Contents
Displaying 23691-23700 of 24959 results.
Content:
24132
Category: 1
Sub Category:
Heading: അമേരിക്കയില്‍ ബൈബിള്‍ വില്‍പ്പനയില്‍ 22% വര്‍ദ്ധനവ്
Content: വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവുണ്ടായതായി പ്രമുഖ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേണല്‍'. 2023ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ അവസാനം വരെയുള്ള ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്ക് സെയിൽ ട്രാക്കർ എന്നറിയപ്പെടുന്ന 'ബുക്ക്‌സ്‌കാൻ' പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ, ബൈബിൾ വിൽപ്പന 1% ഉയർന്നിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു. ആദ്യമായി ബൈബിൾ വാങ്ങുന്നവരാണ് ഇതില്‍ ഭൂരിഭാഗമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയില്‍ ബൈബിൾ വിൽപ്പന 22% വർദ്ധിച്ചപ്പോള്‍ മൊത്തം യു.എസ് പ്രിൻ്റ് ബുക്ക് വിൽപ്പന 1% ൽ താഴെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ആളുകൾ സ്വയം ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും മക്കളെയും പേരക്കുട്ടികളെയും കുറിച്ച് അവർ ആശങ്കാകുലരാണെന്നും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ജെഫ് ക്രോസ്ബി ബൈബിള്‍ വില്‍പ്പനയിലെ വര്‍ദ്ധവിനെ ചൂണ്ടിക്കാട്ടി പ്രസ്താവിച്ചു. 2019-ൽ, ബൈബിൾ വിൽപ്പന 9.7 ദശലക്ഷത്തിലെത്തിയിരിന്നു. 2024-ൻ്റെ ആദ്യ 10 മാസങ്ങളിൽ 13.7 ദശലക്ഷത്തിലധികം ബൈബിളാണ് ദശലക്ഷങ്ങളിലേക്ക് എത്തിയതെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍, ആക്രമണകാരിയായ അല്‍ക്വയ്ദ ഐഎസ്ഐഎസ് ഭീകരരിൽ നിന്ന് ഗുരുതരമായ ഭീഷണി നേരിടുകയാണ്. അവർ ഇതിനകം എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്യുകയും പിടികൂടിയ സൈനികരുടെ ശിരഛേദം നടത്തുകയും ചെയ്തു. സിറിയയിലെ നമ്മുടെ ക്രൈസ്തവ സഹോദരങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടി ദയവായി പ്രാർത്ഥിക്കണമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇൻ്റർനാഷണൽ, ജബത് അൽ-നുസ്ര എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയുടെ നിയന്ത്രണം പിടിച്ചെടുത്തതായി പ്രസ്താവനയിൽ അറിയിച്ചു. ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ വിമത തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ പിടിച്ചെടുത്തപ്പോള്‍ ആലപ്പോയില്‍ നിന്നു ഉള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവര്‍ സ്വജീവന്‍ പണയപ്പെടുത്തി പലായനം ചെയ്തിരിന്നു. മടങ്ങിയെത്തിയ ക്രൈസ്തവര്‍ പുതുജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിടെയാണ് ഗുരുതരമായ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്.
Image: /content_image/News/News-2024-12-02-18:33:22.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: ആലപ്പോ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അധീനതയില്‍; ക്രിസ്തുമസ് അലങ്കാരങ്ങൾ നീക്കി തുടങ്ങിയെന്ന് വെളിപ്പെടുത്തല്‍
Content: മൊസൂള്‍: സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത ഇസ്ലാമിസ്റ്റ് വിമതർ സമീപ പ്രവിശ്യകളിലേക്കും ആക്രമണം വ്യാപിപ്പിച്ചതോടെ ക്രൈസ്തവര്‍ക്കും ഭീഷണി. ഇസ്ലാമിസ്റ്റ് സേനകള്‍ നഗരം പിടിച്ചടക്കിയതിനെ തുടർന്ന് ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍ ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി പ്രാദേശിക സഭാ നേതാക്കൾ വെളിപ്പെടുത്തി. സർക്കാർ സേനയെ പിൻവലിച്ചതിനെത്തുടർന്ന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള വിമത സേന നിയന്ത്രണം പിടിച്ചെടുക്കുകയായിരിന്നു. എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. നഗരം മുഴുവൻ അനിശ്ചിതത്വത്തിൽ കഴിയുന്നപോലെയുള്ള സാഹചര്യമാണെന്നു ആലപ്പോയിലെ മാരോണൈറ്റ് ആർച്ച് ബിഷപ്പ് ജോസഫ് ടോബ്ജി പറഞ്ഞു. ഇതിനിടെ തീവ്രവാദികൾ ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് ഇറാഖി ക്രിസ്ത്യൻ ഫൗണ്ടേഷൻ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങൾ "വിമതർ" എന്ന വിശേഷണം നല്‍കി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു.

