Content | കൊച്ചി: റവ. ഡോ. ജിജു ജോർജ് അറക്കത്തറയെ കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കേരള കെആർഎൽസിസി ജനറൽ സെക്രട്ടറിയുമായി നിയമിച്ചു. കെ ആർഎൽസിബിസി പ്രസിഡൻ്റ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലാണു നിയമനം നടത്തിയത്. ഫാ. തോമസ് തറയിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായ ഒഴിവിലാണു നിയമനം.
കോട്ടപ്പുറം രൂപതാംഗമായ റവ. ഡോ. ജിജു അധ്യാപകൻ, പരിശീലകൻ, പ്രഭാഷകൻ, സൈക്കോളജിസ്റ്റ് എന്നീ മേഖലകളിൽ മികവറിയിച്ചിട്ടുണ്ട്. കെആർഎൽസിബിസി അസോ. ഡെപ്യൂട്ടി സെക്രട്ടറിയായും കെആർഎൽസിസി അസോ. ജനറൽ സെക്രട്ടറിയുമായും പ്രവർത്തിക്കുകയായിരുന്നു.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |