category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്നു തുടക്കമാകും
Contentതോമാപുരം: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ഇന്നു തുടക്കമാകും. വൈകുന്നേരം 4.30ന് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പുവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവെൻഷൻ ആരംഭിക്കും. നാളെയും മറ്റന്നാളും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന യുവജന സിമ്പോസിയം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരുപത സഹായമെ ത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. അതിരൂപതയിലെ 210 ഇടവകകളിലെ 80000 ലധികം വരുന്ന കുടുംബങ്ങളെ പ്രതിനിധീകരിച്ച് 20000 ലധികം പേർ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്കായി തോമാപുരത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്‌പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും. ഫോൺ: 9744978186, 8690735344. കൺവെൻഷനിൽ താമസിച്ച് പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് 6282089379, 9495296117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=g1UF2-Yq-lo&ab_channel=TellmeCreationsArchdioceseofThalassery
Second Video
facebook_link
News Date2024-12-11 11:35:00
Keywordsകോൺഗ്ര
Created Date2024-12-11 11:36:12