category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അമേരിക്കയില്‍ ബൈബിള്‍ വില്‍പ്പനയില്‍ 22% വര്‍ദ്ധനവ്
Contentവാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവുണ്ടായതായി പ്രമുഖ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേണല്‍'. 2023ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ അവസാനം വരെയുള്ള ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്ക് സെയിൽ ട്രാക്കർ എന്നറിയപ്പെടുന്ന 'ബുക്ക്‌സ്‌കാൻ' പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ, ബൈബിൾ വിൽപ്പന 1% ഉയർന്നിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു. ആദ്യമായി ബൈബിൾ വാങ്ങുന്നവരാണ് ഇതില്‍ ഭൂരിഭാഗമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയില്‍ ബൈബിൾ വിൽപ്പന 22% വർദ്ധിച്ചപ്പോള്‍ മൊത്തം യു.എസ് പ്രിൻ്റ് ബുക്ക് വിൽപ്പന 1% ൽ താഴെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ആളുകൾ സ്വയം ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും മക്കളെയും പേരക്കുട്ടികളെയും കുറിച്ച് അവർ ആശങ്കാകുലരാണെന്നും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ജെഫ് ക്രോസ്ബി ബൈബിള്‍ വില്‍പ്പനയിലെ വര്‍ദ്ധവിനെ ചൂണ്ടിക്കാട്ടി പ്രസ്താവിച്ചു. 2019-ൽ, ബൈബിൾ വിൽപ്പന 9.7 ദശലക്ഷത്തിലെത്തിയിരിന്നു. 2024-ൻ്റെ ആദ്യ 10 മാസങ്ങളിൽ 13.7 ദശലക്ഷത്തിലധികം ബൈബിളാണ് ദശലക്ഷങ്ങളിലേക്ക് എത്തിയതെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-02 16:50:00
Keywordsബൈബി
Created Date2024-12-02 16:51:19