category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുതുവര്‍ഷത്തില്‍ സമാധാനം പുലരട്ടെ..!
Contentഓരോ പുതുവര്‍ഷവും പൊട്ടി വിടരുന്നത് സമാധാനത്തിന്റെ ദൂതുമായാണ്. 1967 ഡിസംബര്‍ 8-ന് പോള്‍ ആറാമന്‍ പാപ്പാ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയില്‍ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവര്‍ഷാരംഭത്തില്‍ ഈശോ മിശിഹായാണ് യഥാര്‍ത്ഥ സമാധാനമെന്നു നമുക്ക് ഓര്‍മ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട ദിനമാണ്. ഈശോ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം രക്ഷിക്കുന്നു എന്നാണല്ലോ. സമാധാനത്തിന്റെ മാധുര്യം ഈശോമിശിഹായുടെ രക്ഷാകരമായ മനുഷ്യാവതാരത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. പഴയ നിയമ പ്രവചകന്മാര്‍ ഈശോയെ വിശേഷിപ്പിക്കുക 'സമാധാന രാജാവ് ' എന്നാണല്ലോ. അവനില്‍ ദൈവവും മനുഷ്യ കുലവും തമ്മിലുള്ള അനുരജ്ഞനം പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. ഈ അനുരജ്ഞനമാണ് സമാധാനത്തിന്റെ ആദ്യത്തെ തലം യാഥാര്‍ത്ഥ്യമാക്കുന്നത്. ഈ അനുരജ്ഞനത്തില്‍ എല്ലാ സമാധാനവും ആരംഭിക്കുകയും വേരുറപ്പിക്കുകയും ഈ ലോകത്തില്‍ ദൈവീക സുതന്മാരാകാനുള്ള വിളി സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. ദൈവപുത്ര/പുത്രി സ്ഥാനത്തിലൂടെ ദൈവം നല്‍കുന്ന സമാധാനത്തില്‍ ഭാഗഭാക്കാകാന്‍ മാത്രമല്ല അവന്‍ വിഭാവനം ചെയ്യുന്ന സമാധാനത്തിന്റെ സഹകാര്യസ്ഥന്മാരും ആകാനും നമുക്കു ക്ഷണം ലഭിച്ചിരിക്കുന്നു. മിശിഹായില്‍ പൂര്‍ത്തീയായ രക്ഷാകര പദ്ധതിയുടെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സമാധാനമാണിത്. ഈശോയുടെ മനുഷ്യാവതാരരാത്രിയില്‍ ബേത്‌ലേഹമില്‍ മുഴങ്ങിയ സ്വര്‍ഗ്ഗീയ സന്ദേശം 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14) ലോക സമാധാനവും രക്ഷകന്റെ ജനനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രക്ഷിക്കുക എന്നാല്‍ സകല തിന്മയില്‍ നിന്നു വിമോചിപ്പിക്കുക എന്നാണ്. സംഖ്യയുടെ പുസ്തകത്തില്‍ പുരോഹിതന്റെ ആശീര്‍വ്വാദ പ്രാര്‍ത്ഥന ഇങ്ങനെയാണ്: 'കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ' (സംഖ്യ 6 : 24-26). അതിനാല്‍ ലോക രക്ഷകനായ ഈശോയുടെ നാമം നമുക്കു വിളിക്കാം. അവന്റെ ശക്തി ആദ്യം ബത്‌ലേഹമിലെ ദാരിദ്രത്തിലും പിന്നീട് ഗാഗുല്‍ത്തായിലെ മരക്കുരിശിലും ദൃശ്യമായി. അവന്റെ ശക്തിക്കു മാത്രമേ സമാധാനത്തിന്റെ ശത്രുവായ വിദ്വേഷത്തിന്റെ അരൂപിയെ തകര്‍ക്കാന്‍ കഴിയു. അവനു മാത്രമേ യുദ്ധത്തിന്റെയും നശീകരണത്തിന്റെയും പ്രണിതാക്കളെ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടുന്ന സമാധാന സ്ഥാപകരായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-01 11:56:00
Keywordsസമാധാന
Created Date2025-01-01 11:57:04