Syrian Christians in #Aleppo, #Syria, are in grave danger from the invading demonic #AlQaeda/#ISIS terrorists who have already begun removing all Christmas decorations and beheading captured soldiers. Western Media are cheering on the terrorists and calling them by the propaganda… pic.twitter.com/WhjHfikFHT
— Iraqi Christian Foundation (@iraqschristians) November 30, 2024

ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍, ആക്രമണകാരിയായ അല്‍ക്വയ്ദ ഐഎസ്ഐഎസ് ഭീകരരിൽ നിന്ന് ഗുരുതരമായ ഭീഷണി നേരിടുകയാണ്. അവർ ഇതിനകം എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്യുകയും പിടികൂടിയ സൈനികരുടെ ശിരഛേദം നടത്തുകയും ചെയ്തു. സിറിയയിലെ നമ്മുടെ ക്രൈസ്തവ സഹോദരങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടി ദയവായി പ്രാർത്ഥിക്കണമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇൻ്റർനാഷണൽ, ജബത് അൽ-നുസ്ര എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയുടെ നിയന്ത്രണം പിടിച്ചെടുത്തതായി പ്രസ്താവനയിൽ അറിയിച്ചു. ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ വിമത തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഹയാത്ത് തഹ്‌രീർ അൽ-ഷാം ആലപ്പോയിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ പിടിച്ചെടുത്തപ്പോള്‍ ആലപ്പോയില്‍ നിന്നു ഉള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവര്‍ സ്വജീവന്‍ പണയപ്പെടുത്തി പലായനം ചെയ്തിരിന്നു. മടങ്ങിയെത്തിയ ക്രൈസ്തവര്‍ പുതുജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിടെയാണ് ഗുരുതരമായ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്.
Image: /content_image/News/News-2024-12-02-18:33:22.jpg
Keywords: സിറിയ
Content:
24134
Category: 22
Sub Category:
Heading: ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഒന്നാം ദിനം
Content: #{blue->none->b->വചനം: }# അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2) #{blue->none->b->വിചിന്തനം: }# പ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമായിരുന്നു. #{blue->none->b->പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ, നിന്റെ പുത്രൻ യേശുവിൻ്റെ മനുഷ്യവതാരത്തിനു നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകനിലൂടെ സംസാരിച്ചുവല്ലോ. അതുവഴി നിന്റെ സർവ്വവ്യാപിയും അനാദി മുതലുള്ള നിന്റെ പദ്ധതിയും ഞങ്ങൾക്കു നീ മനസ്സിലാക്കി തരുന്നുവല്ലോ. നീയാകുന്ന പ്രകാശത്തെയും നിൻ്റെ സാന്നിധ്യത്തെയും മനസ്സിലാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. പിതാവേ നിന്റെ പ്രിയപുത്രനെപ്പോലെ ഞങ്ങൾക്കും പ്രകാശമാകണം. ഞങ്ങളാൽ കഴിയുംവിധം ലോകത്തിൻ്റെ അന്ധകാരം അകറ്റണം. എല്ലാ ദിവസത്തെയും പ്രകാശമാനമാക്കുന്ന ദിവ്യനക്ഷത്രമായ ക്രിസ്തുവിനെ നോക്കി ഞങ്ങളിലെ കൊച്ചു വിളക്കുകളെ ഞങ്ങൾ ജ്വലിപ്പിക്കട്ടെ, അതുവഴി ദൈവരാജ്യ നിർമ്മിതിയിൽ ഞങ്ങളും പങ്കുകാരാകട്ടെ. ആമ്മേൻ. #{blue->none->b->സുകൃതജപം: }# നിത്യപ്രകാശമായ യേശുവേ, എന്റെ പ്രകാശമാകണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-02-20:07:22.jpg
Keywords: ഉണ്ണീശോയെ

24135
Category: 22
Sub Category:
Heading: വിസ്‌മയനീയനായ ഉപദേഷ്‌ടാവ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | രണ്ടാം ദിനം
