category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൊളംബിയയിലുണ്ടായ ബോംബാക്രമണത്തിൽ മെത്രാന്റെ വസതിയും ഓഫീസുകളും തകർന്നു
Contentബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ ഗുവാപിയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ മെത്രാന്റെ വസതിയും ഓഫീസുകളും തകർന്നു. പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെടുകയും ബിഷപ്പിൻ്റെ വസതിയുടെ വലിയൊരു ഭാഗവും ഗുവാപിയിലെ അപ്പസ്‌തോലിക് വികാരിയേറ്റിൻ്റെ ഓഫീസുകളും നശിപ്പിക്കപ്പെടുകയും ചെയ്‌തതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനത്തിൽ ബിഷപ്പ് ഹൗസിൻ്റെയും മതിലുകൾ, വാതിലുകൾ, ജനലുകൾ, മേൽക്കൂരകൾ എന്നിവ തകർന്നുവെന്ന് ഗുവാപിയിലെ പ്രോ വികാര്‍ ചുമതല വഹിക്കുന്ന ഫാ. അർനുൽഫോ മൊറേനോ വെളിപ്പെടുത്തി. പസഫിക് തീരത്തിനടുത്തുള്ള പ്രദേശത്താണ് ഗുവാപിയിലെ അപ്പസ്തോലിക് വികാരിയേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നിരവധി മേഖലകളിലേക്ക് സഹായമെത്തിക്കാറുണ്ട്. അടുത്തിടെ നടന്ന ഈ ആക്രമണം ഒരു വിമത സംഘം നടത്തിയതാണെന്നും ഇത് പോലീസ് സ്‌റ്റേഷൻ ലക്ഷ്യമിട്ടുള്ളതാകാമെന്നുമാണ് സൂചന. കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികന്‍ സ്ഥലത്തു ഇല്ലാതിരിന്നതിനാല്‍ സ്ഫോടനത്തിൽ വൈദികനും രക്ഷപ്പെട്ടുവെന്നും ഭൗതികമായ കേടുപാടുകൾ പുനർനിർമ്മിക്കാൻ കഴിയുമെങ്കിലും മനുഷ്യജീവന്‍ വീണ്ടും പുനര്‍ജീവിപ്പിക്കാന്‍ കഴിയില്ലായെന്നും ഫാ. അർനുൽഫോ കൂട്ടിച്ചേര്‍ത്തു. ദൈവത്തിൻ്റെ സഹായത്താല്‍ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുവാപി സ്ഥിതി ചെയ്യുന്ന കോക്ക പസഫിക് മേഖല കഴിഞ്ഞ 40 വർഷമായി നിരവധി സംഘർഷങ്ങളുടെ കേന്ദ്രമാണ്. 1980 മുതൽ, മയക്കുമരുന്ന് കടത്തുകാർ ഈ പ്രദേശത്തെ കടൽത്തീരത്തിലേക്കുള്ള തുറമുഖമായി ഉപയോഗിക്കുന്നുണ്ട്. കലാപകാരികളുടെ കടന്നുകയറ്റവും അനധികൃത ഖനനവും പ്രദേശത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. നിലവിൽ, കൊളംബിയൻ റെവല്യൂഷണറി ആംഡ് ഫോഴ്‌സും (FARC) നാഷണൽ ലിബറേഷൻ ആർമിയും (ELN) സായുധ വിമത ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതലായി നടക്കുന്ന വേദി കൂടിയാണ് ഗുവാപി. ഏറ്റവും ദുർബലരായ ആളുകളെ സംഘർഷം വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' സംഘടന ആഹ്വാനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-14 16:42:00
Keywordsകൊളംബിയ
Created Date2024-11-14 16:42:59