category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒരു വര്‍ഷത്തിനിടെ കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തിയത് 9 ലക്ഷം പേര്‍
Contentഅസീസ്സി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കുവാനിരിക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്‍ളോയുടെ മൃതകുടീരത്തില്‍ എത്തിയത് 9 ലക്ഷം പേര്‍. കാര്‍ളോയുടെ മൃതകുടീരമുള്ള സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷന്‍ ഭാഗമായ അസീസ്സിയിലെ രൂപതാധ്യക്ഷന്‍ ഡൊമെനിക്കോ സോറൻ്റിനോ എഴുതിയ “Carlo Acutis tras las huellas de Francesco y Chiara de Asís: Originales, no fotocopias” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അസ്സീസിയിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന പുസ്തകമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് കാർളോ അക്യുട്ടിസിനെ അസ്സീസിയിൽ, അടക്കം ചെയ്തത്? വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന ഈ ഈ യുവാവും അസീസ്സിയിലെ വിശുദ്ധരും തമ്മിലുള്ള ബന്ധം എന്താണ്? തുടങ്ങീയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാര്‍ളോയുടെ മരണശേഷം സംഭവിച്ച മുമ്പ് പ്രസിദ്ധീകരിക്കാത്ത വിശദാംശങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം 2025 ജൂബിലി വര്‍ഷത്തില്‍ കാര്‍ളോയുടെ ശവകുടീരത്തില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് വിവരിച്ചുകൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റ് ഏതാണ്ട് ഇരുപതോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരിന്നു. ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള ഏതാണ്ട് നൂറോളം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-01 14:56:00
Keywordsകാര്‍ളോ
Created Date2025-01-01 14:56:32