Contents

Displaying 23781-23790 of 24950 results.
Content: 24223
Category: 18
Sub Category:
Heading: ഡോ. ജിജു ജോർജ് അറക്കത്തറ കെആർഎൽസിസി ജനറൽ സെക്രട്ടറി
Content: കൊച്ചി: റവ. ഡോ. ജിജു ജോർജ് അറക്കത്തറയെ കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കേരള കെആർഎൽസിസി ജനറൽ സെക്രട്ടറിയുമായി നിയമിച്ചു. കെ ആർഎൽസിബിസി പ്രസിഡൻ്റ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലാണു നിയമനം നടത്തിയത്. ഫാ. തോമസ് തറയിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായ ഒഴിവിലാണു നിയമനം. കോട്ടപ്പുറം രൂപതാംഗമായ റവ. ഡോ. ജിജു അധ്യാപകൻ, പരിശീലകൻ, പ്രഭാഷകൻ, സൈക്കോളജിസ്റ്റ് എന്നീ മേഖലകളിൽ മികവറിയിച്ചിട്ടുണ്ട്. കെആർഎൽസിബിസി അസോ. ഡെപ്യൂട്ടി സെക്രട്ടറിയായും കെആർഎൽസിസി അസോ. ജനറൽ സെക്രട്ടറിയുമായും പ്രവർത്തിക്കുകയായിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-16-10:35:55.jpg
Keywords: കെആർഎൽസിസി
Content: 24224
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കോര്‍സിക്ക സന്ദര്‍ശനം
Content: അജാസിയോ: മെഡിറ്ററേനിയൻ ഫ്രഞ്ച് ദ്വീപായ കോർസിക്ക സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ ആദ്യ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പയുടെ ഏകദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ ഡിസംബര്‍ 15 ഞായറാഴ്ചയാണ് “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ സന്ദര്‍ശനം നടത്തിയത്. പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് തലസ്ഥാനമായ അജാസിയോയിൽ നടന്ന മതസമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കുക എന്ന ലക്ഷ്യമായിരിന്നു പ്രധാനമായും പാപ്പയ്ക്കു ഉണ്ടായിരിന്നത്. രാവിലെ പ്രാദേശികസമയം 9 മണിക്ക് എതാനും മനിറ്റുകൾക്കു മുമ്പ് അജക്സിയോയിലെ നെപ്പോളിയന്‍ ബോണപാർത് വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന പാപ്പയ്ക്കു ഊഷ്മള സ്വീകരണമാണ് നല്‍കിയത്. പാപ്പയെ സ്വീകരിക്കുന്നതിന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രുണോ ഉള്‍പ്പെടെ വിവിധ അധികാരികള്‍ വിമാനത്താവളത്തിൽ എത്തിയിരിന്നു. പാപ്പയെ മന്ത്രി ഹസ്തദാനമേകി സ്വീകരിച്ചപ്പോൾ നാലു ബാലികാബാലന്മാർ ചേർന്ന് പാപ്പയ്ക്ക് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ച് ആദരവ് അറിയിച്ചു. കുട്ടികളോടു കുശലം പറഞ്ഞ പാപ്പ അവര്‍ക്ക് സമ്മാനം നല്‍കി. തുടർന്ന് നീങ്ങിയ പാപ്പയെ വത്തിക്കാൻറെയും ഫ്രാൻസിൻറെയും ദേശീയ ഗാനങ്ങൾ മുഴക്കി സൈനികബാൻറ് പാപ്പയ്ക്കു അഭിവാദനം അര്‍പ്പിച്ചു. സ്പെയിൻ, സിസിലി, സാർഡിനിയ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാനൂറോളം പേർ പങ്കെടുത്ത കോൺഫറൻസില്‍ പാപ്പ സന്ദേശം നല്‍കി. 17-ാം നൂറ്റാണ്ടിലെ സാന്താ മരിയ അസുന്ത കത്തീഡ്രലില്‍ വൈദികരുമായി കൂടിക്കാഴ്ച, വിശ്വാസികളുമായുള്ള സ്നേഹ സംഭാഷണങ്ങള്‍, ഏഴായിരത്തോളം പേരോടൊപ്പമുള്ള ദിവ്യബലി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ച എന്നിവ കോര്‍സിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു. ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനമായിരുന്നു ഇത്. അപ്പസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്ന പാപ്പയുടെ സന്ദര്‍ശന ആപ്ത വാക്യം. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ നടത്തിയ മൂന്നാമത്തെ സന്ദർശനമാണെങ്കിലും ദ്വീപായ കോര്‍സിക്കായില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലായിരിന്നു. 2014-ൽ സ്ട്രാസ്ബർഗ് 2023-ൽ മർസേയില്‍ എന്നീ ഫ്രഞ്ചു നഗരങ്ങൾ പാപ്പ സന്ദർശിച്ചിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-16-13:02:53.jpg
