Contents
Displaying 23811-23820 of 24950 results.
Content:
24253
Category: 1
Sub Category:
Heading: പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ
Content: ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. ഏകദേശം 20 ലക്ഷം ഡോളറാണ് പ്രതീക്ഷിച്ചിരിന്നത്. എന്നാല്‍ ഇരട്ടിയിലധികം തുകയ്ക്കാണ് ഫലകം വിറ്റുപോയതെന്ന് ലേല സ്ഥാപനമായ സോത്തെബി വ്യക്തമാക്കി. എ.ഡി 300-800ന് ഇടയില്‍ റോമന്‍ - ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ - ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം. ഫലകം പുരാവസ്തുവിന്റെ സമാനതകളില്ലാത്ത പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അതിനാലാണ് ഇത്രയും തുക ലഭിച്ചതെന്നും സോത്തെബിയുടെ പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും തലവനായ റിച്ചാർഡ് ഓസ്റ്റിൻ പ്രസ്താവിച്ചു. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം. ക്രിസ്ത്യന്‍ - യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-20-14:04:51.jpg
Keywords: ബൈബി

24254
Category: 22
Sub Category:
Heading: അത്യുന്നതങ്ങളിൽ ദൈവമഹത്വം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപതാം ദിനം
Content: #{blue->none->b-> വചനം: }# അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). #{blue->none->b-> വിചിന്തനം: }# ഈശോയുടെ മനുഷ്യാവതാരത്തിന്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, ഏതു യുദ്ധവും കലാപവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ ആരംഭം കുറിക്കുന്നത്. മനുഷ്യഹൃദയം സമാധാനപൂര്‍ണ്ണമായാല്‍ സമൂഹവും സമാധാനപൂര്‍ണ്ണമാകും. ഭൂമിയിൽ ദൈവ മഹത്വം അംഗീകരിക്കുമ്പോൾ നാം സമാധാനത്തിൽ വളരുകയാണ്. #{blue->none->b-> പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ, അത്യുന്നതങ്ങളിൽ നിനക്കു മഹത്വമുണ്ടായിരിക്കട്ടെ. ക്രിസ്തുമസിനായി തീക്ഷ്ണമായി ഒരുങ്ങുന്ന സമയത്ത് നിന്റെ മഹത്വം മാത്രമായിരിക്കട്ടെ ഞങ്ങളുടെ ഏക ലക്ഷ്യം. ഞങ്ങളുടെ രക്ഷയ്ക്കായി മനുഷ്യവതാരം ചെയ്ത നിൻ്റെ പ്രിയ പുത്രൻ്റെ മഹത്വം അംഗീകരിക്കുമ്പോൾ ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്ന ദൈവപുത്രനും / പുത്രിയുമായി ഞങ്ങൾ രൂപാന്തരപ്പെടുകയാണല്ലോ. അതിനാവശ്യമായ കൃപാവരത്താൽ ഞങ്ങളെ നിറയ്ക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം: }# ഉണ്ണീശോയെ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ!
