Contents

Displaying 23861-23870 of 24948 results.
Content: 24303
Category: 1
Sub Category:
Heading: "മാര്‍പാപ്പയുടെ കത്തീഡ്രലില്‍" വിശുദ്ധ വാതില്‍ തുറന്നു
Content: വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ കത്തീഡ്രലും റോമിലെ മാര്‍പാപ്പയുടെ ഭദ്രാസന ദേവാലയവുമായ ജോൺ ലാറ്ററൻ ബസിലിക്കയില്‍ വിശുദ്ധ വാതില്‍ ഇന്നലെ ഡിസംബർ 29ന് തുറന്നു. റോം രൂപതയുടെ വികാരി ജനറലും വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റുമായ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേയാണ് 2025 ജൂബിലി വര്‍ഷത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചന യോഗ്യതയുള്ള വിശുദ്ധ വാതില്‍ തുറന്നത്. 2025 ഡിസംബർ 28ന് ഔദ്യോഗികമായി അടയ്ക്കുന്നത് വരെ കത്തീഡ്രലിൻ്റെ വലതുവശത്തുള്ള ജൂബിലി വാതില്‍ തീർത്ഥാടകർക്കായി തുറന്നിരിക്കും. 2016 ലെ കരുണയുടെ അവസാന ജൂബിലി വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, 2025 ജൂബിലിക്ക് ഫ്രാൻസിസ് മാർപാപ്പ പ്രധാന റോമൻ ബസിലിക്കകളുടെ എല്ലാ വിശുദ്ധ വാതിലുകളും തുറക്കുന്നില്ല. ക്രിസ്മസിന് തൊട്ടുമുമ്പ് ഡിസംബർ 24-ന് സെൻ്റ് പീറ്റര്‍ ബസിലിക്കയുടെ വിശുദ്ധ വാതിൽ മാത്രമാണ് അദ്ദേഹം തുറന്നത്. ഡിസംബർ 26ന് റെബിബിയയിലെ റോമൻ ജയിലിൽ അസാധാരണമായി സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ വാതിലും റോമ നഗരത്തിലെ മറ്റ് മൂന്ന് പ്രധാന ബസിലിക്കകളും തുറക്കുവാന്‍ അദ്ദേഹം കർദ്ദിനാളുമാരെ നിയോഗിക്കുകയായിരിന്നു. എ.ഡി 324 നവംബര്‍ 9ന് സില്‍വസ്റ്റര്‍ പാപ്പ കൂദാശ ചെയ്ത സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക ദേവാലയത്തിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികം നവംബറിലാണ് സമാപിച്ചത്. പതിനാലാം നൂറ്റാണ്ടു വരെ പള്ളിയോടു ചേര്‍ന്നുള്ള അരമന പാപ്പയുടെ ഔദ്യോഗിക വസതിയായിരുന്നു. സ്നാപക യോഹന്നാനും, സുവിശേഷകനായ വിശുദ്ധ യോഹന്നാനുമാണ് ഈ പള്ളിയുടെ മധ്യസ്ഥര്‍. റോമന്‍ സാമ്രാജ്യകാലത്ത് പ്ലവൂട്ടി ലാറ്റെരാനി കുടുംബം ദാനമായി നല്‍കിയ ഭൂമിയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്ന കാരണത്താലാണ് ഇതിനെ സെന്റ്‌ ജോണ്‍ 'ലാറ്ററന്‍' ദേവാലയം എന്ന് വിളിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-30-16:11:09.jpg
Keywords: വാതിലി, ലാറ്റ
Content: 24304
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | മര്‍ക്കോസ്
Content: #{black->none->b->വചനഭാഗം: }# മര്‍ക്കോസ് 1: 1-8 1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. 2 ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. 3 മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, 4 പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് സ്‌നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. 5 യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു സ്‌നാനം സ്വീകരിച്ചു.6 യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം.7 അവന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.8 ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും. Ref: (മത്തായി 3 : 1 - 3 : 12 ) (ലൂക്കാ 3 : 1 - 3 : 9 ) (ലൂക്കാ 3 : 15 - 3 : 17 ) _______________________________________________________ ➤ #{red->none->b->ഒരിജൻ : }# #{black->none->b-> ഹൃദയമൊരുക്കൽ }# കർത്താവിന്റെ വഴിയൊരുക്കപ്പെടേണ്ടത് ഹൃദയത്തിലാണ്. എന്തെന്നാൽ, മാനവഹൃദയം പ്രപഞ്ചത്തോളംതന്നെ വലുതും വിശാലവുമാണ്. എങ്കിലും ഈ വലുപ്പം ഭൗതികാർത്ഥത്തിലുള്ളതല്ല. സത്യത്തെക്കുറിച്ചുള്ള വലിയ അറിവിനെ ഉൾക്കൊള്ളാൻ മനസ്സിനു കഴിയും. ഉതകൃഷ്ട ജീവിതശൈലിയാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് വഴിയൊരുക്കുവിൻ. കർത്താവിന്റെ വചനത്തിൽ തടസ്സംകൂടാതെ പ്രവേശിക്കാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ജീവിതവീഥി ഋജുവാക്കുവിൻ (Homilies on the Gospel of Luke 21.5-7). #{black->none->b-> വിശുദ്ധ ഗ്രന്ഥത്തിന്റെ സമഗ്രത }# പഴയനിയമവും പുതിയനിയമവും ബന്ധപ്പെട്ടിരിക്കുന്നു. സുവിശേഷത്തിന്റെ പ്രമേയം രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തിന്റെ ശിരസ്സായ ഈശോമിശിഹായാണ്. (എഫേ 4,15; കൊളോ 1,18) "ഈശോമിശിഹായെ സംബന്ധിച്ച സുവിശേഷത്തിന്റെ ആരംഭം" എന്നു മർക്കോസ് എഴുതുമ്പോൾ ഇതാണ് വ്യക്തമാക്കുന്നത്. ഇതൾ വിടർത്തുന്ന സുവിശേഷത്തിന് പ്രാരംഭവും തുടർച്ചയും അന്ത്യവുമുണ്ട്. പഴയനിയമം മുഴുവനെയും സുവിശേഷത്തിന്റെ പ്രാരംഭമായി കണക്കാക്കാം. സ്നാപകയോഹന്നാൻ പഴയനിയമത്തിൽ പരമപ്രതിരൂപമായി നിലകൊള്ളുന്നു. പഴയനിയമവും പുതിയനിയമവും കൂടിച്ചേരുന്നിടത്താണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നതിനാൽ പഴയ ഉടമ്പടിയുടെ അന്ത്യഘട്ടമായും സ്നാപകനെ കണക്കാക്കാം. പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും രണ്ട ആളുകളാണെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രബോധനങ്ങളിൽ നിന്നും വ്യത്യസ്തമാണ് വി.ഗ്രന്ഥം പഠിപ്പിക്കുന്ന ഈ സത്യം. (Commentary on John 1.14). #{black->none->b->പഴയനിയമവും സുവിശേഷവും തമ്മിലുള്ള ബന്ധം }# ക്രിസ്തീയതയിൽ അവഗാഹം നേടിയവൻ പഴയനിയമത്തെ അനാദരിക്കുകയില്ല. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്ന വാക്യത്തിനു തൊട്ടുപിന്നാലെ "ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ" എന്നു രേഖപ്പെടുത്തുന്നതിലൂടെ, സുവിശേഷത്തിന്റെ ആരംഭം പഴയനിയമത്തോട് ആന്തരികമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മർക്കോസ് വ്യക്തമാക്കുന്നു. (Against Celsus 2.4). #{black->none->b-> കർത്താവിനു വഴിയൊരുക്കൽ }# രണ്ടു പ്രവാചകന്മാരുടെ വാക്യങ്ങൾ വ്യത്യസ്‌ത സ്ഥലങ്ങളിൽനിന്നെടുത്ത് ഒന്നായിച്ചേർക്കുകയാണ് മർക്കോസ് ഇവിടെ ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഹെസക്കിയായുടെ രോഗശാന്തിയെത്തുടർന്ന് വിവരിച്ചിരിക്കുന്ന ഭാഗത്ത് നിന്നാണ് "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം" എന്നത് സ്വീകരിച്ചത് (ഏശ 40, 3: 38. 