Contents

Displaying 23601-23610 of 24964 results.
Content: 24041
Category: 18
Sub Category:
Heading: പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്: പുതിയ ബാച്ച് നവംബർ 16ന് ആരംഭിക്കും
Content: കോട്ടയം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ നടത്തുന്ന കുർബാനയുടെ ദൈവശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് 2024 നവംബർ 16- ന് ആരംഭിക്കുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ചിനാണ് 16നു തുടക്കമാകുക. മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെയാണ് ക്ലാസ്സുകൾ. അത്മായർക്കും സന്യസ്തർക്കും വൈദികർക്കുമായി നടത്തപ്പെടുന്നതാണ് ഈ കോഴ്സ്. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും കേന്ദ്രവുമാണ് പരിശുദ്ധ കുര്‍ബാന (LG.11; CCC.1324). മിശിഹാ സ്ഥാപിച്ചതും സഭയുടെ ആരാധനയുടെ കേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ കുര്‍ബാനയെ അടുത്തറിയാനും ആഴമായ ബോധ്യങ്ങള്‍ സ്വന്തമാക്കാനും ദൈവജനത്തെ ഉദ്‌ബോധിപ്പിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം. സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അത്മായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം കൂടുതല്‍ സജീവമാക്കാനും പരിശുദ്ധ കുര്‍ബാനയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാനും മറ്റുള്ളവര്‍ക്ക് സഭാപ്രബോധനങ്ങള്‍ പഠിപ്പിച്ചുകൊടുക്കാനും ഈ കോഴ്‌സില്‍ പങ്കെടുക്കുന്നതുവഴി സാധിക്കുമെന്നത് തീര്‍ച്ചയാണ്. പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ അടിസ്ഥാനങ്ങള്‍, സമാന്തരസുവിശേഷങ്ങളും നടപടിപുസ്തകവും പരിശുദ്ധ കുര്‍ബാനയും, യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുര്‍ബാനയും, പൗലോസ് ശ്ലീഹായുടെ പരിശുദ്ധ കുര്‍ബാന ദര്‍ശനം, വെളിപാട് പുസ്തകവും പരിശുദ്ധ കുര്‍ബാനയും, പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുര്‍ബാന ദര്‍ശനം തുടങ്ങിയ 24 വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടുകൂടി കേരളത്തിലെ പ്രഗത്ഭരായ ബൈബിള്‍ - ദൈവശാസ്ത്ര പണ്ഡിതരുടെ ക്ലാസ്സുകളാണ്. ഫോൺ: 8281927143, 9539036736
Image: /content_image/India/India-2024-11-12-15:37:02.jpg
Keywords: കോഴ്സ്
Content: 24042
Category: 1
Sub Category:
Heading: വഖഫ് വിവാദവും കത്തോലിക്കസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
Content: മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്കരണവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മുനമ്പം വിഷയത്തിലെ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഒരു വലിയ വോട്ട് ബാങ്കുമായി ബന്ധപ്പെട്ട് ഏറെ നിർണ്ണായകമാണ്. ഏതുവിധേനയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫോർമുല കണ്ടെത്തുന്നതിനായി ഒട്ടേറെപ്പേർ തലപുകയ്ക്കുകയാണെന്ന് വ്യക്തം. ഇതിനിടെയാണ് ആരുപറഞ്ഞാലും മറിച്ചൊരു തീരുമാനം സ്വീകരിക്കാനിടയില്ലാത്ത തീവ്രനിലപാടുകാർ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായി വീണ്ടുംവീണ്ടും രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. പാണക്കാട് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മറ്റു ചില പ്രമുഖരും തങ്ങൾ മുനമ്പം ജനതയുടെ പക്ഷത്താണ് എന്ന് ആവർത്തിക്കുകയും വഖഫ് അവകാശവാദത്തെ പരോക്ഷമായെങ്കിലും തള്ളിപ്പറയുകയും ചെയ്യുന്നെങ്കിലും മറ്റൊരു വിഭാഗം അവരോട് തീരെയും യോജിക്കാൻ മനസില്ല എന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. വഖഫ് അവകാശവാദത്തിൽനിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലാത്ത പല പ്രമുഖരിൽ ഒരു പ്രമുഖൻ ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ദുറഹിമാൻ തന്നെയാണ്. ആ സമുദായത്തിനിടയിൽത്തന്നെ ഇക്കാര്യത്തിൽ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തം. മുനമ്പം ജനതയുടെ കൂടെ കേരളത്തിലെ കത്തോലിക്കാ സഭാസമൂഹം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതാണ് ഈ വിഷയത്തിലെ മറുപക്ഷം നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മുനമ്പത്തെ സമരക്കാർക്ക് പിന്തുണയുമായി രംഗപ്രവേശം ചെയ്ത ബിജെപി - സംഘപരിവാർ നേതൃത്വങ്ങൾക്ക് ഒപ്പംചേർത്ത് കത്തോലിക്കാ സഭാ നേതൃത്വം ബിജെപിയുടെ അജണ്ടകൾക്ക് വേദിയൊരുക്കുകയാണെന്നുംമറ്റും ആരോപണങ്ങൾ ഉന്നയിച്ചിട്ടും തങ്ങൾ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് കണ്ടതുകൊണ്ടാകണം അടുത്ത ദിവസങ്ങളിലായി കത്തോലിക്കാ സഭയ്‌ക്കെതിരെ "കടുത്ത ആരോപണങ്ങളുമായി" ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമസ്തയുടെ സുപ്രഭാതം പത്രം, ജംഗ്‌ഷൻ ഹാക്ക് എന്ന യൂട്യൂബ് ചാനൽ ഉടമയായ അനിൽ മുഹമ്മദ് തുടങ്ങിയവർ ഉദാഹരണം. #{blue->none->b->കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 17 കോടി ഏക്കർ സ്ഥലം! ‍}# കത്തോലിക്കാ സഭയുടെ മുന്നിൽ "വഖഫ് ബോർഡ് ഒരു ചെറിയ മീനാണ്" എന്നാണ് ഇക്കൂട്ടർ പറഞ്ഞുവയ്ക്കുന്നത്. "കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ വഖഫ് ബോർഡിനുള്ളതിനേക്കാൾ ഒരുപാട് കൂടുതൽ സ്ഥലം സ്വന്തമായുണ്ട്, അതിനാൽ കൂടുതൽ വർത്തമാനം പറയണ്ട" എന്നാണ് പ്രധാന വാദം. അവർ പറയുന്നതനുസരിച്ച് 17. 29 കോടി ഏക്കർ ഭൂസ്വത്ത് ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്കുണ്ട്. അതായത് ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ. വഖഫ് ബോർഡിന് ഉള്ളതാണെങ്കിലോ 9. 4 ലക്ഷം ഏക്കർ മാത്രം. ആധികാരികമായ അറിവ് എന്ന വിധത്തിൽ അവതരിപ്പിക്കുകയും അനേകരിൽ തെറ്റിദ്ധാരണ ഉളവാക്കുകയും ചെയ്ത ഈ വാദം വെറും ബാലിശമാണ് എന്ന് വ്യക്തം. കേരളത്തിലെ ജനവാസ മേഖലകളുടെ ആകെ വിസ്തീർണം അമ്പത് ലക്ഷം ഏക്കർ മാത്രമാണ്. കേരളം, കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ. ഇന്ത്യയിലെ ആകെ കൃഷി, ജനവാസ മേഖലകളുടെ വിസ്തൃതി 51 കോടി ഏക്കറാണ്. ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം നാമമാത്രമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ദേശീയ തലത്തിൽ ഒരു ന്യൂസ് ഏജൻസിയും ഏതാനും ഓൺലൈൻ പോർട്ടലുകളും നൽകിയ ഒരു വ്യാജവാർത്തയാണ് മേൽപ്പറഞ്ഞ വാദങ്ങൾക്ക് ആധാരം. 17. 