Contents

Displaying 23731-23740 of 24954 results.
Content: 24172
Category: 1
Sub Category:
Heading: ഇന്ന് രാവിലെ മാര്‍പാപ്പയോടൊപ്പം ദിവ്യബലി; വൈകുന്നേരം മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം
Content: വത്തിക്കാൻ സിറ്റി: ഇന്നു രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിൻ്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെയുള്ള നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരാകുന്നുണ്ട്. വൈകുന്നേരം സാന്ത അനസ്താസിയ സീറോ മലബാർ ബസിലിക്കയിൽ മാർ ജോർജ് കുവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.
Image: /content_image/India/India-2024-12-08-07:29:42.jpg
Keywords: പാപ്പ
Content: 24173
Category: 1
Sub Category:
Heading: മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയില്‍ | VIDEO
Content: വൈദികനായിരിക്കെ നേരിട്ടു കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനെന്ന ഖ്യാതിയോടെ ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവി സ്വീകരിച്ചപ്പോൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്പം മുൻപ് നടന്ന ചടങ്ങിൽ മാർ ജോർജ് കൂവക്കാട് ഫ്രാൻസിസ് പാപ്പയിൽ നിന്നും സ്ഥാനിക മോതിരവും അധികാര നിയമന പത്രവും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കാണാം.
Image: /content_image/News/News-2024-12-08-07:33:44.jpg
Keywords:
Content: 24174
Category: 1
Sub Category:
Heading: "ഇന്ത്യക്ക് സന്തോഷവും അഭിമാനവും"; മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: മലയാളിയായ മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്. 'എക്സി'ല്‍ ഇന്ന് പങ്കുവെച്ച കുറിപ്പിലാണ് നരേന്ദ്ര മോദി അഭിനന്ദന സന്ദേശം പങ്കുവെച്ചത്. "ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും" എന്ന വാക്കോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തിന് എത്തിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ്.

A matter of great joy and pride for India!

Delighted at His Eminence George Jacob Koovakad being created a Cardinal of the Holy Roman Catholic Church by His Holiness Pope Francis.

His Eminence George Cardinal Koovakad has devoted his life in service of humanity as an ardent… pic.twitter.com/CCq749PiZv
— Narendra Modi (@narendramodi) December 8, 2024

"ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും. ജോർജ്ജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാളായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ തീവ്ര അനുയായി എന്ന നിലയിൽ മാനവ സമൂഹത്തിന്റെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള വ്യക്തിയാണ് കർദ്ദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ".- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കര്‍ദ്ദിനാള്‍ കൂവക്കാട് സ്ഥാനിക ചിഹ്നം സ്വീകരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്റര്‍ ഉയരവും, 4.70 മീറ്റര്‍ വീതിയും 3.07 മീറ്റര്‍ നീളവും, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന് 10.59 മീറ്റര്‍ ഉയരവും, 3.49 മീറ്റര്‍ വീതിയും, 4.28 മീറ്റര്‍ നീളവുമാണുള്ളത്. 1.70 മീറ്റര്‍ ഉയരമുള്ള ഒരാള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിനൊപ്പം നില്‍ക്കുകയാണെങ്കില്‍ രൂപത്തിന്റെ ഏതാണ്ട് കണങ്കാല്‍വരെ മാത്രമേ ഉയരം എത്തുകയുള്ളൂ. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്.
Image: /content_image/News/News-2024-12-09-14:46:44.jpg
Keywords: തിരുപ്പിറവി
Content: 24180
Category: 1
Sub Category:
Heading: ഇറ്റലിയിലെ അക്വിലായില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി
Content: റോം: ഇറ്റലിയിലെ പുരാതന റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്നു കരുതപ്പെടുന്നു. പുരാവസ്തുഗവേഷകനായ സ്റ്റെഫാന്‍ ഗ്രോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ കണ്ടെത്തലിന്റെ പിന്നില്‍. ബൈസന്റൈന്‍ കാലത്ത് അക്വിലായ്ക്കുണ്ടായിരുന്ന വിശ്വാസപരവും ചരിത്രപരവുമായ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ (ഒ.എ.ഡബ്ലിയു) ഗവേഷകര്‍ വ്യക്തമാക്കി. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ബസിലിക്ക ആറാം നൂറ്റാണ്ടില്‍ വിപുലീകരിച്ചുവെന്നു അനുമാനിക്കപ്പെടുന്നു. മൂന്ന് ഇടനാഴികളും, പാര്‍ശ്വമുറിയും ഉള്‍പ്പെടുന്ന ബസിലിക്കയുടെ ഘടന ഈജിപ്ത്, തുര്‍ക്കി, ബാള്‍ക്കന്‍സ് മേഖലകളിലെ ബൈസന്റൈന്‍ വാസ്തുകലയോട് വളരെയേറെ സാമ്യമുള്ളതാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ബസിലിക്കയുടെ വാസ്തുശില്‍പ്പ ശൈലി കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ വാസ്തുശില്‍പ്പ ശൈലിക്ക് സമാനമാണെന്നും, ഇതിന്റെ രൂപകല്‍പ്പന വിശ്വാസപരവും, ഭൗമരാഷ്ട്രീയവുമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ബി.സി 181-ല്‍ സ്ഥാപിച്ച ഒരു റോമന്‍ സൈനീക കോളനിയാണ് അക്വിലാ. ആംബര്‍ റോഡിന്റെ അതിര്‍ത്തിയിലും നോറിക്കമിലേക്കുള്ള (ആധുനിക ഓസ്ട്രിയ) പാതയിലുമായിട്ട് സ്ഥിതിചെയ്യുന്ന അക്വിലാക്ക് വാണീജ്യപരമായും വിശ്വാസപരമായും വളരെയധികം പ്രാധാന്യമുണ്ട്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1998-ല്‍ യുനെസ്കോ ഇതിനെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് കോട്ടകെട്ടി സുരക്ഷിതമാക്കിയ സ്ഥലം എന്ന കീര്‍ത്തിയും അക്വിലായ്ക്ക് കൈവന്നു. ഒരു ആരാധനാകേന്ദ്രമെന്ന നിലയില്‍ മാത്രമല്ല കത്തോലിക്കാ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന്റെ പ്രതീകമായിട്ട് കൂടിയാണ് ചരിത്ര രേഖകളില്‍ നിന്നും ഈ ബസലിക്കയെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ജസ്റ്റീനിയന്റെ കാലത്ത് അരിയന്‍ ക്രൈസ്തവതയുടെ ഒരു ശക്തമായ കേന്ദ്രമായിരുന്നു ഈ മേഖല. മേഖലയില്‍ കത്തോലിക്കാ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന് അനുമാനിക്കുന്നു. എ.ഡി 452-ല്‍ അറ്റില്ലാ ഹുണിന്റെ ആക്രമണത്തോടെ ബസലിക്കയ്ക്കു വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരിന്നു. അക്വിലായിലെ പുരാവസ്തു ഗവേഷണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ കണ്ടെത്തല്‍ ഈ മേഖലയില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണ്. ജിയോഫിസിക്കല്‍ സര്‍വ്വേകളും, ജിയോആര്‍ക്കിയോളജിക്കല്‍ ഡ്രില്ലിംഗും വഴി വിയാ അന്നിയാക്ക് സമീപം നടത്തിയ ഗവേഷണങ്ങളില്‍ ബസിലിക്കയുടെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍-ബൈന്റൈന്‍ ചരിത്രം രൂപപ്പെടുത്തുന്നതില്‍ മേഖല വഹിച്ച നിര്‍ണ്ണായക പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.
Image: /content_image/News/News-2024-12-09-16:10:08.jpg
Keywords: പുരാതന
Content: 24181
Category: 22
Sub Category:
Heading: സ്വയം ബലിയായ ജോസഫ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഒന്‍പതാം ദിനം
Content: #{blue->none->b-> വചനം: ‍}# ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു ( മത്തായി 1 : 24). #{blue->none->b-> വിചിന്തനം: ‍}# യേശു ക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല. #{blue->none->b-> പ്രാർത്ഥന ‍}# നിത്യനായ പിതാവേ, ആഗമന കാലത്തിൻ്റെ ചൈതന്യമായി വിശുദ്ധ യൗസേപ്പിനെ ഞങ്ങൾക്കു നൽകിയതിനു നന്ദി പറയുന്നു. നീതിയുടെയും സത്യസന്ധതയുടെയും വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പുൽക്കൂടിലേക്കു ഞങ്ങൾ കൂടുതൽ അടുക്കുകയാണെന്നു മനസ്സിലാക്കുന്നു. ഉണ്ണിശോയ്ക്കു വേണ്ടി ത്യാഗം സഹിക്കാൻ സദാ സന്നദ്ധനായ വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ ഉന്നമനത്തിനും സംതൃപ്തിക്കും സ്വയം ബലിയാകാൻ ഈ ആഗമന കാലത്തു ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# വിശുദ്ധ യൗസേപ്പേ, ഉണ്ണീശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-09-17:07:09.jpg
Keywords: പ്രാർത്ഥനകൾ