Content: #{blue->none->b->വചനം: }# എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും (ഏശയ്യാ 9 : 6) #{blue->none->b->വിചിന്തനം: }# യേശുവിനു പഴയ നിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാലു പേരുകൾ വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് ഇവ നാലും അവൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ്. യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്‌ടാവായി സ്വീകരിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും മറ്റുള്ളവർക്ക് അനുഗ്രഹവും അഭയവുമാണ്. #{blue->none->b->പ്രാർത്ഥന: }# നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. #{blue->none->b->സുകൃതജപം: }# ഈശോയെ എന്റെ കുടുംബത്തിന്റെ വഴികാട്ടിയായി നീ വരണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-02-20:13:39.jpg

24136
Category: 18
Sub Category:
Heading: 120 ദിവസങ്ങൾക്കൊണ്ട് 125 ബൈബിൾ കൈയെഴുത്തു പ്രതി; ഇത് സിബിഗിരി ഇടവകയിലെ ദൈവവചന ഭക്തിയുടെ മാതൃക
Content: പാലാ: ദൈവവചനത്തോടുള്ള അഗാധമായ സ്നേഹത്താല്‍ പാലാ രൂപതയുടെ കീഴിലുള്ള സിബിഗിരി ഇടവക കുറിച്ചത് പുതു ചരിത്രം. ദൈവവചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ 120 ദിവസങ്ങൾക്കൊണ്ട് 125 ബൈബിളുകളാണ് കൈയെഴുത്തിലൂടെ പൂര്‍ത്തീകരിച്ചത്. സഭാചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായ കയ്യെഴുത്ത് ബൈബിൾ വിശ്വാസപ്രഘോഷണ റാലി 'ബിബ്ലിയ 2K24' എന്ന പേരിലും നടന്നു. മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്ന് മുട്ടം ടൗൺ മർത്ത് മറിയം പള്ളിയിലേക്ക് നടന്ന വിശ്വാസപ്രഘോഷണ റാലി മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. ദൈവവചനം രക്ഷയിലേക്കുള്ള ഏകമാർഗ്ഗമാണെന്നും, അസാധ്യമായത് സാധ്യമാക്കാൻ വചനത്തിന് സാധിക്കുമെന്നും, വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാർഗമാണ് ബൈബിൾ കൈയെഴുത്തെന്നും മാർ ജേക്കബ് മുരിക്കൻ പ്രസ്താവിച്ചു. വചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ നാലു മാസം കൊണ്ട് തയ്യാറാക്കിയ 125 ബൈബിളുകൾ വിശ്വാസികളേവർക്കും ലോകത്തിനു തന്നെയും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവകയിലെ വിശ്വാസീസമൂഹം വചനം ആഴത്തിൽ പഠിക്കുന്നതിനും, അതുവഴി വിശ്വാസത്തിൽ ആഴപ്പെടുന്നതിനും, വചനാനുസൃതമായി ജീവിതം നയിക്കുന്നതിനും പ്രേരകശക്തിയാകാൻ വേണ്ടിയാണ് ബൈബിൾ കൈയ്യെഴുത്തുപ്രതി തയ്യാറാക്കി വികാരി ഫാ. ജോൺ പാളിത്തോട്ടത്തിന്റെ നേതൃത്വത്തില്‍ വിശ്വാസ പ്രഘോഷണ റാലി നടത്തിയത്. ഇടവകയിലെ കുട്ടികളും മുതിർന്നവരും യുവജനങ്ങളുമെല്ലാം ഈ യജ്ഞത്തിൽ പങ്കുകാരായി. രാവിലെ 8.30ന് ആരംഭിച്ച വിശ്വാസ പ്രഘോഷണറാലി 9.30ന് മുട്ടം ടൗൺ പള്ളിയിൽ എത്തിചേര്‍ന്നു. മുഖ്യ അതിഥിയായി എത്തിയ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ റാലിയെ അഭിവാദനം ചെയ്ത് ബൈബിൾ എഴുതി തയാറാക്കി കൊണ്ടുവന്നവരെ ആശീർവദിച്ച് ബൈബിളുകൾ പള്ളിയിൽവെച്ച് സ്വീകരിച്ചു. ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. വികാരി ഫാ. ജോൺ പാളിത്തോട്ടം, സഹവികാരി ഫാ. ജോൺസൺ പാക്കരമ്പേൽ, കുടുംബ കൂട്ടായ്മ രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സെക്രട്ടറി എഡ്വിൻ പാമ്പാറ, ജിമ്മി മ്ലാക്കുഴി തുടങ്ങിയവർ സംസാരിച്ചു.
