category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 120 ദിവസങ്ങൾക്കൊണ്ട് 125 ബൈബിൾ കൈയെഴുത്തു പ്രതി; ഇത് സിബിഗിരി ഇടവകയിലെ ദൈവവചന ഭക്തിയുടെ മാതൃക
Contentപാലാ: ദൈവവചനത്തോടുള്ള അഗാധമായ സ്നേഹത്താല്‍ പാലാ രൂപതയുടെ കീഴിലുള്ള സിബിഗിരി ഇടവക കുറിച്ചത് പുതു ചരിത്രം. ദൈവവചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ 120 ദിവസങ്ങൾക്കൊണ്ട് 125 ബൈബിളുകളാണ് കൈയെഴുത്തിലൂടെ പൂര്‍ത്തീകരിച്ചത്. സഭാചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായ കയ്യെഴുത്ത് ബൈബിൾ വിശ്വാസപ്രഘോഷണ റാലി 'ബിബ്ലിയ 2K24' എന്ന പേരിലും നടന്നു. മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്ന് മുട്ടം ടൗൺ മർത്ത് മറിയം പള്ളിയിലേക്ക് നടന്ന വിശ്വാസപ്രഘോഷണ റാലി മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. ദൈവവചനം രക്ഷയിലേക്കുള്ള ഏകമാർഗ്ഗമാണെന്നും, അസാധ്യമായത് സാധ്യമാക്കാൻ വചനത്തിന് സാധിക്കുമെന്നും, വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാർഗമാണ് ബൈബിൾ കൈയെഴുത്തെന്നും മാർ ജേക്കബ് മുരിക്കൻ പ്രസ്താവിച്ചു. വചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ നാലു മാസം കൊണ്ട് തയ്യാറാക്കിയ 125 ബൈബിളുകൾ വിശ്വാസികളേവർക്കും ലോകത്തിനു തന്നെയും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവകയിലെ വിശ്വാസീസമൂഹം വചനം ആഴത്തിൽ പഠിക്കുന്നതിനും, അതുവഴി വിശ്വാസത്തിൽ ആഴപ്പെടുന്നതിനും, വചനാനുസൃതമായി ജീവിതം നയിക്കുന്നതിനും പ്രേരകശക്തിയാകാൻ വേണ്ടിയാണ് ബൈബിൾ കൈയ്യെഴുത്തുപ്രതി തയ്യാറാക്കി വികാരി ഫാ. ജോൺ പാളിത്തോട്ടത്തിന്റെ നേതൃത്വത്തില്‍ വിശ്വാസ പ്രഘോഷണ റാലി നടത്തിയത്. ഇടവകയിലെ കുട്ടികളും മുതിർന്നവരും യുവജനങ്ങളുമെല്ലാം ഈ യജ്ഞത്തിൽ പങ്കുകാരായി. രാവിലെ 8.30ന് ആരംഭിച്ച വിശ്വാസ പ്രഘോഷണറാലി 9.30ന് മുട്ടം ടൗൺ പള്ളിയിൽ എത്തിചേര്‍ന്നു. മുഖ്യ അതിഥിയായി എത്തിയ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ റാലിയെ അഭിവാദനം ചെയ്ത് ബൈബിൾ എഴുതി തയാറാക്കി കൊണ്ടുവന്നവരെ ആശീർവദിച്ച് ബൈബിളുകൾ പള്ളിയിൽവെച്ച് സ്വീകരിച്ചു. ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. വികാരി ഫാ. ജോൺ പാളിത്തോട്ടം, സഹവികാരി ഫാ. ജോൺസൺ പാക്കരമ്പേൽ, കുടുംബ കൂട്ടായ്മ രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സെക്രട്ടറി എഡ്വിൻ പാമ്പാറ, ജിമ്മി മ്ലാക്കുഴി തുടങ്ങിയവർ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-03 09:48:00
Keywordsബൈബി, കൈ
Created Date2024-12-03 09:49:24