൽ ഫോർ ലൈഫിൽ പങ്കെടുക്കുവാനാണ് മെത്രാന്മാര്‍ അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും ജീവന്റെ വക്താക്കളായി മാറാനും ഒരുമിച്ചു ചേരാൻ രാജ്യത്തിൻ്റെ എല്ലാ കോണുകളിലുമുള്ള കത്തോലിക്കരെ ആവേശത്തോടെ ക്ഷണിക്കുകയാണെന്ന് ടോളിഡോയിലെ ബിഷപ്പ് ഡാനിയൽ ഇ തോമസ് പറഞ്ഞു. 1973-ൽ അമേരിക്കയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് വിധി റദ്ദാക്കിക്കൊണ്ട് 2022 ജൂണിൽ സുപ്രീം കോടതി അതിൻ്റെ ചരിത്രപരമായ വിധി പുറപ്പെടുവിച്ച കാര്യം അമേരിക്കന്‍ മെത്രാന്‍ സമിതി നവംബർ 22 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പിൽ അനുസ്മരിച്ചു. അതേസമയം ചിലർ ഭ്രൂണഹത്യയിലേക്കുള്ള വഴികള്‍ വർദ്ധിപ്പിച്ചുവെന്നും മറ്റുള്ളവർ ഗർഭസ്ഥ ശിശുക്കളെയും അവരുടെ അമ്മമാരെയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നയങ്ങളിൽ പ്രവർത്തിക്കുകയാണെന്നും യു‌എസ് മെത്രാന്‍ സമിതി കുറിച്ചു. ഏറ്റവും ദുർബലരായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയങ്ങൾ മാറ്റാനും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കാനും നമ്മൾ ഒരുമിച്ച് പ്രാർത്ഥിക്കണം. ബിഷപ്പുമാർ, നൂറുകണക്കിന് വൈദികർ, സന്യസ്തര്‍, സെമിനാരികൾ, ആയിരക്കണക്കിന് തീർത്ഥാടകർ എന്നിവരോടൊപ്പം ജാഗരണ പ്രാര്‍ത്ഥന ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ബിഷപ്പ് തോമസ് പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ ബസിലിക്കയിലും അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റി കാമ്പസിലുമായിട്ടായിരിക്കും ജാഗരണ പ്രാര്‍ത്ഥന നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാർച്ച് ഫോർ ലൈഫിൻ്റെ തലേദിവസമാണ് ജാഗരണ പ്രാര്‍ത്ഥന ഒരുക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-11-25-17:13:52.jpg
Keywords: ഭ്രൂണഹത്യ
Content: 24107
Category: 18
Sub Category:
Heading: കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച എട്ടു പേർക്കാണു 2024ലെ പുരസ്കാരങ്ങൾ. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങൾക്ക് ഇക്കുറി നാലു പേർ അർഹരായി. കെസിബിസി സാഹിത്യ അവാർഡ് ജോണി മിറാൻഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കൾ, നനഞ്ഞ മണ്ണടരുകൾ, വിശുദ്ധ ലിഖിതങ്ങൾ, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകൾ പരിഗണിച്ചാണു പുരസ്കാരം. കെസിബിസി ദർശനിക വൈജ്ഞാനിക അവാർഡിനു ഡോ. സീമ ജെറോമിനു നൽകും. സംസ്ഥാന സർക്കാരിന്‍റെ ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം നേടിയ ഇവർ കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം എച്ച്ഒഡിയാണ്. കെസിബിസി മാധ്യമ അവാർഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അർഹനായി. ക്രിയാത്മക പത്രപ്രവർത്തന ശൈലിയും സവിശേഷമായി മലയോര, തീരദേശ ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണ വിധേയമാക്കി ദീപികയിൽ എഴുതിയ ശ്രദ്ധേയമായ പരന്പരകളും വാർത്തകളുമാണു, സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 17 വർഷമായി ദീപിക പത്രാധിപസമിതി അംഗമാണ്. ജന്മനാ ഇരുകൈകളുമില്ലാതെ മികച്ച ഗ്രാഫിക് ഡിസൈനറായി പ്രതിഭ തെളിയിച്ച ജിലുമോളിനാണു കെസിബിസി യുവ പ്രതിഭ പുരസ്‌കാരം. ഏഷ്യയിൽ ആദ്യമായി കൈകൾ ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് ജിലുമോളാണ്. കെസിബിസി ഗുരുപൂജ പുരസ്‌കാരത്തിന് ചാക്കോ കോലോത്തുമണ്ണിൽ, (ജീവകാരുണ്യപ്രവർത്തനങ്ങൾ ), സിബി ചങ്ങനാശേരി, (ചിത്രകാരൻ), ഫാ. ജോഷ്വാ കന്നിലേത്ത്, (ജീവകാരുണ്യ പ്രവർത്തനങ്ങൾ ), ഫാ. ആന്‍റണി ഉരുളിയാനിക്കൽ സിഎംഐ ( ക്രൈസ്തവ സംഗീതം ) എന്നിവർ അർഹരായി. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖാപിച്ചത്. ഡിസംബറിൽ കെസിബിസി ആസ്ഥാനമായ പിഓസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.
