Contents

Displaying 23771-23780 of 24954 results.
Content: 24213
Category: 1
Sub Category:
Heading: ആദ്യ ബൈബിൾ ത്രീഡി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
Content: ഇരിങ്ങാലക്കുട: ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡിയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ 'ജീസസ് ആൻഡ് മദർ മേരി'യുടെ ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി റാഫേൽ പൊഴോലിപ്പറമ്പിലിൻ്റെ ഉടമസ്ഥതയിലുള്ള റാഫേൽ ഫിലിം പ്രൊഡക്‌ഷൻസാണ് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ചിത്രം നിർമ്മിക്കുന്നത്. തോമസ് ബെഞ്ചമിനാണ് സംവിധാനം. ഖത്തർ ആസ്ഥാനമായുള്ള വ്യവസായി ഡേവിസ് എടക്കളത്തൂരും ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മറ്റു പത്തുപേരും ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ സഹനിർമാതാക്കളിൽ ഉൾപ്പെടുന്നു. ജയിംസ് കാമറൂണിന്റെ വിശ്വവിഖ്യാത ചിത്രമായ അവതാറിന്റെ വിഷ്വൽ ഇഫക്ട് സൂപ്പർവൈസർ എന്നറിയപ്പെടുന്ന ചക്ക് കോമിസ്‌കിയും പ്രോജക്ടിനൊപ്പമുണ്ട്. ബ്രിട്ടനിലും ഇറ്റലിയിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്കിനേറിയം എന്ന കമ്പനിയാണ് ചിത്രത്തിൻ്റെ പ്രോസ്‌തെറ്റിക് മേക്കപ്പ് ജോലികൾക്കു നേതൃത്വം നൽകുന്നത്. 2020 മാര്‍ച്ച് മാസത്തിലാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Image: /content_image/India/India-2024-12-14-09:10:38.jpg
Keywords: ത്രീഡി
Content: 24214
Category: 22
Sub Category:
Heading: ദൈവവചനത്തോടുള്ള അനുസരണം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനാലാം ദിനം
Content: #{blue->none->b-> വചനം: ‍}# "കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്‌മാവില്‍ നിന്നാണ്‌. ജോസഫ്‌ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1: 20- 24) #{blue->none->b-> വിചിന്തനം: ‍}# ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി (ഫിലിപ്പി 2 : 8 ). യേശുവിനെപ്പോലെ യൗസേപ്പ് പിതാവും അനുസരണം എന്ന പുണ്യം ഹൃദയത്തിൽ ഏറ്റുവാങ്ങി. ദൈവദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചതു വഴി ദൈവഹിതത്തിനു അവൻ സ്വയം കീഴടങ്ങി. അങ്ങനെ ജോസഫിന്റെ നിശബ്ദമായ പ്രത്യുത്തരം മനുഷ്യരക്ഷാകർമ്മത്തിന്റെ ഭാഗമായി. ദൈവം നമ്മുടെ സമ്മതം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയമാണ് ആഗമനകാലം. തിന്മയ്ക്കു പകരം നന്മയും അസത്യത്തെക്കാൾ സത്യവും സ്വാർത്ഥതയെക്കാൾ പരസ്നേഹവും നമ്മുടെ ജീവിതത്തിൽ പുഷ്പിക്കണമെങ്കിൽ ദൈവവചനത്തോടു തുറവിയുള്ള അനുസരണം ആവശ്യമാണ്. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, ദൈവവചനത്തോടു അനുസരണയോടെ പ്രത്യുത്തരിക്കേണ്ട ഈ ആഗമന കാലത്ത് ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വിശുദ്ധീകരിക്കണമേ. വിശുദ്ധ യൗസേപ്പിനെപ്പോലെ ദൈവീക അരുളപ്പാടുകൾക്കു നേരെ ചടുലതയോടെ പ്രത്യുത്തരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, അതുവഴി അനുസരണക്കേടിന്റെയും എതിർപ്പിന്റെയും അരൂപികളെ പരിത്യജിക്കാൻ ഞങ്ങൾക്കു സാധിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# വചനമായ ഉണ്ണീശോയെ, നിന്നെ അനുസരിക്കാൻ എന്നെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-14-09:20:45.jpg
Keywords: ഉണ്ണീശോയെ
Content: 24215
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 55 വർഷം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ ഡിസംബര്‍ പതിമൂന്നാം തീയതി 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. പത്തൊന്‍പതാത്തെ വയസിൽ ബെർഗോഗ്ലിയോ എന്ന യുവാവ് കുമ്പസാര കൂദാശയിൽ അനുഭവിച്ച ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാൻ ഇടയാക്കിയത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മരിയോ ബെർഗോളിയോ (ഇന്ന്‍ ഫ്രാന്‍സിസ് പാപ്പ) രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1958 മാര്‍ച്ച് 11-ാം തീയതിയാണ് ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്. തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ച ശേഷം 1964 മുതൽ വിവിധ കോളജുകളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു. 1969 ഡിസംബർ പതിമൂന്നാം തീയതി കോർഡോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോൺസിഞ്ഞോർ രാമോൻ ഹോസെയുടെ കൈവയ്പു ശുശ്രൂഷയാലാണ് ബെർഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. അന്ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ അതിന് സാക്ഷികളായവരോ അദ്ദേഹം പോലുമോ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരിന്നില്ലായെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. 1973-ല്‍ അര്‍ജന്റീനയിലെ ജെസ്യൂട്ട് സമൂഹത്തിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 1992-ല്‍ ബ്യൂണസ് അയേഴ്സ് ഓക്സിലറി ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം തന്റെ എളിമയും കരുണയും ജീവിതത്തിന്റെ പ്രകടമായ സാക്ഷ്യമാക്കി മാറ്റി. തന്റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാൻസിസ് പാപ്പ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ, ദൈവം തന്റെ വിരൽ നീട്ടി കൃപ തന്നതിന്റെ ഫലമാണ് തന്റെ ജീവിതം വൈദികവൃത്തിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതെന്നു ഫ്രാൻസിസ് പാപ്പ വിവിധ സമയങ്ങളില്‍ നല്‍കിയ അഭിമുഖ സംഭാഷണങ്ങളിൽ പലപ്പോഴും സൂചിപ്പിച്ചിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

നഗരസഭയുടെ അനുവാദത്തോടെയാണ് സാത്താനിക പ്രതിമ സ്ഥാപിച്ചതെങ്കിലും മേയര്‍ ബൈറോണ്‍ ചാംപ്ളിന്‍ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിന്നു. പ്രദര്‍ശനത്തിന് നല്‍കിയ അനുവാദത്തെ എതിര്‍ക്കുകയാണെന്നും ഇതിന്റെ പിന്നിലെ ലക്ഷ്യം മത തുല്യതയല്ല, മറിച്ച് മതവിരുദ്ധ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് തിങ്കളാഴ്ച രാത്രി നടന്ന സിറ്റി കൗണ്‍സില്‍ മീറ്റിംഗിനിടെ മേയര്‍ പറഞ്ഞിരിന്നു. നേരത്തെ ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ പ്രാദേശിക സമിതി സിറ്റി പ്ലാസയില്‍ തിരുപ്പിറവി ദൃശ്യം സ്ഥാപിച്ചതിന് പിന്നാലെയാണ് പൈശാചിക രൂപവും സ്ഥാപിക്കപ്പെട്ടത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-14-15:37:19.jpg
Keywords: അമേരിക്ക
Content: 24217
Category: 1
Sub Category:
Heading: ക്രിസ്തുമസ് അടുക്കുംതോറും ഉള്ളുരുകുന്ന ഭയത്തോടെ നൈജീരിയന്‍ ക്രൈസ്തവര്‍
Content: അബൂജ: ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാളിനായി ലോകമെങ്ങും തയാറെടുക്കുമ്പോഴും നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ മേഖലയിലെ ക്രൈസ്തവര്‍ കഴിയുന്നത് കൊടിയ ഭീതിയില്‍. ക്രിസ്തുമസ്സ് കാലത്ത് നൈജീരിയന്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള കടുത്ത ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ലോകത്തെ ക്രൈസ്തവ രക്തസാക്ഷികളില്‍ ഭൂരിഭാഗവും നൈജീരിയയിലാണെന്നത് രാജ്യത്തു ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ വ്യാപ്തി തുറന്നുക്കാട്ടുന്നു. 2009-2023 കാലയളവില്‍ അരലക്ഷത്തിലധികം ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതേകാലയളവില്‍തന്നെ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമസ്, ഈസ്റ്റര്‍ കാലയളവില്‍ ക്രൈസ്തവ ദേവാലയങ്ങളെയും ക്രൈസ്തവ ഭവനങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ട് ചില ദേവാലയങ്ങളില്‍ പോലീസിനേയോ, സുരക്ഷാ ജീവനക്കാരേയോ ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്ന് യു‌കെ‌യില്‍ പഠിക്കുന്ന സാമുവല്‍ എന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ട് പല ദേവാലയങ്ങളും സ്വന്തം നിലക്ക് സെക്യൂരിറ്റിക്കാരെ നിയമിക്കുകയാണെന്നും, ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായതിനാല്‍ അവര്‍ ആക്രമികളെ സഹായിക്കുന്നുണ്ടെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു. സാമുവലിന്റെ ജന്മദേശമായ കടൂണയില്‍ കഴിഞ്ഞ ക്രിസ്തുമസിനും, 2022-ലെ ഈസ്റ്റര്‍ ദിനത്തിലും നടന്ന ആക്രമണങ്ങളില്‍ നിരവധി ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ക്രിസ്തുമസിനാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. ക്രൈസ്തവര്‍ നൈജീരിയന്‍ ജനസംഖ്യയുടെ പകുതിയോളം വരുമെങ്കിലും, മുസ്ലീം ഭൂരിപക്ഷ വടക്കന്‍ മേഖലയില്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. ബൊക്കോഹറാം, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍, ജിഹാദി സംഘടനകള്‍ എന്നിവയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. നൈജീരിയന്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ക്രൈസ്തവ വിരുദ്ധതകൊണ്ടല്ലെന്ന് വരുത്തിത്തീര്‍ക്കുവാന്‍ നൈജീരിയക്ക് അകത്തും പുറത്തും പലരും ശ്രമിക്കുന്നുണ്ടെങ്കിലും ക്രിസ്തുമസ്സ് കാലത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിന്റെ പിന്നിലെ ക്രൈസ്തവ വിരുദ്ധത വെളിവാക്കുകയാണ്. അതേസമയം ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും മതവിദ്വേഷത്തിന് പകരം വംശീയ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കര്‍ഷകരും-കാലിമേക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം എന്നിങ്ങനെ വരുത്തിത്തീര്‍ക്കുവാനാണ് ശ്രമിക്കുന്നത്. നൈജീരിയന്‍ ക്രിസ്ത്യാനികളെ രാജ്യത്തിന്റെ വടക്കു ഭാഗത്തും നിന്നും തുരത്തി ആ മേഖലയെ ഒരു ഖിലാഫത്ത് ആക്കി മാറ്റുകയാണ് ഈ ആക്രമണങ്ങളുടെ പിന്നിലെ പ്രധാന ലക്ഷ്യം. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2024-ലെ പട്ടികയില്‍ പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ വിഭാഗത്തിലാണ് നൈജീരിയയുടെ സ്ഥാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-14-17:50:27.jpg