29 കോടി ഏക്കർ സ്ഥലത്തിനും അതിലുള്ള മുഴുവൻ നിർമ്മിതികൾക്കും മുതൽമുടക്കിനും ഇപ്പറഞ്ഞവർ നിശ്ചയിച്ചിരിക്കുന്ന മൂല്യം 20000 കോടി രൂപയാണ് എന്നതാണ് വിചിത്രം. ഒരു ഏക്കർ സ്ഥലത്തിനും അതിലുള്ളവയ്ക്കും മൂല്യം 1157 രൂപ! മാത്രവുമല്ല, ഏറ്റവുംകൂടുതൽ ഭൂമി കൈവശമുള്ള കേന്ദ്ര സർക്കാരിനുള്ളത് 15531 ചതുരശ്ര കിലോമീറ്റർ അഥവാ, 3837793 (മുപ്പത്തെട്ട് ലക്ഷത്തിൽപ്പരം) ഏക്കർ ആണെന്നും പ്രസ്തുത റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. അതേ റിപ്പോർട്ടിന് ആധാരം കേന്ദ്ര സർക്കാരിന്റെ ലാൻഡ് ഇൻഫർമേഷൻ വെബ്‌സൈറ്റ് ആണെന്ന് പറയുന്നെങ്കിലും ഇത്തരമൊരു രേഖ എവിടെയും ലഭ്യമല്ല. രണ്ടാമതൊന്നാലോചിക്കാതെ ഇത്തരമൊരു വ്യാജവാർത്ത ആധാരമാക്കി ആരോപണമുയർത്തി സഭയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് ഇവിടെ ചിലർ നടത്തിയതെന്ന് വ്യക്തം. കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള അത്യന്തം അബദ്ധ ജഢിലമായ മേൽപറഞ്ഞ വാദഗതിയെ മുഖവിലയ്‌ക്കെടുത്ത അനേകർ കടുത്ത സഭാ വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നതും ഈ ദിവസങ്ങളിലെ കാഴ്ചയാണ്. എത്രവലിയ കള്ളവും എത്രമാത്രം ബാലിശമായ വാദഗതികളും പോലും ഏറ്റെടുക്കാൻ മടികാണിക്കാത്ത ചിന്താശേഷിയില്ലാത്ത ഒരു ആൾകൂട്ടമായി കേരളസമൂഹത്തിലെ വലിയൊരു വിഭാഗംപേർ മാറിയിരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇതുപോലുള്ള അബദ്ധ പ്രചാരണങ്ങളും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും. പലതിനും പുകമറ സൃഷ്ടിക്കാനും ശത്രുപക്ഷത്തുള്ളവരെ സംശയമുനയിൽ നിർത്താനും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇതുതന്നെ ധാരാളമാണ് എന്ന തിരിച്ചറിവായിരിക്കാം ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരുടെ ബലം. #{blue->none->b->കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്തുക്കളുണ്ട് ‍}# അനിൽ മുഹമ്മദിനെപ്പോലുള്ളവർ പറഞ്ഞു സ്ഥാപിക്കാൻ ശ്രമിക്കുന്നത്ര ഭൂമി ലോകത്ത് ഒരു രാജ്യത്തും സ്വന്തമാക്കാൻ കത്തോലിക്കാ സഭയ്‌ക്കോ വഖഫ് ബോർഡിന് പോലുമോ കഴിയില്ലെങ്കിലും സഭയ്ക്ക് ഇന്ത്യയിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട് എന്നുള്ളത് രഹസ്യമായ കാര്യമല്ല. ആ ഭൂമി നീതിരഹിതമായ അവകാശവാദങ്ങളുന്നയിച്ച് പാവപ്പെട്ടവരെ കുടിയിറക്കി പിടിച്ചെടുത്തവയോ, നിയന്ത്രിത മേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിയവയോ അല്ല. കത്തോലിക്കാ സഭ എന്നാൽ എന്താണെന്നുള്ള അവ്യക്തത നീക്കുന്നതോടൊപ്പം ക്രൈസ്തവ സമൂഹത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള വ്യഗ്രത മാറ്റിവയ്ക്കുകകൂടി ചെയ്ത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ ഏതുവിധത്തിലാണ് കത്തോലിക്കാ സഭ ഭൂസ്വത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകും. 174 രൂപതകളും 200 ൽ പരം സന്യാസ സമൂഹങ്ങളുമാണ് ഇന്ത്യയിലുള്ളത്. അവരവർക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളിൽ സ്വതന്ത്രമായാണ് ഇവയോരോന്നും പ്രവർത്തിക്കുന്നത്. കത്തോലിക്കാ സഭ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നെങ്കിലും സ്ഥാപനങ്ങളുടെയും പ്രവർത്തന മേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല. പരസ്പരം സഹകരിച്ചു പ്രവർത്തിക്കുകയും ആശയവിനിമയങ്ങൾ നടത്തുകയും നയരൂപീകരണങ്ങൾക്കായി ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണ് പൊതുവായുള്ള കാര്യം. അതിനാൽത്തന്നെ, കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾക്ക് കീഴിലുള്ള ഭൂസ്വത്തോ, സ്ഥാപനങ്ങളോ, മറ്റ് ആസ്തികളോ എല്ലാം ഒരുമിച്ചു കണക്കാക്കി അതെല്ലാം ഒറ്റ നേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കരുതുന്നെങ്കിൽ അത് തികഞ്ഞ അബദ്ധ ധാരണയാണ്. #{blue->none->b-> സഭയുടെ ഭൂവിനിയോഗം ‍}# പ്രധാനമായും മൂന്നുവിധത്തിലാണ് കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്ത് സ്വന്തമായിട്ടുള്ളത്. കത്തോലിക്കാ മിഷനറിമാരുടെ സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തിയ ഭരണാധികാരികൾ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി വളരെ വർഷങ്ങൾക്കു മുമ്പ് വിട്ടുനൽകിയ ഭൂസ്വത്തുക്കളാണ് ഒന്ന്. വിശ്വാസികളും പ്രദേശവാസികളും ദാനമായി നൽകിയവയാണ് രണ്ടാമത്തേത്. സ്വാഭാവികമായും മൂന്നാമതുള്ളത് വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ്. ഈ മൂന്നുവിധത്തിൽ വിവിധ സഭാ സംവിധാനങ്ങളുടെ കൈവശം വന്നുചേരുകയും ഇപ്പോഴും സൂക്ഷിക്കുകയും ക്രിയാത്മകമായി വിനിയോഗിക്കുകയും ചെയ്യുന്ന ഭൂമിക്ക് പൂർണ്ണ അവകാശം എല്ലാ അർത്ഥത്തിലും ഭരണഘടനാപരമായുള്ളതാണ്. സഭയുടെ ഭൂവിനിയോഗം എപ്രകാരമാണ് എന്നുള്ളത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. നാൽപ്പതിനായിരത്തിൽ പരം സ്‌കൂളുകളും നാനൂറിലധികം കോളേജുകളും ആറ് യൂണിവേഴ്സിറ്റികളും ഇന്ത്യയിലെമ്പാടുമായി വിവിധ കത്തോലിക്കാ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായുണ്ട്. ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 240 മെഡിക്കൽ - നഴ്‌സിംഗ് - പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85000 ത്തോളം രോഗികളെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രി ശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്കാ സഭയ്ക്കുണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിനായ സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. സ്‌കൂളുകളിലും ആതുരാലയങ്ങളിലും ഏറിയപങ്കും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്കിടയിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നിരവധി പതിറ്റാണ്ടുകളായി കത്തോലിക്കാ സഭ കാഴ്ചവച്ചുവരുന്നത്. ജനസംഖ്യയുടെ 1.55 ശതമാനം അഥവാ 2 കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽപേർക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമോ പരോക്ഷമോ ആയി സേവനമെത്തിക്കുന്നുണ്ട്. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായാണ്. എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവർക്ക് ലഭ്യമാണ് എന്നതാണ് വാസ്തവം. ആ സേവന തല്പരതയിൽ സംപ്രീതരായ മുൻകാല ഭരണാധികാരികളും ധനവാന്മാരും വലിയ പ്രോത്സാഹനങ്ങളും പിന്തുണയും മിഷനറിമാർക്കും സന്യാസ സമൂഹങ്ങൾക്കും നൽകിയിരുന്നു. അതാണ് ഇന്നും കത്തോലിക്കാ സഭ സമാനതകളില്ലാതെ തുടരുന്ന ഇത്തരം പ്രവർത്തനങ്ങളുടെ അടിത്തറ. #{blue->none->b-> ദുരാരോപണങ്ങൾ ഉന്നയിക്കുന്നവരോട് ‍}# ഒരു കള്ളം ആയിരം തവണ ആവർത്തിച്ചാൽ അത് സത്യമെന്ന് കരുതുന്നവരുടെ എണ്ണം വർധിച്ചേക്കാം, എന്നാൽ അസത്യം എക്കാലവും അസത്യമായി തന്നെ അവശേഷിക്കും. ഇത്തരത്തിൽ ഉയർത്തപ്പെടുന്ന ദുരാരോപണങ്ങൾക്കും അതിന്റെ മറവിൽ നടത്തുന്ന സൈബർ ആക്രമങ്ങൾക്കും ചിന്താശേഷിയില്ലാത്ത കുറേപ്പേരെ ഇരുട്ടിലേക്ക് നയിക്കാൻ കഴിഞ്ഞേക്കാമെന്നല്ലാതെ ശാശ്വതമായ വിജയത്തിലേക്ക് അത് ആരെയും നയിക്കില്ല. നീതി നിഷേധിക്കപ്പെട്ട് അവഗണനയിൽ തുടരുന്ന ഒരുകൂട്ടം ജനങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള കത്തോലിക്കാ സഭാനേതൃത്വത്തിന്റെ തീരുമാനത്തെ ദുഷ്പ്രചാരണങ്ങൾ നടത്തിയും അവഹേളിച്ചും പിൻവലിപ്പിക്കാമെന്ന കണക്കുകൂട്ടൽ തെറ്റായിരുന്നു എന്ന് കാലം അവരെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. മുനമ്പം - വഖഫ് അവകാശവാദ വിഷയത്തിലോ, വഖഫ് നിയമ പരിഷ്‌കരണ വിഷയത്തിലോ മാത്രമല്ല, പാവപ്പെട്ട ജനങ്ങൾക്ക് നീതിനിഷേധിക്കപ്പെടുകയും അവരെ പെരുവഴിയിൽ ഇറക്കുകയും ചെയ്യുന്ന ഏതൊരു പ്രതിസന്ധി ഘട്ടത്തിലും മുൻകാലങ്ങളിലെന്നതുപോലെ തുടർന്നും ജാതിമത ഭേദമന്യേ ശക്തമായി കത്തോലിക്കാസഭ അവർക്കൊപ്പം നിലകൊള്ളുക തന്നെ ചെയ്യും. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/News/News-2024-11-12-15:45:31.jpg
Keywords: മുനമ്പ
Content: 24043
Category: 1
Sub Category:
Heading: 44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍
Content: വത്തിക്കാന്‍ സിറ്റി: കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, പേപ്പൽ ഭവനത്തിന്റെ പുതിയ പ്രഭാഷകനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ അദ്ദേഹം ഇറ്റലിയിലെ മിലാൻ വംശജനാണ്. 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായാണ് ഫാ. റോബെർട്ടോയെ പാപ്പ നിയമിച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെയും വികലാംഗരുടെയും തടവുകാരുടെയും ഇടയിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഫാ. പസോളിനി ആഗമന, നോമ്പുകാല ധ്യാന പ്രസംഗങ്ങൾ നടത്തിക്കൊണ്ടാണ് തന്റെ ശുശൂഷയ്ക്ക് തുടക്കം കുറിക്കുന്നത്. സ്ഥാനമൊഴിയുന്ന കർദ്ദിനാൾ കാന്തലമെസ്സ, മൂന്നു മാർപാപ്പമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്. താൻ ഏറെ ബഹുമാനത്തോടെ നോക്കിക്കാണുകയും, തനിക്ക് ഏറെ പ്രചോദനം നൽകുകയും ചെയ്ത കർദ്ദിനാൾ കാന്തലമെസ്സയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ ഏറെ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. അപ്പോസ്തോലിക് പ്രഭാഷകൻ എന്നറിയപ്പെടുന്ന പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനു വലിയ ഉത്തരവാദിത്വമാണുള്ളത്. മാർപ്പാപ്പയ്ക്കും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ഓരോ വർഷവും ആഗമനകാലത്തും നോമ്പുകാലത്തും വിചിന്തനങ്ങളുടെ പരമ്പര ഉള്‍പ്പെടെ തയാറാക്കുന്നത് അദ്ദേഹമാണ്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം. 'പരമാചാര്യന്റെ പ്രഭാഷകന്‍' എന്നും പേപ്പല്‍ പ്രഭാഷകന്‍ അറിയപ്പെടുന്നുണ്ട്. 1555-ൽ പോൾ നാലാമൻ മാർപാപ്പയാണ് ഈ പദവി സഭയില്‍ സ്ഥാപിച്ചത്. ദുഃഖവെള്ളിയാഴ്‌ചയിൽ മാർപാപ്പ പങ്കുചേരുന്ന കർത്താവിൻ്റെ പീഡാനുഭവ ആരാധനയിൽ പ്രസംഗിക്കുന്നതിനുള്ള ചുമതലയും പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-12-16:55:12.jpg
Keywords: പാപ്പ, പേപ്പല്‍
Content: 24044
Category: 18
Sub Category:
Heading: മുനമ്പത്തെ പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൻ്റെ പേരിൽ മുനമ്പത്തെ പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. പരിഹാര നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത് പ്രശ്‌നങ്ങൾ വഷളാക്കാനും തത്പരകക്ഷികൾക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും മാത്രമേ ഉപകാരപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം സമരത്തിന് പിന്തുണ അർപ്പിച്ച് കത്തോലിക്ക രൂപതകളും ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്കാണ്. കോടതി വ്യവഹാരത്തിലൂടെ തീരദേശ ജനതയെ ആജീവനാന്ത ആശങ്കയിൽ നിലനിർത്തുവാൻ കഴിയില്ല. അവർ നേരിടുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരവും അർഹമായ നീതിയും ലഭ്യമാകണം. അതിനായി സർക്കാർ എത്രയും വേഗം നീതിപൂർവമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പീഡനവും വേദനയും അനുഭവിക്കുന്ന ജനസമുഹത്തോട് ഐക്യപ്പെടുക എന്നത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് പറഞ്ഞു. യുണൈറ്റഡ് ക്രിസ്‌ത്യൻ മുവ്‌മെൻ്റ പ്രതിനിധി പി.പി. വർഗീസ്, ലത്തീൻ അതിരൂപത ലെയ്റ്റി മിനിസ്ട്രി ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി, കെഎൽസിഎ തിരുവനന്തപുരം രൂപത പ്രസിഡൻ്റ് പാട്രി ക് മൈക്കിൾ, എംസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡൻ്റ് റെജിമോൻ വർഗീ സ്, ഫാ. കുര്യൻ ആലുങ്കൽ ഒസിഡി തുടങ്ങിയവർ പങ്കെടുത്തു. ഫാ. സജി എസ്‌ഡിബി സ്വാഗതവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2024-11-13-10:03:26.jpg
Keywords: മുനമ്പ
Content: 24045
Category: 1
Sub Category:
Heading: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ഡിസംബർ 1 മുതൽ ഓണ്‍ലൈനായി സന്ദര്‍ശിക്കാം
Content: വത്തിക്കാന്‍ സിറ്റി: ദൂരത്തിരുന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ" ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് അതിസങ്കീർണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമായി കണക്കാകുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്. ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതിക വിദ്യയും ചേർന്ന് ദേവാലയ ഉൾവശത്തിന്റെ 4 ലക്ഷം ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്. ത്രിമാനദൃശ്യങ്ങൾ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടാഴ്ച സമയമെടുത്ത് ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പാണ് ഒരുക്കുന്നത്. ബസിലിക്കയുടെ മുഖ്യ പുരോഹിതനും ബസിലിക്കയുടെ സംരക്ഷണപരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ”യുടെ (Fabbrica di San Pietro) അധ്യക്ഷനുമായ കർദ്ദിനാൾ മൗറൊ ഗംബേത്തി തിങ്കളാഴ്ച (11/11/24) വത്തിക്കാന്‍ പ്രസ്സ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് അവതരിപ്പിച്ചത്. തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമായ ഈ പദ്ധതിയിലൂടെ ഇന്‍റര്‍നെറ്റിലൂടെ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ 1 മുതൽ ഇൻറർനെറ്റില്‍ ഇത് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2024-11-13-11:30:53.jpg
