category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നോട്രഡാം കത്തീഡ്രല്‍ ലോകത്തിനായി വീണ്ടും തുറന്നു; ആകര്‍ഷകമാക്കിയ 6 കാര്യങ്ങള്‍ ഇതാണ്..!
Contentപാരീസ്: കഴിഞ്ഞ 5 വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആഗോള പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ വീണ്ടും ലോകത്തിന് തുറന്നു നല്‍കി. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിന്നു ചടങ്ങ്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍വെച്ചായിരുന്നു 5 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിബാധയില്‍ കത്തിയമര്‍ന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്തിക്ക് ശൈലിയിലുള്ള ദേവാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ നേരിട്ടു നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നത്. ചടങ്ങില്‍ നടന്ന 6 ശ്രദ്ധേയമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ ലേഖനത്തില്‍. #{blue->none->b-> 1. ഇമ്മാനുവല്‍ മണിനാദം }# ദേവാലയം തുറക്കുന്നതിന് മുന്‍പായി എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ മുഴങ്ങിയ ഇമ്മാനുവല്‍ മണിനാദം ആയിരുന്നു ചടങ്ങിന്റെ മാറ്റുകൂട്ടിയ ആദ്യത്തെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്ന്. (ബൈബിളിലെ കഥാപാത്രങ്ങൾ, ചരിത്ര വ്യക്തികൾ, കത്തീഡ്രലിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾ എന്നിവരുമായി ബന്ധപ്പെട്ട് മണികള്‍ക്ക് വിവിധ പേര് നല്‍കാറുണ്ട്. അത്തരത്തില്‍ പേരുള്ളതാണ് ഇമ്മാനുവല്‍ മണി) പാരീസിന് ചുറ്റുമുള്ള മറ്റ് ദേവാലയ മണികളും ഇമ്മാനുവല്‍ മണിക്കൊപ്പം മുഴങ്ങിയത് ചടങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമാക്കി മാറ്റി. #{blue->none->b->2. വാതില്‍ തുറക്കല്‍ ‍}# കത്തീഡ്രലിനുള്ളിലേക്കുള്ള പ്രവേശനമായിരുന്നു ചടങ്ങിന്റെ പ്രധാനപ്പെട്ട നിമിഷം. കത്തിയമര്‍ന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള തടികൊണ്ട് കൊത്തിയുണ്ടാക്കിയ വടികൊണ്ട് പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് ദേവാലയത്തിന്റെ കൂറ്റന്‍വാതിലില്‍ മൂന്ന് പ്രാവശ്യം മുട്ടിയ ശേഷമാണ് ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നത്. “നോട്രഡാം! വിശ്വാസത്തിന്റെ മാതൃകയേ ദൂരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ദൈവമക്കളെ സന്തോഷത്തിലേക്ക് ഒരുമിച്ച് കൊണ്ടുവരുവാന്‍ നിന്റെ വാതിലുകള്‍ തുറക്കുവിന്‍” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മെത്രാപ്പോലീത്ത വാതിലില്‍ മുട്ടിയത്. ഈ പ്രഖ്യാപനത്തോടെ സംഗീത അകമ്പടിയോടെ ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നു. #{blue->none->b-> 3. മാറ്റുകൂട്ടിയ സംഗീതം ‍}# ദേവാലയത്തിന്റെ വാതിലില്‍മുട്ടിയപ്പോള്‍ ആലപിച്ച സങ്കീര്‍ത്തനം (സങ്കീര്‍ത്തനം 120-134) ‘ദി സോങ്ങ്സ് ഓഫ് അസന്റ്’ എന്ന ഗാനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ജെറുസലേം ദേവാലത്തിലേക്കുള്ള യഹൂദരുടെ തീര്‍ത്ഥാടനത്തില്‍ വേരൂന്നിയ ഒരു തീര്‍ത്ഥാടന ഗാനമാണിത്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ജന്മദേശം സന്ദര്‍ശിച്ചപ്പോള്‍ ഹെന്‍റിക്ക് ഗോരെക്കി രചിച്ച ടോറ്റസ് ടൂസ് എന്ന പരിശുദ്ധ ദൈവമാതാവിനെ ആദരിക്കുന്ന ഗാനവും ഗായകസംഘത്തിന്റെ പട്ടികയില്‍ ഉണ്ടായിരുന്നു. "ഉണരുക