Content | വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തോട് അനുബന്ധിച്ച്, ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കുവാൻ മനസുണ്ടാകണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഡിസംബർ പതിനാറാം തീയതി ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോൾ, അത് സമഗ്രമായ മാനുഷിക വികസനത്തിന് വിഘാതമായി തീരുന്നുവെന്നു പാപ്പ പറഞ്ഞു.
കാർഷിക മേഖലയിലും വ്യവസായ, വാണിജ്യ മേഖലകളിലും നിരവധി സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, പ്രായോഗികമായ ഒരു സമ്പദ്‌വ്യവസ്ഥ നിലവിൽ കൊണ്ടുവരുന്നതിന്, ലിയോ പതിമൂന്നാമൻ പാപ്പ എഴുതിയ 'റേരും നോവാരും' എന്ന ചാക്രിക ലേഖനത്തെ പാപ്പ പരാമർശിച്ചു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോൾ യഥാർത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെയും പാപ്പ അടിവരയിട്ടു ചൂണ്ടിക്കാട്ടി. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും ഇത് സ്വാർത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
ജനകീയ തലത്തിൽ, ധനകാര്യസ്ഥാപനങ്ങൾ എത്തിക്കുന്നതിന് സഭ നൽകിയിട്ടുള്ള സംഭാവനകളും പാപ്പാ ചൂണ്ടിക്കാട്ടി. ദാരിദ്ര്യം ഇന്നും ഒരു യാഥാർഥ്യമായി തുടരുമ്പോൾ, പാവപ്പെട്ടവർക്ക് വായ്പകൾ നൽകി നിരവധി കുടുംബങ്ങളെ അവരുടെ കാലിൽ നിൽക്കാനും നഗരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കാനും ബാങ്കുകൾ നടത്തിയ പ്രവർത്തനങ്ങളെ പാപ്പ നന്ദിയോടെ സ്മരിച്ചു.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |