category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: കെസിബിസി പ്രതിനിധികൾ റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Contentകോട്ടയം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേരള കത്തോലിക്ക സഭ. ഭവനരഹിതരായവരുടെ നിലവിലെ ജീവിതസാഹചര്യങ്ങൾ മനസിലാക്കി പുനരധിവാസ പ്രവർത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതർക്കു ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും കെസിബിസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. റവന്യു മന്ത്രി കെ. രാജനുമായി കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്‌മെൻ്റ് കമ്മീഷൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികളിൽ സഭയുടെ പങ്കാളിത്ത സന്നദ്ധത കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ സർക്കാരിനെ അറിയിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ വ്യക്തമായ ഇടപെടൽ ഉണ്ടാകണമെന്ന കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്‌മെൻ്റ് കമ്മീഷൻ ചെയ ർമാൻ ബിഷപ് ജോസ് പുളിക്കലിൻ്റെ നിർദേശവും മന്ത്രിയെ അറിയിച്ചു. തുടർ ചർച്ചകൾക്കായി കെസിബിസിയുടെ പോസ്റ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങൾ 22 ന് തിരുവനന്തപുരത്തു റവന്യുമന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനമായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-19 10:15:00
Keywordsവയനാ
Created Date2024-10-19 09:21:23