10-20). ഈ വാക്യത്തെ മലാക്കിയുടെ പ്രവചനത്തിലുള്ള "കണ്ടാലും എനിക്കു വഴിയൊരുക്കാൻ എന്റെ ദൂതനെ എനിക്കു മുമ്പേ ഞാനയയ്ക്കുന്നു" (മലാ 3, 1) എന്ന ഭാഗവുമായി യോജിപ്പിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ചില മാറ്റങ്ങൾ മാർക്കോസ് ഇവിടെ വരുത്തിയിരിക്കുന്നു. "നമ്മുടെ ദൈവത്തിന്റെ വഴികൾ" എന്നതിന് പകരം " "അവന്റെ വഴികൾ" എന്നാണ് നൽകിയിരിക്കുന്നത്. "എനിക്കു മുമ്പേ" എന്നീ പദങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. (Commentary on John 6.24 ). #{black->none->b-> ജലംകൊണ്ടുള്ള സ്‌നാനം}# ഈശോ മാമ്മോദീസാ നൽകിയിരുന്നോ? മിശിഹാ ജലംകൊണ്ടു സ്‌നാനപ്പെടുത്തുന്നില്ല. അവന്റെ ശിഷ്യന്മാരാണ് അതുചെയ്യുന്നത്. അവൻ പരിശുദ്ധാരൂപിയിലും അഗ്നിയിലും സ്‌നാനം നൽകുന്നു. (Commentary on John 6.23). _______________________________________________________ ➤ #{red->none->b->ആഗസ്തീനോസ്: }# #{black->none->b-> ആരംഭപ്രമേയം }# കർത്താവിന്റെ ജനനം, ബാല്യം, യൗവ്വനം എന്നിവയെക്കുറിച്ച് മർക്കോസ് പരാമർശിക്കുന്നില്ല. സ്‌നാപകയോഹന്നാന്റെ പ്രഘോഷണം മുതൽ ആരംഭിക്കത്തക്ക വിധത്തിലാണ് അദ്ദേഹം സുവിശേഷം ക്രമപ്പെടുത്തിയിരുക്കുന്നത് (Harmony of the Gospels of Luke 2.6.18). #{black->none->b->യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ആധികാരികത }# യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ഫലപ്രാപ്‌തി അദ്ദേഹത്തിന്റെ ജീവിത വിശുദ്ധികൊണ്ട് ശരിവയ്ക്കപ്പെട്ടു. നീതിമാന്റെ നീതിക്കു ചേർന്ന സ്‌നാനമായിരുന്നു അത്. അദ്ദേഹം മനുഷ്യൻ മാത്രമായിരുന്നെങ്കിലും കർത്താവിൽനിന്ന് അസാധാരണ കൃപ ലഭിച്ചവനായിരുന്നു. ആ കൃപ ചരിത്രത്തിന്റെ അന്തിമ ന്യായാധിപന് മുന്നോടിയാകാനും പ്രവാചക വചനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് അവിടുത്തെ ചൂണ്ടിക്കാട്ടാനും യോഹന്നാനെ പ്രാപ്‌തനാക്കി: "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, കർത്താവിന് വഴിയൊരുക്കുവിൻ" (മത്താ 3, 3; മർക്കോ 1, 3; ലൂക്കാ 3, 4). (Tractates on the Gospel of John 5. 6.2 ). #{black->none->b->പ്രവാചകനെക്കാൾ വലിയവൻ }# ഈശോമിശിഹായെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞവരിൽ അവിടുത്തോട് ഏറ്റവും അടുത്ത കാലത്തിൽ ജീവിച്ചത് യോഹന്നാനാണ്. ആ പ്രവാചകന്മാരും നീതിമാന്മാരുമെല്ലാം പരിശുദ്ധാരൂപി തങ്ങൾക്കു വെളിപ്പെടുത്തിയ കാര്യങ്ങൾ നിറവേറുന്നതു കാണാൻ അത്യധികം ആഗ്രഹിച്ചിരുന്നു. കർത്താവ് തന്നെ പറഞ്ഞതുപോലെ, "അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാനാഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാനാഗ്രഹിച്ചു. എങ്കിലും കേട്ടില്ല" (മത്താ 13, 17). യോഹന്നാന് മുമ്പുണ്ടായിരുന്ന പ്രവാചകർക്ക് മിശിഹായെക്കുറിച്ച് പ്രവചിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, യോഹന്നാനാകട്ടെ, മിശിഹാ സന്നിഹിതനാകുന്നതിനുമുമ്പ് അവനെക്കുറിച്ച് പ്രവചിക്കുന്നതിനും മിശിഹാ സന്നിഹിതനായപ്പോൾ അവനെ ദർശിക്കുന്നതിനും സാധിച്ചു ഇക്കാരണത്താലാണ് യോഹന്നാനെ പ്രവാചകരേക്കാൾ വലിയവൻ എന്നും വിളിച്ചത്. (മത്താ 11,9; ലൂക്കാ 7,28 ). മറ്റുള്ളവർ ആഗ്രഹിച്ചത് യോഹന്നാൻ ദർശിച്ചു. (Answer to the Letter of Petilian, The Donatist 2,37). _______________________________________________________ ➤ #{red->none->b-> ജറുസലേമിലെ സിറിൾ: }# #{black->none->b->പുതിയനിയമത്തിന്റെ സമാരംഭം }# മാമ്മോദീസായിൽ പഴയ ഉടമ്പടി അവസാനിക്കുകയും പുതിയത് ആരംഭിക്കുകയും ചെയ്യുന്നു. സ്‌നാപകയോഹന്നാനാണ് പുതിയനിയമത്തിന്റെ ആരംഭകൻ. "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്‌നാപകനേക്കാൾ വലിയവനില്ല". ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നല്ലോ: "നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ പ്രവചനം നടത്തി". അതിനാൽ പ്രവാചക പാരമ്പര്യം മുഴുവന്റെയും മകുടം യോഹന്നാനാണ്. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്നും "യോഹന്നാൻ മരുഭൂമിയിൽ സ്‌നാനം നൽകി" (മർക്കോ 1,1-4) എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ സുവിശേഷപദ്ധതിയുടെ ആദ്യഫലവും അദ്ദേഹമാണ് (The Catechetical Lectures 3,6). #{black->none->b->ഇടുങ്ങിയ വഴിയിലൂടെ കടക്കുക }# തന്റെ ആത്മാവിന് ചിറകുകൾ മുളപ്പിക്കാൻ യോഹന്നാൻ വെട്ടുക്കിളികളെ ഭക്ഷിച്ചു. തേൻ ഭുജിച്ച അദ്ദേഹത്തിന്റെ വാക്കുകൾക്ക് തേനിനേക്കാൾ മേന്മയും മധുരവുമുണ്ടായിരുന്നു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച് അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചുവന്നു. കല്ലിടുക്കുകളിലൂടെ നുഴഞ്ഞു കടന്നുപോകുന്ന സർപ്പത്തിന്റെ വാർദ്ധക്യം ബാധിച്ച ശൽക്കങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുകയും ചർമ്മം പുതുതാക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെ അതിന്റെ ശരീരം ചെറുപ്പമാക്കപ്പെടുന്നു. അതിനാൽ, "ഇടുങ്ങിയതും ഋജൂവായതുമായ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" (മത്താ 7:13-14, ലൂക്കാ 13,24). ഉപവാസംവഴി ഞെരുക്കപ്പെടുകയും പഴയ മനുഷ്യൻ ഉരിഞ്ഞുമാറ്റപ്പെടുകയും ചെയ്യട്ടെ. നാശത്തിൽനിന്ന് ഓടിയകലുവിൻ."പഴയ പ്രകൃതിയെ അതിന്റെ ചെയ്തികളോടൊപ്പം നിഷ്ക്കാസനം ചെയ്യുവിൻ" (എഫേ 4,22; കൊളോ 3, 9)(The Catechetical Lecturers 3,6) #{black->none->b-> എന്നേക്കാൾ ശക്തൻ}# യോഹന്നാനെക്കാൾ വലിയവനില്ല. തിഷ്ബ്യനായ ഏലിയാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടവനാണെങ്കിലും യോഹന്നാനെക്കാൾ വലിയവനല്ല (2 രാജാ 2,11) ഹെനോക്കും സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടവനാണെങ്കിലും (ഉൽപ 5,24) യോഹന്നാനെക്കാൾ വലിയവനല്ല. മോശ നിയമദാതാക്കളിൽ ഏറ്റവും ഉന്നതനാണ്. പ്രവാചകരെല്ലാംതന്നെ മഹാത്മാക്കളാണെങ്കിലും യോഹന്നാനെക്കാൾ വലിയവരല്ല. ഇപ്രകാരം താരതമ്യം ചെയ്യാൻ ഞാൻ തുനിഞ്ഞതിനു കാരണം നമ്മുടെയും അവരുടെയും നാഥൻ തന്നെ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളതാണ്: "സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവനില്ല", (ലൂക്കാ 7,28). "കന്യകകളിൽ നിന്നും ജനിച്ചവരിൽ" എന്നല്ല, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ" എന്നാണ് പറഞ്ഞതെന്ന് ശ്രദ്ധിക്കണമെന്നുമാത്രം (The Catechetical Lectures 3.6. ) ____________________________________________________________ ➤#{red->none->b-> തെർത്തുല്യൻ: }# #{black->none->b->യോഹന്നാൻ "ദൂതൻ" എന്നു വിശേഷിപ്പിക്കപ്പെടുന്നു }# യോഹന്നാൻ പൂർത്തിയാക്കാനിരുന്ന ശക്തമായ പ്രവൃത്തികളുടെ പേരിലാണ് "ദൂതൻ"എന്നു വിളിക്കപ്പെട്ടത്. അവയാകട്ടെ, നൂനിന്റെ മകനായ ജോഷ്വ നിർവഹിച്ച ശക്തമായ പ്രവൃത്തികൾക്ക് സമാനമായിരുന്നു. അഭിഷിക്തന്റെ മുന്നോടിയെന്നനിലയിൽ, ദൈവഹിതം പ്രഖ്യാപിച്ചുകൊണ്ട് യോഹന്നാൻ പ്രവാചക ശുശ്രൂഷ നിർവഹിച്ചു. മലാക്കിയുടെ പ്രവചനത്തിൽ കാണും പ്രകാരം, പരിശുദ്ധാരൂപി പിതാവായ ദൈവത്തിന്റെ സ്വരത്തിലൂടെ യോഹന്നാനെ "ദൂതൻ" എന്നു വിളിച്ചു: "കണ്ടാലും! എനിക്ക് മുമ്പേ വഴിയൊരുക്കാൻ എന്റെ ദൂതനെ ഞാനയയ്ക്കുന്നു." (മലാ 3,1; മത്താ 11,10; ലൂക്കാ 7,27). തന്റെ ശക്തിയുടെ ശുശ്രൂഷകരായി താൻ നിയോഗിച്ചവരെ "ദൂതർ" എന്നു പരിശുദ്ധാരൂപി വിളിക്കുന്നത് പുതിയൊരു കാര്യമല്ല (An Answer to the Jews 9). #{black->none->b-> അനുതാപത്തിന്റെ സ്‌നാനം }# കർത്താവിനു വഴിയൊരുക്കാൻ അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാൻ യോഹന്നാൻ ആഹ്വാനം