വിശുദ്ധ സംഗീതോപകരണമേ" (ഓര്‍ഗന്‍), ദൈവത്തെ സ്തുതിക്കുക” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് മെത്രാപ്പോലീത്ത 8 പ്രാവശ്യം അഗ്നിബാധയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സംഗീതോപകരണത്തെ പ്രതീകാത്മകമായി ഉണര്‍ത്തുകയുണ്ടായി. ഓരോ പ്രവശ്യവും വര്‍ദ്ധിതമായ ശബ്ദത്തോടെയായിരുന്നു സംഗീതോപകരണത്തിന്റെ ക്രമീകരണം. #{blue->none->b-> 4. ബാനറുകളുമേന്തിയുള്ള പ്രദിക്ഷിണം ‍}# ബാനറുകള്‍ വഹിച്ചുള്ള പ്രദിക്ഷിണം ആയിരുന്നു മറ്റൊരു അവിസ്മരണീയമായ ചടങ്ങ്. പാരീസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറ്റിപതിമൂന്നോളം ബാനറുകള്‍ പ്രദിക്ഷണത്തില്‍ ഉണ്ടായിരുന്നു. സുപ്രസിദ്ധ ഫ്രഞ്ച് ഡിസൈനര്‍ ജീന്‍ ചാള്‍സ് ഡെ കാസ്റ്റല്‍ബാജാക്ക് രൂപകല്‍പ്പന ചെയ്ത വസ്തങ്ങള്‍ ധരിച്ച വൈദികരും ഡീക്കന്മാരുമായിരുന്നു ഈ ബാനറുകള്‍ പിടിച്ചിരുന്നത്. മാതാവും, വിശുദ്ധരും കത്തോലിക്ക വിശ്വാസത്തിലെ വിവിധ പ്രതീകങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളായിരുന്നു ഓരോ ബാനറിന്റേയും പ്രത്യേകത. #{blue->none->b->5. അഗ്നിശമന സേനാംഗങ്ങള്‍ക്കു നന്ദി ‍}# അഗ്നിബാധയുണ്ടായപ്പോള്‍ ദേവാലയത്തേ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയ കഠിനപരിശ്രമത്തെ ആദരിച്ചുകൊണ്ട് നല്‍കിയ വന്‍ ഹര്‍ഷാരവമായിരുന്നു ചടങ്ങിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്ന്. ദേവാലയത്തിലെ അമൂല്യ തിരുശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയത് സ്തുത്യര്‍ഹമായ പോരാട്ടമായിരുന്നു. അവര്‍ പള്ളിഹാളില്‍ പ്രവേശിച്ചപ്പോള്‍ വന്‍ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം അവരെ എതിരേറ്റത്. 5 മിനിറ്റോളം നിലയ്ക്കാത്ത കൈയടിയായിരിന്നു അവിടെ നിന്നു ഉയര്‍ന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണും ഉള്‍പ്പെടെ ദേവാലയത്തില്‍ ഉണ്ടായിരിന്ന സകലരും കരഘോഷം മുഴക്കി. ഈ സമയത്ത് നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് മുന്‍ ഭാഗത്ത് ഫ്രഞ്ച് ഭാഷയില്‍ നന്ദി എന്നര്‍ത്ഥമുള്ള 'Merci' എന്ന്‍ എഴുതി കാണിച്ചു. #{blue->none->b->6. അള്‍ത്താര സമര്‍പ്പണവും ആദ്യ വിശുദ്ധ കുര്‍ബാനയും ‍}# ചടങ്ങിലെ ഏറ്റവും സുപ്രധാന നിമിഷങ്ങളിലൊന്നായിരുന്നു അള്‍ത്താര സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന തിരുക്കര്‍മ്മങ്ങള്‍. തിരുശേഷിപ്പുകളുടെ പ്രതിഷ്ഠയായിരുന്നു ആദ്യം നടന്നത്. പാരീസ് സഭയുമായി ബന്ധപ്പെട്ട അഞ്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. തൈലം കൊണ്ട് അള്‍ത്താര അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു സമര്‍പ്പണ പ്രാര്‍ത്ഥന. ശേഷം അള്‍ത്താരയുടെ ദീപാലങ്കാരങ്ങള്‍ തെളിച്ചു. പ്രതികൂലമായ കാലാവസ്ഥയെ വകവെക്കാതെ ഒത്തുകൂടിയ വന്‍ജനാവലി ആയിരുന്നു മറ്റൊരു ആകര്‍ഷണം. ഏതാണ്ട് നാലായിരത്തോളം വിശ്വാസികളാണ് കാറ്റിനേയും മഴയേയും, തണുപ്പിനേയും വകവെക്കാതെ ചടങ്ങില്‍ സംബന്ധിക്കുവാന്‍ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടിയത്. ദശലക്ഷകണക്കിന് ആളുകളാണ് വിവിധ ദൃശ്യ മാധ്യമങ്ങളിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
Image
Second Image
Third Image
Fourth Image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-12-10 13:52:00
Keywordsനോട്ര
Created Date2024-12-10 13:55:59