Keywords: ബസിലി
Content: 24046
Category: 1
Sub Category:
Heading: ദരിദ്രരെ അനുസ്മരിച്ചുള്ള എട്ടാമത് ആഗോള ദിനത്തില്‍ 1300 പാവങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പ ഉച്ചഭക്ഷണം കഴിക്കും
Content: വത്തിക്കാന്‍ സിറ്റി: ദരിദ്രരെ പ്രത്യേകം അനുസ്മരിച്ചുള്ള എട്ടാമത് ആഗോള ദിനത്തിന്റെ ഭാഗമായി നവംബർ 17 ഞായറാഴ്ച 1,300 പേരോടൊപ്പം ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ ഉച്ചഭക്ഷണം കഴിക്കും. ഇറ്റാലിയൻ റെഡ് ക്രോസുമായി സഹകരിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന പരിപാടി പോൾ ആറാമൻ ഹാളിലാണ് ക്രമീകരിക്കുന്നത്. ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ ഉള്‍പ്പെടെ ഏറ്റവും ആവശ്യമുള്ളവരുമായി അടുത്തിടപഴകാനുള്ള പരിശുദ്ധ പിതാവിൻ്റെ ആഗ്രഹത്തിൻ്റെ അടയാളമായാണ് ആഗോള ദരിദ്രരുടെ ദിനം ഇത്തവണ ആചരിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കത്തോലിക്കാ വിശ്വാസികൾ ഓരോ ദിവസവും കണ്ടുമുട്ടുന്ന ദരിദ്രരുടെ സാന്നിധ്യത്തെയും ആവശ്യങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞാണ് എട്ടാമത് ലോക ദരിദ്ര ദിനത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം നേരത്തെ പുറത്തുവിട്ടത്. 2025 വിശുദ്ധ വർഷത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ, ഒരു നല്ല ഭാവിക്കായി പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞിരിന്നു. 2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ വത്തിക്കാന്‍ ഡിക്കാസ്റ്ററി ഹിൽട്ടൺ ഹോട്ടലിനോട് ചേര്‍ന്നു ഏകദേശം 1,200 പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2024-11-13-12:11:51.jpg
Keywords: പാപ്പ, ഫ്രാന്‍സിസ്
Content: 24047
Category: 1
Sub Category:
Heading: ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി
Content: അബൂജ: നവംബർ അഞ്ചിന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി. ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ നവംബർ 11ന് പുലർച്ചെ വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഇസിയാല എംബാനോ പരിസരത്തു നിന്നാണ് ഒബോല്ലോയിലെ സെൻ്റ് തെരേസാസ് പള്ളി ഇടവക വികാരിയായ ഫാ. അസുബുകെയെ തട്ടിക്കൊണ്ടുപോയത്. 2009 മുതൽ ബോക്കോഹറാം ഉള്‍പ്പെടെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ഉള്‍പ്പെടെ വിവിധ രീതികളിലുള്ള ആക്രമണ ഭീഷണികളാണ് രാജ്യം നേരിടുന്നത്. അക്രമികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണ്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അടുത്തിടെ ആവശ്യപ്പെട്ടിരിന്നു. പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടിയിരിന്നു. നേരത്തെ യു‌എസ് പ്രസിഡന്റായി സേവനം ചെയ്ത കാലയളവില്‍ ട്രംപ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നൈജീരിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍.