Image: /content_image/India/India-2024-12-03-09:49:24.jpg
Keywords: ബൈബി, കൈ

24137
Category: 1
Sub Category:
Heading: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫാമിലി ദൈവശാസ്ത്ര ക്വിസ് "ഉർഹ 2024"
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള അറിവ് കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം "ഉർഹാ 2024 " മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ - ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി. കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ, അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും, മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ്, ഷിനി സാബു, റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി. ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. റവ. ഫാ. നിധിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ. മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും സർട്ടിഫിക്കറ്റുകളും, ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു. രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റവ. ഡോ. ബാബു പുത്തൻപുരക്കൽ , റവ. ഫാ. ജെയിംസ് കോഴിമല, റവ. ഫാ. ജിനു മുണ്ടുനടക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങളായ ഡീക്കൻ ജോയ്‌സ് പള്ളിക്യാമാലിൽ, ഡോ. മാർട്ടിൻ തോമസ് ആന്റണി, ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു.
Image: /content_image/News/News-2024-12-03-11:20:36.jpg
Keywords: ഗ്രേറ്റ്

24138
Category: 1
Sub Category:
Heading: 'ട്രിനിറ്റി കഫേ'യിലൂടെ ഈശോയെ പകരുന്ന ദമ്പതികളുടെ വിശ്വാസ പ്രഘോഷണത്തിന് 10 വര്‍ഷം
Content: ലീസ്ബര്‍ഗ്: നവ സുവിശേഷ പ്രഘോഷണത്തിനുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമേറ്റെടുത്ത് കത്തോലിക്ക ദമ്പതികളായ സോറനും എവര്‍ ജോണ്‍സണും തുടക്കം കുറിച്ച 'ട്രിനിറ്റി ഹൗസ് കഫേ'യ്ക്കു 10 വര്‍ഷം. കഴിഞ്ഞ മാസമായിരുന്നു വിര്‍ജീനിയയിലെ ലീസ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഹൗസ് കഫേയുടെ പത്താം വാര്‍ഷികം. തങ്ങളുടെ മുഴുവന്‍ ജീവിതവും പരസ്യ വിശ്വാസ പ്രഘോഷണത്തിനായി നീക്കിവെച്ചിരിക്കുകയാണ് അടിയുറച്ച കത്തോലിക്ക വിശ്വാസികളായ ഈ ദമ്പതികള്‍. ചൂടന്‍ ചായയും, കാപ്പിയും, പലഹാരങ്ങളും ലഭ്യമാക്കിയ ഈ കഫേയില്‍ എത്തുന്നവര്‍ക്ക് സത്യദൈവത്തെ പരിചയപ്പെടുത്തുന്നതില്‍ സദാ വ്യാപൃതരാണ് ഈ ദമ്പതികള്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജീവചരിത്രം എഴുതിക്കൊണ്ടിരുന്ന അമേരിക്കൻ കത്തോലിക്ക എഴുത്തുകാരനായ ജോര്‍ജ്ജ് വീജലിന് വേണ്ടി വേണ്ടി ജോലി ചെയ്യുവാന്‍ എവറിന് അവസരം ലഭിച്ചതില്‍ നിന്നുമാണ് ട്രിനിറ്റി ഹൗസ് കഫേ കൂട്ടായ്മക്ക് കളമൊരുങ്ങിയത്. 'നമുക്ക് എങ്ങനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നവസുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കാളികളാവാം' എന്ന ചോദ്യവുമായി നിരവധി പേരാണ് തങ്ങളുടെ ഓഫീസില്‍ എത്തിയിരുന്നതെന്ന കാര്യം എവര്‍ ജോണ്‍സണ്‍ ഓര്‍മ്മിക്കുന്നു. അവരെ ഒരുമിപ്പിച്ച് ഒരു കൂട്ടായ്മ ഉണ്ടാക്കാം എന്ന തങ്ങളുടെ തീരുമാനത്തില്‍ നിന്നുമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപനത്തിന് ആരംഭമാകുന്നത്. വിശുദ്ധ കുര്‍ബാനകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ഡിന്നറുകള്‍, സാമൂഹ്യ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നിരവധി വര്‍ഷങ്ങളായി ഈ കൂട്ടായ്മ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇവയെല്ലാം ചെയ്യുമ്പോഴും പുതിയ കാലഘട്ടത്തില്‍ നവസുവിശേഷവത്കരണത്തിന് മതിയായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുന്നില്ല എന്ന തോന്നലില്‍ നിന്നും എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന രീതിയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഒരു പൊതു ഇടം വേണമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാകുകയായിരിന്നു. നിരവധി വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ധനസമാഹരണത്തിന് ശേഷം അതിന് പറ്റിയ ഒരു സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു. 2014 ഏപ്രില്‍ 27-ന് ട്രിനിറ്റി ഹൗസ് കഫേയിലാണ് അവരുടെ അന്വേഷണം അവസാനിച്ചത്. വിശുദ്ധ ജോണ്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസമായിരിന്നു അത്. ഇതേ ദിവസം വാഷിംഗ്ടണില്‍ നടന്ന അനുസ്മരണ ബലിയില്‍ പങ്കെടുത്ത ശേഷം മടങ്ങവേയാണ് 1700-കളില്‍ സ്ഥാപിതമായ ഈ കെട്ടിടം ദമ്പതികള്‍ കണ്ടെത്തിയത്. തങ്ങളുടെ വിശ്വാസവും, മാതാപിതാക്കളുടെയും, കുടുംബത്തിന്റേയും വിശ്വാസ സാക്ഷ്യവുമാണ് തങ്ങളുടെ പ്രചോദനമെന്നും വിവാഹം ഒരു സ്വകാര്യമായ കാര്യമല്ലെന്നും കൂട്ടായ്മ, കുടുംബം എന്നീ നിരവധി വശങ്ങള്‍ ഉള്ള ഒരു കൂദാശയാണതെന്നും അദ്ദേഹം പറയുന്നു. സ്ഥാപിതമായി 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നടത്തിവരുന്ന കുടുംബ മാതൃകയിലുള്ള വിശ്വാസ പ്രഘോഷം ആരംഭിച്ചത്. ചൂടന്‍ ചായയും, കാപ്പിയും, പലഹാരങ്ങളും തേടി വരുന്ന ഈ കഫേയില്‍ കയറി വരുന്ന ഓരോ വ്യക്തികളെയും വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങളും രൂപങ്ങളും നിരവധിയാണ്. കെട്ടിടത്തില്‍ ഫയര്‍പ്ലേസിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ത്രീത്വത്തിന്റെ പ്രതീകം വെറുമൊരു അടയാളം മാത്രമല്ല, "സ്വര്‍ഗ്ഗം നിങ്ങളുടെ ഭവനത്തില്‍" എന്ന ട്രിനിറ്റി ഹൗസ് കൂട്ടായ്മയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന്റെ ഉള്‍ക്കാമ്പ് കൂടിയാണ്. തങ്ങളുടെ ഭവനങ്ങള്‍ വിശ്വാസ സാംസ്കാരിക നവോത്ഥാനത്തിനുള്ള ഒരു വേദിയാക്കി മാറ്റുവാന്‍ നിരവധി കുടുംബങ്ങളെ തങ്ങളുടെ ഈ ദൗത്യം പ്രേരിപ്പിക്കുന്നുണ്ടെന്ന് സോറ-ജോണ്‍സണ്‍ ദമ്പതികള്‍ തുറന്നു പറയുന്നു. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോളണ്ടില്‍വെച്ചായിരിന്നു ഇവരുടെ വിവാഹം. 5 കുട്ടികളുടെ മാതാപിതാക്കളായ ഈ ദമ്പതികള്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി തങ്ങള്‍ വിജയകരമായി നടത്തിവരുന്ന സുവിശേഷ പ്രഘോഷണത്തിന്റെ വിശേഷങ്ങള്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുമായാണ് പങ്കുവെച്ചത്. അടുത്ത വര്‍ഷം ആരംഭത്തോടെ "ഹെവന്‍ ഇന്‍യുവര്‍ ഹോം ലെറ്റേഴ്സ് ആന്‍ഡ് ഗൈഡ് : നര്‍ച്ചറിംഗ് യുവര്‍ ഹോളിഫാമിലി" എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കുവാനുള്ള തയാറെടുപ്പിലാണ് ഈ ദമ്പതികള്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-03-12:33:28.jpg
