category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാർ കമ്മീഷനുകളിൽ പുതിയ നിയമനങ്ങൾ
Contentകാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിയുമാണ്. സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ (Committee for Education) സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന്റെ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് പ്രൊഫ. ഡോ. ടി.സി. തങ്കച്ചനെ നിയമിച്ചിരിക്കുന്നത്. അധ്യാപക പരിശീലനത്തിൽ 24 വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. തങ്കച്ചൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം പുരസ്‌കാരങ്ങൾക്ക് അർഹനുമായ ഒരു വിദ്യാഭ്യാസ വിചക്ഷണനാണദ്ദേഹം. സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-29 11:57:00
Keywordsസീറോ മലബാ
Created Date2024-10-29 11:46:38