category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 17‌ന് രാമപുരത്ത്
Contentരാമപുരം: പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 17‌ന് രാമപുരത്ത് നടക്കും. 17നു രാവിലെ ഒന്‍പതിന് നടക്കുന്ന സിമ്പോസിയത്തിൽ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെസിബിസി എസ്ടി എസ് സി കമ്മീഷൻ ചെയർമാൻ ഗീവർഗീസ് മാർ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിലെ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് ചേരുന്ന ക്രൈസ്തവ മഹാസമ്മേളനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാർ, എംഎൽഎമാർ, ബിഷപ്പുമാർ തുട ങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മിറ്റികൾ രൂപീക‌രിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-09 11:06:00
Keywordsപാലാ
Created Date2024-11-09 11:07:34