Image: /content_image/SeasonalReflections/SeasonalReflections-2024-12-20-14:20:55.jpg
Keywords: ഉണ്ണീശോയെ

24255
Category: 1
Sub Category:
Heading: ഹോണ്ടുറാസില്‍ തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വൈദികന്റെ അവസരോചിത ഇടപെടല്‍ മൂലം ഒഴിവായി
Content: ഒകോടെപേക്യു, ഹോണ്ടുറാസ്: പരിപാവനമായ തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം വിഫലമായി. ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ് ലൂസി ദേവാലയത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്. ഒകോടെപേക്യുവിലെ സെന്റ് മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക വികാരിയായ ഫാ. നേരി അഡാല്‍ബെര്‍ട്ടോ ഗോമെസ് പെരെസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് തിരുവോസ്തി അവഹേളനത്തില്‍ നിന്നു സംരക്ഷിച്ചത്. കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ലൂസിയുടെ തിരുനാള്‍ ദിനം കൂടിയായ ഡിസംബര്‍ 13ന് സെന്റ് ലൂസി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കുവാന്‍ ഫാ. അഡാല്‍ബെര്‍ട്ടോയെയായിരുന്നു ക്ഷണിച്ചിരുന്നത്. നിരവധി വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് വരിയായി നിന്നിരുന്ന വിശ്വാസികള്‍ക്കൊപ്പം ശരാശരിയില്‍ കവിഞ്ഞ ഉയരവും ടീഷര്‍ട്ടും തൊപ്പിയും ധരിച്ച മീശയുള്ള ഒരാളുമുണ്ടായിരിന്നു. തികച്ചും ബഹുമാന കുറവോടെയാണ് ഇയാള്‍ നിന്നിരിന്നതെന്ന് ലൈവ് സ്ട്രീമിഗ് വീഡിയോയില്‍ വ്യക്തമായിരിന്നു. വൈദികന്‍ “യേശുവിന്റെ തിരുശരീരം” എന്ന് പറയുന്നത് കേട്ടിട്ടും ഇയാളുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. (ആമേന്‍ എന്ന്‍ പ്രത്യുത്തരം നല്‍കുന്നത് ദേവാലയങ്ങളിലെ പതിവാണ്). വൈദികന്‍ നാവില്‍ തിരുവോസ്തിവെക്കുന്നതിന് കാത്തുനില്‍ക്കാതെ മോഷ്ടാവ് വായ മുന്നോട്ട് കൊണ്ടുചെന്ന്‍ തിരുവോസ്തി പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുകയായിരിന്നു. തിരുവോസ്തിയുടെ പകുതിഭാഗം വായ്ക്ക് പുറത്തായിരുന്നു. ഇനി എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന മോഷ്ടാവ് വൈദികനെ നോക്കി അസ്വസ്ഥമായ രീതിയില്‍ പുഞ്ചിരിക്കുകയും തിരുവോസ്തി ഇറക്കാതെ താന്‍ ഇരുന്ന ഇരിപ്പടത്തിലേക്ക് തിരികെപ്പോവുകയും ചെയ്തു.

സംശയം തോന്നിയ വൈദികന്‍ അയാളുടെ അടുത്തുചെന്നു തിരുവോസ്തി തിരികെ വാങ്ങുകയായിരിന്നു. വിശുദ്ധ കുര്‍ബാനയ്ക്കൊടുവില്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് സംരക്ഷിക്കുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വത്തേക്കുറിച്ചും ഫാ. അഡാല്‍ബെര്‍ട്ട് വിവരിച്ചിരിന്നു. “ദിവ്യകാരുണ്യം സഭയുടെ ഏറ്റവും വലിയ നിധിയാണ്” എന്ന് പറഞ്ഞ അദ്ദേഹം വൈദികരും, സന്യസ്തരും, അത്മായരും സഭയുടെ പങ്കാളികളാണെന്നും അത്മായരായ നമ്മള്‍ ദിവ്യകാരുണ്യമാകുന്ന നിധിക്കായി തീക്ഷ്ണതയുള്ളവരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യം നമ്മുടെ നിധിയാകുമ്പോള്‍ ദിവ്യകാരുണ്യത്തോടുള്ള നിന്ദ്യമായ പ്രവര്‍ത്തികള്‍ തടയുന്നതില്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ദിവ്യകാരുണ്യത്തെ അവഹേളിക്കുന്നവരുടെ കൈയില്‍ നിന്നും ക്രൈസ്തവ വിശ്വാസി എന്ന അധികാരത്തിന്റെ പുറത്ത് നമുക്ക് അത് തിരികെ ആവശ്യപ്പെടാമെന്നും ഫാ. അഡാല്‍ബെര്‍ട്ട് പറഞ്ഞു. അതേസമയം തിരുവോസ്തി മോഷണം നടത്താനുള്ള ശ്രമത്തിന് പിന്നില്‍ സാത്താന്‍ സേവകര്‍ക്ക് കൈമാറാനായിരിന്നോയെന്ന്‍ വ്യക്തമല്ല. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-20-15:51:45.jpg