ചെയ്‌തു. അബ്രാഹത്തിന് നൽകപ്പെട്ട വാഗ്‌ദാനം അവകാശപ്പെടുത്താൻ ദൈവകൃപയാൽ വിളിക്കപ്പെട്ടവരുടെ അടയാളവും മുദ്രയുമായ അനുതാപം വഴി അദ്ദേഹം തന്നെ ആ വഴിയിലൂടെ നീങ്ങി. തെറ്റുകളിൽനിന്നു പകർന്നുപിടിച്ച അശുദ്ധിയും അജ്ഞതയിൽ നിന്ന് ജന്മംകൊണ്ട അനാരോഗ്യവും അനുതാപത്താൽ തുടച്ചുമാറ്റാൻ യോഹന്നാൻ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാരൂപിക്കുവേണ്ടി നിങ്ങളുടെ ഹൃദയമാകുന്ന കൂടാരം ശുചിയാക്കി ഒരുക്കിവയ്ക്കുവിൻ (On Repentance). #{black->none->b->മറ്റൊരു സ്‌നാനത്തിനുള്ള തുടക്കം }# അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാനാണഞ്ഞവർ ഉടൻതന്നെ നല്കപ്പെടാനിരുന്ന മിശിഹായിലുള്ള യഥാർത്ഥ സ്‌നാനത്തിന് ഒരുക്കപ്പെടുകയായിരുന്നു. "പാപമോചനത്തിനുവേണ്ടിയുള്ള" (മർക്കോ 1,4) സ്‌നാനം പ്രഘോഷിച്ചപ്പോൾ ഭാവിയിൽ മിശിഹായുടെ കൈവരാൻപോകുന്ന പാപമോചനത്തെ സൂചിപ്പിക്കുകയായിരുന്നു. ഇപ്രകാരം, യോഹന്നാന്റെ ആഹ്വാനം വഴിയൊരുക്കാൻ മാത്രമായിരുന്നു; യഥാർത്ഥ പാപമോചനം വരിനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരുക്കുന്നവൻ പൂർണ്ണത നൽകുന്നില്ല; പൂർണ്ണത നൽകുന്നവനും വേണ്ട ഒരുക്കങ്ങൾ മാത്രമാണവൻ നടത്തുന്നത് (On Baptism 10). _______________________________________________________ ➤ #{red->none->b-> ജറോം: }# #{black->none->b->പ്രവാചക വാക്യങ്ങൾ കോർത്തിണക്കുന്നു }# പഴയനിയമ ഉദ്ധരണികൾ രണ്ടു പ്രവാചകരിൽ നിന്നുള്ളവയാണ്. ഒന്ന് ഏശയ്യായിൽനിന്നും മറ്റേത് മലാക്കിയിൽനിന്നുമാണ് . എന്നിട്ടും മുഴുവനും ഏശയ്യാ പ്രവാചകനിൽനിന്നാണെന്ന പ്രതീതിയിലാണ് വാക്യാരംഭം: "ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ..." മർക്കോസ് പദാനുപദ ഉദ്ധരണി നൽകുകയല്ല , സമാന്തര വാക്കുകളുപയോഗിച്ച് ആശയം വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത് (Letter 57, Pammachius 9). #{black->none->b->യോർദ്ദാൻ നദിയിലെ സ്‌നാനം }# യോഹന്നാൻ നൽകിയ മാമ്മോദീസായിൽ പാപമോചനത്തിന്റെ അംശം ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത് പാപമോചനത്തിനുള്ള അനുതാപത്തിന്റെ മാമ്മോദീസാ മാത്രമായിരുന്നു. പാപമോചനം പിന്നീട് മിശിഹായുടെ വിശുദ്ധീകരണംവഴി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. (Dialogue Against Luciferians 7). #{black->none->b->യോഹന്നാന്റെ പ്രഘോഷണവും ക്രിസ്‌തീയ ജീവിതചര്യയും }# ഭക്തയായ മാതാവിൽനിന്നും പുരോഹിതനായ പിതാവിൽ നിന്നും പിറന്നവനാണ് യോഹന്നാൻ. എങ്കിലും മാതാവിന്റെ വാത്സല്യമോ പിതാവിന്റെ സമ്പദ്‌സമൃദ്ധിയോ അവനെ വീടിനോട് ചേർത്ത് നിർത്താൻ പര്യാപ്‌തമായില്ല. ലോകത്തിന്റെ പ്രലോഭനങ്ങളെ മറികടന്ന് അവൻ മരുഭൂമിയിൽ പോയി പാർത്തു. മിശിഹായെ തിരയുന്ന തന്റെ കണ്ണുകളെ മറ്റൊന്നിലേക്കും തിരിക്കാൻ അവൻ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ പരുക്കൻ കുപ്പായവും തോലുകൊണ്ടുള്ള അരപ്പട്ടയും വെട്ടുക്കിളിയും കാട്ടുതേനുമുൾപ്പെട്ട ഭക്ഷണക്രമം പുണ്യത്തിനും വിരക്തിക്കും പ്രോത്സാഹനം നൽകാനുദ്ദേശിച്ചുള്ളവയായിരുന്നു. പഴയനിയമത്തിലെ സന്യാസികളായ പ്രവാചകന്മാരുടെ പിന്മുറക്കാർ ജനനിബിഡമായ നഗരങ്ങളുപേക്ഷിച്ച്, ജോർദ്ദാന്റെ തീരങ്ങളിൽ കുടിലുകൾ തീർത്ത്, പച്ചിലകളും ധാന്യക്കൂട്ടുകളും മാത്രമുപജീവിച്ച് വസിക്കാനാരംഭിക്കും (2 രാജാ 4,38-39, 6, 1-2). വസതിയിലായിരിക്കുമ്പോൾ സ്വന്തം അറ നിങ്ങൾക്ക് സ്വർഗ്ഗമായിരിക്കട്ടെ. അവിടെ തിരുലിഖിതങ്ങളുടെ ഫലങ്ങൾ നിങ്ങൾ ശേഖരിക്കുവിൻ. അവ നിങ്ങളുടെ ഉറ്റ മിത്രങ്ങളായിരിക്കട്ടെ. അവയുടെ അനുശാസനങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുവിൻ (സങ്കീ 119, 69) Letter to Rusticus 7). #{black->none->b->ഏലിയായും യോഹന്നാനും }# ഏലിയായെപ്പോലെ യോഹന്നാനും തുകൽ കൊണ്ടുള്ള അരപ്പട്ട ധരിച്ചു. ഏലിയാ ഇളക്കമുള്ളവൻ ആയിരുന്നില്ല: മറിച്ച് ഉറപ്പും പൗരുഷവുമുള്ളവനായിരുന്നു (Homily on the Exodus). #{black->none->b->മാമ്മോദീസായ്ക്കു മുന്നോടി }# യോഹന്നാൻ എന്ന വ്യക്തി മിശിഹായുടെ മുന്നോടിയായിരുന്നതു പോലെ അവൻ നൽകിയ സ്‌നാനം മിശിഹാ നൽകുന്ന മാമ്മോദീസായ്ക്കു മുന്നോടിയാണ് (The Dialogue Against the Luciferians). #{black->none->b->ഒട്ടകരോമവും കുഞ്ഞാടിന്റെ പുറങ്കുപ്പായവും }# "അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹ 3,30) എന്നതിന്റെ അർത്ഥമിതാണ്: സുവിശേഷം പഴയനിയമത്തെക്കാൾ വളരണം. യോഹന്നാനും അവൻവഴി അവൻ പ്രതിനിധാനം ചെയ്‌ത പഴയനിയമവും ഒട്ടകരോമത്തിന്റെ കവചം ധരിച്ചു . "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹ 1,29) എന്നും "കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നയിക്കപ്പെട്ടു"(ഏശ 53, 7) എന്നും ആരെക്കുറിച്ച് പറയപ്പെട്ടിരുന്നുവോ ആ കുഞ്ഞാടിന്റെ മേലങ്കി ധരിക്കാൻ അവന് കഴിയുമായിരുന്നില്ല. പഴയനിയമത്തിൽ ആ കുഞ്ഞാടിന്റെ മേലങ്കി നമുക്കു നൽകപ്പെടുന്നില്ല (Homily 75). #{black->none->b->ജലവും അരൂപിയും }# നിയമവും സുവിശേഷവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഒരു താരതമ്യമാണ് ഇവിടെ നൽകപ്പെട്ടിരിക്കുന്നത്. "ഞാൻ നിങ്ങളെ ജലംകൊണ്ട് (അതായത്, നിയമം കൊണ്ട്) സ്‌നാനപ്പെടുത്തി. എന്നാൽ അവൻ നിങ്ങളെ പരിശുദ്ധാരൂപികൊണ്ട് (അതായത്, സുവിശേഷംകൊണ്ട്) സ്‌നാനപ്പെടുത്തും. (മർക്കോ 1,8) (Homily 76). #{black->none->b->മാമ്മോദീസായുടെ പൂർണത }# മിശിഹായുടെ കുരിശിനെയും ഉത്ഥാനത്തെയും അടിസ്ഥാനമാക്കാത്ത ഒരു മാമ്മോദീസായും പൂർണ്ണമല്ല (The Dialogue against the Luciferians|). _______________________________________________________ ➤ #{red->none->b->ക്രിസോസ്‌തോം: }# #{black->none->b->പാപമോചനത്തിനുള്ള ഒരുക്കം }# മിശിഹാ ബലിയർപ്പിക്കപ്പെടുകയോ പരിശുദ്ധാരൂപി ഇറങ്ങിവരുകയോ ചെയ്‌തിട്ടില്ലെന്നിരിക്കേ, ഇപ്പോൾ പ്രഘോഷിക്കപ്പെട്ട ഈ മാമ്മോദീസായുടെ സ്വഭാവമെന്താണ്:? "അനുതാപത്തിന്റെ മാമ്മോദീസാ പ്രഘോഷിച്ചു" എന്നും "പാപമോചനത്തിനുള്ള" എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ ഈ മാമ്മോദീസായുടെ അർത്ഥം ഇപ്രകാരമാണ് : ഇപ്പോൾ അനുതപിക്കുക: അതുവഴി അധികം വൈകാതെ, ഉചിതമായ സമയത്ത് മിശിഹായിലുള്ള വിശ്വാസംവഴി പാപമോചനം പ്രാപിക്കാം. യോഹന്നാൻ നൽകിയ മാമ്മോദീസായ്ക്ക് മിശിഹായിൽ വിശ്വസിക്കുന്നതിനുള്ള ഒരുക്കമെന്ന നിയോഗമാണുള്ളത് (The Gospel of St. Matthew, Homily 10.2 ). #{black->none->b-> തോലുകൊണ്ടുള്ള അരപ്പട്ട }# തോലുകൊണ്ടുള്ള അരപ്പട്ട ഏലിയായും മറ്റനേകം വിശുദ്ധ മനുഷ്യരും അധ്വാനത്തിലായിരുന്നപ്പോഴോ ദീർഘയാത്രയിലോ അധ്വാനം ആവശ്യമായ മറ്റു സന്ദർഭങ്ങളിലോ ആണ് ധരിച്ചത്. ആഭരണങ്ങളുപേക്ഷിച്ച് കഠിനമായ ജീവിതചര്യ പിന്തുടർന്നതുകൊണ്ടുമാകാം അവർ ഇപ്രകാരം തോൽ ധരിച്ചത്. നമുക്കും ധൂർത്തുപേക്ഷിക്കുകയും മിതത്വത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും മതിപ്പുളവാക്കുന്ന ജീവിതശൈലി സ്വീകരിക്കുകയും ചെയ്യാം. പ്രാർത്ഥനയിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നതുവരെ പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിച്ചതിനെപ്രതി നമുക്ക് കൂടുതലായി പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ യാചിക്കുന്നവ നിരസിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച്, തന്റെ ജ്ഞാനത്തിൽ അത് വൈകിച്ചുകൊണ്ട്, നമ്മെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് (The Gospel of St. Mathew, Homily 10). #{black->none->b-> വെട്ടുക്കിളിയും കാട്ടുതേനും}# യുഗയുഗാന്തരങ്ങളായി മനുഷ്യവംശം വഹിച്ചിരുന്ന ഭാരങ്ങളായ അദ്ധ്വാനം, ശാപവചസ്സുകൾ, വേദന, വിയർപ്പ് എന്നിവ സ്വയം ഏറ്റെടുക്കാൻ വന്നവന്റെ മുന്നോടിയായ യോഹന്നാൻ വരാനിരിക്കുന്ന ദാനങ്ങളുടെ പ്രതീകമെന്ന നിലയിൽ ഇത്തരം യാതനകൾക്കുപരി നിലകൊള്ളേണ്ടിയിരുന്നു. യോഹന്നാൻ നിലം ഉഴുകുകയോ ഉഴവുചാലുകൾ ഇളക്കുകയോ സ്വന്തം വിയർപ്പിന്റെ ഫലമായ അപ്പം ഭക്ഷിക്കുകയോ ചെയ്‌തില്ല. അവന്റെ ഭക്ഷണമേശ അനായാസം ഒരുക്കപ്പെട്ടിരുന്നു. അതിനേക്കാൾ എളുപ്പത്തിൽ ധരിക്കാനുള്ള വസ്ത്രവും അതീവ എളുപ്പത്തിൽ വാസസ്ഥലവും തയ്യാറാക്കാൻ അവനു കഴിഞ്ഞിരുന്നു. മേൽക്കൂരയോ കിടക്കയോ മേശയോ അവന് വേണ്ടിയിരുന്നില്ല. മനുഷ്യശരീരത്തിലായിരുന്നപ്പോഴും മാലാഖമാരുടേതിനു തുല്യമായ ജീവിതം യോഹന്നാൻ നയിച്ചു.. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം സ്വീകരിച്ചതുവഴി നിരവധി കാര്യങ്ങൾ അവൻ നമ്മെ പഠിപ്പിക്കുന്നു. മാനുഷികാവശ്യങ്ങളെക്കുറിച്ച് നമ്മൾ വ്യഗ്രചിത്തരാകേണ്ട. ഈ ഭൂമിയോട് ബന്ധിതരായിത്തീരുകയുമരുത്. (വസ്ത്രങ്ങൾ ആവശ്യമില്ലാതെ) ആദം ജീവിച്ചിരുന്ന ആദിമ പരിശുദ്ധിയിലേക്ക് നമ്മൾ മടങ്ങണം (The gospel of St . Matthew, Homily 10). #{black->none->b-> ചെരുപ്പിന്റെ വാറഴിക്കാൻ അയോഗ്യൻ}# മിശിഹാ താരതമ്യ വിധേയനല്ല: മിശിഹാ നൽകുന്ന സ്നാനത്തിനു ദാസിയും മുന്നോടിയും മാത്രമാണ് താൻ നൽകുന്ന സ്‌നാനമെന്നും അനുതാപത്തിലേക്കു നയിക്കുക എന്നതല്ലാതെ അതിനു മറ്റൊരു ലക്ഷ്യവുമില്ലെന്നും യോഹന്നാൻ വ്യക്തമാക്കുന്നു. താൻ പാപമോചനത്തിന്റെ ജലംകൊണ്ട് സ്‌നാനപ്പെടുത്തുന്നു എന്നത്രെ യോഹന്നാൻ പറഞ്ഞത്. അവർണ്ണനീയ ദാനങ്ങൾകൊണ്ടു നിറഞ്ഞതും മിശിഹാ നൽകുന്നതുമായ സ്നാനത്തിലേക്കാണ് യോഹന്നാൻ വിരൽ ചൂണ്ടിയത്. ഇവൻ ഇപ്രകാരം പറയുന്നതായി നമുക്ക് സങ്കൽപ്പിക്കാം. 'എന്റെ പിന്നാലെ വരുന്നു' എന്നു പറഞ്ഞതുകൊണ്ട് അവനെ നിങ്ങൾ നിസ്സാരമായി ഗണിക്കരുത്. മിശിഹായുടെ ദാനത്തിന്റെ ശക്തി നിങ്ങൾ ഗ്രഹിക്കുമ്പോൾ,' അവന്റെ ചെരിപ്പിന്റെ കെട്ടഴിക്കാൻപോലും ഞാൻ യോഗ്യനല്ല' എന്നു പറഞ്ഞതിൽ അതിശയോക്തി ഒട്ടുമില്ല എന്നു നിങ്ങൾ മനസ്സിലാക്കും. 'അവൻ എന്നെക്കാൾ ശക്തനാണ്' എന്ന് പറഞ്ഞപ്പോൾ താരതമ്യം ചെയ്തതായി നിങ്ങൾ കരുതരുത്. ,മിശിഹായുടെ ഏറ്റവും താഴ്ന്ന ദാസരിലൊരുവനായി ഗണിക്കപ്പെടാനുള്ള യോഗ്യതയോ അവന്റെ ശുശ്രൂഷയിൽ പങ്കാളിയാകാനുള്ള അർഹതയോ എനിക്കില്ല. ഇത്തരത്തിൽ, ഏറ്റവും നിസ്സാരമായ പങ്കിനെ സൂചിപ്പിക്കാൻ 'അവന്റെ ചെരുപ്പ്' എന്നല്ല, 'അവന്റെ ചെരിപ്പിന്റെ കെട്ട് ' എന്ന പ്രയോഗം തന്നെയാണ് യോഹന്നാൻ ഉപയോഗിച്ചത് (ലൂക്കാ 3,16; യോഹ 1,27;3,28-30) (The Gospel of St. Matthew, Homily 11.5). _______________________________________________________ ➤ #{red->none->b-> ബേസിൽ: }# #{black->none->b->മോശയുടെ നിയമത്തിലെ സ്‌നാനവും യോഹന്നാന്റെ സ്‌നാനവും }# മോശവഴി കൈമാറപ്പെട്ട ക്ഷാളനത്തിന് പല പ്രത്യേകതകളുണ്ടായിരുന്നു. അത് പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ച് തരംതിരിച്ചു; ചിലതെറ്റുകൾക്ക് മോചനം ലഭിച്ചിരുന്നുമില്ല. കൂടാതെ പാപമോചനത്തിന് വിവിധ ബലികൾ അർപ്പിക്കേണ്ടിയിരുന്നു. ശുദ്ധീകരണത്തിന് വ്യക്തമായ അനുഷ്ഠാനവിധികൾ പാലിക്കേണ്ടിയിരുന്നു. അശുദ്ധരും മലീനരും നിശ്ചിതകാലത്തേക്ക് വേർതിരിക്കപ്പെട്ടു കഴിഞ്ഞുപോന്നു. നിശ്ചിത ദിവസങ്ങളും ഋതുക്കളും കഴിഞ്ഞുമാത്രമേ ശുദ്ധീകരണത്തിന്റെ മുദ്രയായ സ്‌നാനം നൽകപ്പെട്ടിരുന്നുള്ളൂ. യോഹന്നാൻ നൽകിയ സ്‌നാനം പലവിധത്തിലും ഇതിനേക്കാൾ ശ്രേഷ്‌ഠമായിരുന്നു. അതിൽ പാപങ്ങളുടെ തരംതിരിവ് ഉണ്ടായിരുന്നില്ല; നിരവധി ബലികൾ ആവശ്യമായിരുന്നില്ല, ശുദ്ധീകരണത്തെ സംബന്ധിച്ച കർശന നിയമങ്ങളോ നിരവധി ദിവസങ്ങളുടെയും ഋതുക്കളുടെയും കാലതാമസമോ അതിലുണ്ടായിരുന്നില്ല. പാപങ്ങൾ ഏറ്റുപറയുന്നവന്, അവ എത്രതന്നെ ഗൗരവങ്ങളായിരുന്നാലും എണ്ണമേറിയവയായിരുന്നാലും ശരി, താമസമെന്യേ മിശിഹായിലേക്കും ദൈവത്തിന്റെ കൃപയിലേക്കും പ്രവേശനം ലഭിച്ചിരുന്നു (Concerning Baptism 31.2). #{black->none->b-> പരിശുദ്ധാരൂപിയാലുള്ള സ്‌നാനം}# മിശിഹാ നൽകുന്ന മാമ്മോദീസാ മനുഷ്യന്റെ ഗ്രഹണശക്തിക്കെല്ലാം അപ്പുറമാണ്. മനുഷ്യൻ അഭിലഷിക്കാവുന്നതിലും വലിയ മഹിമ ഇതിൽ അടങ്ങിയിരിക്കുന്നു. മഹിമയെ അതിശയിക്കുന്ന മഹത്വമുള്ളതാണ് ഈ മാമ്മോദീസാ. സൂര്യൻ മറ്റു നക്ഷത്രങ്ങളെ നിഷ്പ്രഭമാക്കുന്നതുപോലെ മറ്റു സ്‌നാനങ്ങളെ നിഷ്പ്രഭമാക്കുന്ന കൃപയുടെയും ശക്തിയുടെയും പ്രവാഹം ഇതിലുണ്ട്. മിശിഹാ നൽകുന്ന മാമ്മോദീസയുടെ അതുല്യ മേൻമ വ്യക്തമാക്കിക്കൊണ്ട് അനേകം നീതിമാന്മാർ സംസാരിച്ചിട്ടുണ്ട്. എങ്കിലും നമ്മൾ നിശബ്ദത പാലിക്കരുത്. മറിച്ച്, നമ്മുടെ വഴികാട്ടിയായി നമ്മുടെ കർത്താവീശോ മിശിഹായുടെ വചനങ്ങൾ സ്വീകരിച്ചുകൊണ്ട്, കണ്ണാടിയുടെ സഹായത്താലെന്നപോലെ, മുന്നോട്ടുപോകാൻ പരിശ്രമിക്കാം. മാമ്മോദീസായെക്കുറിച്ച് നമുക്ക് ബാലിശമായ സംഭാഷണങ്ങളാണ് വേണ്ടത്; ഈശോമിശിഹായിൽ നല്ല ദൈവം നമുക്ക് നൽകിയിരിക്കുന്ന സ്നേഹത്തിന്റെയും കൃപയുടെയും സമ്പന്നതയെ ഉയർത്തിക്കാട്ടിക്കൊണ്ട് സംസാരിക്കണം. (Concerning Baptism 31.2). _______________________________________________________ ➤ #{red->none->b-> അംബ്രോസ്: }# #{black->none->b->യോഹന്നാൻ നൽകിയ സ്‌നാനവും ക്രിസ്‌തീയ മാമ്മോദീസയും }# അനുതാപം കൂടാതെ കൃപ ലഭിക്കുന്നില്ല. കൃപയില്ലാതെ അനുതാപവും. ആദ്യമേ അനുതാപം കൊണ്ട് പാപത്തെ തള്ളിപ്പറയണം; അപ്പോൾ കൃപ പാപത്തെ തുടച്ചുനീക്കും. അപ്രകാരം പഴയനിയമത്തിന്റെ പ്രതിരൂപമായ യോഹന്നാൻ അനുതാപത്തിന്റെ സ്‌നാനവുമായി വന്നു. മിശിഹാ കൃപയേകാൻ വന്നു (Epistle 84). _______________________________________________________ ➤ #{red->none->b-> ഇരണേവൂസ് : }# #{black->none->b-> വിളിച്ചുപറയുന്നവന്റെ ശബ്‌ദം }# മർക്കോസിന്റെ സുവിശേഷത്തിന്റെ ആരംഭം പ്രവാചകന്മാർക്കുണ്ടായിരുന്ന പ്രതീക്ഷയിലേക്കു വിരൽചൂണ്ടുന്നു. കർത്താവും ദൈവവുമായി തങ്ങൾ ഏറ്റുപറഞ്ഞവനും ഈശോമിശിഹായുടെ പിതാവുമായവൻ വാഗ്‌ദാനം ചെയ്‌തിരുന്നപ്രകാരം മിശിഹായ്ക്കു ,മുമ്പേ തന്റെ ദൂതനെ അയച്ചുവെന്ന് സുവിശേഷാരംഭത്തിൽ നമ്മൾ വായിക്കുന്നു. "ഏലിയായുടെ ശക്തിയിലും അരൂപിയിലും" (ലൂക്കാ 1,17) മരുഭൂമിയിൽ സ്വരമുയർത്തിയവനായ യോഹന്നാനല്ലാതെ മറ്റാരുമല്ല ഈ ദൂതൻ. "കർത്താവിന് വഴിയൊരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ" (മർക്കോ 1,13). പ്രവാചകന്മാർ വ്യത്യസ്‌തരായ രണ്ടു ദൈവങ്ങളെയല്ല പ്രഘോഷിച്ചത്. പരസ്‌പര പൂരകമായ സവിശേഷതകളുള്ളതും പല പേരുകളിലൂടെ വെളിപ്പെടുത്തിയവനുമായ ഒരേയൊരു ദൈവത്തെയാണ് (Against Heresies 3.10.5). _______________________________________________________ ➤ #{red->none->b-> ടൂറിനിലെ മാക്‌സിമൂസ്: }# #{black->none->b-> വിളിച്ചുപറയുന്നവന്റെ ശബ്‌ദം }# സ്വരവും വിളിച്ചു പറയലും ഒരുമിച്ചുപോകുന്നു. സ്വരം വിശ്വാസത്തെ പ്രഘോഷിക്കുമ്പോൾ വിളിച്ചുപറയൽ അനുതാപത്തിന് ആഹ്വാനം ചെയ്യുന്നു. സ്വരം സമാശ്വാസം നൽകുന്നു: വിളിച്ചുപറയാൻ ഭയപ്പെടുത്തുന്നു. സ്വരം കരുണയുടെ ഗാനമാലപിക്കുന്നു; വിലാപം വിധിയെ പ്രഖ്യാപനം ചെയ്യുന്നു. (Sermon 6). _______________________________________________________ ➤ #{red->none->b->നസിയാൻസിലെ ഗ്രിഗറി: }# #{black->none->b->വിഭിന്നതരം സ്‌നാനങ്ങൾ }# " വിവിധതരം സ്‌നാനങ്ങൾ ഉണ്ട്. മോശ വെള്ളത്തിലും മേഘത്തിലും കടലിലും ആലങ്കാരികാർത്ഥത്തിൽ സ്‌നാനമേകി . അനുതാപത്തിന്റെ സ്‌നാനമാണ് യോഹന്നാൻ നൽകിയത്. എങ്കിലും "അരൂപിയിലുള്ള സ്‌നാനം" എന്ന് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല . ഈശോയാകട്ടെ അരൂപിയിൽ സ്‌നാനപ്പെടുത്തുന്നു. ഇതാണ് സ്‌നാനത്തിന്റെ പൂർണ്ണത. രക്തസാക്ഷിത്വംവഴി കൈവരുന്ന സ്‌നാനമാണ് നാലാമത്തേത്. മിശിഹാ മുങ്ങിയ സ്‌നാനം എന്ന പ്രത്യേകത ഇതിനുണ്ട്. ഈ സ്‌നാനം സ്വീകരിച്ചവരിൽ പിന്നീടൊരിക്കലും പാപക്കറ പുരളാത്തതിനാൽ മറ്റു സ്നാനങ്ങളെക്കാൾ ശ്രേഷ്‌ഠമാണ്. അഞ്ചാമതൊരു സ്‌നാനമുണ്ട്. കണ്ണീരിന്റെ മാമ്മോദീസാ. അത് തുലോം ക്ലേശകരമത്രെ. ഈ കണ്ണീരുകൊണ്ടാണ് ദാവീദ് രാത്രിതോറും കരഞ്ഞ് തന്റെ കിടക്ക നനച്ചത് (Oration 39 , On the Holy Lights). _______________________________________________________ ➤ #{red->none->b->അലക്‌സാൻഡ്രിയായിലെ ക്ലെമന്റ്‌: }# #{black->none->b-> മരുഭൂമിയിലെ ആത്മീയ ഭക്ഷണം}# ആഡംബരത്തിന്റെ ഗന്ധം പുരണ്ടവയെന്ന നിലയിൽ ആട്ടിൻപറ്റത്തിന്റെ രോമങ്ങളെ വേണ്ടെന്നുവച്ച് യോഹന്നാൻ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും ജീവിതശൈലിക്കു ചേർന്ന ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം തെരഞ്ഞെടുത്തു. അവൻ "വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു" (മർക്കോ 1,6: മത്താ 3, 4). കർത്താവിന്റെ വിനയത്തിന്റെയും ആത്‌മനിയന്ത്രണത്തിന്റെതുമായ മാർഗത്തിന് ചേർന്നവിധം യോഹന്നാൻ മധുരവും ശുദ്ധവുമായ ഭക്ഷണം ശീലിച്ചു. ചെമന്ന പട്ടുകുപ്പായം ധരിക്കാൻ യോഹന്നാനു കഴിയുമായിരുന്നില്ല. നഗര ജീവിതത്തിന്റെ നാട്യങ്ങളെ നിരസിച്ച് മരുഭൂമിയുടെ പ്രശാന്തതയിൽ നിലനിന്നവനാണദ്ദേഹം. വിലകെട്ടതോ മാന്യമല്ലാത്തതോ ആയ ഒന്നും അദ്ദേഹത്തെ ആകർഷിച്ചില്ല; നിസ്സാര കാര്യങ്ങളോടു അദ്ദേഹം ഒട്ടിപ്പിടിച്ചുമില്ല (Christ the Educator 2.11). _______________________________________________________ ➤ #{red->none->b->ബീഡ്: }# #{black->none->b->ഉന്നതതരമായ പൗരോഹിത്യത്തിന്റെ മുന്നോടി }# സ്വർണ്ണനാരിഴ ചേർത്തു നെയ്തെടുത്ത പ്രധാനപുരോഹിതന്റെ വസ്ത്രത്തെക്കാൾ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രത്തെ യോഹന്നാൻ വിലമതിച്ചു. പരമ്പരയാ അവകാശമായിരുന്ന പ്രധാനപുരോഹിതന്റെ സ്ഥാനവും വസ്ത്രവും വേണ്ടെന്നു വച്ചതുതന്നെ കൂടുതൽ ശ്രേഷ്‌ഠമായ പൗരോഹിത്യത്തിന്റെ മുന്നോടിയാണ് താൻ എന്നു സൂചിപ്പിക്കാനായിരുന്നില്ലേ? (Homilies on the Gospels 2.19). _______________________________________________________ #{red->none->b->സിപ്രിയാൻ: }# #{black->none->b->സ്‌നാനം നല്കിയവനും സ്വീകരിച്ചവനും }# കർത്താവ് തന്റെ ദാസനിൽ നിന്ന് സ്‌നാനം സ്വീകരിച്ചു. പാപമോചനം നൽകാനിരുന്നവനും പരിശുദ്ധനുമായവൻ തന്റെ ശരീരം പുനരുജ്ജീവനത്തിന്റെ ജലത്താൽ കഴുകപ്പെടുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചില്ല. (The Good of Patience 6). _______________________________________________________ #{black->none->b->എവുസേബിയൂസ് }# സാധാരണ സാമൂഹിക സമ്പർക്കരീതികളിൽനിന്നു വിഭിന്നമായി വിചിത്ര വേഷത്തോടെ യോഹന്നാൻ മരുഭൂമിയിൽനിന്നു കടന്നുവന്നു. അവൻ സാമാന്യജനത്തിന്റെ ഭക്ഷണത്തിൽ പങ്കുചേരുകപോലുമുണ്ടായില്ല. ശൈശവം മുതൽ ഇസ്രായേലിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതുവരെ അവന്റെ വസ്ത്രം ഒട്ടകരോമംകൊണ്ടുള്ളതായിരുന്നു! അവൻ ഭക്ഷിച്ചതാകട്ടെ വെട്ടുക്കിളിയും കാട്ടുതേനും (ലൂക്കാ 1,80; മത്താ 3,4 ). ദിവ്യമായ മുഖഭാവം, ദൈവത്തിന് നാസീർവ്രതം ചെയ്ത ശിരസ്, അങ്ങേയറ്റം അസാധാരണമായ വേഷവിധാനം എന്നിവയോടുകൂടിയ ഒരു മനുഷ്യൻ മരുഭൂമിയുടെ ഏകാന്തതയിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോൾ ജനം പരിഭ്രമിച്ചതിൽ അതിശയമില്ല. അവരോട് പ്രഘോഷിച്ചതിനുശേഷം ജനത്തോടൊപ്പം തിന്നുകയോ കുടിക്കുകയോ ഇടകലരുകയോ ചെയ്യാതെതന്നെ അവൻ വന്നതുപോലെ മരുഭൂമിയിലേക്ക് തിരികെപ്പോയി. അത്തരമൊരു വ്യക്തി അമാനുഷനാണെന്ന് അവർ കരുതിയതിൽ തെറ്റില്ല. ഭക്ഷണമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിക്കാനാവും എന്നവർ ചിന്തിച്ചു. അതിനാൽ പ്രവാചകന്മാർ സൂചിപ്പിച്ച ദൂതനായി, ഒരു ദൈവദൂതനായിത്തന്നെ, അവനെ അവർ പരിഗണിച്ചു (Proof of the Gospel 9.5). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (തുടരും). {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-30-17:49:09.jpg
Keywords: സുവിശേ
Content: 24305
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. അന്നേ ദിവസം പ്രാദേശിക സമയം രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) പാപ്പ അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരിന്നു. ദിവംഗതനാകുന്നതിന് മുന്‍പ് ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരിന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു. ഇതേ ദിവസം (ഡിസംബർ 28) രാവിലെ,ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും ശേഷം ബോധ്യമായെന്ന് സ്ഥാനത്യാഗം സംബന്ധിച്ച പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ പാപ്പ അന്നു പ്രസ്താവിച്ചിരിന്നു. സഭാദർശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ പത്രോസിന്റെ പിന്‍ഗാമിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സത്യ വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കാവലാളായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചുക്കൊണ്ടിരിന്നത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി അൽഫോൻസാമ്മയെ നാമകരണം ചെയ്‌തതും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷമായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടും മുന്‍പ് ബെനഡിക്ട് പാപ്പ പറഞ്ഞ അവസാന വാക്കുകള്‍ “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (Jesus, ich liebe dich) എന്നതായിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ലാ നസിയോണിന്റെ റോമിലെ പ്രതിനിധിയായ എലിസബെറ്റ പിക്യുവാണ് ലോകത്തെ അറിയിച്ചിരിന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റുവാന്‍ അടുത്തിടെ വത്തിക്കാന്‍ തീരുമാനമെടുത്തിരിന്നുവെന്നതും ശ്രദ്ധേയമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-31-10:18:27.jpg