Keywords: പാപ്പ
Content: 24225
Category: 1
Sub Category:
Heading: സ്‌പെയിനില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: മാഡ്രിഡ്: സ്പെയിനില്‍ കാലങ്ങളായി കുറവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ദ്ധനവ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരം കവിഞ്ഞു. 239 പേര്‍ പുതുതായി സെമിനാരിയില്‍ ചേര്‍ന്നതോടെയാണ് എണ്ണം ആയിരം കവിഞ്ഞത്. 103 വിദേശ വിദ്യാര്‍ത്ഥികളും സ്പെയിനില്‍ വൈദീക പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്പെയിനില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ മാറ്റിമറിച്ചാണ് വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 69 രൂപതകളിലും, സൈനീക അതിരൂപതയിലുമായി 1036 വിദ്യാര്‍ത്ഥികളാണ് സെമിനാരികളിലുള്ളത്. 2023-2024 കാലയളവില്‍ ഇത് 956, 2022-2023 കാലയളവില്‍ 974 ആയിരുന്നു. 1,036 സെമിനാരി വിദ്യാര്‍ത്ഥികളില്‍ 79% (825) രൂപതാ സെമിനാരികളിലാണ് പരിശീലനം നടത്തുന്നത്. 211 പേര്‍ റിഡംപ്റ്ററിസ് മാറ്റര്‍ സെമിനാരികളില്‍ പഠിക്കുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി ചേര്‍ത്താല്‍ 2024-2025 കാലയളവിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 1,239 ആണെന്നാണ് കണക്ക്. പുതുതായി ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ 35% വര്‍ദ്ധനവാണ് ഉള്ളത്. സെമിനാരി പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇത് 106 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 86 ആയി കുറഞ്ഞിട്ടുണ്ട്. 2023-2024 കാലയളവില്‍ 85 നവ വൈദികരും, 69 ഡീക്കന്‍മാരുമാണ് സ്പെയിനില്‍ തിരുപ്പട്ട സ്വീകരണം നടത്തിയത്. കോവിഡിന് ശേഷം സഭയുടെ മൊത്തം അജപാലക ശുശ്രൂഷകളുടേയും, യുവജന, ദൈവവിളി ശുശ്രൂഷകളുടേയും പുനരുജ്ജീവനം, 2023-ല്‍ ലിസ്ബണില്‍ നടന്ന ലോകയുവജന ദിനഘോഷത്തിലൂടെ നിരവധി പേര്‍ ദൈവവിളിയില്‍ ആകൃഷ്ട്ടരായത് തുടങ്ങിയവയാണ് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള കാരണമായി ഫ്രഞ്ച് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടുന്നത്. തന്റെ മനസ്സറിഞ്ഞ് നമുക്ക് ഇടയന്‍മാരെ തരുമെന്ന തന്റെ വാഗ്ദാനം ദൈവം പാലിക്കുന്നു എന്നതാണ് ഏറ്റവും പരമപ്രധാനമായ കാരണമായി മെത്രാന്മാര്‍ പറയുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-16-13:39:58.jpg
Keywords: സ്പെയി
Content: 24226
Category: 1
Sub Category:
Heading: ഇന്ത്യയില്‍ നിന്നുള്ള 3 കപ്പൂച്ചിന്‍ വൈദികര്‍ ഘാനയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി
Content: അക്ര, ഘാന: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം. ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികരായ ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് ക്രൂരമര്‍ദ്ദനത്തിനിരയായത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. 2005 മുതല്‍ ഘാനയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരുന്ന ഈ വൈദികര്‍ ഓട്ടി മേഖലയിലെ എന്‍ക്വാണ്ട-നോര്‍ത്ത് ജില്ലയിലെ ക്പാസായിലാണ് താമസിക്കുന്നത്. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. ബുള്‍ഡോസറിന് വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷം എന്‍ക്വാണ്ട സൗത്ത് മുനിസിപ്പാലിറ്റിയിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കൊപ്പം ചൈസോയിലെ പെട്രോള്‍ സ്റ്റേഷനില്‍ ഇന്ധനം നിറക്കുവാന്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.

