category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading2025 മഹാജൂബിലി: വത്തിക്കാനിൽ പുതിയ തപാൽ ഓഫിസ് തുറന്നു
Contentവത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും 2025 ജൂബിലിക്കായി എത്തുന്ന ആളുകൾക്കായി, പുതിയ തപാൽ ഓഫിസ് തുറന്നു. വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസാഗയും, ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ഗവർണറേറ്റ് സെക്രട്ടറി ജനറൽ സിസ്റ്റർ റാഫേല്ല പെട്രിനിയും ചേർന്നാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഇറ്റാലിയൻ തപാൽ വിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനയായി നൽകിയത്. ജൂബിലി ആഘോഷങ്ങൾക്കായി വത്തിക്കാനിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും മറ്റു വിനോദസഞ്ചാരികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വത്തിക്കാനിൽ നിന്നുള്ള ആശംസകൾ അയക്കുന്നതിനും ഈ തപാൽ സേവനം ഏറെ സഹായകരമാകും. വത്തിക്കാൻ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അംഗവൈകല്യമുള്ളവർക്കു സേവനം പ്രയോജനപ്പെടുത്തുന്നതിനു, പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകൾ, കവറുകൾ, കാർഡുകൾ എന്നിവ ഇവിടെ നിന്ന് തന്നെ വാങ്ങി, ആശംസകൾ രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനില്‍ മൂന്നര കോടിയോളം ആളുകൾ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-21 12:29:00
Keywordsവത്തിക്കാ
Created Date2024-12-21 12:30:18