Image: /content_image/India/India-2024-11-26-10:34:48.jpg
Keywords: കെ‌സി‌ബി‌സി
Content: 24108
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്കു സഹായം നല്‍കുന്നത് തുടര്‍ന്ന് കത്തോലിക്ക സഭ
Content: കൊച്ചി: ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനത്തിന് തൊഴിൽ സംരംഭങ്ങൾ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉൾപ്പെട്ട 503 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക കൈമാറിയത്; രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. കെസിബിസി യുടെ കീഴിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം നേതൃത്വം നൽകുന്ന സഭാതല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സർവ്വീസിൽ നിന്ന് 77 ലക്ഷം രൂപ പശു വളർത്തൽ, ആട് വളർത്തൽ, തയ്യൽ, ഡി.ടി.പി., വർക്ക്‌ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെ വിവിധതരം തൊഴിൽ യൂണിറ്റുകൾക്കായാണ് വിതരണം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനുശേഷം വരുമാനപദ്ധതികൾ കുടുംബങ്ങൾക്ക് ലഭ്യമാക്കിയത്. നേരത്തെ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വയനാട്ടിലെ 925 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 9500 രൂപ വീതം ദുരന്ത ബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നു. സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വിദഗ്ധരിലൂടെ കൗൺസലിംഗ് നല്കി. കെസിബിസി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് എസ് എഫ് സെക്രട്ടറി അറിയിച്ചു.
Image: /content_image/India/India-2024-11-26-11:26:59.jpg
Keywords: സഹായ
Content: 24109
Category: 1
Sub Category:
Heading: സഹനങ്ങളിലും കര്‍ത്താവിന്റെ ജനനത്തിന്റെ അനുസ്മരണം ആചരിക്കണം: ആഹ്വാനവുമായി ജെറുസലേം പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്ന ആഗമന ക്രിസ്തുമസ് കാലത്ത്, ക്രിസ്തീയ പ്രത്യാശയുടെ പരസ്യമായ അടയാളങ്ങൾ നൽകിക്കൊണ്ട് കര്‍ത്താവിന്റെ ജനനത്തിൻ്റെ അനുസ്മരണം ആചരിക്കുവാന്‍ വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ആഹ്വാനവുമായി ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ്. ആഗമന ക്രിസ്തുമസ് കാലത്ത് പൂർണ്ണമായി അനുസ്മരിക്കാൻ ഞങ്ങൾ വിവിധ സഭകളെയും ആളുകളെയും പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ പ്രദേശത്തെ ദശലക്ഷക്കണക്കിന് ആളുകൾ സഹിക്കുന്ന കഠിനമായ കഷ്ടതകളുടെ സാഹചര്യം പരിഗണിച്ചു ദയയും ദാനധർമ്മങ്ങളും കൊണ്ട് അവരെ സമീപിക്കണമെന്നും പാത്രിയാര്‍ക്കേറ്റ് ആഹ്വാനം നല്കി. നമ്മുടെ പ്രാർത്ഥനകളിൽ അവരെ തുടർച്ചയായി ഉയർത്തിപ്പിടിക്കുക. ദയയും ദാനധർമ്മങ്ങളും കൊണ്ട് അവരെ സമീപിക്കുക, ക്രിസ്തു നമ്മെ ഓരോരുത്തരെയും സ്വാഗതം ചെയ്തതുപോലെ അവരെ സ്വാഗതം ചെയ്യുക (റോമ 15:7). നമ്മുടെ പ്രദേശത്തെ ഇപ്പോഴത്തേതിന് സമാനമായ ഇരുണ്ട കാലത്തിനിടയിൽ (ലൂക്ക 2:8-20) ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മാലാഖമാർ ഇടയന്മാരോട് അറിയിക്കുകയായിരിന്നു. കര്‍ത്താവിന്റെ ജനനം ലോകത്തിന് ദൈവീക പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സന്ദേശമാണെന്നും പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ അനുസ്മരിച്ചു. കഴിഞ്ഞ വർഷം, പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനക്കൂട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി, ക്രിസ്തുമസിനോട് അനുബന്ധിച്ച് വിശുദ്ധ നാട്ടിലെ അലങ്കാരങ്ങൾ, ബന്ധപ്പെട്ട ആഘോഷങ്ങൾ റദ്ദാക്കുവാന്‍ ജെറുസലേമിലെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്ത തീരുമാനമെടുത്തിരിന്നു. ഇതില്‍ നിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ തീരുമാനം. യുദ്ധം അവസാനിക്കുന്നതിനുള്ള വഴികൾ ഇപ്പോഴും തുറക്കപ്പെട്ടിട്ടില്ലായെന്നും, എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അടുത്തിടെ പറഞ്ഞിരിന്നു.
Image: /content_image/News/News-2024-11-26-12:57:10.jpg
Keywords: ക്രിസ്തുമസ
Content: 24110
Category: 1
Sub Category:
Heading: ആരോപണങ്ങളെ ഭയപ്പെടരുത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ കുറ്റപ്പെടുത്തലുകളെ ആരും ഭയക്കേണ്ടതില്ലെന്നും, മിഥ്യാധാരണകളിൽ മുഴുകാതെ, യാഥാർഥ്യം വ്യക്തമായി മനസിലാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഫ്രാൻസിസ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധ ബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു വചന സന്ദേശം നൽകുകയായിരിന്നു പാപ്പ. തന്റെ സന്ദേശത്തിൽ, ജീവിതത്തിൽ ഓരോ വ്യക്തിയും നേരിടുന്ന അസ്വസ്ഥമായ ചോദ്യങ്ങളെ അടിസ്ഥാനമാക്കി മൂന്നു ചിന്തകൾ പാപ്പ പങ്കുവച്ചു. യേശുവിനെ കുറ്റാരോപിതരുടെ പട്ടികയിൽപ്പെടുത്തി, അവനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതുപോലെ, യുവജനങ്ങളുടെ ജീവിതത്തിൽ യേശുവിനെ പിഞ്ചെല്ലുന്നതിനെ കുറ്റപ്പെടുത്തുന്ന ധാരാളം ആളുകൾ ഉണ്ടായേക്കാമെന്ന് പാപ്പ പറഞ്ഞു. എന്നാൽ ഉപരിപ്ലവമായ ഈ കുറ്റപ്പെടുത്തലുകളെ ആരും ഭയക്കേണ്ടതില്ലെന്നും, മിഥ്യാധാരണകളിൽ മുഴുകാതെ, യാഥാർഥ്യം വ്യക്തമായി മനസിലാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. രണ്ടാമതായി ആദർശങ്ങളെ അടിയറവു വയ്ക്കുന്ന ആസക്തികളെ ഒഴിവാക്കണമെന്നു പാപ്പ മുന്നറിയിപ്പ് നല്‍കി. 'തന്റെ രാജ്യം ഈ ലോകത്തിന്റേതല്ല' എന്ന് പറഞ്ഞുകൊണ്ട് സമവായത്തിന് തയാറാകാത്ത, യേശുവിന്റെ മനോഭാവം എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതത്തിൽ പുലർത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. "നിങ്ങളുടെ അന്തസ്സ് വിൽക്കാനുള്ളതല്ല. ഇത് വിൽപ്പനയ്ക്കുള്ളതല്ല! സൂക്ഷിക്കണം"- പാപ്പ പറഞ്ഞു. ജീവിതത്തിൽ ചൂഷണങ്ങൾക്ക് വിധേയരാകരുതെന്നും, ഉദാരമനോഭാവം എപ്പോഴും പുലർത്തണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തു "സത്യത്തിന് സാക്ഷ്യം നല്കാനാണ്" ലോകത്തിലേക്ക് വന്നത് എന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ട്, ഇന്നത്തെ ലോകത്തിൽ സത്യത്തിന്റെ പ്രവാചകരാകുവാൻ പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഞാൻ എന്ന ഭാവം വെടിഞ്ഞുകൊണ്ട് മറ്റുള്ളവരെ ചേർത്തുനിർത്തുവാൻ സാധിക്കണം. നമ്മെ ബാധിക്കുന്ന പല തിന്മകളും ദുഷ്ടത, തിന്മ നിറഞ്ഞ മനുഷ്യന്റെ പ്രവര്‍ത്തികൾ ആണെന്നും, അതിനാൽ അവസാന വിധിദിവസം നമ്മോടുള്ള ചോദ്യങ്ങളെ പറ്റിയുള്ള അവബോധം നമുക്ക് ഉണ്ടായിരിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും മധ്യസ്ഥതയും യാചിച്ചാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2024-11-26-13:09:23.jpg