Keywords: ബെനഡി
Content: 24306
Category: 1
Sub Category:
Heading: 2024-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 13 കത്തോലിക്ക മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: പുതുവര്‍ഷം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകമെമ്പാടും കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ എണ്ണം പുറത്തുവിട്ട് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിഡെസ്'. കണക്കുകൾ പ്രകാരം, എട്ട് വൈദികരും അഞ്ച് അല്‍മായരും ഉൾപ്പെടെ 13 കത്തോലിക്കാ മിഷ്ണറിമാര്‍ ലോകമെമ്പാടും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. ഈ വർഷവും ആഫ്രിക്കയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ അജപാലന ശുശ്രൂഷകര്‍ കൊല്ലപ്പെട്ടത്: രണ്ട് ഭൂഖണ്ഡങ്ങളിലും അഞ്ച് പേര്‍ വീതമാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. ബുർക്കിന ഫാസോയിൽ 2, കാമറൂണിൽ 1, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1, ദക്ഷിണാഫ്രിക്കയിൽ 2 എന്നിങ്ങനെയാണ് ആഫ്രിക്കയില്‍ കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ രാജ്യം തിരിച്ചുള്ള കണക്ക്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട 5 കത്തോലിക്ക മിഷ്ണറിമാരില്‍ ഓരോരുത്തര്‍ വീതം കൊളംബിയ ഇക്വഡോര്‍, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പോളണ്ടില്‍ നിന്നും സ്പെയിനില്‍ നിന്നുമുള്ള ഓരോരുത്തര്‍ വീതമാണ് യൂറോപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് 'ഏജന്‍സിയ ഫിഡെസ്' വ്യക്തമാക്കി. 2000 മുതൽ 2024 വരെ 608 മിഷ്ണറിമാരും അജപാലന ശുശ്രൂഷകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. അതേസമയം മറ്റ് സഭാവിഭാഗങ്ങളിലെ എണ്ണവും കൂടി കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ചവരുടെ എണ്ണം പതിമടങ്ങ് വരുമെന്നാണ് സൂചന. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-31-10:45:21.jpg
Keywords: ആഫ്രിക്ക
Content: 24307
Category: 1
Sub Category:
Heading: കേരളത്തിലെ ആദ്യത്തെ വനിത ആംബുലൻസ് ഡ്രൈവര്‍ സിസ്‌റ്റർ ഫ്രാൻസിസ് വിടവാങ്ങി
Content: തളിപ്പറമ്പ്: അര നൂറ്റാണ്ട് മുന്‍പ് വനിതകൾ വാഹനമോടിക്കുന്നത് അത്ഭുതമായ കാലത്ത് ആംബുലൻസ് ഓടിക്കാൻ ബാഡ്‌ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത - സിസ്‌റ്റർ ഫ്രാൻസിസ് വിടവാങ്ങി. 74 വയസ്സായിരിന്നു. പട്ടുവം ദീനസേവന സന്യാസ സമൂഹാംഗമായ (ഡിഎസ്‌എസ്) സിസ്‌റ്റർ ഫ്രാൻസിസ് 49 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസൻസ് നേടിയത്. ദീനസേവന സമൂഹത്തിന്റെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഓടിക്കുക എന്ന ഒറ്റലക്ഷ്യമായിരിന്നു ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിന് സിസ്റ്ററെ പ്രേരിപ്പിച്ചത്. ദീനസേവന സന്യാസ സമൂഹം സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളിൽ എത്തിക്കാൻ അന്ന് ഡിഎസ്എസിന് ആംബുലൻസ് ഉണ്ടായിരുന്നു. 1976ൽ കോഴിക്കോട്ടുനിന്ന് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പാസായി ചരിത്രത്തിൽ ഇടംനേടി. കാസർഗോഡ് കോളിച്ചാൽ പതിനെട്ടാം മൈലിലെ പരേതരായ അയലാറ്റിൽ മത്തായി-അന്നമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ രണ്ടാമത്തെ മകളാണ്. പട്ടുവം, മാടായി, കാരക്കുണ്ട്, ആന്ധ്രാപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമൺ, അരിപ്പാമ്പ്ര, കളമശേരി, കാരാപറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക‌ാരം പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. സഹോദരങ്ങൾ: എ.എം.ജോൺ (റിട്ട. പ്രഫസർ, കാസർകോട് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയിൽ, സിസ്‌റ്റർ ഫ്രാൻസിൻ (വിസിറ്റേഷൻ കോൺവൻ്റ് പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ, ബേബി, സണ്ണി, സിസിലി കക്കാടിയിൽ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം, കാസർകോട്), സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച്എസ്എസ്), സിസ്റ്റ‌ർ ജെസ്വിൻ (കണ്ണൂർ ശ്രീപുരം ബറുമറിയം സെൻ്റർ), പരേതനായ കുര്യാക്കോസ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-31-11:01:39.jpg
Keywords: വനിത
Content: 24308
Category: 1
Sub Category:
Heading: ബി‌ബി‌സിയുടെ 'അനുദിന ചിന്ത'യില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ബി‌ബി‌സി ചാനലിന്റെ റേഡിയോ വിഭാഗത്തിന്റെ 'അനുദിന ചിന്ത'യില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദേശം . ഇക്കഴിഞ്ഞ ദിവസം 'അനുദിന ചിന്ത' എന്ന പരിപാടിയിൽ ഫ്രാൻസിസ് പാപ്പ തന്റെ ചിന്തകൾ പങ്കുവെയ്ക്കുകയായിരിന്നു. അകത്തോലിക്കരായ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ സ്വന്തം ശബ്ദത്തില്‍ 'അനുദിന ചിന്ത' വന്നപ്പോള്‍ പലരെയും അമ്പരിപ്പിച്ചുവെന്ന് കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബർ 28നു പ്രോഗ്രാമിൻ്റെ ഗസ്റ്റ് എഡിറ്ററാണ് ഫ്രാൻസിസ് മാർപാപ്പയെ അനുദിന സന്ദേശം നൽകാൻ ക്ഷണിച്ചത്. പ്രത്യാശയും, ശാന്തതയും നിറഞ്ഞ ഒരു ലോകത്തിന്റെ സൗന്ദര്യം വർണ്ണനകൾക്കെല്ലാം അതീതമാണെന്നും ഈ രണ്ടു നന്മകളാണ് സുവിശേഷത്തിന്റെ ഹൃദയമെന്നു പാപ്പ പറഞ്ഞു. നമ്മുടെ ജീവിതചര്യകൾ നിയന്ത്രിക്കപ്പെടേണ്ടതു ഇവയിൽ അടിസ്ഥാനപ്പെടുത്തിയാകണം. ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് ദൃഷ്ടികൾ ഉറപ്പിക്കണം. പരസ്പരം ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ചെയ്യുന്ന ഒരു സമൂഹമായി രൂപാന്തരപ്പെടേണ്ടതുമുണ്ട്. പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരും വിളിക്കപ്പെടുന്ന ജൂബിലി വർഷം, അശുഭാപ്തി വിശ്വാസങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്നേഹം മാത്രം തിരഞ്ഞെടുക്കുവാൻ എല്ലാവരെയും പ്രാപ്തരാകട്ടെ. തെറ്റിദ്ധാരണകളെ മറികടക്കാൻ സഹായിച്ചുകൊണ്ട്, കൂടുതൽ നന്ദിയുള്ളവരായി, സംഭാഷണത്തിലേർപ്പെടുവാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ് സൗമ്യത അല്ലെങ്കിൽ ശാന്തതയെന്നു പാപ്പാ പറഞ്ഞു. അപ്രകാരം മറ്റുള്ളവരുമായുള്ള സ്നേഹബന്ധത്തിൽ വളരുവാൻ ഈ രണ്ടു പുണ്യങ്ങളും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-31-14:44:59.jpg