Image: /content_image/News/News-2024-11-13-16:18:02.jpg
Keywords: വൈദിക
Content: 24048
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് യുവജന തീര്‍ത്ഥാടനം നടത്തുവാന്‍ കൊളംബിയ
Content: വത്തിക്കാന്‍ സിറ്റി: "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന പ്രമേയവുമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്കു യുവജനങ്ങളുമായി തീർത്ഥാടനം നടത്തുവാന്‍ കൊളംബിയന്‍ സഭ. കൊളംബിയയിലെ ബൊഗോട്ട അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് യുവജനങ്ങളുമായി ജൂബിലി തീര്‍ത്ഥാടനം ഒരുങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡോളസൻ്റ് ജീസസുമായി സഹകരിച്ച് അതിരൂപതയുടെ ഡയക്കണേറ്റ് ഫോർ ഹോപ്പ് ഒരുക്കുന്ന തീര്‍ത്ഥാടന യാത്രയില്‍ നിരവധി യുവജനങ്ങള്‍ പങ്കുചേരുമെന്നാണ് സൂചന. ഇത് കൃപയുടെയും ക്ഷമയുടെയും വർഷമാണെന്നും വിശ്വാസത്തിൻ്റെയും അനുരഞ്ജനത്തിൻ്റെയും നിരവധി അടയാളങ്ങൾ നിറഞ്ഞതാണെന്നും ജീസസ് അഡോളസെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രതിനിധി ഫാ. എഡ്വിൻ വേഗ മച്ചാഡോ പറഞ്ഞു. 2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ കൊളംബിയന്‍ യുവജനങ്ങളുടെ തീര്‍ത്ഥാടനം റോമില്‍ നടക്കും. 15 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരെയാണ് തീര്‍ത്ഥാടകരായി തെരഞ്ഞെടുക്കുന്നത്. അതേസമയം ഈ വരുന്ന ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകും. 2025 ഡിസംബർ 14-ന് ജൂബിലി വര്‍ഷം സമാപിക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ പരിശുദ്ധ സഭ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.
Image: /content_image/News/News-2024-11-13-17:17:29.jpg
Keywords: ജൂബിലി
Content: 24049
Category: 18
Sub Category:
Heading: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ
Content: ന്യൂഡൽഹി: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ 17 വരെ പാലാ അൽഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ്സ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും. ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. 'ഇന്ത്യയിലെ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അല്‌മായരുടെ സവിശേഷ പങ്ക്' എന്നതാണ് പ്രമേയം. 1993ൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ പാസ്റ്ററൽ കൗൺസിലാണ് സിസിഐ.
Image: /content_image/India/India-2024-11-14-09:43:29.jpg
Keywords: സമ്മേള
Content: 24050
Category: 18
Sub Category:
Heading: നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്: മാർ ജോസഫ് പാംപ്ലാനി
Content: മുനമ്പം: ഭൂമിയുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള മുനമ്പം നിവാസികൾക്കു നീതി ലഭ്യമാക്കാൻ വൈകരുതെന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിൽ സങ്കടകരമാണ്. മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മു നമ്പം ജനത ഉയർത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. മുനമ്പത്തെ പോരാട്ടം കേരളചരിത്രത്തിലെ നിർണായകമായ അധ്യായമാണെന്നും മാർ പാംപ്ലാനി പറഞ്ഞു. റവ. ഡോ. ഫിലിപ്പ് കവിയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഫിലിപ്പ് വെളിയത്ത്, ഫാ. അഖിൽ മുക്കുഴി, ജോയൽ പുതുപറമ്പിൽ, അബിൻ വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. റിലേ നിരാഹാരസമരത്തിൻ്റെ 32-ാം ദിനമായ ഇന്നലെ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിൻസൻ്റ്, ഷാലറ്റ് അലക്സ‌ാണ്ടർ, ജെയിംസ് ആന്റണി, കുഞ്ഞുമോൻ ആൻ്റണി എന്നിവർ നിരാഹാരമിരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മുൻ മന്ത്രിമാരായ ഡൊമിനി ക് പ്രസന്റേഷൻ, കെ.പി. രാജേന്ദ്രൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.
Image: /content_image/India/India-2024-11-14-09:49:06.jpg
Keywords: മുനമ്പ