Keywords: പോള്‍

24139
Category: 1
Sub Category:
Heading: യുദ്ധകെടുതികള്‍ക്കിടയില്‍ വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ ആഗമന കാലത്തിലേക്ക് പ്രവേശിച്ചു
Content: ബെത്ലഹേം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപിറവി തിരുനാളിനായി തയാറെടുക്കുമ്പോള്‍ ഒരുക്കങ്ങളുമായി വിശുദ്ധ നാട്ടിലെ ക്രൈസ്തവരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ആഗമന കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന പാരമ്പര്യമനുസരിച്ച് നവംബര്‍ 30ന് വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ നേതൃത്വത്തിലാണ് ബെത്ലഹേമിലെ ക്രൈസ്തവ സമൂഹം ആഗമനകാലത്തിന് തുടക്കം കുറിച്ചത്. തിരുപ്പിറവി പള്ളിയുടെ ലാറ്റിന്‍ സമുച്ചയത്തിലുള്ള സെന്റ് കാതറിന്‍ ദേവാലയത്തില്‍വെച്ചാണ് പുതിയ ആരാധനാക്രമ കാലത്തിന് തുടക്കം കുറിച്ചത്. തിരുപ്പിറവി ദേവാലയത്തിലെ കാലിത്തൊഴുത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന മെഴുകുതിരി ഫാ. ഫ്രാന്‍സെസ്കോ തെളിച്ചു. പുല്‍ക്കൂട്ടില്‍ മാലാഖമാര്‍ പാടുകയും, നക്ഷത്രം രാത്രിയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ആഘോഷത്തില്‍ തീര്‍ച്ചയായും പ്രത്യാശയുടെ പ്രകടമായ അടയാളങ്ങള്‍ ഉണ്ടായിരിക്കുമെന്നു ഫാ. ഫ്രാന്‍സെസ്കോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരുകുടുംബം സഞ്ചരിച്ച നക്ഷത്ര പാതയിലൂടെ തിരുപ്പിറവി ദേവാലയത്തിലേക്ക് പ്രദിക്ഷിണവും നടന്നു. “ഗാസയിലും ബെയ്റൂട്ടിലും സമാധാനം, സമാധാനപരമായ പരിഹാരങ്ങളാണ് എപ്പോഴും നല്ലത്, സമാധാനത്തിന്റെ തൊട്ടിലില്‍ നിന്നും മുറിവേറ്റ ലെബനോന് സമാധാനം, നമുക്കൊരുമിച്ച് മാറ്റം കൊണ്ടുവരാം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് കുഞ്ഞുങ്ങള്‍ പ്രദിക്ഷണത്തില്‍ പങ്കെടുത്തത്. നോമ്പ് കാലത്തെ ആദ്യ ഞായറായ ഡിസംബര്‍ 1-ന് സെന്റ് കാതറിന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. ജെറുസലേം നേരിട്ട് യുദ്ധത്തില്‍ ഇല്ലെങ്കിലും യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളും, കുടിയേറ്റ പ്രശ്നങ്ങളും, ഇസ്രായേല്‍ ആക്രമണങ്ങളെയും തുടര്‍ന്നു ജനങ്ങള്‍ ദുരിതത്തിലാണ്. “യുദ്ധം ഇവിടേക്കും വ്യാപിക്കുമോ എന്ന ഭീതിയിലാണ് തങ്ങള്‍” എന്നാണ് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞത്. നക്ഷത്രം, പുല്‍ക്കൂട് തുടങ്ങിയവ തയാറാക്കി ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ വിവിധ സഭാധികാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ആഘോഷത്തോടുള്ള താല്‍പര്യം ആളുകളില്‍ പ്രകടമല്ല. സിറിയയിലും ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 1 ഞായറാഴ്ച ആലപ്പോയിലെ ടെറാ സാന്താ കോളേജിലെ ഫ്രാന്‍സിസ്കന്‍ കെട്ടിടത്തില്‍ ബോംബ് പതിച്ചിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-03-15:26:43.jpg
Keywords: വിശുദ്ധ നാ

24140
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രൽ തുറക്കുമ്പോള്‍ ദേവാലയങ്ങളില്‍ മണി മുഴക്കുവാന്‍ യുഎസ് മെത്രാന്‍ സമിതിയുടെ ആഹ്വാനം
