category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലയൂർ പള്ളിയിലെ കരോൾ സംഗീതനിശ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം
Contentപാലയൂർ: പാലയൂർ മാർതോമാ തീർത്ഥാടന കേന്ദ്രത്തിലെ കരോൾ സംഗീതനിശ പോലീസിന്റെ ഇടപെടലിനെത്തുടർന്ന് മുടങ്ങിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വൻ പ്രതിഷേധം ഉയർന്നതോടെ, കരോൾ പരിപാടി വിലക്കിയ ചാവക്കാട് എസ്‌ഐ വിജിത്ത് വിജയൻ അവധിയിൽ പോയി. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞാണ് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്‌തുമസ് കരോൾ പാടുന്നതു പോലീസ് വിലക്കിയത്. വർഷങ്ങളുടെ പഴക്കമുള്ള പരിപാടി ചരിത്രത്തിലാദ്യമായി മുടങ്ങുകയായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി പള്ളിയങ്കണത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തുടങ്ങാനിരുന്ന കരോൾ ഗാനനിശയാണു പോലീസ് എത്തി തടഞ്ഞത്. പള്ളിമുറ്റത്തു കൊടിമരത്തിനുസമീപം ചെറിയ വേദിയൊരുക്കി അവിടെയാണ് കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. രാത്രി ഒമ്പതുമുതൽ പത്തുവരെയാണു പരിപാടി നടത്താനിരുന്നത്. ഏറെ നേരത്തേതന്നെ പോലീസ് സംഘം ജീപ്പിൽ പള്ളിക്കു സമീപമുണ്ടായിരുന്നു. പരിപാടി തുടങ്ങുന്ന സമയമായതോടെ ജീപ്പ് പള്ളിയങ്കണത്തിലേക്ക് ഓടിച്ചുകയറ്റി എസ്ഐ ജീപ്പിലിരുന്നുതന്നെ കമ്മിറ്റിക്കാരോടും മൈക്ക് ഓപ്പറേറ്ററോടും ഭീഷണിസ്വരത്തിൽ സംസാരിക്കുകയായിന്നു. കരോൾ പരിപാടി നടത്തിയാൽ വേദിയിലൊരുക്കിയ സാധനങ്ങളും കമ്മിറ്റിക്കാരെയും സൗണ്ട് ഉടമയെയും കസ്റ്റഡിയിൽ എടുക്കുമെന്നും എസ്‌ഐ ഭീഷണിമുഴക്കി. തീർത്ഥ കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയെ ജീപ്പിനരികിലേക്കു വിളിച്ചുവരുത്തി, മൈക്ക് പെർമിറ്റ് ഇല്ലാത്തതുകൊണ്ട് മൈക്ക് ഉപയോഗിക്കരുതെന്നു ധിക്കാരമായി പറഞ്ഞുവെന്നു സംഘാടകർ പറഞ്ഞു. വളരെ വർഷങ്ങളായി പള്ളി അങ്കണത്തിൽ കരോൾഗാന പരിപാടി നടത്താറുണ്ടെന്നും പള്ളി അങ്കണമായതിനാൽ പെർമിറ്റ് എടുക്കാറില്ലെന്നും എസ്‌ഐയെ അറിയിച്ചു. അതു സാധ്യമല്ലെന്നു പറഞ്ഞ എസ്ഐ പരിപാടി നടത്തിയാൽ ഇവിടെയുള്ളതു മുഴുവൻ കൊണ്ടുപോകുമെന്നും ഭീഷണിമുഴക്കി. കമ്മിറ്റിയിലെ ഏതാനും ആളുകളുടെ പേര് എഴുതിയെടുത്തശേഷം ജീപ്പിൽനിന്നിറങ്ങി ആൾക്കൂട്ടത്തിനോടായി പരിപാടി നടത്താൻ പറ്റില്ലെന്നും എസ്ഐ പറഞ്ഞു. ഇതിനിടെ, ആർച്ച് പ്രീസ്റ്റ് എസ്എച്ച്ഒയെ വിവരം അറിയിച്ചെങ്കിലും അനുകൂലനടപ ടിയുണ്ടായില്ല. കമ്മിറ്റിയിലെ ഒരാൾ വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരം ധരിപ്പിച്ചു. ഫോൺ എസ്ഐക്കു കൊടുക്കാൻ കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും എസ്‌ഐ ഫോണിൽ സംസാരിക്കാൻ തയാറായില്ല. കമ്മിറ്റിയിലെ ചിലർ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെത്തുടർന്ന് ചാവക്കാട് സിഐ പിന്നീട് കരോൾ നടത്താൻ അനുമതി നൽകിയെങ്കിലും സമയം വൈകിയതിനാൽ പരിപാടി പിന്നീട് പള്ളിക്കകത്തു ഭാഗിക മായി നടത്തുകയായിരുന്നു. ഒരുമാസത്തിലധികമായി പരിപാടിക്കായി ഒരുക്കം നട ത്തിയവരും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളും കടുത്ത നിരാശയിലായി. സംഭവം പിന്നീട് വിവാദമാകുകയായിരുന്നു. ഇടവകക്കാർ പ്രതിഷേധത്തിനു മുതിർന്നെങ്കിലും ആർച്ച്പ്രീസ്റ്റ് അവരെ പിന്തിരിപ്പിച്ചു. ക്രിസ്തുമസ് തിരുക്കർമങ്ങൾക്കു മുഖ്യ കാർമികത്വം വഹിക്കുന്ന മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എത്തിച്ചേരുന്ന സമയമായതിനാൽ വിശ്വാസികളെ വികാരി പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുവിൻ്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണ് എസ്ഐ അവധി യെടുത്തതെന്നാണ് പോലീസ് ഭാഷ്യം. സിപിഎം അടക്കം രാഷ്ട്രീയപാർട്ടികളും എ സ്ഐയുടെ നടപടിക്കെതിരേ പ്രതിഷേധമുയർത്തിയതോടെയാണ് അവധിയിൽ പോക്കെന്നു പറയപ്പെടുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാലയൂർ പള്ളിയിലെ കരോൾശുശ്രൂഷകൾ തടസപ്പെടാനിടയായ പോലീസ് നടപടികൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിൻ്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധിസംഘം. പാലയൂർ പള്ളി സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു പ്രതിനിധിസംഘം. പള്ളി സന്ദർശിച്ചശേഷം പ്രതിനിധിസംഘം വൈദികർ, പള്ളി ട്രസ്റ്റിമാർ, സംഘടനാ ഭാരവാഹികൾ എന്നിവരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വക്കറ്റ് ഫോറം പ്രസിഡന്റ് അജി വർഗീസ്, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർമാസ്റ്റർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്‌സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കു റ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ എന്നിവർ പ്രതിനിധിസംഘത്തിൽ ഉ ണ്ടായിരുന്നു. പാലയൂർ പള്ളി കൈക്കാരൻ പി.എ. ഹൈസൺ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ട ത്ത്, ജോയ്‌സി ആൻ്റണി എന്നിവർ പാലയൂർ പള്ളി പ്രതിനിധികളായി പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-27 08:23:00
Keywordsപാലയൂ
Created Date2024-12-27 08:24:42