ഏതാണ്ട് അരമണിക്കൂറോളം നീണ്ട ആക്രമണത്തില്‍ നിന്നും ഘാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ രക്ഷിച്ചത്. മോഷണം ആരോപിച്ചതിനെ തുടര്‍ന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ജസ്സിക്കന്‍ രൂപത ഇടപെട്ടതിനെതുടര്‍ന്ന് വിട്ടയക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബിന്റെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ യെണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സുന്യാനി മെത്രാനും, ഘാന മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്നും, അക്രമികളെ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, എൻക്വാണ്ട-സൗത്ത് മണ്ഡലത്തിലെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എന്‍.ഡി.സി) ബ്രാഞ്ച് നേതൃത്വം മര്‍ദ്ദനത്തിനിരയായ വൈദികരോടും, രൂപതയോടും ക്ഷമാപണം നടത്തിയിട്ടുണ്ട്. ഘാനയുടെ സമഗ്രവികസനത്തില്‍ കത്തോലിക്ക സഭക്കും വൈദികര്‍ക്കും നിര്‍ണ്ണായകമായ പങ്കാണുള്ളത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-12-16-16:08:21.jpg
Keywords: ഘാന
Content: 24227
Category: 22
Sub Category:
Heading: ആട്ടിടയന്മാരും സന്തോഷത്തിന്റെ സദ്വാർത്തയും | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനാറാം ദിനം
Content: #{blue->none->b-> വചനം: ‍}# ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു (ലൂക്കാ 2 : 10). #{blue->none->b-> വിചിന്തനം ‍}# ലൂക്കായുടെ സുവിശേഷത്തിൽ ഈശോയുടെ ജനനത്തിന്‍റെ സദ്വാർത്ത ദൈവദൂതൻ രാത്രിയിൽ ആടുകളെ കാത്തു കൊണ്ടിരുന്ന ഇടയന്മാരെ അറിയിക്കുന്നതാണ് സന്ദർഭം. രക്ഷകന്‍റെ ജനത്തിൻ്റെ മംഗള വാർത്ത ആദ്യമേ കേൾക്കാൻ സ്വർഗ്ഗം അവസരം ഒരുക്കിയ ഭാഗ്യവാൻമാർ ആട്ടിടയന്മാരായിരുന്നു. അതും രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക്. ആടുകളെ കാക്കുന്ന ഇടയന്മാർ ഉണ്ടാവുക അതാണല്ലോ കാലഘട്ടത്തിൻ്റെ ആവശ്യം. ആടുകളുടെ ഗന്ധമുള്ള ഇടയൻ, അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആകുലതകളും അടുത്തറിഞ്ഞ് അവരിൽ ഒരാളായി തീരുന്ന ഇടയൻ, ആടുകളെ അറിയുന്ന ഇടയൻ. ഉണ്ണിയേശുവിൻ്റെ ജനനത്തിൻ്റെ സന്തോഷം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകണമെങ്കിൽ ഇടയ മനസ്സു നമ്മൾ സ്വന്തമാക്കണം. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, നിൻ്റെ തിരുക്കുമാരന്റെ തിരുപ്പിറവിയുടെ സന്തോഷം ആദ്യം ശ്രവിക്കാൻ ഭാഗ്യം ലഭിച്ചത് ആട്ടിടയന്മാർക്കാണല്ലോ. ഉണ്ണീശോയുടെ ജനത്തിൻ്റെ സന്തോഷം അനുഭവിക്കാൻ കഴിയണമെങ്കിൽ ആട്ടിടയന്മാരെപ്പോലെ നിരന്തരം ജാഗ്രതയുള്ള കണ്ണുകളും എളിമയുള്ള ഹൃദയവും അനുകമ്പയുള്ള മനസ്സും ആവശ്യമാണുന്നു ഞങ്ങൾ തിരിച്ചറിയുന്നു. മനുഷ്യനായി അവതരിച്ച വചനമായ ഈശോയെ നിൻ്റെ തിരുപ്പിറവിയിൽ ഞങ്ങളെത്തന്നെ ആട്ടിടയ മനോഭാവത്തിലേക്ക് വളർത്തണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# നല്ല ഇടയനായ ഈശോയെ, ആഗമന കാലത്തു ഇടറി വീഴാതെ എന്നെ കാക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-16-16:46:34.jpg
Keywords: ഉണ്ണീശോയെ
Content: 24228
Category: 1
Sub Category:
Heading: ദുരിതബാധിതര്‍ക്ക് 100 ഭവനങ്ങള്‍: കെസിബിസി ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച
Content: മാനന്തവാടി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെ‌സി‌ബി‌സി ചെയർമാൻ കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, ജെ‌പി‌ഡി കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, ഡബ്ല്യു‌എസ്‌എസ്‌എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഐ.സി. ബാലകൃഷ്ണൻ എം‌എല്‍‌എ, ശ്രീ ടി. സിദ്ധിക് എം‌എല്‍‌എ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിർമ്മിക്കുന്നത്. കെ‌സി‌ബി‌സി വയനാട്ടിലും വിലങ്ങാടുമായി ന്യൂറോളം വീടുകളാണ്‌ നിർമിക്കുക. കെ‌സി‌ബി‌സിയുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത പി‌ആര്‍‌ഓ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/News/News-2024-12-16-19:34:14.jpg
Keywords: കെ‌സി‌ബി‌സി
Content: 24229
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിയെട്ടാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിയെട്ടാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദ്ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. വത്തിക്കാനിലെ ഉന്നത പദവികളിൽ ചരിത്രം കുറിച്ചുക്കൊണ്ട് സ്ത്രീകൾക്ക് പ്രത്യേകമായി പ്രാതിനിധ്യം നൽകി ശ്രദ്ധ നേടിയ പാപ്പ കൂടിയാണ് ഫ്രാൻസിസ് പാപ്പ. സമീപകാലത്ത് വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ പാപ്പയെ അലട്ടുന്നുണ്ടെങ്കിലും പാപ്പ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ "N+" -നു നല്‍കിയ അഭിമുഖത്തില്‍ മുന്‍ പാപ്പമാരുടെ കബറടക്കത്തിന് വിപരീതമായി താന്‍ മരിച്ചാൽ മൃതദേഹം റോമിലെ മേരി മേജർ ബസിലിക്കയില്‍ കബറടക്കണമെന്ന് പാപ്പ പറഞ്ഞിരിന്നു. ലിയോ പതിമൂന്നാമൻ മാർപാപ്പയെ 1903-ൽ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽ അടക്കം ചെയ്തത് ഒഴിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ മരണപ്പെട്ട എല്ലാ പാപ്പമാരെയും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സംസ്ക്കരിച്ചിരിക്കുന്നത്. #{red->none->b-> ആഗോള സഭയുടെ തലവന്‍ പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}# ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-17-10:11:53.jpg
Keywords: പാപ്പ
Content: 24230
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയ്ക്കു നിവേദനം സമര്‍പ്പിച്ച് കെ‌സി‌ബി‌സി
Content: തിരുവനന്തപുരം: കേരള കത്തോലിക്കസഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്‌തവരുടെ ആവശ്യങ്ങൾ, കേരള ഫോറസ്റ്റ് നിയമ ഭേദഗതി, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്‌നങ്ങൾ, റബർ കർഷകരുടെ പ്രശ്‌നങ്ങൾ, നെല്ല് സംഭരണവുമായുള്ള വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബ ന്ധപ്പെട്ട പ്രതിസന്ധികൾ, ഭിന്നശേഷി സംവരണത്തിൻ്റെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കുക എന്നീ വിഷയങ്ങൾ മുഖ്യമന്ത്രി ക്കു നൽകിയ നിവേദനത്തിൽ ഉന്നയിച്ചു. കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡൻ്റ് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെ പ്രതിനിധി ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവർ കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-17-11:25:55.jpg
Keywords: കെ‌സി‌ബി‌സി
Content: 24231