Keywords: പാപ്പ
Content: 24309
Category: 1
Sub Category:
Heading: 2024-ല്‍ കത്തോലിക്ക സഭയില്‍ നടന്ന 11 പ്രധാന സംഭവങ്ങള്‍
Content: പുതുവർഷത്തിലേക്ക് പ്രവേശിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോള കത്തോലിക്ക സഭയില്‍ നടന്ന പ്രധാനപ്പെട്ട 11 സംഭവങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. #{blue->none->b->1. അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ‍}# അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ 17-21 തീയതികളിൽ ഇൻഡ്യാനയിലെ ഇന്ത്യാനപോളിസിൽ നടന്നു. ഏകദേശം 50,000 പേർ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ ആശീര്‍വാദത്തോടെ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വലിയ ഒരുക്കങ്ങളാണ് നടത്തിയിരിന്നത്. ബിഷപ്പ് റോബർട്ട് ബാരൺ, നടൻ ജോനാഥൻ റൂമി, ഫാ. മൈക്ക് ഷ്മിറ്റ്സ്, ഉള്‍പ്പെടെ അനേകം പ്രമുഖര്‍ പ്രഭാഷണം നടത്തി. വേദിയില്‍ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നതും ചരിത്രമായി. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല് ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനങ്ങൾ നടന്നു. നഗരവീഥികളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം സാക്ഷ്യപ്പെടുത്തി ആയിരകണക്കിന് മൈല്‍ നീണ്ട കാല്‍ നട തീര്‍ത്ഥാടനത്തില്‍ അനേകര്‍ പങ്കാളികളായി. സമ്മേളനത്തിൽ ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന അര്‍പ്പണം, കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേകൾ, ലൈവ് മ്യൂസിക്, പ്രഭാഷണങ്ങൾ എന്നിവ നടന്നു. അമേരിക്കയ്ക്കു പുതിയ പെന്തക്കുസ്ത അനുഭവം സമ്മാനിച്ചാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചത്. #{blue->none->b-> 2. ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള മാര്‍പാപ്പയുടെ യാത്ര ‍}# സെപ്തംബർ 2 മുതൽ 11 വരെ, ഫ്രാൻസിസ് മാർപാപ്പ നടത്തിയ അപ്പസ്തോലിക യാത്ര ചരിത്രത്തിന്റെ ഭാഗമായി. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കായിരിന്നു പാപ്പയുടെ സന്ദര്‍ശനം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിൽ പാപ്പ നടത്തിയ പ്രഭാഷണം മതാന്തര സംവാദത്തിലും സമാധാനത്തിലും കേന്ദ്രീകരിച്ചായിരിന്നു. ഈ സന്ദർശനത്തോടെ, പോൾ ആറാമനും ജോൺ പോൾ രണ്ടാമനും ശേഷം ഈ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന മൂന്നാമത്തെ മാർപാപ്പയായി അദ്ദേഹം മാറി. #{blue->none->b-> 3. ക്വിറ്റോയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്}# ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ആഗോള ശ്രദ്ധ നേടിയ പരിപാടിയായിരിന്നു. 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് സെപ്തംബർ 7 മുതൽ 15 വരെ ക്വിറ്റോ മെട്രോപൊളിറ്റൻ കൺവെൻഷൻ സെൻ്ററിലാണ് നടന്നത്. ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഉദ്ഘാടന വിശുദ്ധ കുർബാനയ്ക്കിടെ 1,600 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. വിവിധ ഭാഷകളിൽ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ചടങ്ങിനെ മനോഹരമാക്കി. #{blue->none->b-> 4. ഫ്രാൻസിസ് മാർപാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം}# സെപ്റ്റംബർ 26 നും 29 നും ഇടയിൽ ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അപ്പസ്തോലിക യാത്ര നടത്തി. തൻ്റെ സന്ദർശന വേളയിൽ, യൂറോപ്പിൽ ക്രിസ്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലൂവെയ്ൻ, ലൂവെയ്ൻ-ലാ-ന്യൂവ് എന്നീ കത്തോലിക്കാ സർവ്വകലാശാലകളുടെ 600-ാം വാർഷികത്തിൻ്റെ അനുസ്മരണ സമ്മേളനത്തില്‍ പാപ്പ സംബന്ധിച്ചു. #{blue->none->b-> 5. പുതിയ കര്‍ദ്ദിനാളുമാര്‍ }# ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള തീരുമാനം ഒക്ടോബര്‍ 6നു മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇവരുടെ സ്ഥാനാരോഹണം ഡിസംബര്‍ 7നു നടന്നു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കുവക്കാട്. #{blue->none->b-> 6. ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേര്‍ വിശുദ്ധ പദവിയില്‍ }# സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ ഒക്‌ടോബർ 20 ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഇവരെ ഉയര്‍ത്തിയത്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ 11 പേരും ഡമാസ്കസിൽ യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയവരാണ്. #{blue->none->b-> 7. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനു സമാപനം }# 2021 ഒക്ടോബറിൽ മാർപാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നു സമാപനമായി. ഒക്ടോബര്‍ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. പാസ്റ്ററൽ കൗൺസിലുകളുടെ രൂപീകരണം, കാനോനിക്കൽ മാനദണ്ഡങ്ങളുടെ പുനരവലോകനം, നേതൃത്വപരമായ ഉത്തരവാദിത്വങ്ങളില്‍ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം എന്നിവ ഉള്‍പ്പെടെ പ്രധാന ഘടനാപരമായ മാറ്റങ്ങൾ സഹിതം അന്തിമ രേഖ പുറത്തിറക്കി. #{blue->none->b-> 8. 44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍ }# 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായി കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, ഫ്രാന്‍സിസ് പാപ്പ നവംബറില്‍ നിയമിച്ചു. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ അദ്ദേഹം ഇറ്റലിയിലെ മിലാൻ വംശജനാണ്. സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ കാന്തലമെസ്സ, മൂന്നു മാർപാപ്പമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്. അപ്പോസ്തോലിക് പ്രഭാഷകൻ എന്നറിയപ്പെടുന്ന പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനു വലിയ ഉത്തരവാദിത്വമാണുള്ളത്. മാർപ്പാപ്പയ്ക്കും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ഓരോ വർഷവും ആഗമനകാലത്തും നോമ്പുകാലത്തും വിചിന്തനങ്ങളുടെ പരമ്പര ഉള്‍പ്പെടെ തയാറാക്കുന്നത് അദ്ദേഹമാണ്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം. #{blue->none->b-> 9. "സൈബര്‍ അപ്പസ്തോല"നെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ തീരുമാനം }# തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍ നവംബറില്‍ വ്യക്തമാക്കി. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസങ്ങളില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്നാണ് നവംബര്‍ അവസാന വാരത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കിയത്. ദിവ്യബലിയോടുള്ള ഭക്തിയും സുവിശേഷപ്രഘോഷണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗവും കൊണ്ട് പ്രസിദ്ധനായ കാർളോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ ഇനി കേവലം 4 മാസം മാത്രം. #{blue->none->b-> 10. നോട്രഡാം കത്തീഡ്രൽ വീണ്ടും തുറന്നു }# 2019 ഏപ്രിലില്‍ നടന്ന തീപിടുത്തത്തെത്തുടർന്ന് അടച്ചിട്ടിരിന്ന ആഗോള പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ ദേവാലയം 5 വര്‍ഷം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഒടുവില്‍ ഡിസംബർ 8ന് വീണ്ടും തുറന്നു. പാരീസ് ആർച്ച് ബിഷപ്പ്, എം. ലോറൻ്റ് ഉൾറിച്ചിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തു. ദേവാലയ പുനരുദ്ധാരണത്തില്‍ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിന്നു. #{blue->none->b-> 11. 2025 ജൂബിലി വര്‍ഷത്തിന് ആരംഭം }# 2024 ലെ ക്രിസ്തുമസ് രാവിൽ ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നുക്കൊണ്ട് ആഗോള കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഫ്രാന്‍സിസ് പാപ്പ തുടക്കം കുറിച്ചു. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. സഭയിൽ നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ഇതാദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കുന്നതിന് റോം സാക്ഷിയായി. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഡിസംബർ 26നു ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിലാണ് വിശുദ്ധ വാതിൽ തുറന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-31-18:00:37.jpg
Keywords: സംഭവ
Content: 24311
Category: 15
Sub Category:
Heading: വര്‍ഷാരംഭ പ്രാര്‍ത്ഥന
Content: സ്നേഹ പിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ അനന്തകരുണയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹപ്രദമാക്കണമേ. ഈ ഒരു വർഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി ഞങ്ങളെ കാത്തു പരിപാലിച്ചുകൊള്ളണമേ. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കു നൽകണമേ. അനുനിമിഷം അവിടുത്തെ തിരുഹിതത്തിന് കീഴ്പ്പെട്ട് നന്മയിൽ വളരുന്നതിനും അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഈ വര്‍ഷം മുഴുവന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേന്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2025-01-01-11:49:25.jpg
Keywords: പുതുവര്‍ഷ
Content: 24312
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ സമാധാനം പുലരട്ടെ..!
Content: ഓരോ പുതുവര്‍ഷവും പൊട്ടി വിടരുന്നത് സമാധാനത്തിന്റെ ദൂതുമായാണ്. 1967 ഡിസംബര്‍ 8-ന് പോള്‍ ആറാമന്‍ പാപ്പാ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയില്‍ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവര്‍ഷാരംഭത്തില്‍ ഈശോ മിശിഹായാണ് യഥാര്‍ത്ഥ സമാധാനമെന്നു നമുക്ക് ഓര്‍മ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട ദിനമാണ്. ഈശോ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം രക്ഷിക്കുന്നു എന്നാണല്ലോ. സമാധാനത്തിന്റെ മാധുര്യം ഈശോമിശിഹായുടെ രക്ഷാകരമായ മനുഷ്യാവതാരത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. പഴയ നിയമ പ്രവചകന്മാര്‍ ഈശോയെ വിശേഷിപ്പിക്കുക 'സമാധാന രാജാവ് ' എന്നാണല്ലോ. അവനില്‍ ദൈവവും മനുഷ്യ കുലവും തമ്മിലുള്ള അനുരജ്ഞനം പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. ഈ അനുരജ്ഞനമാണ് സമാധാനത്തിന്റെ ആദ്യത്തെ തലം യാഥാര്‍ത്ഥ്യമാക്കുന്നത്. ഈ അനുരജ്ഞനത്തില്‍ എല്ലാ സമാധാനവും ആരംഭിക്കുകയും വേരുറപ്പിക്കുകയും ഈ ലോകത്തില്‍ ദൈവീക സുതന്മാരാകാനുള്ള വിളി സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. ദൈവപുത്ര/പുത്രി സ്ഥാനത്തിലൂടെ ദൈവം നല്‍കുന്ന സമാധാനത്തില്‍ ഭാഗഭാക്കാകാന്‍ മാത്രമല്ല അവന്‍ വിഭാവനം ചെയ്യുന്ന സമാധാനത്തിന്റെ സഹകാര്യസ്ഥന്മാരും ആകാനും നമുക്കു ക്ഷണം ലഭിച്ചിരിക്കുന്നു. മിശിഹായില്‍ പൂര്‍ത്തീയായ രക്ഷാകര പദ്ധതിയുടെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സമാധാനമാണിത്. ഈശോയുടെ മനുഷ്യാവതാരരാത്രിയില്‍ ബേത്‌ലേഹമില്‍ മുഴങ്ങിയ സ്വര്‍ഗ്ഗീയ സന്ദേശം 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14) ലോക സമാധാനവും രക്ഷകന്റെ ജനനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രക്ഷിക്കുക എന്നാല്‍ സകല തിന്മയില്‍ നിന്നു വിമോചിപ്പിക്കുക എന്നാണ്. സംഖ്യയുടെ പുസ്തകത്തില്‍ പുരോഹിതന്റെ ആശീര്‍വ്വാദ പ്രാര്‍ത്ഥന ഇങ്ങനെയാണ്: 'കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ' (സംഖ്യ 6 : 24-26). അതിനാല്‍ ലോക രക്ഷകനായ ഈശോയുടെ നാമം നമുക്കു വിളിക്കാം. അവന്റെ ശക്തി ആദ്യം ബത്‌ലേഹമിലെ ദാരിദ്രത്തിലും പിന്നീട് ഗാഗുല്‍ത്തായിലെ മരക്കുരിശിലും ദൃശ്യമായി. അവന്റെ ശക്തിക്കു മാത്രമേ സമാധാനത്തിന്റെ ശത്രുവായ വിദ്വേഷത്തിന്റെ അരൂപിയെ തകര്‍ക്കാന്‍ കഴിയു. അവനു മാത്രമേ യുദ്ധത്തിന്റെയും നശീകരണത്തിന്റെയും പ്രണിതാക്കളെ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടുന്ന സമാധാന സ്ഥാപകരായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-01-11:57:04.jpg
Keywords: സമാധാന
Content: 24313
Category: 1
Sub Category:
Heading: ഒരു വര്‍ഷത്തിനിടെ കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തിയത് 9 ലക്ഷം പേര്‍
Content: അസീസ്സി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കുവാനിരിക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്‍ളോയുടെ മൃതകുടീരത്തില്‍ എത്തിയത് 9 ലക്ഷം പേര്‍. കാര്‍ളോയുടെ മൃതകുടീരമുള്ള സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷന്‍ ഭാഗമായ അസീസ്സിയിലെ രൂപതാധ്യക്ഷന്‍ ഡൊമെനിക്കോ സോറൻ്റിനോ എഴുതിയ “Carlo Acutis tras las huellas de Francesco y Chiara de Asís: Originales, no fotocopias” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അസ്സീസിയിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന പുസ്തകമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് കാർളോ അക്യുട്ടിസിനെ അസ്സീസിയിൽ, അടക്കം ചെയ്തത്? വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന ഈ ഈ യുവാവും അസീസ്സിയിലെ വിശുദ്ധരും തമ്മിലുള്ള ബന്ധം എന്താണ്? തുടങ്ങീയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാര്‍ളോയുടെ മരണശേഷം സംഭവിച്ച മുമ്പ് പ്രസിദ്ധീകരിക്കാത്ത വിശദാംശങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം 2025 ജൂബിലി വര്‍ഷത്തില്‍ കാര്‍ളോയുടെ ശവകുടീരത്തില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് വിവരിച്ചുകൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റ് ഏതാണ്ട് ഇരുപതോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരിന്നു. ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള ഏതാണ്ട് നൂറോളം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-01-14:56:32.jpg
Keywords: കാര്‍ളോ