Keywords: പാപ്പ
Content: 24111
Category: 1
Sub Category:
Heading: മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: സ്പാനിഷ് വംശജനായ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗുയ്‌സോട്ട് ദിവംഗതനായി. ദീർഘകാലമായി അസുഖബാധിതനായിരിന്ന അദ്ദേഹം ഇന്ന് രാവിലെയാണ് ദിവംഗതനായത്. എഴുപത്തിരണ്ട് വയസ്സായിരിന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇസ്ലാം മതവുമായുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും മതാന്തര സംവാദത്തിനായും അദ്ദേഹം നിരന്തരം ഇടപെടല്‍ നടത്തിയിരിന്നു. 2019-ൽ അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ച ലോക സമാധാനത്തിനും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രത്യേക ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു കർദ്ദിനാൾ മിഗുവൽ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ആദ്യം മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ സെക്രട്ടറിയായും, 2019 ഒക്ടോബറിനുശേഷം, ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായും ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ, മൊറോക്കോ, ഇറാഖ്, കസാഖിസ്ഥാന്‍, ബഹ്‌റൈന്‍ സന്ദർശനങ്ങളിൽ മുഖ്യ സംഘാടകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരിന്നു. 1952 ജൂൺ 17-ന് സ്‌പെയിനിലെ സെവില്ലയിൽ ജനിച്ച ആയുസോ ഒമ്പത് മക്കളിൽ അഞ്ചാമനായിരുന്നു. സെവില്ലെ സർവ്വകലാശാലയിൽ അദ്ദേഹം ആദ്യം നിയമം പഠിച്ചെങ്കിലും വൈദിക വിളിയില്‍ ആകൃഷ്ട്ടനായി. 1973-ൽ അദ്ദേഹം കോംബോണി മിഷ്ണറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തില്‍ ചേർന്നു. 1980-ൽ നിത്യവ്രതമെടുത്തു. അതേ വർഷം തന്നെ വൈദികനായി അഭിഷിക്തനായി. 1982-ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിൽ (പിസായ്) ലൈസൻസ് നേടി. 2000-ൽ ഗ്രാനഡ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിൽ തുടർ സഭാ വിദ്യാഭ്യാസം നേടി. മതാന്തര സംവാദത്തിലുള്ള ആയുസോയുടെ വൈദഗ്ധ്യം, 2007-ൽ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ കൺസൾട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിന് കാരണമായി. 2012-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ സെക്രട്ടറിയായി നിയമിച്ചു. 2016-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ലുപ്പർസിയാനയിലെ ആർച്ച് ബിഷപ്പും ടൈറ്റുലർ ബിഷപ്പുമായും 2019-ൽ അദ്ദേഹത്തെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ പ്രസിഡൻ്റായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതേ വർഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2019 ഓഗസ്റ്റ് 6-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ പൗരസ്ത്യ സഭകള്‍ക്കായുള്ള കോൺഗ്രിഗേഷന്റെ അംഗമായി നിയമിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-26-16:14:00.jpg
Keywords: കർദ്ദിനാ