Content | പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ നവീകരിച്ച നോട്രഡാം കത്തീഡ്രലിന്റെ കൂദാശാകർമത്തിനു മൂന്നു ദിവസം മാത്രം അവശേഷിക്കേ ചടങ്ങില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് സ്ഥിരീകരണം. ഫ്രാന്‍സ് പ്രസിഡൻ്റ് ഇമ്മാനുവേല്‍ മക്രോണിൻ്റെ ക്ഷണം സ്വീകരിക്കുന്നതായി ട്രംപ് ഇന്നലെ വ്യക്തമാക്കി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിൻ്റെ ആദ്യത്തെ വിദേശയാത്രയായിരിക്കും ഇത്.
ക്രൈസ്തവ വിശ്വാസപരമായ കാര്യങ്ങളില്‍ ട്രംപ് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ഇതിന്റെ പ്രകടമായ ഉദാഹരണമായാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയ വെഞ്ചിരിപ്പില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പൊതുവേ നോക്കികാണുന്നത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെ ട്രംപ് അഭിനന്ദിച്ചു. നോട്രഡാമിനെ അതിൻ്റെ പൂർണ്ണമായ മഹത്വത്തിലേക്ക് പുനഃസ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്തുന്ന ഒരു അത്ഭുതകരമായ ജോലിയാണ് മാക്രോണ്‍ നിര്‍വ്വഹിച്ചതെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. </p> <iframe src="https://truthsocial.com/@realDonaldTrump/113586046394556777/embed" class="truthsocial-embed" style="max-width: 100%; border: 0" width="600" allowfullscreen="allowfullscreen"></iframe><script src="https://truthsocial.com/embed.js" async="async"></script> <p> അതേസമയം അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാർ പള്ളിയുടെ പുനർസമർപ്പണച്ചടങ്ങിൽ സംബന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂദാശാകർമം നടക്കുന്ന ഏഴിന് അമേരിക്കയിലെ പള്ളികളിൽ മണികളെല്ലാം മുഴക്കണമെന്ന് അമേരിക്കൻ മെത്രാൻ സമിതി കഴിഞ്ഞ ദിവസം നിർദേശിച്ചിരിന്നു. ഇതിനിടെ നോട്രഡാം ദേവാലയം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കും സ്ഥിരം താമസക്കാർക്കും മാത്രമേ പള്ളി സ്ഥിതി ചെയ്യുന്ന സേൻ നദിയിലെ ദ്വീപിലേക്ക് പ്രവേശന അനുമതിയുള്ളൂ.
ഡിസംബര്‍ 7നു പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് കത്തീഡ്രൽ വാതിലുകളിൽ പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഈ സമയം അകത്ത് നിന്ന് സങ്കീർത്തനം ആലപിക്കും. തിരുക്കര്‍മ്മങ്ങളുടെയും മറ്റ് പരിപാടികളുടെയും സംപ്രേക്ഷണം ഫ്രഞ്ച് ദേശീയ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഡിസംബര്‍ എട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10.30നാണ് നടക്കുക. 2019 ഏപ്രില്‍ 15-നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവാലയം അഗ്നിയ്ക്കിരയായത്. ചരിത്ര പ്രാധാന്യമുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |