Contents
Displaying 23841-23850 of 24948 results.
Content:
24283
Category: 1
Sub Category:
Heading: വത്തിക്കാനില്‍ വിശുദ്ധ വാതില്‍ തുറന്നു; 2025 ജൂബിലി വര്‍ഷത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ക്രിസ്തുമസ് രാവിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതോടെ 2025 ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2016 ലെ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷാചരണത്തിന് ശേഷം സീല്‍ ചെയ്തിരിന്ന ദേവാലയ വാതിലാണ് വീണ്ടും തുറന്നിരിക്കുന്നത്. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക.

The Jubilee of Hope 2025 has begun! Pope Francis opened the Holy Door of St. Peter's Basilica at the Vatican. The Catholic Church begins a Holy Year that the Popes proclaim every 25 years. #Jubilee2025 pic.twitter.com/gzXULGO3OZ
— EWTN Vatican (@EWTNVatican) December 24, 2024

ദൈവീകമായ പ്രത്യാശയിൽ ആഴപ്പെട്ട് നിത്യതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനം തുടരാൻ പ്രചോദനവും ശക്തിയുമേകുന്ന ഒരു സന്ദേശമാണ് ജൂബിലിവർഷത്തിലൂടെ പാപ്പയും സഭയും നമുക്ക് മുന്നിൽ വയ്ക്കുന്നത്. രക്ഷയിലേക്കുള്ള ഏക മാർഗ്ഗമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ വാതിലും, ഈ വർഷത്തിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യവും ലോഗോയും, 2025-ൽ നമുക്ക് മുന്നിൽ അളവുകളില്ലാതെ വർഷിക്കപ്പെടുന്ന കരുണയും ദൈവവുമായുള്ള അനുരഞ്ജന സാധ്യതകളുമാണ്. ഏപ്രിൽ 27-ന് നടക്കുന്ന കൗമാരക്കാരുടെ ജൂബിലി വേളയിൽ വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെയും ആഗസ്റ്റ് 3-ന് യുവജനങ്ങളുടെ ജൂബിലി ആഘോഷത്തില്‍ വാഴ്ത്തപ്പെട്ട പിയർ ഫ്രസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനങ്ങള്‍ നടക്കും. മെയ് 30 - ജൂൺ 1 വാരാന്ത്യത്തിൽ കുട്ടികൾ, മുത്തശ്ശി മുത്തശ്ശന്മാർ, പ്രായമായവരെ അനുസ്മരിച്ചും വിവിധ പരിപാടികള്‍ നടക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ, പള്ളിയിൽ നിന്ന് അകലെയുള്ള ഷോറൂമിന് പുറത്ത് ഹിന്ദുത്വ ഗാനങ്ങൾ നടത്താറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം കത്തീഡ്രൽ പള്ളിയില്‍ വിശ്വാസി സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, പള്ളിക്ക് മുന്നിൽ വലിയ ജനക്കൂട്ടം ക്രിസ്തുമസ് ആഘോഷിക്കുന്നത് ദൃശ്യമായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആര്‍എസ്‌എസിന് കീഴിലുള്ള ബജ്രംഗ്ദള്‍, വിഎച്ച്‌പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സമീപദിവസങ്ങളില്‍ നടക്കുന്ന ഈ പ്രചരണം തെറ്റാണെന്ന് വായനക്കാരെ അറിയിയ്ക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-12:09:37.jpg
Keywords: ഉത്തർ
Content:
24292
Category: 1
Sub Category:
Heading: നരകയാതന അനുഭവിക്കുന്ന നിക്കരാഗ്വേക്ക് വേണ്ടി ബിഷപ്പ് അല്‍വാരെസിന്റെ ആദ്യ പൊതു കുര്‍ബാന
Content: സെവില്ലെ, സ്പെയിന്‍: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് റോമില്‍ പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേ ബിഷപ്പ് റോളാണ്ടോ അല്‍വാരെസ് ആദ്യമായി പൊതു കുര്‍ബാന അര്‍പ്പിച്ചു. സ്പെയിനിലെ സെവില്ലേ പ്രവിശ്യയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ അവസാനം ബിഷപ്പ് തന്റെ മാറത്ത് ധരിച്ചിരുന്ന കുരിശ് പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചു. നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഭരണകൂട വേട്ടയ്ക്കിരയായ മെത്രാന്‍ കഴിഞ്ഞ ജനുവരി മുതലാണ് റോമില്‍ പ്രവാസ ജീവിതം നയിക്കുന്നത്. വീട്ടുതടങ്കലിലായിരുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ രാജ്യവിടുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു. പിന്നീട് മോചിതനായി. തന്റെ പ്രിയപ്പെട്ട മതഗല്‍പ്പ രൂപതയുടെ കാനോനിക സ്ഥാപനത്തിന് 100 വര്‍ഷം തികയുന്നതിന്റെ തലേന്ന് പരിശുദ്ധ കന്യകാമാതാവിന്റെ ആദരണാര്‍ത്ഥം പ്രത്യാശയുടെ രാജ്ഞിയുടെ ഓര്‍മ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് പുറമെ ഒരനുഗ്രഹം കൂടിയാണെന്നാണ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ പറഞ്ഞു. 1924 ഡിസംബര്‍ 19നു പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ കാലത്താണ് മതഗല്‍പ്പ രൂപത സ്ഥാപിതമായത്. നിക്കരാഗ്വേയിലെ കത്തോലിക്കാ സഭക്കായി ഈ മാസാദ്യം ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിലെ ചില വാചകങ്ങളും ബിഷപ്പ് പരാമര്‍ശിച്ചു. കഷ്ടതകളുടെ ഈ നിമിഷത്തില്‍ നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കരുതലിനെ മറക്കരുതെന്നും, വിശ്വാസവും, പ്രതീക്ഷയും അത്ഭുതങ്ങള്‍ കൊണ്ടുവരുമെന്നും നമ്മുടെ ദൃഷ്ടികള്‍ പരിശുദ്ധകന്യകാമാതാവില്‍ കേന്ദ്രീകരിക്കണമെന്നും പാപ്പായെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 2022 ഓഗസ്റ്റ് 4-നാണ് മതഗല്‍പ്പ രൂപത മെത്രാനും എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ടറ്ററുമായ ബിഷപ്പ് അല്‍വാരെസ് ജയിലിലായത്. വത്തിക്കാന്‍ നടത്തിയ മാധ്യസ്ഥപ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ മോചിപ്പിച്ചു റോമിലെത്തിക്കുകയായിരിന്നു. അതേസമയം നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ കൊടിയ ഭീഷണിയിലാണ് കത്തോലിക്ക സഭ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-28-17:27:58.jpg
Keywords: നിക്കരാഗ്വേ