category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ഡോ. ലൂക്ക് തടത്തിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്‍റ്
Contentആലുവ: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡൻ്റായി ഫാ. ഡോ. ലൂക്ക് തടത്തിൽ നിയമിതനായി. മാനന്തവാടി രൂപതയിലെ വിളമ്പുകണ്ടം ഇടവകാംഗമാണ്. മലബാർ മേഖലയിൽ നിന്ന് ആദ്യമായി ഈ സ്ഥാനത്തെത്തുന്ന ഡോ. ലൂക്ക് തടത്തി ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ സേവനം ചെയ്‌തുവരികയായിരുന്നു. നിലവിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായ അദ്ദേഹം ഗ്രന്ഥകർത്താവുമാണ്. വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ്റെ നിർദേശപ്രകാരം കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു നിയമനം നടത്തിയത്. ആലുവ കാർമൽഗിരി സെമിനാരിയിൽ കെസിബിസി വൈസ പ്രസിഡന്റ് മാർ പോളി കണ്ണുക്കാടൻ നിയമനപത്രം വായിച്ചു പ്രഖ്യാപനം നടത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-06 10:18:00
Keywordsപൊന്തിഫി
Created Date2024-12-06 10:19:40