Content | റോം: ആഗതമാകാന്‍ പോകുന്ന 2025-ലെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ജൂബിലിയ്ക്കു മുന്നോടിയായി നിരവധി സ്മാരകങ്ങളുടെയും മറ്റും പുനരുദ്ധാരണവും പ്രധാനപ്പെട്ട അടിപ്പാതയുടെ നിർമ്മാണവും പദ്ധതികളിൽ ഉൾപ്പെടുത്തിയിരിന്നു. വരും വര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ റോമിലെത്തുവാനിരിക്കെ കഴിഞ്ഞ ഏതാനും മാസങ്ങളായി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്.
റോമിന് ഇതിനകം ഉള്ളതിനേക്കാൾ മനോഹരമായ മുഖം നൽകാൻ ഒരുങ്ങുകയാണെന്നും അടുത്ത മാസങ്ങളിൽ എല്ലാവരുടെയും ക്ഷമ പരീക്ഷിച്ച കെട്ടിട നിർമ്മാണ പ്രവര്‍ത്തികള്‍ ക്രമേണ അപ്രത്യക്ഷമാകുമെന്നും ഇവാഞ്ചലൈസേഷന്‍ ഡികാസ്റ്ററിയുടെ സഹ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല പറഞ്ഞു. പദ്ധതിയെ 'ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ആലിംഗന'മെന്ന വിശേഷണമാണ് റോം നഗരത്തിന്റെ മേയർ വിശേഷിപ്പിച്ചിരിക്കുന്നത്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നര കോടിയോളം ആളുകൾക്ക് വേണ്ടിയാണ് നിർമ്മാണ പദ്ധതികൾക്ക് രൂപം നൽകിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കവാടത്തിലൂടെ പ്രവേശിക്കാനും, ദണ്ഡവിമോചനം സ്വന്തമാക്കാനും വിശ്വാസികൾക്ക് ജൂബിലി വർഷം അവസരം ലഭിക്കും. ജൂബിലി വർഷവുമായി ബന്ധപ്പെട്ട് ഏകദേശം തൊണ്ണൂറോളം പദ്ധതികൾ നടപ്പിലാക്കുമെന്നു റോം നഗരസഭ വ്യക്തമാക്കിയിരിന്നു. ക്രിസ്തുമസ് മുന്നോടിയായി പദ്ധതികൾ എല്ലാം പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആരംഭത്തിലാണ് നിർമ്മാണ പദ്ധതികൾക്ക് തുടക്കമായത്.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|