category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്വയം ബലിയായ ജോസഫ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഒന്‍പതാം ദിനം
Content#{blue->none->b-> വചനം: ‍}# ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു ( മത്തായി 1 : 24). #{blue->none->b-> വിചിന്തനം: ‍}# യേശു ക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല. #{blue->none->b-> പ്രാർത്ഥന ‍}# നിത്യനായ പിതാവേ, ആഗമന കാലത്തിൻ്റെ ചൈതന്യമായി വിശുദ്ധ യൗസേപ്പിനെ ഞങ്ങൾക്കു നൽകിയതിനു നന്ദി പറയുന്നു. നീതിയുടെയും സത്യസന്ധതയുടെയും വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പുൽക്കൂടിലേക്കു ഞങ്ങൾ കൂടുതൽ അടുക്കുകയാണെന്നു മനസ്സിലാക്കുന്നു. ഉണ്ണിശോയ്ക്കു വേണ്ടി ത്യാഗം സഹിക്കാൻ സദാ സന്നദ്ധനായ വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ ഉന്നമനത്തിനും സംതൃപ്തിക്കും സ്വയം ബലിയാകാൻ ഈ ആഗമന കാലത്തു ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# വിശുദ്ധ യൗസേപ്പേ, ഉണ്ണീശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-09 17:06:00
Keywordsപ്രാർത്ഥനകൾ
Created Date2024-12-09 17:07:09