category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവവചനത്തോടുള്ള അനുസരണം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനാലാം ദിനം
Content#{blue->none->b-> വചനം: ‍}# "കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്‌മാവില്‍ നിന്നാണ്‌. ജോസഫ്‌ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1: 20- 24) #{blue->none->b-> വിചിന്തനം: ‍}# ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി (ഫിലിപ്പി 2 : 8 ). യേശുവിനെപ്പോലെ യൗസേപ്പ് പിതാവും അനുസരണം എന്ന പുണ്യം ഹൃദയത്തിൽ ഏറ്റുവാങ്ങി. ദൈവദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചതു വഴി ദൈവഹിതത്തിനു അവൻ സ്വയം കീഴടങ്ങി. അങ്ങനെ ജോസഫിന്റെ നിശബ്ദമായ പ്രത്യുത്തരം മനുഷ്യരക്ഷാകർമ്മത്തിന്റെ ഭാഗമായി. ദൈവം നമ്മുടെ സമ്മതം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയമാണ് ആഗമനകാലം. തിന്മയ്ക്കു പകരം നന്മയും അസത്യത്തെക്കാൾ സത്യവും സ്വാർത്ഥതയെക്കാൾ പരസ്നേഹവും നമ്മുടെ ജീവിതത്തിൽ പുഷ്പിക്കണമെങ്കിൽ ദൈവവചനത്തോടു തുറവിയുള്ള അനുസരണം ആവശ്യമാണ്. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, ദൈവവചനത്തോടു അനുസരണയോടെ പ്രത്യുത്തരിക്കേണ്ട ഈ ആഗമന കാലത്ത് ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വിശുദ്ധീകരിക്കണമേ. വിശുദ്ധ യൗസേപ്പിനെപ്പോലെ ദൈവീക അരുളപ്പാടുകൾക്കു നേരെ ചടുലതയോടെ പ്രത്യുത്തരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, അതുവഴി അനുസരണക്കേടിന്റെയും എതിർപ്പിന്റെയും അരൂപികളെ പരിത്യജിക്കാൻ ഞങ്ങൾക്കു സാധിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# വചനമായ ഉണ്ണീശോയെ, നിന്നെ അനുസരിക്കാൻ എന്നെ പഠിപ്പിക്കണമേ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-14 09:19:00
Keywordsഉണ്ണീശോയെ
Created Date2024-12-14 09:20:45