Keywords: നൈജീ
Content: 24218
Category: 1
Sub Category:
Heading: യേശുവിന്റെ മുൾക്കിരീടം നോട്രഡാം കത്തീഡ്രലിൽ വീണ്ടും പ്രതിഷ്ഠിച്ചു
Content: പാരീസ്: യേശുവിന്റെ പീഡാസഹന വേളയില്‍ ധരിപ്പിച്ച മുൾക്കിരീടം ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിൽ വീണ്ടും എത്തിച്ച് പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു. വൃത്താകൃതിയിലുള്ള സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞു പ്രത്യേക പേടകത്തിന്റെ അകമ്പടിയോടെയാണ് മഹത്തായ ഈ തിരുശേഷിപ്പ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പ്രദിക്ഷണമായാണ് മുള്‍ക്കിരീടം ദേവാലയത്തിലെത്തിച്ചത്. നോട്രഡാം ദേവാലയത്തിന്റെ മുഖ്യ ആകര്‍ഷണമായിരിന്നു ദേവാലയത്തില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിന്ന മുള്‍ക്കിരീടം. 2019 ലെ തീപിടിത്തത്തിൽ നോട്രഡാം കത്തീഡ്രലിൻ്റെ ഒരു ഭാഗം കത്തിയമർന്നപ്പോൾ ഇതുൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിതസ്‌ഥലത്തേക്കു മാറ്റിയിരുന്നു. കത്തീഡ്രൽ നവീകരിച്ച് കൂദാശ ചെയ്ത് കഴിഞ്ഞ ആഴ്ച തീർത്ഥാടകർക്കായി തുറന്നു കൊടുത്തിരിന്നുവെങ്കിലും ചരിത്രപരമായ ഈ തിരുശേഷിപ്പ് ദേവാലയത്തിലേക്ക് മാറ്റിയിരിന്നില്ല. ഇന്നലെ വെള്ളിയാഴ്ച പാരിസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ചിന്റെ മുഖ്യകാർമികത്വത്തിൽ പ്രദിക്ഷണമായി തിരുമുള്‍കിരീടം കത്തീഡ്രലിലെത്തിക്കുകയായിരിന്നു. നൂറുകണക്കിന് ആളുകളാണ് ഇതിന് സാക്ഷികളാകുവാന്‍ ദേവാലയ പരിസരത്ത് എത്തിച്ചേര്‍ന്നിരിന്നത്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും നിരവധി ഫ്രഞ്ച് മാധ്യമങ്ങളും തിരുശേഷിപ്പ് കൊണ്ടുവരുന്നതിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കിയിരിന്നു. 2025 ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും മുള്‍ക്കിരീടം വണങ്ങുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഏപ്രിലിന് ശേഷം എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും മാത്രമേ ഈ സൗകര്യം ഉണ്ടായിരിക്കൂ. #{blue->none->b-> യേശുവിന്റെ മുള്‍ക്കിരീടം നോട്രഡാമില്‍ എങ്ങനെ എത്തി? }# 1239-ൽ ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒമ്പതാമൻ, കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് 135,000 ലിവറുകൾ ചെലവിട്ടാണ് ആദ്യ നൂറ്റാണ്ടിലെ കര്‍ത്താവിന്റെ പീഡകള്‍ പതിഞ്ഞ മുൾക്കിരീടം സ്വന്തമാക്കിയത്. അക്കാലത്ത് ഫ്രാൻസിന്റെ വാർഷിക ചെലവിന്റെ പകുതിയോളം വരുന്നതായിരുന്നു ഈ തുകയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ സീൻ നദിക്കരയിലെ ഇലെ ഡി ലാ സിറ്റിയിൽ, പതിനാലാം നൂറ്റാണ്ട് വരെ ഫ്രാൻസിലെ രാജാക്കന്മാരുടെ വസതിയായിരുന്ന മധ്യകാല പാലയ്സ് ഡി ലാ സിറ്റിയിലെ ചാപ്പലിൽ സൂക്ഷിച്ചിരുന്ന മുൾക്കിരീടം 1806ലാണ് നോട്രഡാം ദേവാലയത്തിലെ ശേഖരണത്തിലേക്ക് മാറ്റിയത്. 850 വർഷം പഴക്കമുള്ള നോട്രഡാം ദേവാലയത്തിലായിരിന്നു തീപിടുത്തം ഉണ്ടാകുന്നതുവരെ ഇക്കാലമത്രയും മുൾക്കിരീടം സൂക്ഷിച്ചിരിന്നത്. തീപിടുത്തത്തില്‍ യേശുവിന്റെ മുള്‍ക്കിരീടത്തിന് യാതൊരു പ്രശ്നവും സംഭവിച്ചിരിന്നില്ല. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-14-20:37:39.jpg
Keywords: നോട്ര
Content: 24219
Category: 1
Sub Category:
Heading: ഏകദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പ ഇന്ന് ഫ്രഞ്ച് ദ്വീപിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: 'കടലോരക്കാഴ്ചകളുടെ സ്വർ​ഗം' എന്ന വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ ഇന്ന് സന്ദര്‍ശനം നടത്തും. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് ഇന്നു നടക്കുക. ഏകദിന സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്ക് മുന്‍പുള്ള പതിവുപോലെ ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് മാർപാപ്പ സെൻ്റ് മേരി മേജർ ബസിലിക്കയിലേക്ക് സന്ദര്‍ശനം നടത്തി. കോർസിക്കയിലേക്കുള്ള തന്റെ സന്ദർശനം പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ചാപ്പലിൽ വ്യക്തിപരമായ പ്രാർത്ഥന പൂർത്തിയാക്കിയതിന് പിന്നാലേ, ബസിലിക്കയിലെ തിരുപിറവി ദൃശ്യാവിഷ്ക്കാരത്തില്‍ പങ്കെടുത്തവരോടൊപ്പം പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. ഏകദേശം 186 മൈൽ മാത്രം ദൂരമുള്ള പോപ്പിൻ്റെ ഏറ്റവും ചെറിയ അന്താരാഷ്ട്ര യാത്രകളിലൊന്നാണിത്. ഇന്ന് ഞായറാഴ്ച രാവിലെ 7:45 ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 12:15) പാപ്പാ കോർസിക്കയിലേക്ക് വിമാനത്തിൽ പുറപ്പെടും. ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ട് രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്ക് 01:30) മെഡിറ്ററേനിയൻ ദ്വീപിൽ എത്തിച്ചേരും. പ്രാദേശിക ബിഷപ്പ്, വൈദികർ, വിശ്വാസികള്‍, അജപാലന ശുശ്രൂഷകര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, ഫ്രാൻസിസ് മാർപാപ്പ കോർസിക്കയിലെ വിശ്വാസികൾക്കായുള്ള കുർബാനയിൽ കാര്‍മ്മികത്വം വഹിക്കും. അജാസിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ വിമാനം വൈകുന്നേരം 7 മണിക്ക് റോമിലേക്ക് തിരിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-15-08:44:25.jpg
Keywords: പാപ്പ, സന്ദര്‍
Content: 24220
Category: 22
Sub Category:
Heading: കൂട്ടുകൂടി കൂടെ വസിക്കുന്ന ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനഞ്ചാം ദിനം
Content: #{blue->none->b-> വചനം: ‍}# ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും (മത്തായി 1: 23). #{blue->none->b-> വിചിന്തനം ‍}# കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. മനുഷ്യനോടൊപ്പം വസിക്കാൻ ദൈവം ഇറങ്ങി വന്നതിന്റെ ആഘോഷമാണല്ലോ ആഗമനകാലം. ദൈവം നമ്മുടെ കൂടെവസിക്കുന്നു എന്നതാണല്ലോ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ മഹത്വം. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യ മക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യ മക്കളുടെ കൂടെവസിക്കാൻ സ്വർഗ്ഗം വിട്ടു ഭൂമിയിലേക്കു വന്ന ഈശോയ്ക്കു ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമന കാലത്തു ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം: ‍}# ഉണ്ണീശോയെ, നീ എന്റെ ഹൃദയത്തിൽ എന്നും വസിക്കണമേ
Image: /content_image/SeasonalReflections/SeasonalReflections-2024-12-15-16:39:16.jpg
Keywords: ഉണ്ണീശോയെ
Content: 24221
Category: 19
Sub Category:
Heading: ഓട്ടോമന്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരമായ അർമേനിയൻ ക്രൈസ്തവ വംശഹത്യ | ലേഖനപരമ്പര 14
Content: തുർക്കിയിലെ ഓട്ടോമൻ മുസ്ലിം ഭരണകൂടം തങ്ങളുടെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ ഇല്ലായ്മ‌ ചെയ്യാൻ ആസൂത്രിതവും സംഘടിതവുമായി നടത്തിയ വംശഹത്യകൾ ലോകചരിത്രത്തിൽ കറുത്ത ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രധാനമായും മൂന്നു വംശഹത്യകളാണ് തുർക്കി നടപ്പിലാക്കിയത്: അർമേനിയൻ വംശഹത്യ, അസീറിയൻ വംശഹത്യ, ഗ്രീക്ക് വംശഹത്യ, ബൾഗേറിയൻ കൂട്ടക്കൊലയും മൗണ്ട് ലെബനോനിലെ കൃത്രിമക്ഷാമം സൃഷ്‌ടിച്ച മരണങ്ങളും വംശഹത്യയെന്നു വിശേഷിപ്പിക്കാവുന്ന ചരിത്രസംഭവങ്ങളാണ്. ക്രിസ്‌ത്യാനികളെ തങ്ങളുടെ സാമ്രാജ്യത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ തുർക്കി നടത്തിയ വംശഹത്യകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം. #{blue->none->b->1. അർമേനിയൻ വംശഹത്യ (1914-1923) ‍}# തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം, അവരുടെ രാജ്യത്തുണ്ടായിരുന്ന 15 ലക്ഷത്തിലധികം അർമേനിയൻ ക്രിസ്‌ത്യാനികളെ 1914-നും 1923-നുമിടയിൽ നിഷ്‌ഠൂരമായ രീതിയിൽ കൊന്നൊടുക്കിയതിനെയാണ് അർമേനിയൻ വംശഹത്യ എന്നു വിളിക്കുന്നത്. ആസൂത്രിതമായ ഈ വംശഹത്യയ്ക്കു മുമ്പുതന്നെ തുർക്കി, ക്രിസ്ത്യാനികളുടെ മേലുള്ള പീഡനം ആരംഭിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അർമേനിയൻ ക്രിസ്ത്യാനികളുടെ പ്രദേശം കീഴടക്കിയതോടെയാണ് പീഡനങ്ങളുടെ തുടക്കം. ആദ്യ കാലങ്ങളിൽ ചെറിയ തോതിൽ സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കിലും 'അവിശ്വാസികൾ' (infidels) ആയിട്ടാണ് ക്രിസ്‌ത്യാനികളെ അവർ കണക്കാക്കിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടായപ്പോൾ പീഡനങ്ങളുടെ അളവ് വർദ്ധിച്ചു. അതിനെതുടർന്നാണ് 1894 മുതൽ 1896 വരെ ക്രൂരമായ ഹമീദിയൻ കൂട്ടക്കൊല അരങ്ങേറിയത്. അതിനാൽ അർമേനിയൻ വംശഹത്യയെക്കുറിച്ച് അറിയും മുമ്പേ ഹമീദിയൻ കൂട്ടക്കൊലയെക്കുറിച്ച് അറിയേണ്ടതുണ്ട്. #{green->none->b->ഹമീദിയൻ വംശഹത്യ (1894-1896) ‍}# തുർക്കികളും കുർദ്ദുകളും ചേർന്ന് ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ ക്രിസ്‌ത്യാനികൾക്കെതിരെ 1894-നും 1896-നും ഇടയ്ക്ക് നടത്തിയ വിവിധ കൂട്ടക്കൊലകളാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. അന്നത്തെ ഓട്ടോമൻ സുൽത്താനായിരുന്ന അബ്ദുൾ ഹമീദ് രണ്ടാമന്റെ ഉത്തരവിൻ പ്രകാരം ഇതു നടത്തിയതിനാലാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് ഇതിനു പേരു വന്നത്. ജന്മനാട്ടിൽ അടിമകളെപ്പോലെ കഴിയേണ്ടിവന്ന അർമേനിയക്കാരുടെ ദേശീയബോധം ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങൾ. ആദ്യം അർമേനിയക്കാരുടെമേൽ ചില പ്രത്യേക നികുതികൾ ഏർപ്പെടുത്തി. പക്ഷേ, അത് അടയ്ക്കാൻ സാസുൺ പ്രദേശത്തെ അർമേനിയക്കാർ വിസമ്മതിച്ചതോടെ തുർക്കികളും കുർദ്ദുകളും അവരുടെമേൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അവരുടെ ഗ്രാമങ്ങൾ കത്തിക്കുകയും ആയിരക്കണക്കിന് അർമേനിയക്കാരെ കൊല്ലുകയും ചെയ്‌തു. 