category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
Contentവത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യക്ഷന് അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യുത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയാറാക്കിയ അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമർപ്പിക്കുന്നതിനായി പൗരസ്ത്യ സഭാ കാര്യാലയം പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലൗഡിയോ ഗുജറോത്തിക്ക് സമർപ്പിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപത പിആർഒ അഡ്വ. അജി കോയിക്കൽ, കെസിവൈഎൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, ഫാ. പ്രിൻസ് മുളകുമറ്റം, ഫാ. തോമസ് കൊച്ചുപുത്തൻപുരയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ കുടിയേറ്റ ജനതയുടെ അജപാലന ആവശ്യങ്ങൾ സവിസ്ത‌രം ചർച്ച ചെയ്തു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-29 11:56:00
Keywords കോട്ടയം
Created Date2024-10-29 11:57:03