Keywords: തിരുവോസ്തി

24256
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള പരിപാടിയില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജാവ്
Content: ലെയ്സ്റ്റര്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 12ന് ലണ്ടനിലെ ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടിയിലും ചാള്‍സ് മൂന്നാമന്‍ രാജാവ് പങ്കെടുത്തു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ (എ.സി.എന്‍) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട വിമതരുടെ ഭരണത്തില്‍ കീഴിലായ സിറിയന്‍ ജനതക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന്‍ ചാള്‍സ് രാജാവ് വിശുദ്ധ കുര്‍ബാനക്ക് ശേഷം പറഞ്ഞിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് ബ്രിട്ടനിലെ ജെസ്യൂട്ട് പ്രോവിന്‍ഷ്യാള്‍ ഫാ. പീറ്റര്‍ ഗല്ലാഘര്‍ ചാള്‍സ് രാജാവിന് നന്ദി പറഞ്ഞു. രാജാവിന്റെ സാന്നിധ്യത്തിനും ജീവിതത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ദൈവീക സാന്നിധ്യത്തെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിനെയും അംഗീകരിച്ചുകൊണ്ട് വിശ്വാസത്തിലും ഐക്യത്തിലും ഒരുമിച്ച് നില്‍ക്കുവാന്‍ ലഭിച്ച ഈ അവസരത്തിനും നന്ദി അര്‍പ്പിക്കുകയാണെന്ന് ഫാ. ഗല്ലാഘര്‍ കൂട്ടിച്ചേര്‍ത്തു. രാജാവ് പങ്കെടുത്ത പരിപാടി വളരെ വിജയകരമായിരുന്നുവെന്ന് ഫാം സ്ട്രീറ്റ് ചര്‍ച്ച് വികാരിയും ജെസ്യൂട്ട് വൈദികനുമായ ഫാ. ഡൊമിനിക് റോബിന്‍സണ്‍ അറിയിച്ചു. വിവിധ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളിലുള്ളവര്‍ക്ക് പുറമേ ഇതരമതസ്ഥരെയും, അവിശ്വാസികളെയും ഈ ആഗമനകാലത്ത് ഒരുമിച്ച് കൊണ്ടുവരുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഫാ. റോബിന്‍സണ്‍ പറയുന്നു. ഒന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രത്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് എസിഎന്‍ യുകെ നാഷ്ണല്‍ ഡയറക്ടറായ ഡോ. കരോളിന്‍ ഹള്‍ ചൂണ്ടിക്കാട്ടി. രാജാവ് നേരത്തെ മുതല്‍ കഷ്ടതയനുഭവിക്കുന്ന വിശ്വാസികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ കേള്‍ക്കുകയും അവരോട് അഗാധവും അചഞ്ചലവുമായ അനുകമ്പ കാണിച്ചിരുന്നുവെന്നും ഈ പിന്തുണ തങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷിലെയും നിനവേ സമതലത്തിലെയും ക്രൈസ്തവരുടെ പുനരധിവാസത്തിനു വര്‍ഷങ്ങളായി എസിഎന്‍ ശ്രമിച്ചു വരികയാണ്. നിരവധി ദേവാലയങ്ങളും വീടുകളുമാണ് എസിഎന്‍ പുനര്‍നിര്‍മ്മിച്ചത്. ഒരുപാട് ക്രൈസ്തവര്‍ സ്വദേശത്തേക്ക് മടങ്ങിവരുവാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയില്‍ കാലങ്ങളായി കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ ദീര്‍ഘകാലമായി പിന്തുണച്ചുവരുന്ന വ്യക്തിയാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. അവരുടെ കഷ്ടതകളിലേക്ക് അദ്ദേഹം പല പ്രാവശ്യം ലോകശ്രദ്ധ ക്ഷണിച്ചിരിന്നു. 2018-ല്‍ മധ്യപൂര്‍വ്വേഷ്യക്ക് വേണ്ടി ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് വെസ്റ്റ്മിനിസ്റ്റര്‍ അബ്ബിയില്‍ വെച്ച് നടന്ന പരിപാടിയില്‍ അന്ന് വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സ് മൂന്നാമന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരിന്നു. പരിപാടിയുടെ ഭാഗമായി ലണ്ടനിലെ ഇറാഖി ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളുമായി ചാള്‍സ് രാജാവ് കൂടിക്കാഴ്ച നടത്തി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-20-20:16:46.jpg
Keywords: രാജാ, ചാള്‍

24257
Category: 18
Sub Category:
Heading: വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തതു സങ്കടകരം: കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ
Content: വിലങ്ങാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തതു സങ്കടകരമാണെന്ന് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി നടപ്പാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുണ്ടായ ഒരു ദുരന്തത്തിൽ സമയബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ട അവസ്ഥയ്ക്ക് ഒരു തീരുമാന മായിട്ടില്ല. പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസർക്കാരിൻ്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ ഒരു പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ജനങ്ങൾക്കു താമസം വരാതെ വാസയോഗ്യമായ ഭവനത്തിൽ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിർമാണം വേഗത്തിൽ ആരംഭിച്ചതെന്ന് കാതോലിക്കാബാവ പറഞ്ഞു. വിലങ്ങാട് മുണ്ടോകണ്ടത്തിൽ അൽഫോൻസ നഗറിലാണ് ഭവനത്തിനു തറക്കല്ലിട്ടത്. കോഴിക്കോട് ദേവഗിരി ഇടവകയാണ് വിലങ്ങാട്ട് ആദ്യത്തെ ഭവനം നിർമിച്ചു നൽകുന്നത്. ചടങ്ങിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണം നടത്തി. കെസിബിസി സെക്രട്ടറി ജനറലും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. ഇ.കെ. വിജയൻ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്‌ദുള്ള, വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏ ബ്രഹാം വയലിൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, സിഒഡി ഡയറക്‌ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-12-21-11:21:20.jpg
Keywords: കെസിബിസി

24258
Category: 18
Sub Category:
Heading: സഭാവിരുദ്ധ സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്: അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ അച്ചടക്കം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി നിയമാനുസൃതമായി കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തു സഭയിലെ വൈദികരെയും സന്യസ്‌തരെയും അല്‌മായരെയും തെറ്റിദ്ധരിപ്പിച്ചു ചില വ്യക്തികൾ തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ ഇടവകകളിൽ വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് വൈദിക, സന്യസ്‌ത, അല്‌മായ സമൂഹങ്ങളോട് അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഇത്തരം പ്രതിഷേധ സമ്മേളനങ്ങൾ, അതോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം തുടങ്ങിയവ സഭയുടെ നിയമാനുസൃതമായ സംവിധാനത്തിനെതിരേയാണെന്നത് അവർ പ്രചരിപ്പിക്കുന്ന നോട്ടീസിൽനിന്നു വ്യക്തമാണ്. സഭയെ സ്നേഹിക്കുന്ന വൈദികർ, സന്യസ്‌തർ, അല്‌മായ വിശ്വാസികൾ എല്ലാവരും സഭാകൂട്ടായ്മയ്ക്കു വിഘാതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഇത്തരം തെറ്റായ സമ്മേളനങ്ങളുടെയും സംഗമങ്ങളുടെയും ഭാഗമാകരുതെന്നും അപ്പസ് തോലിക് അഡ്മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു.
Image: /content_image/India/India-2024-12-21-11:52:24.jpg
Keywords: അപ്പസ്‌തോ

24259
Category: 1
Sub Category:
Heading: 2025 മഹാജൂബിലി: വത്തിക്കാനിൽ പുതിയ തപാൽ ഓഫിസ് തുറന്നു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും 2025 ജൂബിലിക്കായി എത്തുന്ന ആളുകൾക്കായി, പുതിയ തപാൽ ഓഫിസ് തുറന്നു. വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസാഗയും, ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ഗവർണറേറ്റ് സെക്രട്ടറി ജനറൽ സിസ്റ്റർ റാഫേല്ല പെട്രിനിയും ചേർന്നാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഇറ്റാലിയൻ തപാൽ വിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനയായി നൽകിയത്. ജൂബിലി ആഘോഷങ്ങൾക്കായി വത്തിക്കാനിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും മറ്റു വിനോദസഞ്ചാരികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വത്തിക്കാനിൽ നിന്നുള്ള ആശംസകൾ അയക്കുന്നതിനും ഈ തപാൽ സേവനം ഏറെ സഹായകരമാകും. വത്തിക്കാൻ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അംഗവൈകല്യമുള്ളവർക്കു സേവനം പ്രയോജനപ്പെടുത്തുന്നതിനു, പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകൾ, കവറുകൾ, കാർഡുകൾ എന്നിവ ഇവിടെ നിന്ന് തന്നെ വാങ്ങി, ആശംസകൾ രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനില്‍ മൂന്നര കോടിയോളം ആളുകൾ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-21-12:30:18.jpg
Keywords: വത്തിക്കാ

24260
Category: 1
Sub Category:
Heading: ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അടുത്ത മാസം അമേരിക്കയുടെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ജോ ബൈഡനുമായി ഫ്രാൻസിസ് പാപ്പ ഫോണിൽ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഗോള ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി പാപ്പ നടത്തിയ നിരവധി പരിശ്രമങ്ങളെയും പാപ്പയുടെ പ്രതിബദ്ധതയെയും പ്രസിഡന്റ് അനുസ്മരിച്ചു. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പരിശ്രമങ്ങൾക്ക് ബൈഡന്‍ നന്ദി അര്‍പ്പിച്ചു. അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പ നൽകിയ ക്ഷണം ജോ ബൈഡൻ സ്വീകരിക്കുകയും ചെയ്തു. അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ കാര്യം ഫ്രാൻസിസ് പാപ്പ പ്രസിഡന്റിനെ അറിയിച്ചു. വധശിക്ഷയ്ക്കെതിരെ നിരവധി തവണ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്ന വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. ജൂബിലി വർഷത്തിൽ ക്ഷമാപണം ഉള്‍പ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ ഭരണകൂടത്തിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാപ്പ പറഞ്ഞു. വധശിക്ഷയ്ക്കെതിരെയുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഫെഡറൽ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാൽപ്പത് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന്, അമേരിക്കൻ മെത്രാൻ സമിതി അപേക്ഷിച്ചിരുന്നു. അതേസമയം യുഎസ് പ്രസിഡൻ്റ് സ്‌ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരിന്നു. ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഇറ്റലി-വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച. ജനുവരി പത്തിനാകും ഫ്രാൻസിസ് മാർപാപ്പയെ ബൈഡൻ കാണുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-21-13:38:48.jpg