1894-ലാണ് ഇത് നടന്നത്. 1895 സെപ്റ്റംബറിൽ, ഇസ്‌താംബൂളിൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തെ തുടർന്ന് നിരവധി കൂട്ടക്കൊലകൾ അരങ്ങേറി. 1895 ഡിസംബറിൽ അതു മൂർദ്ധന്യാവസ്ഥയിലെത്തി. ഉർഫാ കത്തീഡ്രലിൽ അഭയം തേടിയ 3,000 അർമേനിയൻ ക്രിസ്ത്യാനികളെ മുസ്ലീം ഭരണകൂടം ജീവനോടെ ചുട്ടെരിച്ചതാണ് അവയിൽ ഏറ്റവും ഭീകരമായത്. ഉർഫാ (സർലിഉർഫാ) നഗരത്തിൻ്റെ പഴയ പേര് ഏദേസ എന്നായിരുന്നു; സുറിയാനി ക്രിസ്‌ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന്. അർമേനിയൻ അക്ഷരമാല കണ്ടുപിടിച്ചത് ഈ നഗരത്തിലാണ് എന്നു കരുതപ്പെടുന്നു. അവിടുത്തെ പ്രസിദ്ധമായ വി. പത്രോസിന്റെയും വി. പൗലോസിൻ്റെയും പേരിലുള്ള അസീറിയൻ ദൈവാലയം ഇപ്പോൾ ഇസ്ലാമിൻ്റെ ഹാരാൻ യൂണിവേഴ്സിറ്റിയാണ്. ഒരു കാലത്ത് ഉർഫാ നഗരത്തിൽ ഏകദേശം മുന്നൂറോളം ക്രിസ്ത‌്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. ഇന്ന് അവയിൽ ഒന്നുമില്ല; എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പകരം എല്ലായിടത്തും മോസ്‌കുകളാണ്. കൊറീണ ഷട്ടക് (Corinna Shattuck) എന്ന അമേരിക്കൻ വിദ്യാഭ്യാസ മിഷനറി പ്രവർത്തക, അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടത്തിനു മുമ്പിൽനിന്ന് അമേരിക്കൻ പതാക ഉയർത്തിപ്പിടിച്ച്, അന്നത്തെ ആക്രമണങ്ങൾക്കിടയിൽ അർമേനിയൻ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണ്. #{red->none->b->അർമേനിയൻ വംശഹത്യയുടെ തുടക്കം ‍}# വംശഹത്യ നേരിടുന്നതിനുമുമ്പ് സാമ്പത്തികമായി വളരെയധികം ഉയർന്ന നിലയിലായിരുന്നു അർമേനിയക്കാർ. അർമേനിയൻ പാർലമെൻ്റേറിയനും എഴുത്തുകാരനുമായ ക്രിക്കോർ സൊഹാറബ് 1913-ൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവരിലെ 166 പേരിൽ 141 പേരും അർമേനിയക്കാരാണ്. തുർക്കികൾ 13 മാത്രം. 9800 വ്യാപാരശാലകളിൽ 6,800 അർമേനിയക്കാരുടേതും 2550 എണ്ണം തുർക്കികളുടേതും. 150 കയറ്റുമതിക്കാരിൽ 127 അർമേനിയക്കാരും 23 തുർക്കികളും. 153 വ്യവസായികളിൽ 130 അർമേനിയക്കാരും 20 തുർക്കികളും. 37 ബാങ്കുകാരിൽ 32 പേർ അർമേനിയക്കാർ''. ഇത്രയും സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നു അർമേനിയക്കാർ. ഇതിനിടയിൽ സംഭവിച്ച മൂന്നു പ്രധാന സംഭവങ്ങൾ അർമേനിയൻ വംശഹത്യയിലേക്കു നയിച്ചു. #{black->none->b->1. 1912-1913 കാലഘട്ടത്തിൽ നടന്ന ബാൽക്കൺ യുദ്ധത്തിലെ തുർക്കിയുടെ പരാജയവും ഭൂപ്രദേശം നഷ്ടപ്പെടലും. 2. യുവതുർക്കികൾ നടത്തിയ പട്ടാളഭരണ അട്ടിമറി. 3. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം. ‍}# അർമേനിയക്കാർ ബാൽക്കൺ യുദ്ധത്തിൽ ശത്രുപക്ഷത്തിൻ്റെ ഒപ്പമായിരുന്നു എന്നു യുവതുർക്കികൾ പ്രചരിപ്പിക്കുകയും അത് അർമേനിയക്കാരോടുള്ള വലിയ വിദ്വേഷത്തിൽ കലാശിക്കുകയും ചെയ്തു. താലാത്ത്, എൻവർ എന്നീ രണ്ടുപേരുടെ നേതൃത്വത്തിൽ 50 പേരുടെ ഒരു ഗ്രൂപ്പായിരുന്നു യുവതുർക്കികളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. അവർക്കിടയിലുള്ള വൈരാഗ്യവും അവർ ക്രിസ്‌ത്യാനികളുടെമേൽ തീർത്തു. ബാൽക്കൺ യുദ്ധത്തിൽ നഷ്ടപ്പെട്ടതെല്ലാം ഒന്നാം ലോകമഹായുദ്ധത്തിൽ തിരിച്ചുപിടിക്കാമെന്നു തുർക്കികൾ വ്യാമോഹിച്ചു. യുദ്ധത്തിന്റെ മറവിൽ രാജ്യത്തിനുള്ളിലെ ക്രിസ്‌ത്യാനികളെ ഇല്ലാതാക്കാനും അവർ പദ്ധതിയിട്ടു. #{red->none->b->വംശഹത്യയുടെ രീതി ‍}# വർഷങ്ങളോളം നീണ്ടു നിന്ന ആസൂത്രിതമായ കൂട്ടക്കൊലപാതകങ്ങളും നശിപ്പിക്കലുകളും സ്വത്തു തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമർദ്ദനങ്ങളും ചുട്ടെരിക്കലുകളും കലാപം അഴിച്ചു വിടലും കൃത്രിമക്ഷാമം സൃഷ്ടിക്കലുകളുമെല്ലാം ചേർന്നതായിരുന്നു അർമേനിയൻ വംശഹത്യ. #{black->none->b->1. ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ ഇല്ലായ്‌മ ചെയ്യൽ ‍}# തുർക്കിയിലെ മുസ്ലീം നേതൃത്വം ആദ്യം ചെയ്തത് അർമേനിയൻ ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. 1915 ഏപ്രിൽ 24-ന് തുർക്കിയുടെ വിശാല സാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള 'ഇന്റലക്‌ചൽസിനെയും' അറസ്റ്റ് ചെയ്തു. മെയ് 30-നു നടന്ന 'ദിയാർബെകിർ കൂട്ടക്കൊല' അത്തരം അറസ്റ്റുകൾക്കുശേഷം നടന്നതാണ്. 636 അർമേനിയൻ സാംസ്ക്കാരിക-ബൗദ്ധിക -രാഷ്ട്രീയനായകരെ ദിയാർബെകിർ പട്ടണത്തിൽ കൊണ്ടുവന്നു. ആ കൂട്ടത്തിൽ ഒരു മെത്രാനും ഉണ്ടായിരുന്നു. അവിടെനിന്നു ടൈഗ്രിസ് നദി വഴി അവരെ കൊണ്ടുപോകും വഴി പട്ടാളക്കാർ അവരുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. ആറു പേരുള്ള ഗ്രൂപ്പുകളായി തിരിച്ച്, വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, കോടാലി, കഠാര, തോക്ക് എന്നിവ ഉപയോഗിച്ച് അവരെല്ലാവരെയും കൊന്നു. ശവശരീരങ്ങൾ നദിയിൽ തള്ളി. ബൗദ്ധിക സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി അർമേനിയക്കാർക്കിടയിൽ നേതാക്കന്മാരെ ഇല്ലാതാക്കുകയായിരുന്നു തുർക്കികളുടെ ലക്ഷ്യം. #{black->none->b->2. ചതിയിലൂടെ സമ്പത്ത് കൈക്കലാക്കൽ ‍}# ആധുനികകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക കൊള്ള നടന്നത് തുർക്കിയിലാണ്. അർമേനിയക്കാരുടെ സമ്പത്ത്, ഭവനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം തുർക്കികൾ നിയമംവഴി തട്ടിയെടുത്തു. 