Content: വാഷിംഗ്ടണ്‍ ഡിസി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ ഡിസംബർ 7ന് വീണ്ടും തുറക്കാൻ തയാറെടുക്കുമ്പോൾ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളവുമായി മണിനാദം മുഴക്കുവാന്‍ ആഹ്വാനവുമായി അമേരിക്കൻ ബിഷപ്പുമാർ. ദേവാലയം തുറക്കുന്ന ദിവസം വിവിധ രൂപതകളിലെ ദേവാലയങ്ങളിലെ മണി മുഴക്കി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനാണ് ആഹ്വാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് കോൺഫറൻസ് ഓഫ് ബിഷപ്പ്സ് (USCCB) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ആഹ്വാനം നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. 2019 ലെ വിനാശകരമായ തീപിടുത്തത്തെത്തുടർന്ന് പാരീസിലെ നോട്രഡാം കത്തീഡ്രലിൻ്റെ വാതിലുകൾ അടച്ചിട്ടിരിക്കുകയാണ്. വീണ്ടും വാതിലുകൾ തുറക്കുമ്പോൾ, യുഎസിലെ പ്രാദേശിക പള്ളികൾ ഐക്യത്തിൻ്റെ ഭാഷയില്‍ മണികൾ മുഴക്കുവാന്‍ ക്ഷണിക്കുന്നുവെന്നാണ് 'എക്സി'ല്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നത്. മറ്റൊരു പോസ്റ്റില്‍ ഡിസംബർ 7ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടിന് മണി മുഴക്കുവാനാണ് ആഹ്വാനം. പ്രാദേശിക ദേവാലയങ്ങളെ പാരീസ് കത്തീഡ്രലുമായി ഒന്നിപ്പിക്കുന്ന ഈ ചലനം അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന് പൂർവ്വികർ വളരെയധികം സംഭാവന നൽകിയ സഭയുടെ മൂത്ത മകളോടുള്ള തങ്ങളുടെ കൂടിച്ചേരലിൻ്റെ മറ്റൊരു അടയാളമായിരിക്കുമെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി പോൾ ആൻഡ്രൂ ബ്രോഗ്ലിയോ പ്രസ്താവിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ചരിത്ര പ്രസിദ്ധമായ നോട്രഡാം ദേവാലയം അഗ്നിയ്ക്കിരയായത്. 760 മില്യൺ ഡോളറിൻ്റെ പുനർനിർമ്മാണ പദ്ധതിക്ക് ശേഷമാണ് ദേവാലയം പുനരുദ്ധരിച്ചിരിക്കുന്നത്.
Image: /content_image/News/News-2024-12-03-16:09:02.jpg
Keywords: നോട്ര

24141
Category: 22
Sub Category:
Heading: ജസ്സെയുടെ കുറ്റി | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | മൂന്നാം ദിനം
Content: #{blue->none->b->വചനം: }# ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും (ഏശയ്യാ 11 : 1). #{blue->none->b->വിചിന്തനം: }# ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്‌സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു. ജെസ്സയുടെ കുറ്റിയെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്നായ മിശിഹായുടെ മനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷം ആഗമനകാലത്തെ സമ്പന്നമാക്കും. #{blue->none->b->പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ ഞങ്ങളുടെ പ്രഭാത നക്ഷത്രമായി ജസ്സയുടെ വൃക്ഷത്തിൻ്റെ കണ്ണിയായി ഈശോയെ ഞങ്ങൾക്കു നൽകിയല്ലോ. പുതിയ ഇസ്രായേലായ സഭ വിശുദ്ധ മാമ്മോദീസായിലൂടെ ഈശോയുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നു. നല്ല പിതാവേ, ഞങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ഈ ആഗമന കാലത്തു ഞങ്ങൾ പുതുക്കി പ്രതിഷ്ഠിക്കുന്നു. അതു വഴി വിശുദ്ധ മാമ്മോദീസായുടെ അർത്ഥം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. #{blue->none->b->സുകൃതജപം: }# ദാവീദിന്റെ പുത്രനായ ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-03-16:18:02.jpg
Keywords: ഉണ്ണീശോ