category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരളത്തിലെ വിവിധ ക്രൈസ്‌തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം നാളെ
Contentപത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്‌തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം നാളെ നിലയ്ക്കൽ സെന്‍റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നട ക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്ക, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്ഐ, ക്‌നാനായ, തൊഴിയൂർ സ്വതന്ത്ര സുറിയാനിസഭ, കൽദായ സുറിയാനി സഭകളിലെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നിലയ്ക്കൽ ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യും. നിലയ്ക്കൽ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ ആമുഖപ്രഭാഷണം നടത്തും. ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വചനസന്ദേശം നൽകും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ.ജോസഫ് കടുപ്പിൽ മുഖ്യപ്രഭാഷണം നടത്തും. പാനൽ ചർച്ചയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മോഡറേറ്ററായിരിക്കും. വി.സി. സെബാസ്റ്റ്യൻ, ബിജു ഉമ്മൻ, സുരേഷ് കോശി, ഫാ.ഗീവർഗീസ് സ ഖറിയ, ഏബ്രഹാം പട്യാനി, റജി ചാണ്ടി കുമ്പളാംപൊയ്ക്‌ക, തോമസുകുട്ടി തേവരുമുറിയിൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റൂബി ജൂബിലി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോർജ് തേക്കടയിൽ, നിലയ്ക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ.ഷൈജു മാത്യു ഒഐസി, കമ്മിറ്റി അംഗങ്ങളായ ഏബ്ര ഹാം മാത്യു പനച്ചമൂട്ടിൽ, ഡോ. ബാബു ഏബ്രഹാം, റവ. സോജി ജോൺ വർഗീസ്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ബിനു വാഴമുട്ടം, ഫാ. ബെന്നി നാരകത്തിനാൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-21 12:18:00
Keywordsസമ്മേള
Created Date2024-10-21 12:09:19