category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഹനങ്ങളിലും കര്‍ത്താവിന്റെ ജനനത്തിന്റെ അനുസ്മരണം ആചരിക്കണം: ആഹ്വാനവുമായി ജെറുസലേം പാത്രിയാര്‍ക്കേറ്റ്
Contentജെറുസലേം: യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്ന ആഗമന ക്രിസ്തുമസ് കാലത്ത്, ക്രിസ്തീയ പ്രത്യാശയുടെ പരസ്യമായ അടയാളങ്ങൾ നൽകിക്കൊണ്ട് കര്‍ത്താവിന്റെ ജനനത്തിൻ്റെ അനുസ്മരണം ആചരിക്കുവാന്‍ വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ആഹ്വാനവുമായി ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ്. ആഗമന ക്രിസ്തുമസ് കാലത്ത് പൂർണ്ണമായി അനുസ്മരിക്കാൻ ഞങ്ങൾ വിവിധ സഭകളെയും ആളുകളെയും പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ പ്രദേശത്തെ ദശലക്ഷക്കണക്കിന് ആളുകൾ സഹിക്കുന്ന കഠിനമായ കഷ്ടതകളുടെ സാഹചര്യം പരിഗണിച്ചു ദയയും ദാനധർമ്മങ്ങളും കൊണ്ട് അവരെ സമീപിക്കണമെന്നും പാത്രിയാര്‍ക്കേറ്റ് ആഹ്വാനം നല്കി. നമ്മുടെ പ്രാർത്ഥനകളിൽ അവരെ തുടർച്ചയായി ഉയർത്തിപ്പിടിക്കുക. ദയയും ദാനധർമ്മങ്ങളും കൊണ്ട് അവരെ സമീപിക്കുക, ക്രിസ്തു നമ്മെ ഓരോരുത്തരെയും സ്വാഗതം ചെയ്തതുപോലെ അവരെ സ്വാഗതം ചെയ്യുക (റോമ 15:7). നമ്മുടെ പ്രദേശത്തെ ഇപ്പോഴത്തേതിന് സമാനമായ ഇരുണ്ട കാലത്തിനിടയിൽ (ലൂക്ക 2:8-20) ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മാലാഖമാർ ഇടയന്മാരോട് അറിയിക്കുകയായിരിന്നു. കര്‍ത്താവിന്റെ ജനനം ലോകത്തിന് ദൈവീക പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സന്ദേശമാണെന്നും പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ അനുസ്മരിച്ചു. കഴിഞ്ഞ വർഷം, പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനക്കൂട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി, ക്രിസ്തുമസിനോട് അനുബന്ധിച്ച് വിശുദ്ധ നാട്ടിലെ അലങ്കാരങ്ങൾ, ബന്ധപ്പെട്ട ആഘോഷങ്ങൾ റദ്ദാക്കുവാന്‍ ജെറുസലേമിലെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്ത തീരുമാനമെടുത്തിരിന്നു. ഇതില്‍ നിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ തീരുമാനം. യുദ്ധം അവസാനിക്കുന്നതിനുള്ള വഴികൾ ഇപ്പോഴും തുറക്കപ്പെട്ടിട്ടില്ലായെന്നും, എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അടുത്തിടെ പറഞ്ഞിരിന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-26 12:55:00
Keywordsക്രിസ്തുമസ
Created Date2024-11-26 12:57:10