category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും"; വെബിനാർ നവംബർ 23ന്
Contentചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ, സീന്യൂസ് ലൈവിന്റെ സഹകരണത്തോടെ "ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും" എന്ന വിഷയത്തെക്കുറിച്ച് 2024 നവംബർ 23 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 9 മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു. ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വിശ്വാസത്തിൽ അടിപതറാതെ എല്ലാം മാധ്യമങ്ങളെയും ഉപയോഗിക്കാൻ സഹായിക്കുന്ന ഈ വെബിനാറിൽ റവ. ഡോ ജിന്റോ മുരിയങ്കേരി വിഷയാവതരണം നടത്തും. ഡോ. ലിജിമോൾ ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്യും. സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഈ വെബിനാറിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ലിങ്ക് പിന്നീട് നൽകുന്നതാണ്. ⧪ {{ https://docs.google.com/forms/d/e/1FAIpQLSfK9qM9fu7NmiS5yn9SerPk7P11NV8WCe4lOqx7csDe7QHjzw/viewform ‍-> https://docs.google.com/forms/d/e/1FAIpQLSfK9qM9fu7NmiS5yn9SerPk7P11NV8WCe4lOqx7csDe7QHjzw/viewform}} #{blue->none->b-> വിശദ വിവരങ്ങൾക്ക്, ‍}# * ബിജു മാത്യു മട്ടാഞ്ചേരി (ഗൾഫ് കോർഡിനേറ്റർ) (+971553256718) * ജിന്റോ തോമസ് കാനാച്ചേരി (മീഡിയ സെൽ കോർഡിനേറ്റർ (+966556195990)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-16 10:37:00
Keywordsഅതിരൂപത
Created Date2024-11-16 10:37:41