category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്പെയിനില്‍ രക്തസാക്ഷികളായ അല്‍മായനെയും വൈദികനെയും വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി
Contentബാഴ്സലോണ: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ട അല്മായനുൾപ്പടെ രണ്ടു സ്പാനിഷ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഇക്കഴിഞ്ഞ ശനിയാഴ്ച ബാഴ്സലോണയിലെ തിരുക്കുടുംബ ബസിലിക്ക ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് വൈദികനായ ഫാ. കയെറ്റാനോ ക്ലോസെല്ലസ് ബൾവെയും അൻ്റോണിയോ ടോർട്ട് റീക്‌സാച്ച്‌സ് എന്ന അല്‍മായ രക്തസാക്ഷിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമരാറോ പ്രഖ്യാപനം നടത്തി. #{blue->none->b-> ആരായിരിന്നു ഇവര്‍? ‍}# #{black->none->b-> * ഫാ. കയെറ്റാനോ ക്ലോസെല്ലസ് ‍}# 1863 ആഗസ്റ്റ് 5-ന് ബാഴ്സലോണയിലെ സബദേൽ എന്ന സ്ഥലത്തായിരുന്നു കയെറ്റാനോ ക്ലോസെല്ലസിന്റെ ജനനം. 1888 മെയ് 3-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധങ്ങളായ അജപാലന ശുശ്രൂഷയിൽ വ്യാപൃതനായിരിന്നു. ഏറ്റവും ദുർബലരായ ആളുകൾക്കു ഇടയില്‍ അദ്ദേഹം നടത്തിയ സേവനം അനേകരെ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. രണ്ടു പതിറ്റാണ്ടോളം ഒരു വൃദ്ധ സദനത്തിൽ അജപാലന ദൗത്യം നിർവ്വഹിച്ചു നിരവധി പേര്‍ക്ക് സാന്ത്വനമേകി. 1936-ൽ മതപരമായ പീഡനത്തിൻ്റെ അപകടമുണ്ടായിട്ടും, ഫാ. കയെറ്റാനോ പരിചരണത്തിൽ പ്രായമായവരെ ഉപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചു: "പ്രായമായവരെ ഉപേക്ഷിക്കുമെന്ന് ഞാൻ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല, എൻ്റെ രക്തം ചൊരിയേണ്ടി വന്നാൽ ഞാൻ അത് സ്വീകരിക്കുന്നു" എന്നായിരിന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 1936 ആഗസ്റ്റ് 14-ന് ഫാ. കയെറ്റാനോയെ സൈന്യം പിടികൂടി. പിറ്റേന്ന് പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ ഫാ. കയെറ്റാനോയെ വധിക്കുകയായിരിന്നു. "പാവപ്പെട്ടവരുടെ പിതാവ്" എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരിന്നു. #{blue->none->b->11 കുട്ടികളുടെ പിതാവായിരിന്ന അൻ്റോണിയോ ടോർട്ട് ‍}# 1895-ൽ ബാഴ്‌സലോണയില്‍ ജനിച്ച അൻ്റോണിയോ ടോർട്ട് റെയ്‌ക്‌സാച്ച്‌സ് സ്വര്‍ണ്ണാഭരണ വ്യാപാരിയായിരിന്നു. 1917-ൽ അദ്ദേഹം മരിയ ജോസഫ ഗാവിനെ വിവാഹം കഴിച്ചു. അവർക്ക് 11 കുട്ടികളുണ്ടായിരുന്നു. തൊഴിൽപരമായി ഒരു ജ്വല്ലറി നടത്തിയിരിന്ന അദ്ദേഹം ബാഴ്‌സലോണയുടെ മധ്യഭാഗത്തായിരുന്നു താമസിച്ചിരുന്നത്. ശക്തമായ വിശ്വാസത്തിന് ഉടമയായ അദ്ദേഹം പ്രാദേശിക സഭാ പ്രവർത്തനങ്ങളിലും മരിയൻ ദേവാലയങ്ങളിലേക്കുള്ള വിവിധ തീർത്ഥാടനങ്ങളിലും പങ്കെടുത്തു തന്റെ കത്തോലിക്ക വിശ്വാസം മാതൃകാപരമായി തുടര്‍ന്നു വരികയായിരിന്നു. 1936-ലെ മതപീഡന സമയമായിരിന്നു അത്. മതപീഡന വേളയിൽ, സ്വജീവന് അപകടമാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും, അദ്ദേഹം നിരവധി വൈദികർക്കും സന്യസ്തർക്കും സ്വഭവനത്തിൽ അഭയം നല്‍കാന്‍ തയാറായി. തന്റെ സഹോദരൻ ബിഷപ്പ് മാനുവൽ ഇരുരിറ്റയ്ക്കും ഒരു വൈദികനും നാല് കന്യാസ്ത്രീകൾക്കും സ്വന്തം വീട്ടിൽ അഭയം നൽകിയ സമയമായിരിന്നു അത്. 1936 ഡിസംബർ 1ന് സായുധ സൈന്യം അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് ഇരച്ചുകയറുകയും എല്ലാം കവർന്നെടുക്കുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നാം തീയതി രാത്രി സൈന്യം അൻ്റോണിയോയെ മോന്ത്കാദ സെമിത്തേരിയുടെ സമീപത്തുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-25 13:05:00
Keywordsരക്തസാ
Created Date2024-11-25 13:06:19