category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുരിതബാധിതര്‍ക്കു സഹായം നല്‍കുന്നത് തുടര്‍ന്ന് കത്തോലിക്ക സഭ
Contentകൊച്ചി: ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനത്തിന് തൊഴിൽ സംരംഭങ്ങൾ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉൾപ്പെട്ട 503 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക കൈമാറിയത്; രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. കെസിബിസി യുടെ കീഴിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം നേതൃത്വം നൽകുന്ന സഭാതല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സർവ്വീസിൽ നിന്ന് 77 ലക്ഷം രൂപ പശു വളർത്തൽ, ആട് വളർത്തൽ, തയ്യൽ, ഡി.ടി.പി., വർക്ക്‌ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെ വിവിധതരം തൊഴിൽ യൂണിറ്റുകൾക്കായാണ് വിതരണം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനുശേഷം വരുമാനപദ്ധതികൾ കുടുംബങ്ങൾക്ക് ലഭ്യമാക്കിയത്. നേരത്തെ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വയനാട്ടിലെ 925 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 9500 രൂപ വീതം ദുരന്ത ബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നു. സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വിദഗ്ധരിലൂടെ കൗൺസലിംഗ് നല്കി. കെസിബിസി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് എസ് എഫ് സെക്രട്ടറി അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-26 11:23:00
Keywordsസഹായ
Created Date2024-11-26 11:24:27