1915 ജൂൺ 10-ന് തുർക്കി ഗവണ്മെന്റ് പാസ്സാക്കിയ 'Abandoned Property Commission' ലൂടെ അർമേനിയാക്കാരുടെ എല്ലാ സ്വത്തുക്കളും ഗവൺമെൻ്റിൻ്റേതായി മാറി. ജൂൺ 15-ന് ഇറങ്ങിയ ഗവൺമെൻ്റ് കുറിപ്പ് ഇപ്രകാരമായിരുന്നു; "നിങ്ങളുടെ എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കുക; ഫർണീച്ചറുകളും മറ്റു വസ്തുക്കളുമെല്ലാം. നിങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും കടകളുമെല്ലാം, എല്ലാ സാധനങ്ങളും ഉള്ളിൽവച്ച് അടച്ചുപൂട്ടുക. പ്രത്യേക അടയാളത്താൽ നിങ്ങളുടെ വാതിലുകൾ മുദ്ര ചെയ്യപ്പെടും. നിങ്ങൾ തിരിച്ചുവരുമ്പോൾ നിങ്ങൾക്ക് എല്ലാം ലഭിക്കും. വസ്‌തുക്കളൊന്നും വില്ക്കാൻ പാടില്ല. നിങ്ങളുടെ കയ്യിലുള്ള പണം, വിദേശത്തുള്ള നിങ്ങളുടെ ബന്ധുവിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇത് എല്ലാം നടപ്പിലാക്കാൻ 10 ദിവസങ്ങൾ നിങ്ങൾക്കു നല്‌കുന്നു". ഇതെത്തുടർന്ന് നിർബന്ധിത പലായനം ചെയ്യിക്കൽ ആയിരുന്നു. #{black->none->b->3. നിർബന്ധിത പലായനം ‍}# അർമേനിയക്കാർ മുഴുവനെയും അവർ സിറിയൻ മരുഭൂമിയിലേക്ക് കൊണ്ടുപോയി. പോകാനുള്ള ഒരുക്കത്തിന് ഭൂരിഭാഗം അർമേനിയക്കാർക്കും ഒട്ടും സമയം ലഭിച്ചില്ല. എർസുരും എന്ന പട്ടണത്തിൽ നിന്നുള്ള ഒരു ദൃശ്യം ഇങ്ങനെയാണ്: "40,000 അർമേനിയക്കാരാണ് ഇവിടെനിന്നു നിർബന്ധിത പലായനത്തിന് വിധേയരാക്കപ്പെട്ടത്. എന്തിനുവേണ്ടിയാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അതിർത്തിയിൽ എത്തുംമുമ്പേ പലരും തളർന്നു വീണു മരിച്ചു. ക്രെമാ എന്ന പട്ടണത്തിലെത്തിയപ്പോൾ നിരവധിപ്പേരെ വാളിനിരയാക്കി, യൂഫ്രട്ടീസ് നദിയിൽ തള്ളി. ദെർ-എ-സാർ പട്ടണത്തിലെത്തിയപ്പോൾ കേവലം 200 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 99.30 ശതമാനം മരണം!" സിറിയൻ മരുഭൂമിയിൽ അർമേനിയക്കാരെ ഉപേക്ഷിക്കാനായിരുന്നു തുർക്കിയുടെ നീക്കം. അതിനായി, ചുട്ടു പൊള്ളുന്ന വെയിലിൽ ആയിരത്തിലധികം കിലോമീറ്ററുകൾ അർമേനിയക്കാരെ കാല്‍ നടയായി കൊണ്ടുപോയി. കുതിരപ്പുറത്ത് തുർക്കി പട്ടാളക്കാർ അവരെ അനുഗമിച്ചു. യാത്രക്കിടയിൽ പെൺകുഞ്ഞുങ്ങളെയടക്കം അവർ ലൈംഗികപീഡനത്തിന് ഇരയാക്കി. പല സ്ത്രീകളും കുട്ടികളെയുംകൊണ്ട് പാലങ്ങളിൽനിന്നു ചാടി മരിച്ചു. മരുഭൂമിയുടെ നടുക്കെത്തിയപ്പോൾ പട്ടാളക്കാർ തിരിച്ചുപോയി. വിശപ്പും ദാഹവും സഹിക്കാനാവാതെ ചുട്ടു പൊള്ളുന്ന സിറിയൻ മരുഭൂമിയിൽ ആ അർമേനിയൻ ക്രിസ്ത്യാനികൾ പിടഞ്ഞുവീണു മരിച്ചു. #{black->none->b->4. അർമേനിയൻ സ്വത്വം നശിപ്പിക്കൽ ‍}# അർമേനിയൻ സ്വത്വം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവകമായ നടപടികൾ തുർക്കി ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും നിർബന്ധപൂർവം ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തത് ഇതിന്റെ ഭാഗമായായിരുന്നു. പതിനായിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തിച്ചിട്ടുണ്ട്. കൊൻയാ, ബെയ്റൂട്ട് എന്നീ പട്ടണങ്ങളിലെ വലിയ മുസ്ലീം അനാഥാലയങ്ങളിലേക്ക് അനേകായിരം അർമേനിയൻ കുട്ടികൾ മാറ്റപ്പെട്ടു. അവിടെ അവർ മുസ്ലീംകുട്ടികളായി വളർന്നുവന്നു. അവർക്ക് തുർക്കിഷ് പേരുകൾ നല്‌കുകയും തുർക്കിഷ് ഭാഷ മാത്രം പഠിപ്പിക്കുകയും ചെയ്തു. അർമേനിയൻ പൊതുബോധം നശിപ്പിക്കുന്ന പ്രക്രിയയായിരുന്നു ഇത്. സ്ത്രീകളെ അടിമകളാക്കി, അവരിൽനിന്നു ജനിച്ച കുട്ടികൾ പിന്നീ മുസ്ലീങ്ങളായി വളർത്തപ്പെട്ടു. #{black->none->b->5. സാംസ്ക‌ാരിക പൈതൃകം നശിപ്പിക്കൽ ‍}# അർമേനിയക്കാരുടേതായിരുന്ന സാംസ്‌കാരിക പൈതൃക നിർമ്മിതികൾ ഇല്ലാതാക്കുകയായിരുന്നു അടുത്ത പടി. തുർക്കി മുസ്ലീങ്ങൾ അർമേനിയൻ ദൈവാലയങ്ങൾ നശിപ്പിച്ചു. പുസ്‌തകങ്ങൾക്ക് തീയിട്ടു. കെട്ടിടങ്ങളിലെ അർമേനിയൻ ബോർഡുകൾ നീക്കം ചെയ്തു. അർമേനിയൻ മതത്തിൻ്റെയോ സംസ്കാരത്തിന്റെയോ ഒരു തരിപോലും അവശേഷിപ്പിക്കില്ല എന്നതായിരുന്നു അവരുടെ തീരുമാനം. അർമേനിയൻ ദേവാലയങ്ങളും ആശ്രമങ്ങളും ലൈബ്രറികളും പൂർണമായി നശിപ്പിക്കപ്പെട്ടു. 1914-ൽ അർമേനിയൻ സമൂഹത്തിന് 2,600 പള്ളികളും 450 ആശ്രമങ്ങളും 2,000 സ്‌കൂളുകളും ഉണ്ടായിരുന്നു. വംശഹത്യയുടെ അവസാനമെത്തിയപ്പോഴേക്കും ഏകദേശം 3,000 അർമേനിയൻ വാസസ്ഥലങ്ങളിൽ (ഗ്രാമങ്ങൾ, പട്ടണങ്ങൾ) ഒരു അർമേനിയക്കാരൻപോലും ഇല്ലാതായി. ഇന്ന്, ഇസ്‌താംബൂളിലൊഴിച്ച് തുർക്കിയിൽ മറ്റൊരിടത്തും അർമേനിയക്കാർ ഇല്ല. ഇപ്പോൾ അർമേനിയൻ സമൂഹത്തിന് തുർക്കിയിൽ 35 പള്ളികൾ മാത്രമാണുള്ളത്; ഒരൊറ്റ സ്കൂളും ആശ്രമവും പൂർണമായി സ്വതന്ത്രമല്ല. #{black->none->b-> 6. ദൃക്സാക്ഷിയുടെ വിവരണം ‍}# അർമേനിയൻ വംശഹത്യയ്ക്കു നേർസാക്ഷ്യം വഹിച്ച പലരും അവരുടെ അനുഭവം ഭാവിതലമുറയ്ക്കായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അവരുടെയും വംശഹത്യയെ അതിജീവിച്ചവരുടെയും വിവരണങ്ങൾ വഴിയാണ് അർമേനിയൻ ജനത അനുഭവിച്ച ക്രൂരതയുടെ ഒരംശമെങ്കിലും പുറംലോകം അറിയാനിടയായത്. അതിൽ മരിയ ജോക്കോബ്സൺ (1882-1960) എന്ന ഡാനിഷ് മിഷ്ണറിയുടെ 'ഒരു ഡാനിഷ് മിഷ്ണറിയുടെ ഡയറിക്കുറിപ്പുകൾ" എന്ന പുസ്‌തകം പ്രസിദ്ധമാണ്. 1915 ജൂൺ 26-ന് അർമേനിയക്കാരുടെ നിർബന്ധിത പലായനം ആരംഭിച്ചപ്പോൾ അവർ ഡയറിയിൽ എഴുതി: “ഈ നിർബന്ധിത പലായനത്തിൻ്റെ ലക്ഷ്യം അർമേനിയക്കാരെ ഉന്മൂലനം ചെയ്യുക എന്നതാണ്. 20 വർഷങ്ങൾക്കുമുമ്പു നടന്ന കൂട്ടക്കൊലയുടെ (ഹമീദിയൻ കൂട്ടക്കൊല) സമയത്തുണ്ടായിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിയിരിക്കുന്നു. അന്നു തുർക്കികൾക്ക് അസാധ്യമായത് ഇന്നു സാധ്യമാണ്. യൂറോപ്പിൽ ഉയരുന്ന യുദ്ധത്തിൻ്റെ ഭീകരത തുർക്കിക്ക് നന്നായി അറിയാം. അർമേനിയക്കാരെ രക്ഷിക്കാൻ പറ്റാത്തത്ര തിരക്കിലാണ് യൂറോപ്യൻ ക്രിസ്‌ത്യൻ രാജ്യങ്ങൾ. ആയതിനാൽ തുർക്കി അവരുടെ 'ശത്രുക്കളെ' ഉന്മൂലനം ചെയ്യാൻ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ്." തുർക്കി പട്ടാളക്കാർ ഒരിക്കൽ തന്നോടു ചോദിച്ച ചോദ്യവും മരിയ ഡയറിയിൽ എഴുതിയിരിക്കുന്നു: “നിങ്ങളെന്തിനാണ് ഈ ജനങ്ങൾക്ക് പണവും ഭക്ഷണവും നൽകുന്നത്? അവർ കൊല്ലപ്പെടാൻവേണ്ടി മാത്രമാണ് മലമുകളിലേക്കു പോകുന്നത്." ജൂലൈ 6-ന് മരിയ ജാക്കോബ്സണും മറ്റൊരു ഡാനിഷ് മിഷ്ണറിയായ റ്റാസി അറ്റ്കിൻസണും (Tacy Atkinson) മലയിടുക്കിൽ വച്ചു കൂട്ടക്കൊലചെയ്യപ്പെട്ട 800 പുരുഷന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. 13 വയസ്സിനു മുകളിൽ പ്രായമുള്ള ആണുങ്ങളെയാണ് അറസ്റ്റ് ചെയ്തതും പിന്നീട് വധിച്ചതും. ഒമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളെ കുർദ്ദുകളും ഒരു പട്ടാളവിഭാഗവും ചേർന്ന് മോസ്കിലേക്കു കയറ്റി. 'രക്തത്തിൽ കുതിർന്ന വസ്ത്രവുമായിട്ടായിരുന്നു അവർ തിരിച്ചിറങ്ങിയത്.' പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്‌തപ്പോൾ പതിനായിരക്കണക്കിന് കുട്ടികൾ അനാഥരാക്കപ്പെട്ടു. താമസിക്കാൻ ഇടവും ഭക്ഷണവും ഇല്ലാതിരുന്ന അവരെയും അവർ ക്രമേണ ഇല്ലാതാക്കി. മരിയ വിവരണം തുടരുന്നു: 'ഇവിടെയുള്ള എല്ലാ കുട്ടികളും വിശന്ന് മരിച്ചുപോകുമെന്നു ഞങ്ങൾ ഭയന്നു. ഓരോ ദിവസവും വിശന്നു വലഞ്ഞ കുട്ടികളുടെ കൂട്ടങ്ങൾ ഞങ്ങളുടെ കെട്ടിടത്തിന്റെ മുമ്പിൽ വന്നു ഭക്ഷണത്തിനും പാർപ്പിട സൗകര്യത്തിനുമായി കെഞ്ചി. പക്ഷേ, എനിക്കെന്തു നല്‌കാനാകും? എൻ്റെ കയ്യിലുള്ളതെല്ലാം കൊടുത്തിരുന്നു. അവർക്കായി നൽകാൻ പുതുതായി ഒന്നുമില്ലായിരുന്നു. ഒരു ദിവസം പുതുതായി വന്നെത്തിയ കുട്ടികളുടെ കൂട്ടത്തിൽ ഒരു പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ അവന് മറ്റു കുട്ടികളുടെ ഒപ്പം ക്ഷീണമുള്ളതായി തോന്നിയില്ല. അതിനാൽ ഞാൻ അവനോട് പറഞ്ഞു: “നിന്നേക്കാളും മോശം അവസ്ഥയിലുള്ള നിരവധി കുട്ടികൾ ഉള്ളതിനാൽ നിന്നെ ഇവിടെ എടുക്കാൻ പറ്റില്ല.' അന്നു വൈകിട്ട് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുപ്പിലെ ചാരത്തിൽ പൊതിഞ്ഞ് ഒരു കുട്ടി മരിച്ചുകിടക്കുന്നതാണു കണ്ടത്! ജീവിതത്തിൽ പിന്നീടൊരിക്കലും എനിക്ക് ചിരിക്കാൻ കഴിയില്ലായെന്ന് അന്നെനിക്കു തോന്നി. ഓരോ ദിവസവും വിശപ്പുമൂലം പത്തും പതിനഞ്ചും കുട്ടികൾ മരിച്ചുവീണിരുന്നു. നിർബന്ധിത പലായനത്തിനു വിധിക്കപ്പെട്ടവരെക്കുറിച്ച് മരിയ ഇങ്ങനെയാണ് എഴുതിയത്: “അവരെ കണ്ടാൽ മനുഷ്യരാണെന്നു പോലും പറയില്ല. മൃഗങ്ങളെപ്പോലും ഈ അവസ്ഥയിൽ നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഈ സ്ഥിതിയിൽ മരണം എന്നത് അവരോട് കാണിക്കാവുന്ന ദയയാണ്." അക്കാലത്തെ ഓട്ടോമൻ സാമ്രാജ്യത്തിലെ അമേരിക്കൻ അംബാസഡർ ഹെൻറി മോർഗെൻ (Henry Morgenthanu 18 1946) തുർക്കി നടത്തുന്ന വംശഹത്യയെക്കുറിച്ച് സംബന്ധിച്ചു റിപ്പോർട്ടുകൾ വാഷിംഗ്‌ടണിലേക്ക് അയച്ചിരുന്നു. 'ഒരു വംശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്' എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. 1918-ൽ അദ്ദേഹം 'അംബാസഡർ മോർഗെൻതുവിന്റെ കഥ' (Ambassador Morgenthau's Story) എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പിലെ 'ഒരു രാജ്യത്തിന്റെ കൊലപാതകം' (The Murder of a Nation) എന്ന പേരിലുള്ള അധ്യായം അർമേനിയൻ വംശഹത്യയെക്കുറിച്ചാണ്. 'മനുഷ്യചരിത്രത്തിലിന്നോളം ഇത്രമാത്രം ഭീകരമായ സംഭവങ്ങൾ അരങ്ങേറിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്' എന്നാണ് അദ്ദേഹം അതിൽ എഴുതിയിരിക്കുന്നത്. ഹൃദയത്തെ പിളർക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമാണ് വംശഹത്യയെ അതിജീവിച്ചവരുടെയും ദൃക്‌സാക്ഷികളുടെയും വിവരണങ്ങൾ. ഈ ഭൂമിയിൽ തങ്ങളുടെ മതം മാത്രം മതി എന്ന ചിന്തയിൽ മറ്റു മനുഷ്യരെ കൊന്നൊടുക്കുന്നവർ മനുഷ്യരാണോ എന്നു നമുക്കു സംശയം തോന്നാം. തീർച്ചയായും അവർ മനുഷ്യർ തന്നെയാണ്; കാരണം, മൃഗങ്ങൾ ഇത്രമാത്രം ക്രൂരത സ്വന്തം ഗണത്തിൽപെട്ടവരോടും ശത്രുക്കളോടുപോലും കാണിക്കില്ല. 1997-ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജീനോസൈഡ് സ്കോളേഴ്‌സ് (IAGS) ഓട്ടോമൻ മുസ്ലീംഭരണകൂടം അർമേനിയൻ ക്രിസ്‌ത്യാനികളോടു ചെയ്‌ത മനുഷ്യത്വരഹിതമായ ക്രൂരത വംശഹത്യയാണെന്ന് അംഗീകരിച്ചു." ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ഈ ലേഖനപരമ്പരയുടെ ആദ്യ പതിമൂന്നു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍-> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍-> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍-> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍-> http://www.pravachakasabdam.com/index.php/site/news/22709}} ⧪ {{ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍-> http://www.pravachakasabdam.com/index.php/site/news/22990}} ⧪ {{ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 ‍-> http://www.pravachakasabdam.com/index.php/site/news/23129}} ⧪ {{ ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12 ‍-> http://www.pravachakasabdam.com/index.php/site/news/23247}} ⧪ {{ ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13 ‍-> http://www.pravachakasabdam.com/index.php/site/news/23923}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-12-15-17:43:05.jpg
Keywords: ലേഖനപരമ്പര
Content: 24222
Category: 18
Sub Category:
Heading: രാഷ്ട്രീയം നല്ലതല്ല എന്ന ചിന്ത വേണ്ട: ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
Content: തിരുവനന്തപുരം: രാഷ്ട്രീയം നല്ലതല്ല എന്ന ചിന്ത വേണ്ടായെന്നും രാഷ്ട്രീയത്താൽ സമ്പുഷ്ടീകരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം നമുക്കു വേണമെന്നും കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. ലത്തീൻ കത്തോലിക്ക ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോ സിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച സമ്പൂർണ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം ദൈവത്തിൻ്റെ രൂപസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ഈ രാജ്യത്ത് നാം സഹോദരങ്ങളെപ്പോലെ ജീവിക്കണമെങ്കിൽ നമ്മുടെ ആകാശം വിശാലമായിരിക്കണം. സ്നേഹത്തിന്റെ സംസ്‌കാരവും നാഗരികതയുമാണ് നമ്മുടേത്. സ്നേഹത്തിന്റെ വിപ്ലവം നാം ജീവിതത്തിലൂടെ വ്യാപിപ്പിക്കണം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലത്തീൻ കത്തോലിക്കാ സമുദായം തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. സമുദായത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന കെഎൽസിഎ-കെആർഎൽസിസി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം സമൂഹത്തിൽ മതേതര സ്വഭാവം നഷ്ടപ്പെടുത്തുന്നുണ്ടോ എന്നു ചിന്തിക്കണമെന്നു നേതൃസംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. പാവപ്പെട്ടവർക്കു പ്രത്യാശ നൽകി എല്ലാവരോടും സഹവർത്തിത്വത്തോടെ ഇടപെടുന്ന സമുദായമാണ് ലത്തീൻ സമുദായം. വിലപേശൽ ശക്തിയായി നിൽക്കുന്നവരെ മാത്രമാണ് ഭരണനേതൃത്വം പരിഗണിക്കുന്നത്. ചരിത്രപരമായി കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവന നൽകിയവരാണ് ലത്തീൻ കത്തോലിക്കാ സമൂഹം. ലത്തീൻ സമുദായ അംഗങ്ങൾ അധികവും താമസിക്കുന്നത് തീരദേശ ങ്ങളിലാണ്. എന്നാൽ തീരം വികസന പ്രവർത്തനങ്ങൾക്കായി അധികാരികൾ തന്ത്രപരമായി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോൺ. ജോസ് നവസ് പുത്തൻപുരയ്ക്കലിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച നേതൃ സംഗമത്തിനു കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം ആശംസിച്ചു. പുനലൂർ ബിഷപ്പ് ഡോ. സെൽവെസ്റ്റർ പൊന്നുമുത്തൻ, വികാരി ജനറാൾ മോ ൺ. യൂജിൻ എച്ച്.പെരേര, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. ശശി തരൂർ എംപി, എം.വിൻസെൻ്റ് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, കെ ആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ. തോമസ്, സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, കെഎൽസിഡബ്ലിയുഎ പ്രസിഡൻ്റ് ഷെർളി സ്റ്റാൻലി, സിഎ സ്എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെഎൽഎം പ്രസിഡൻ്റ് ബാബു തണ്ണി ക്കോട്, ഡിസിഎംഎസ് സംസ്ഥാന ട്രഷറർ പ്രബലദാസ്, ആംഗ്ലോ ഇന്ത്യൻ അസോ സിയേഷനുകളുടെ സംസ്ഥാന സെക്രട്ടറി ഹെയ്‌സൽ ഡിക്രൂസ്, കെസിവൈഎം ലാ റ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എൽ.അനുദാസ് തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-16-10:22:37.jpg
Keywords: രാഷ്ട്രീയ