Keywords: പാപ്പ

24261
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആദ്യ പുൽക്കൂട്
Content: ബെത്ലഹേം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസിസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദേവാലയങ്ങളോ അതിലെ രൂപങ്ങളല്ല മറിച്ചു മലമുകളിലെ മൃഗങ്ങളുടെ എളിയ കാലിത്തൊഴുതന്നെയാണ് ഫ്രാൻസീസ് തെരഞ്ഞെടുത്തത്. വിശുദ്ധനാട്ടിലേക്കു തീർത്ഥാടനം നടത്തി ക്രിസ്തു ജനിച്ച യഥാർത്ഥ സ്ഥലം കണ്ടതിനു ശേഷമാണു ഫ്രാൻസീസിനു ഇപ്രകാരമൊരു ചിന്ത ഉദിച്ചത്. പുൽക്കൂടിന്റെ ദാരിദ്യമായിരുന്നു അസീസ്സിയിലെ ആ യുവാവിനെ ഏറ്റവും സ്വാധീനിച്ചത്. ആ ദാരിദ്യമാണ് ഇപ്രകാരമൊരു ക്രിസ്തുമസ് ആഘോഷത്തിനു ഫ്രാൻസീസിനെ പ്രേരിപ്പിച്ചത്. ഫ്രാൻസിസ്കൻ സന്യാസിയായ ചേലാനോയിലെ തോമസ് ഇപ്രകാരം രേഖപ്പെടുത്തുന്നു: തിരുപ്പിറവിയുടെ 15 ദിവസങ്ങൾക്കു മുമ്പു ഫ്രാൻസീസ് ഒരു സഹോദരനോടു പറഞ്ഞു, “ബെത്ലഹേമിൽ പിറന്ന ഉണ്ണിക്കു എനിക്കൊരു സ്മാരകം തീർക്കണം.… അവന്റെ ശൈശവകാല ദുരിതങ്ങൾ കണ്ണുകൾ കൊണ്ടു കാണാൻ കഴിയുന്ന ഒരു സ്മാരകം, അവൻ പുൽത്തൊട്ടിലിൽ പിള്ളക്കച്ചയിൽ ആടുമാടുകൾക്കിടയിൽ ഉറങ്ങുന്നതിന്റെ ഓർമ്മ”. അവിടെ ലാളിത്യം ആദരിക്കപ്പെട്ടു, ദാരിദ്യം വാഴ്ത്തപ്പെട്ടു, എളിമ പ്രശംസിക്കപ്പെട്ടു. ഫ്രാൻസീസിന്റെ തുണ സഹോദരൻ പുതിയ ബെത്ലഹേം ഉണ്ടാക്കി. രാത്രി പകലുപോലെ പ്രകാശമുള്ളതായി, മനുഷ്യരും മൃഗങ്ങളും ഫ്രാൻസീസിനൊപ്പം പുൽക്കൂടിനു മുമ്പിൽ സന്തോഷത്തോടെ നിന്നു. അവരുടെ നെടുവീർപ്പുകൾ ആർദ്രതയിലും സന്തോഷത്തിലും അലിഞ്ഞു പോയി. പുൽക്കൂട്ടിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന അർപ്പണം നടന്നു. പുരോഹിതൻ നവ്യമായ ഒരു ആശ്വാസം ഹൃദയത്തിലേറ്റു വാങ്ങി. ആ രാത്രിയിൽ ഫ്രാൻസീസിന്റെ കൈകളിൽ ഉണ്ണിശോ ഇരിക്കുന്നതു കണ്ടതായി ചിലർ പറയുന്നതിനെപ്പറ്റി വിശുദ്ധ ബൊനവെന്തൂര സാക്ഷ്യപ്പെടുത്തുന്നു. ധീരനും സത്യസന്ധനുമായ ഒരു പടയാളി ഇപ്രകാരം പറയുന്നു: "ആ രാത്രിയിൽ പുൽത്തൊട്ടിലിൽ.... അതിസുന്ദരനായ ഒരു ശിശുവിനെ ഫ്രാൻസിസ് പിതാവ് ഇരു കരങ്ങളും കൊണ്ടു ആലിംഗനം ചെയ്തു, ഉണ്ണിയേശു ഉറക്കത്തിൽ നിന്നു എണീറ്റു ഫ്രാൻസീസിനെ നോക്കി പുഞ്ചരിച്ചു". ഫ്രാൻസീസിന്റെ പുൽക്കൂടിന്റെ വാർത്ത നാട്ടിലെങ്ങും പരന്നു. 1291 ൽ ആദ്യത്തെ ഫ്രാൻസിസ്കൻ പാപ്പയായ നിക്കോളാസ് നാലാമൻ റോമിലെ പരിശുദ്ധ മാതാവിന്റെ ബസിലിക്കയിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ ദൃശ്യം സ്ഥിരമായി ഒരുക്കാൻ കൽപ്പന പുറപ്പെടുവിച്ചു. അതിനു ശേഷം പുൽക്കൂടും പുൽക്കൂട്ടിലെ ഉണ്ണിയേശുവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറമുള്ള ഭാഗമായി. ക്രിസ്തുമസ് പുൽക്കൂട് ദൈവത്തിന്‍റെ സ്നേഹക്കരുതലിന്‍റെ അടയാളമാണന്നു പുൽക്കൂടിന്‍റെ പ്രാധാന്യത്തെയും അതിന്‍റെ ആത്മീയവശങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഫ്രാൻസിസ് പാപ്പാ 2019 ൽ പുറത്തിക്കിയ അദ്മിറാബിലെ സീഞ്ഞൂ “Admirabile signum” എന്ന അപ്പോസ്തോലിക രേഖയിൽ വ്യക്തമാക്കി പറയുന്നു: പുൽക്കൂട് നമ്മിൽ ഇത്രമാത്രം ചലനങ്ങൾ സൃഷ്ടിക്കാൻ കാരണം ദൈവത്തിന്‍റെ കരുതലാർന്ന സ്നേഹമാണ്. ഫ്രാൻസിസ് അസ്സീസിയുടെ കാലം മുതൽക്കേ പുൽക്കൂട് മനുഷ്യാവതാരത്തിൽ ദൈവപുത്രൻ സ്വീകരിച്ച ദാരിദ്യത്തെ തൊടാനും അനുഭവിക്കാനും നമ്മെ ക്ഷണിച്ചു കൊണ്ട് അത്യാവശ്യക്കാരായ നമ്മുടെ സഹോദരീ സഹോദരന്മാരിൽ ഈശോയെ കണ്ട് കരുണയോടെ സഹായിക്കാൻ ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. പുൽകൂട്ടിലെ ഉണ്ണീശോയിൽ നിന്നു ഫ്രാൻസീസ് അസീസിയെപ്പോലെ ദൈവസ്നേഹത്തിന്റെ അനുഭവം സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-21-15:45:43.jpg
Keywords: പുല്‍ക്കൂ

24262
Category: 22
Sub Category:
Heading: നമുക്ക് ബേത്ലഹേം വരെ പോകാം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിയൊന്നാം ദിനം
Content: #{blue->none->b-> വചനം: }# ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. (ലൂക്കാ 2 : 15). #{blue->none->b-> വിചിന്തനം: }# ബേത്ലഹേം എന്ന പദത്തിന്റെ അർത്ഥം അപ്പത്തിന്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു തെല്ലും അതിശോക്തിയില്ല. ബേത്ലഹേം വരെ പോകുന്നവർക്കെല്ലാം രക്ഷകനെ കാണാം വിശപ്പകറ്റാം, സമൃദ്ധിയിൽ വളരാം. ആഗമനകാലം രക്ഷനെ കാണാൻ യാത്ര പുറപ്പെടേണ്ട കാലമാണ്. ദൈവം വസിക്കുന്ന ഭവനത്തിലേക്ക് നടക്കേണ്ട കാലം. ഇന്നു ദൈവത്തിനു പിറക്കാൻ ഏറ്റവും അനുയോജ്യമായ ബേത്ലെഹേം നമ്മുടെ ഹൃദയമാണ്. ആ ഹൃദയത്തെ വിശുദ്ധീകരിക്കുക, അവിടേക്കു തിരികെ നടക്കുക. ആബേലച്ചന്റെ പ്രസിദ്ധമായ ഈശ്വരനെ തേടി ഞാനലഞ്ഞു എന്ന ഭക്തിഗാനം അവസാനിക്കുന്നത്. "അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ, ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു, അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം" എന്ന സത്യം പ്രഘോഷിച്ചു കൊണ്ടാണ്. അതോടൊപ്പം ഈശോ വസിക്കുന്ന ജീവിക്കുന്ന ബേത്ലെഹേമായ നമ്മുടെ ഹൃദയങ്ങൾ മറ്റുള്ളവരുടെ വിശപ്പകറ്റുന്ന ഭവനമായി മാറണം. #{blue->none->b-> പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ, ക്രിസ്തുമസിനായി ഏറ്റവും അടുത്തൊരുങ്ങുന്ന ഈ ദിവസങ്ങളിൽ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒന്നു തിരികെ സഞ്ചരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉണ്ണീശോക്കു വസിക്കാൻ ഏറ്റവും ഇഷ്ടമുള്ള പുൽക്കൂട് ഞങ്ങളുടെ ഹൃദയമാണന്നു ഞങ്ങൾ തിരിച്ചറിയുന്നു. അതിനെ വിശുദ്ധീകരിക്കാനും പവിത്രമായി സൂക്ഷിക്കാനും ഞങ്ങൾക്ക് കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം: }# ഉണ്ണീശോയെ, എന്റെ ഹൃദയത്തിൻ്റെ നാഥനായി വരണമേ!
Image: /content_image/SeasonalReflections/SeasonalReflections-2024-12-21-20:43:02.jpg
Keywords: പ്രാർത്ഥനകൾ