Category: 18
Sub Category:
Heading: ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് മുതല്‍
Content: പരിശുദ്ധ കത്തോലിക്ക തിരുസഭയിലെ വൈദികരുടെ നേതൃത്വത്തിൽ ഒന്നരലക്ഷത്തിലധികം വരുന്ന ദൈവജനം ഒന്നിച്ച് സമ്പൂർണ്ണ ബൈബിൾ വായിക്കുന്ന കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് മുതൽ ആരംഭിക്കുന്നു. ഇരുപതാം തീയതി വരെ നടക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. ജോൺ കാട്ടാട്ട് വി‌സി, ബ്ര. തോമസ്‌ പോൾ, ബ്ര. ജോസഫ് മാത്യു, സിസ്റ്റർ ആൻ മരിയ SH എന്നിവർ വിവിധ ദിവസങ്ങളില്‍ ശുശ്രൂഷ നയിക്കും. എല്ലാദിവസവും ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ 10.30 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുന്നത്. ക്രിസ്തുമസിന്റ ചൈതന്യത്തിലേക്കും ഉണർവ്വിലേക്കും പ്രത്യാശയിലേക്കും കൈപിടിച്ചുയർത്തുവാൻ സഹായിക്കുന്ന ഈ ഓൺലൈൻ ധ്യാന ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുകയാണെന്ന് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b-> Join Zoom Meeting:}# ➤ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ➤ {{ YOUTUBE Channel LINK ‍-> https://www.youtube.com/@EphphathaHolyRosary}} [ഇന്ത്യൻ സമയം രാത്രി 8.50 മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് ഈ ശുശ്രൂഷ 9 pm മുതൽ യുട്യൂബ് ലൈവ് ഉണ്ടായിരിക്കുന്നതാണ്.] ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-17-11:37:03.jpg
Keywords: ഓൺലൈൻ
Content: 24232
Category: 1
Sub Category:
Heading: ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കുവാൻ മനസുണ്ടാകണം: ബാങ്ക് ഉദ്യോഗസ്ഥരോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തോട് അനുബന്ധിച്ച്, ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കുവാൻ മനസുണ്ടാകണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഡിസംബർ പതിനാറാം തീയതി ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോൾ, അത് സമഗ്രമായ മാനുഷിക വികസനത്തിന് വിഘാതമായി തീരുന്നുവെന്നു പാപ്പ പറഞ്ഞു. കാർഷിക മേഖലയിലും വ്യവസായ, വാണിജ്യ മേഖലകളിലും നിരവധി സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, പ്രായോഗികമായ ഒരു സമ്പദ്‌വ്യവസ്ഥ നിലവിൽ കൊണ്ടുവരുന്നതിന്, ലിയോ പതിമൂന്നാമൻ പാപ്പ എഴുതിയ 'റേരും നോവാരും' എന്ന ചാക്രിക ലേഖനത്തെ പാപ്പ പരാമർശിച്ചു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോൾ യഥാർത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെയും പാപ്പ അടിവരയിട്ടു ചൂണ്ടിക്കാട്ടി. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും ഇത് സ്വാർത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ജനകീയ തലത്തിൽ, ധനകാര്യസ്ഥാപനങ്ങൾ എത്തിക്കുന്നതിന് സഭ നൽകിയിട്ടുള്ള സംഭാവനകളും പാപ്പാ ചൂണ്ടിക്കാട്ടി. ദാരിദ്ര്യം ഇന്നും ഒരു യാഥാർഥ്യമായി തുടരുമ്പോൾ, പാവപ്പെട്ടവർക്ക് വായ്പകൾ നൽകി നിരവധി കുടുംബങ്ങളെ അവരുടെ കാലിൽ നിൽക്കാനും നഗരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കാനും ബാങ്കുകൾ നടത്തിയ പ്രവർത്തനങ്ങളെ പാപ്പ നന്ദിയോടെ സ്മരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-17-12:36:08.jpg
Keywords: പാപ്പ